Latest Updates
-
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം!
അറിയാതെ പോകരുത് ചോളം കഴിച്ചാലുള്ള ഈ ദോഷഫലങ്ങള്‍
മിക്ക ആളുകളും ചോളം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. ലോകത്തിന്റെ ചില ഭാഗങ്ങളിലെ പ്രധാന ഭക്ഷണം കൂടിയാണ് ചോളം. ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഇത് നിങ്ങളുടെ ശരീരത്തിന് നല്കുന്നു. എന്നാല്‍, ചോളം കഴിച്ചാല്‍ ചില ദോഷഫലങ്ങള്‍ കൂടിയുണ്ടെന്ന് നിങ്ങള്‍ മനസിലാക്കുക. അതെ, പരിധിയില്‍ കൂടുതല്‍ ചോളം കഴിച്ചാല്‍ അത് നിങ്ങളുടെ ശരീരത്തിന് പലവിധത്തില്‍ ദോഷം ചെയ്യും. ചോളത്തിന്റെ ദോഷഫലങ്ങള്‍ എന്തൊക്കെയാണെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

അലര്‍ജി
ചോളം കഴിക്കുന്നത് അലര്‍ജിക്കും ചര്‍മ്മ തിണര്‍പ്പ്, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ക്കും കാരണമാകും. ചോളം കഴിച്ചതിന് ശേഷം പലര്‍ക്കും ആസ്ത്മ പ്രശ്നങ്ങളും അനാഫൈലക്റ്റിക് പ്രതികരണങ്ങളും അനുഭവപ്പെടുന്നു. ചോളത്തില്‍ കാണപ്പെടുന്ന ഇന്‍ജസ്റ്റബിള്‍ പ്രോട്ടീനാണ് അലര്‍ജിയുടെ പ്രധാന കാരണം.

പ്രമേഹരോഗികള്‍ക്ക് ദോഷം
പ്രമേഹരോഗികളില്‍ ചോളം പ്രതികൂല സ്വാധീനം ചെലുത്തുന്നു. കാരണം ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്നു. ചോളത്തില്‍ ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍, പ്രമേഹമുള്ളവര്‍ വലിയ അളവില്‍ ചോളം കഴിക്കുന്നത് ഒഴിവാക്കണം.

വയറു വീര്‍ക്കുന്നതിന് കാരണമാകുന്നു
ചോളത്തില്‍ അന്നജത്തിന്റെ ഉയര്‍ന്ന സാന്ദ്രതയുണ്ട്. ചോളം വന്‍കുടലില്‍ വിഘടിക്കുകയും ഇത് കഴിക്കുമ്പോള്‍ ധാരാളം ഗ്യാസ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ചോളം വലിയ അളവില്‍ കഴിക്കുമ്പോള്‍, വയറു വീര്‍ക്കുന്നതിനും ഗ്യാസിനും കാരണമാകും.

ദഹനക്കേടും വയറുവേദനയും
ചോളത്തില്‍ നാരുകളും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. എന്നിരുന്നാലും, ഈ നാരുകളുടെ അധികഭാഗം നിങ്ങളുടെ വയറിന് ദോഷം ചെയ്യും. ചോളം ധാരാളം കഴിച്ചാല്‍ അത് ദഹനക്കേടും വയറുവേദനയും ഉണ്ടാക്കും. അതിനാല്‍, നിങ്ങള്‍ ചോളം ചെറിയ അളവില്‍ മാത്രം കഴിക്കുക.

ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു
നേരത്തെ പറഞ്ഞതുപോലെ, ചോളത്തില്‍ പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും കൂടുതലാണ്. അമിതമായ ചോളം ഉപഭോഗം ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും. ഡയറ്റ് പിന്തുടരുന്നവര് ചോളം കഴിക്കുന്നത് ഒഴിവാക്കണം.

വയറിളക്കം
ചോളം അസംസ്കൃതമായി കഴിക്കരുത്, കാരണം ഇത് വയറിളക്കത്തിന് കാരണമാകും. ചോളം പലതരത്തിലുള്ള കുടല് പ്രശ്നങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഏതെങ്കിലും ലക്ഷണങ്ങള്‍ നിങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.

പെല്ലഗ്രയുടെ അപകടസാധ്യത
പലരും പ്രധാന ഭക്ഷണമായി ചോളം കഴിക്കുന്നു. എന്നാല്‍, നിങ്ങള്‍ ധാരാളം ചോളം കഴിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് പെല്ലഗ്ര പിടിപെടാനുള്ള സാധ്യതയുണ്ട്. ശരീരത്തിലെ വിറ്റാമിനുകളുടെ, പ്രത്യേകിച്ച് നിയാസിന്, അഭാവം മൂലമാണ് പെല്ലഗ്ര ഉണ്ടാകുന്നത്. ചോളം നിങ്ങളുടെ ഭക്ഷണത്തിന്റെ പ്രധാന ഭാഗമാണെങ്കില്‍, പെല്ലഗ്ര ഒഴിവാക്കാന്‍ വൈറ്റമിന്‍ അടങ്ങിയ മറ്റു ഭക്ഷണങ്ങളും കഴിക്കുക.

ദന്തക്ഷയത്തിന് കാരണമാകുന്നു
ചോളത്തില്‍ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് ചിലരില്‍ പല്ല് നശിക്കാന്‍ കാരണമാകും. ഇത് ചോളത്തിന്റെ താരതമ്യേന അസാധാരണമായ പാര്‍ശ്വഫലമാണ്, പക്ഷേ ഇത് നിസ്സാരമായി കാണരുത്. നല്ല വായ ശുചിത്വം ഉറപ്പാക്കാന്‍ ചോളം കഴിച്ചതിന് ശേഷം പല്ല് തേക്കുക.

ഓസ്റ്റിയോപൊറോസിസിന് കാരണം
ചോളത്തില്‍ കാല്‍സ്യം വളരെ കുറവായതിനാല്‍ ചോളത്തെ മാത്രം ആശ്രയിക്കുന്ന ആളുകള്‍ക്ക് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.



Click it and Unblock the Notifications
