For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ല് പരുക്കനായി തേക്കുമ്പോള്‍ നീക്കം ചെയ്യുന്നത് കറ മാത്രമല്ല

|

പല്ല് തേക്കുന്നവരാണ് എല്ലാവരും. എന്നാല്‍ പല്ല് തേക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. എന്തെങ്കിലും കാണിച്ച് കൂട്ടി പല്ല് തേക്കുന്നത് നല്ലതല്ല. എന്നാല്‍ പല്ല് തേക്കുന്നത് പരുക്കനായാണോ സോഫ്റ്റ് ആയാണോ എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങളുടെ പല്ലിലെ കറ മൃദുവായതിനാല്‍ അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി അധികം അമര്‍ത്തിതേക്കേണ്ടതില്ല. കാരണം പല്ലിലെ കറ വളരെ മൃദുവായതിനാല്‍, നിങ്ങള്‍ക്ക് അത് ഒരു തുണി ഉപയോഗിച്ച് നീക്കംചെയ്യാം. നിങ്ങള്‍ക്ക് ഒരു ടൂത്ത് ബ്രഷ് ആവശ്യമുള്ള കാരണം ഒരു തുണിക്ക് നിങ്ങളുടെ വായയുടെ എല്ലാ കോണുകളിലും എത്താന്‍ കഴിയില്ല എന്നതാണ്. അതിനാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ബ്രഷ് ഉപയോഗിക്കുന്നത്.

കണ്ണിന് താഴെയുള്ള ഈ കുരുവിനെ നിശ്ശേഷം മാറ്റുംകണ്ണിന് താഴെയുള്ള ഈ കുരുവിനെ നിശ്ശേഷം മാറ്റും

എന്നാല്‍ അമിതമായി ബ്രഷ് ചെയ്യുന്നത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് പല്ലുകളുടെ ആയുസ്സ് കുറക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത്തരത്തില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ നമുക്ക് നോക്കാവുന്നതാണ്. അമിതമായി പല്ല് തേക്കുന്നതിലൂടെ നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ. പല്ല് അമിതമായി തേക്കുന്നതിലൂടെ എന്തൊക്കെ മാറ്റങ്ങള്‍ ആണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം.

മോണകള്‍ കേറി വരുന്നു

മോണകള്‍ കേറി വരുന്നു

പല്ല് അതികഠിനമായി തേക്കുന്നതിലൂടെ പലപ്പോഴും മോണകള്‍ കയറി വരുന്നു. നമ്മുടെ ഓരോ പല്ലുകളും ഇനാമലിനാല്‍ സംരക്ഷിക്കപ്പെടുന്നു, ഇത് അമിതമായി ബ്രഷ് ചെയ്യുന്നതിലൂടെ ഇയല്ലാതാവുകയാണ് ചെയ്യുന്നത്. ഇനാമലിനെ ദ്രോഹിക്കുന്നതിലൂടെ, നമ്മുടെ മോണകള്‍ മുകളിലോട്ട് കയറാന്‍ തുടങ്ങുകയും പല്ലിന്റെ വേരുകള്‍ വലിയ അപകടത്തിലേക്ക് എത്തുകയും ചെയ്യും. നിങ്ങളുടെ പല്ലുകള്‍ ആ സ്ഥാനത്ത് എത്തുകയാണെങ്കില്‍, നിങ്ങള്‍ ഫില്ലിംഗുകള്‍, റൂട്ട് കനാലുകള്‍ എന്നിവക്കുള്ള സാധ്യതയുണ്ട്. പല്ല് തേക്കുന്നതിലൂടെ അത് പലപ്പോഴും ഇത്തരത്തിലുള്ള അസ്വസ്ഥതകളിലേക്ക് നയിക്കുന്നുണ്ട്.

പല്ലുകള്‍ സെന്‍സിറ്റീവ് ആവുന്നു

പല്ലുകള്‍ സെന്‍സിറ്റീവ് ആവുന്നു

മോണകള്‍ കയറുന്നതിന് സമാനമായി, ഇനാമല്‍ ഇല്ലാതാവുമ്പോള്‍ പല്ലുകള്‍ സംവേദനക്ഷമമാകും. നിങ്ങളുടെ പല്ലിന്റെ വേരുകള്‍ സുരക്ഷിതമല്ലാത്തതിനാല്‍ അവയുടെ ഞരമ്പുകളെ ഇത് കഠിനമായി ബാധിക്കുന്നതിനാലാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. വളരെ ചൂടുള്ളതോ വളരെ തണുത്തതോ ആയ പാനീയങ്ങള്‍ കുടിക്കുന്നതും കഠിനമായ ഭക്ഷണം കഴിക്കുന്നതും നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാണെന്ന് തോന്നുകയാണെങ്കില്‍, നിങ്ങള്‍ ഡോക്ടറെ കാണേണ്ടതുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

ബ്രഷ് പെട്ടെന്ന് മോശമാവുന്നു

ബ്രഷ് പെട്ടെന്ന് മോശമാവുന്നു

ടൂത്ത് ബ്രഷ് കൂടുതല്‍ ഉപയോഗിക്കുന്നത് പലപ്പോഴും ബ്രഷിന്റെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. ഒന്നുകില്‍ അവര്‍ വളരെ കഠിനമായി ബ്രഷ് ചെയ്യുന്നതിനാലോ അല്ലെങ്കില്‍ അവര്‍ കഠിനമായി പല്ലുള്ള ടൂത്ത് ബ്രഷുകള്‍ ഉപയോഗിക്കുന്നതിനാലോ പല്ല് പെട്ടെന്ന് മോശമാവുന്നുണ്ട്. ഇത് പല്ലുകള്‍ക്ക് നാശമുണ്ടാക്കുന്നു. നിങ്ങളുടെ ടൂത്ത് ബ്രഷ് മോശമായിത്തുടങ്ങി എന്ന് തോന്നുന്നുവെങ്കില്‍ ഉടനേ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ അത് വളരെ ശക്തമായി ഉപയോഗിക്കുന്നു. അതെ, ഓരോ 3-4 മാസത്തിലും നിങ്ങള്‍ ഇത് മാറ്റുന്നതിന് ശ്രദ്ധിക്കണം.

മോണയിലെ പല്ലുകള്‍

മോണയിലെ പല്ലുകള്‍

മോണയിലുള്ള പല്ലുകള്‍ പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ നിങ്ങളുടെ മോണയില്‍ പല്ലുകള്‍ അല്പം ഇരുണ്ടതായിരിക്കാനുള്ള സാധ്യതയുണ്ട്. കാരണം അതികഠിനമായി പല്ല് തേക്കുന്നത് പലപ്പോഴും മോണകളിലെ ഇനാമലിനെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് പല്ല് തേക്കുമ്പോള്‍ പരുക്കനായി തേക്കുന്നതിന് ശ്രദ്ധിക്കരുത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഇനി എന്തായാലും ഇത്തരം കാര്യങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാവുന്നതാണ്.

മൃദുവായ ബ്രഷ് ഉപയോഗിക്കുക

മൃദുവായ ബ്രഷ് ഉപയോഗിക്കുക

പല്ല് തേക്കുന്നതിന് സോഫ്റ്റ് ബ്രഷ് ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. കാരണം ഇത് നിങ്ങളുടെ പല്ലില്‍ ദോഷം ചെയ്യില്ല. എന്ന് മാത്രമല്ല നിങ്ങളുടെ ടൂത്ത് ബ്രഷ് 45 ഡിഗ്രി കോണില്‍ മുന്നോട്ടും പിന്നോട്ടും ബ്രഷ് ചെയ്യാന്‍ ശ്രദ്ധിക്കണം. സമ്മര്‍ദ്ദമില്ലാതെ തന്നെ കൈകള്‍ കൊണ്ട് ബ്രഷ് തേക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഇലക്ട്രിക് ടൂത്ത് ബ്രഷ് ഉപയോഗിക്കുക

ഇലക്ട്രിക് ടൂത്ത് ബ്രഷ് ഉപയോഗിക്കുക

സാധാരണ ബ്രഷിനേക്കാള്‍ കൂടുതല്‍ അറിഞ്ഞിരിക്കേണ്ടത് ഇലക്ട്രിക് ബ്രഷുകളെക്കുറിച്ചാണ്. കാരണം പല്ലില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ ഇതിലെ ചുവന്നന ലൈറ്റ് കത്തുന്നു. ഇത് ശരിയായ അളവില്‍ തന്നെ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നിരുന്നാലും, എല്ലാ ഇലക്ട്രിക് ടൂത്ത് ബ്രഷുകള്‍ക്കും ഈ സെന്‍സര്‍ ഇല്ല, അതുകൊണ്ട് ബ്രഷ് വാങ്ങിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം.

ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോള്‍

ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോള്‍

ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം നിങ്ങളുടെ ടൂത്ത് ബ്രഷ് പേന പോലെ പിടിക്കുന്നത് നിങ്ങളുടെ പല്ലുകളില്‍ ശരിയായതും കൃത്യമായതുമായ സമ്മര്‍ദ്ദം ചെലുത്താന്‍ സഹായിക്കും. ഇത്തരത്തില്‍ നിങ്ങള്‍ ബ്രഷ് പിടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തിന് മികച്ചതാണ്. ഇനി പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

Read more about: teeth പല്ല്
English summary

Signs of Brushing Teeth Too Much And Too Hard

Here in this article we are discussing about the signs of brushing teeth too much and too hard. Take a look.
Story first published: Monday, July 5, 2021, 15:22 [IST]
X
Desktop Bottom Promotion