For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചോക്ലേറ്റ് അധികം കഴിക്കല്ലേ; ശരീരം ഈ വിധം നശിക്കുന്നത് അറിയില്ല

|

ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഈ ലോകത്ത് ചോക്ലേറ്റ് എന്ന ഭക്ഷണസാധനമുണ്ട്. പുരാതന മായന്മാരും ആസ്‌ടെക്കുകളും ചോക്ലേറ്റ് മരുന്നായി ഉപയോഗിക്കുകയും അവരുടെ ദൈവങ്ങള്‍ക്ക് ചോക്ലേറ്റ് വഴിപാടുകള്‍ നടത്തുകയും ചെയ്തിരുന്നുവെന്ന് പറയുന്നു. മിതമായ അളവില്‍ ചോക്ലേറ്റ് കഴിക്കുക, അതിന്റെ ചില ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ അത് അമിതമായാല്‍ ശരീരത്തിന് ചില പാര്‍ശ്വഫലങ്ങളും നേരിടേണ്ടി വരുന്നു. ഉയര്‍ന്ന കൊഴുപ്പും പഞ്ചസാരയും ഉള്ളതിനാല്‍ ചോക്ലേറ്റിന് ചില ദോഷവശങ്ങളുണ്ട്.

Most read: വന്‍കുടല്‍ കാന്‍സര്‍ അപകടമാകും മുമ്പ് ചെറുക്കാന്‍ ഈ ശീലം മതിMost read: വന്‍കുടല്‍ കാന്‍സര്‍ അപകടമാകും മുമ്പ് ചെറുക്കാന്‍ ഈ ശീലം മതി

ഇതിന്റെ അമിത ഉപഭോഗം മുഖക്കുരു, പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊറോണറി ആര്‍ട്ടറി രോഗം, പ്രമേഹം എന്നിവയ്ക്ക് കാരണമാകുന്നു. കൊക്കോയില്‍ കഫീനും അനുബന്ധ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ടെന്നും ഓര്‍മ്മിക്കുക. വലിയ അളവില്‍ കഴിക്കുന്നത് അസ്വസ്ഥത, ഉറക്കമില്ലായ്മ, വേഗത്തിലുള്ള ഹൃദയമിടിപ്പ് തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാം. ചോക്ലേറ്റ് കഴിക്കുന്നതിന്റെ പ്രതികൂല പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ചോക്ലേറ്റ് പലവിധം

ചോക്ലേറ്റ് പലവിധം

ബേക്കിംഗ് ചോക്ലേറ്റ് - 100 ശതമാനം കൊക്കോ മാസ് ആണ് ഇത്. അതായത് മദ്യം, പഞ്ചസാര എന്നിവയൊന്നും ഇതില്‍ ചേര്‍ക്കുന്നില്ല. പേര് സൂചിപ്പിക്കുന്നത് പോലെ, മിഠായി അല്ലെങ്കില്‍ മറ്റ് മധുര പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ ബേക്കിംഗ് ചോക്ലേറ്റ് ഉപയോഗിക്കുന്നു.

ഡാര്‍ക്ക് ചോക്ലേറ്റ് - ഇതില്‍ കൊക്കോ, പഞ്ചസാര, വാനില ഫ്‌ളേവറിംഗ് എന്നിവയും ലെസിത്തിന്‍ പോലുള്ള ഒരു എമല്‍സിഫയറും അടങ്ങിയിരിക്കുന്നു. ഡാര്‍ക് ചോക്ലേറ്റില്‍ മദ്യത്തിന്റെ ശതമാനം കൂടുന്തോറും ചോക്ലേറ്റ് ഇരുണ്ടതായിരിക്കും.

മില്‍ക്ക് ചോക്ലേറ്റ് - ഡാര്‍ക്ക് ചോക്ലേറ്റിനേക്കാള്‍ ചെറിയ ശതമാനം കൊക്കോയും കൂടുതല്‍ പഞ്ചസാരയും മില്‍ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്. വാനില ഫ്‌ലേവറിംഗ്, ലെസിത്തിന്‍, പാല്‍ സോളിഡ്‌സ്, കൊക്കോ ബട്ടര്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.

അമിതവണ്ണവും പ്രമേഹവും

അമിതവണ്ണവും പ്രമേഹവും

ഒരു 15 ഔണ്‍സ് മില്‍ക്ക് ചോക്ലേറ്റ് ബാറില്‍ 210 കലോറിയും 117 കലോറിയും അടങ്ങിയിട്ടുണ്ട്. ഇതില്‍ 24 ഗ്രാം പഞ്ചസാരയുണ്ട്. ഈ ചോക്ലേറ്റിന്റെ അമിത ഉപഭോഗം ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും. മാത്രമല്ല, ഇത് ഒരു വ്യക്തിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പ്രമേഹരോഗികള്‍ക്ക് ചോക്‌ളേറ്റ് കഴിക്കുന്നത് അപകടകരമാണ്.

Most read;തടി കുറക്കാന്‍ ഉത്തമ വഴികാട്ടി ഈ ചെറുധാന്യംMost read;തടി കുറക്കാന്‍ ഉത്തമ വഴികാട്ടി ഈ ചെറുധാന്യം

ഉത്കണ്ഠയും ക്രമരഹിതമായ ഹൃദയമിടിപ്പും

ഉത്കണ്ഠയും ക്രമരഹിതമായ ഹൃദയമിടിപ്പും

ചോക്കലേറ്റിലെ ചേരുവകളിലൊന്നാണ് കഫീന്‍. കഫീന്‍ ഊര്‍ജം വര്‍ദ്ധിപ്പിക്കുകയും ഒരാളുടെ മാനസികാവസ്ഥയില്‍ നല്ല സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. എന്നാല്‍ അമിതമായ അളവില്‍ കഴിച്ചാല്‍ ചോക്ലേറ്റ് നിങ്ങളുടെ ഉത്കണ്ഠ വര്‍ദ്ധിക്കും. അമിതമായ കഫീന്‍ ഹൃദയസംബന്ധമായ അസുഖമുള്ളവരില്‍ ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകും.

ദഹനനാളത്തിന്റെ പ്രശ്‌നങ്ങള്‍

ദഹനനാളത്തിന്റെ പ്രശ്‌നങ്ങള്‍

വലിയ അളവില്‍ ചോക്ലേറ്റ് കഴിക്കുന്നത് ദഹനനാളത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നിങ്ങള്‍ക്ക് ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം അല്ലെങ്കില്‍ വയറിളക്കം ഉണ്ടെങ്കില്‍, അമിതമായ ചോക്ലേറ്റ് നിങ്ങളെ കൂടുതല്‍ വഷളാക്കും. കൂടാതെ, ചോക്‌ലേറ്റ് അസിഡിറ്റി ഉള്ളതാണ്. അസിഡിറ്റി ഉള്ള ഭക്ഷണങ്ങള്‍ നിങ്ങളുടെ വയറ്റില്‍ ആസിഡ് വര്‍ദ്ധിപ്പിക്കും. അസിഡിറ്റി ഉള്ള ഭക്ഷണങ്ങള്‍ ആസിഡ് റിഫ്‌ലക്സ് പ്രശ്നങ്ങള്‍, നെഞ്ചെരിച്ചില്‍, വയറിലെ അള്‍സര്‍ എന്നിവയിലേക്ക് നയിക്കുന്നു.

Most read:തടി കുറക്കാന്‍ ഇനി വേറൊരു ജ്യൂസ് തിരയേണ്ട; ഇത് ധാരാളംMost read:തടി കുറക്കാന്‍ ഇനി വേറൊരു ജ്യൂസ് തിരയേണ്ട; ഇത് ധാരാളം

വൃക്ക തകരാറുകള്‍

വൃക്ക തകരാറുകള്‍

ചോക്ലേറ്റില്‍ ഉയര്‍ന്ന അളവില്‍ കാഡ്മിയം എന്ന വിഷ ലോഹം അടങ്ങിയിട്ടുണ്ട്. മിക്കവാറും എല്ലാ ബ്രാന്‍ഡുകളിലും ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശയേക്കാള്‍ കൂടുതല്‍ ഗ്രാമിന് 0.3 mcg കാഡ്മിയം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വാസ്തവത്തില്‍, ചിലതില്‍ ഇതിന്റെ പല മടങ്ങ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വൃക്കകള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് കിഡ്‌നി രോഗം ഉള്ളവര്‍ക്ക് കൂടുതല്‍ പ്രശ്നമുണ്ടാകാം.

അരിഹ്‌മിയ

അരിഹ്‌മിയ

ചോക്ലേറ്റ്, പ്രത്യേകിച്ച് കൊക്കോയുടെ ഉയര്‍ന്ന ഉള്ളടക്കം, ഹൃദയ, നാഡീവ്യൂഹം എന്നിവയെ ഉത്തേജിപ്പിക്കുകയും അസാധാരണമായ ഹൃദയമിടിപ്പ് ഉണ്ടാക്കുകയും ചെയ്യും. കഫീന്‍, തിയോഫിലിന്‍, തിയോബ്രോമിന്‍ തുടങ്ങിയ ചോക്ലേറ്റിലെ മൂന്ന് മൂലകങ്ങള്‍ കാരണം നിങ്ങള്‍ക്ക് ചിലപ്പോള്‍ അരിഹ്‌മിയ പ്രശ്‌നവും ഉണ്ടാവാം. സാധാരണ ഹൃദയതാളം മാറ്റുന്നതിനു പുറമേ, വിറയല്‍, ഉറക്കമില്ലായ്മ, ഉത്കണ്ഠ, തലവേദന മുതലായവയ്ക്കും അവ കാരണമാകും.

Most read:നിങ്ങളെ അറിയാതെ രോഗിയാക്കും സ്‌ട്രെസ്സ്‌; ആരോഗ്യവും മനസ്സും കൈവിടുംMost read:നിങ്ങളെ അറിയാതെ രോഗിയാക്കും സ്‌ട്രെസ്സ്‌; ആരോഗ്യവും മനസ്സും കൈവിടും

മുഖക്കുരു

മുഖക്കുരു

ചില ആളുകള്‍ക്ക്, ചോക്ലേറ്റ് കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകുകയോ അല്ലെങ്കില്‍ നിലവിലുള്ള അവസ്ഥ വഷളാക്കുകയോ ചെയ്യും. കൊക്കോ സോളിഡ്സ്, കൊക്കോ വെണ്ണ, പാല്‍, പഞ്ചസാര അല്ലെങ്കില്‍ സോയ പോലുള്ള മറ്റ് മൂലകങ്ങള്‍ എന്നിവയാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നു.

English summary

Side Effects Of Eating Too Much Chocolate in Malayalam

Chocolate is delicious and full of wonderful benefits for many people, but not for everyone. Find out the most common side effects of eating chocolate.
X
Desktop Bottom Promotion