Just In
Don't Miss
- News
സിംഘുവിൽ സമരം ചെയ്യുന്ന കര്ഷകര്ക്ക് നേരെ വെടിവെയ്പ്പെന്ന് റിപ്പോർട്ട്, 3 റൗണ്ട് വെടിയുതിര്ത്തതായി കർഷകർ
- Movies
ചൂടെണ്ണയില് കടുകിട്ട പോല വന്ന മിഷേല്; സേഫ് ഗെയിം കളിക്കുന്ന നോബി ക്യാപ്റ്റനാകുമ്പോള്!
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില് തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില് കേരള സ്റ്റാര്ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Automobiles
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നഖത്തിലും ചെവിയിലും ഈ മാറ്റങ്ങളെങ്കില് കൊവിഡ് സൂക്ഷിക്കണം
കൊറോണ വൈറസ് ആരംഭിച്ചതോടെ ആളുകള് എണ്ണമറ്റ മെഡിക്കല് സങ്കീര്ണതകളും ആരോഗ്യപ്രശ്നങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അത് അവരുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നുണ്ട്. ലക്ഷണങ്ങള് എന്താണെന്ന് പുറത്തേക്ക് വരുന്നതിന് മുന്പ് തന്നെ പലപ്പോഴും കൊവിഡ് നിങ്ങളെ ബാധിച്ചിട്ടുണ്ടാവും. നേരിയ തോതിലുള്ള ലക്ഷണങ്ങള് അനുഭവിക്കുന്നത് മുതല് പലരും തങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതായി പരാതിപ്പെട്ടിട്ടുണ്ട്.
കൊറോണ ഗുരുതരമായി ബാധിക്കുന്നത് ഈ ആറ് അവയവങ്ങളെ
എന്നാല് കൊവിഡ് 19 ബാധിക്കുന്ന അസ്വസ്ഥതകള് പലപ്പോഴും ഇപ്പോഴത്തെ കാലത്ത് തിരിച്ചറിയാന് സാധിക്കുന്നുണ്ട്. എന്നാല് എന്തൊക്കെയാണ് ലക്ഷണങ്ങള് എന്തൊക്കെയാണ് അപരിചിതമായ ലക്ഷണങ്ങള് എന്നും നമുക്ക് നോക്കാവുന്നതാണ്. ഇത്തരം അവസ്ഥയില് ശ്രദ്ധിക്കേണ്ടതാണ്. കൊവിഡ് 19 നിങ്ങളില് ചില അസാധാരണ ലക്ഷണങ്ങള് കാണിക്കുന്നുണ്ട്. നമുക്ക് നോക്കാവുന്നതാണ്.

കൊവിഡ് ഉണ്ടോ അറിയാന്
കൊവിഡ് ഉണ്ടോ അറിയാന് നിങ്ങള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്. സമീപകാലത്ത്, നിങ്ങളുടെ നഖങ്ങളിലൂടെയും ചെവിയുടെ കീഴ്ഭാഗത്തും ചില മാറ്റങ്ങള് ഉണ്ടെങ്കില് നമുക്ക് മനസ്സിലാക്കാന് സാധിക്കുന്ന ചിലതുണ്ട്. COVID-19 നിങ്ങളില് ഉണ്ട് എന്ന് കാണിക്കുന്ന ലക്ഷണമാണ് ഇത്. ഇത് ആശ്ചര്യകരമായി തോന്നാമെങ്കിലും, മാരകമായ വൈറസും നിങ്ങളുടെ രക്തത്തിലെ ഓക്സിജന്റെ അളവും തമ്മിലുള്ള ബന്ധം ഇതിന് കാരണമാകാം.

കൊവിഡ് ഉണ്ടോ അറിയാന്
നിങ്ങളുടെ ചെവിയും നഖങ്ങളും പള്സ് മീറ്ററിന്റെ സഹായത്തോടെയാണ് നിങ്ങള്ക്ക് കൊവിഡ് ഉണ്ടോ എന്ന് കാണിക്കുന്നത്. ഇതിന് കാരണം രക്തത്തിലെ ഓക്സിജന്റെ അളവിനെയാണ് സൂചിപ്പിക്കുന്നത്. രക്തത്തിലെ ഓക്സിജന് ആശങ്കപ്പെടുത്തുന്ന വിധത്തില് വ്യതിയാനം വരുത്തുന്നതിലൂടെയാണ് കൊവിഡ് കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്ക്ക് പരിഹാരം കാണുന്നതിന് മുന്പ് കൊവിഡ് ഉണ്ടോ എന്ന് സ്ഥീരികരിക്കേണ്ടതാണ്.

COVID-19, രക്തത്തിലെ ഓക്സിജന്റെ അളവ്
മാറ്റം വരുത്തുന്നത് പോലെ കൊറോണ വൈറസ് എന്ന നോവലിന് നിങ്ങളുടെ രക്തത്തിലെ ഓക്്്സിജന്റെ അളവ് അസ്വസ്ഥമായ അളവില് മാറ്റമുണ്ടാക്കാനുള്ള കഴിവുണ്ട്. COVID-19 ശ്വാസകോശ സംവിധാനത്തിലൂടെ ശരീരത്തില് പ്രവേശിക്കുന്നു, ഇത് വ്യക്തിയുടെ ശ്വാസകോശത്തിന് നേരിട്ട് പരിക്കേല്പ്പിക്കുന്നു. ഇത് രക്തപ്രവാഹത്തിലേക്ക് ഓക്സിജന് കൈമാറ്റം ചെയ്യുന്നതിന്റെ കാര്യക്ഷമതയെ ബാധിക്കും. COVID-19 ന്റെ വിവിധ തലങ്ങളില് ഓക്സിജന് തകരാറുണ്ടാക്കാം. ഇത് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്ന അവസ്ഥകള് ഉണ്ടാക്കുന്നുണ്ട്.

COVID-19, രക്തത്തിലെ ഓക്സിജന്റെ അളവ്
ഒരു പള്സ് ഓക്സിമീറ്ററിന്റെ സഹായത്തോടെ ഒരാളുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് നിര്ണ്ണയിക്കാന് കഴിയും. നിങ്ങളുടെ COVID-19 ഉണ്ടോ എന്ന് നിങ്ങളുടെ നഖങ്ങളും ഇയര്ലോബും സൂചിപ്പിക്കുന്നുണ്ട്. നഖങ്ങള്ക്കും ഇയര്ലോബുകള്ക്കും നിങ്ങളുടെ രക്തത്തിലെ ഓക്സിജന്റെ അളവ് സംബന്ധിച്ച ഉള്ക്കാഴ്ച നല്കാന് കഴിയും, ഇത് നിങ്ങള്ക്ക് COVID-19 ഉണ്ടോ ഇല്ലയോ എന്നും മനസ്സിലാക്കാന് സാധിക്കുന്നുണ്ട്.

COVID-19, രക്തത്തിലെ ഓക്സിജന്റെ അളവ്
ശ്വാസകോശത്തിന് നേരിട്ട് ക്ഷതം ഏല്പ്പിച്ച് പലപ്പോഴും നീര്ക്കെട്ടും ശ്വാസതടസ്സവും ഉണ്ടാക്കുന്ന അവസ്ഥയാണ് കൊറോണവൈറസ്. ഇത് രക്തത്തിലെ ഓക്സിജന്റെ ഉത്പാദന ക്ഷമതയെ വളരെയധികം ബാധിക്കുന്നുണ്ട്. എങ്ങനെ മനസ്സിലാക്കാം. അതിന് വേണ്ടി പള്സ് ഓക്സ് മീറ്റര് ഉപയോഗിക്കാവുന്നതാണ്. ചെവിയിലോ നഖത്തിലോ ഘടിപ്പിക്കുന്ന പള്സ് ഓക്സോമീറ്റര് ഉപയോഗിച്ച് നമുക്ക് രക്തത്തിലെ ഓക്സിജന് മാറ്റത്തെ മനസ്സിലാക്കാവുന്നതാണ്. എന്നാല് നഖത്തിലെ അഴുക്കും നെയില് പോളിഷും എല്ലാം ഇല്ലെന്ന് ഉറപ്പാക്കേണ്ടതാണ്. ഇത് പലപ്പോഴും മീറ്റര് റീഡിംങിനെ ബാധിക്കുന്നുണ്ട്.

സാധാരണ ലക്ഷണങ്ങള്
സാധാരണ ലക്ഷണങ്ങള് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൊറോണക്കാലത്ത് എന്തൊക്കെ ലക്ഷണങ്ങളാണ് ഉള്ളത് എന്ന് നമുക്ക് നോക്കാവുന്നതാണ്.
- പനി
- വരണ്ട ചുമ
- തൊണ്ടവേദന
- മൂക്കൊലിപ്പ്
- നെഞ്ചുവേദനയും ശ്വാസം മുട്ടലും
- ക്ഷീണം
- ദഹനനാളത്തിന്റെ അണുബാധ
- മണം, രുചി എന്നിവയുടെ നഷ്ടം ഇത് മനസ്സിലാക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള് വളരെയധികം ശ്രദ്ധിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ടത് ഇതെല്ലാം
സെന്റര് ഫോര് ഡിസീസ് കണ്ട്രോള് ആന്ഡ് പ്രിവന്ഷന് നിര്ദ്ദേശിച്ചതുപോലെ, രോഗലക്ഷണങ്ങള് പ്രത്യക്ഷപ്പെടുമ്പോഴെല്ലാം വൈദ്യസഹായം തേടേണ്ടതാണ്. കൂടാതെ, ആവശ്യമായ മുന്കരുതല് നടപടികള് സ്വീകരിക്കുന്നത് തുടരണം. ആരെയും എല്ലാവരേയും ബാധിക്കുന്ന ഒരു രോഗമാണ് COVID-19 എന്നതിനാല് സാമൂഹിക അകലം പാലിക്കുക, മാസ്കുകള് ധരിക്കുക, പതിവായി സ്പര്ശിച്ച പ്രതലങ്ങള് അണുവിമുക്തമാക്കുക.