Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ദിനവും 3 ഗ്ലാസിലധികം പാല് കുടിക്കുന്നവരാണോ? നിങ്ങളെ കാത്തിരിക്കുന്നത് അപകടം
പാല് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് പലപ്പോഴും പറയാറുണ്ട്. അതിനാല്‍ വലിയ അളവില്‍ പാല് കഴിക്കാന്‍ പലരും പറയുന്നു. ഇത് കാല്‍സ്യത്തിന്റെ നല്ല സ്രോതസ്സായതിനാല്‍ ആരോഗ്യമുള്ള അസ്ഥികള്‍ വളര്‍ത്താന്‍ സഹായിക്കുന്നു. പാല് നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നതില്‍ സംശയമില്ല. എന്നാല്‍ അമിതമായി പാല് കുടിക്കുന്നത് നല്ലതിനേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യുമെന്ന് നിങ്ങള്‍ക്കറിയാമോ?
അതെ, പാലിനും പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. ഒരു പഠനമനുസരിച്ച്, ദിവസവും മൂന്നോ അതിലധികമോ ഗ്ലാസ് പാല് കുടിക്കുന്ന സ്ത്രീകള്‍ക്ക് ഹൃദ്രോഗ സാധ്യത ഇരട്ടിയാകുമെന്ന് പറയുന്നു. അധിക അളവില്‍ പാല് കഴിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ദിവസവും അളവില്‍ അധികമായി പാല് കുടിക്കുമ്പോള്‍ ശരീരത്തില്‍ ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നു. അതിനാല്‍, പാല് കഴിക്കുന്നത് അമിതമാകാതെ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. പാലിന്റെ അമിതോപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് അറിയാന്‍ ലേഖനം വായിക്കൂ.

ദഹന പ്രശ്നങ്ങള്‍
പാല് കഴിക്കുന്നത് നിങ്ങളുടെ വയറ് നിറയ്ക്കുന്നു. എന്നാല്‍, ചില സമയങ്ങളില്‍, അമിതമായി പാല് അകത്തായാല്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകുന്നു. ഇത് പലപ്പോഴും ഉദര സംബന്ധമായ പ്രശ്നത്തിന്റെ അടയാളമോ പാലിനോടുള്ള അസഹിഷ്ണുതയോ ആകാം. നിങ്ങളുടെ ശരീരം പാല് ആഗിരണം ചെയ്യാതെ വരുമ്പോള്‍ ഇത് ദഹനപ്രശ്നങ്ങളിലേക്ക് വഴിവയ്ക്കുന്നു. രക്തപ്രവാഹത്തിലെ ചില എന്‍സൈമുകള്‍ പുറത്തുവിടുന്നതിലൂടെ ഇത് ദഹനനാളത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.

ക്ഷീണവും മന്ദതയും
നിങ്ങളുടെ ശരീരം പാലുമായി യോജിക്കുന്നില്ലെങ്കില്‍, ഇത് വിട്ടുമാറാത്ത ക്ഷീണം, അലസത എന്നിവയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നു. പാലില്‍ കാണപ്പെടുന്ന 'എ 1 കെയ്സിന്' ചിലപ്പോള്‍ വീക്കം ഉണ്ടാക്കുകയും സൂക്ഷ്മജീവികളുടെ ബാലന്‍സ് തടസ്സപ്പെടുത്തുകയും ചെയ്യും. അതിനാല്‍ പാല് അലര്‍ജി നേരിടുന്നവര്‍ക്ക് 'എ 2' പാല് വകഭേദങ്ങള്‍ പരീക്ഷിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.

ചര്‍മ്മ പ്രശ്നങ്ങള്‍
പാല് അമിതമായാല്‍ നിങ്ങളുടെ മുഖത്തോ ചര്‍മ്മത്തിന്റെ മറ്റ് ഭാഗങ്ങളിലോ അത് പ്രതിഫലിക്കും. അലര്‍ജികള്‍ക്കും ബ്രേക്ക് ഔട്ടുകള്‍ക്കും ഇത് കാരണമാകും. ചുവന്ന മുഖക്കുരു പാടുകള്‍ അല്ലെങ്കില്‍ തിണര്‍പ്പ് എന്നിവ കണ്ടാല്‍, നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കാനുള്ള സമയമായി എന്ന് മനസിലാക്കുക. പാലില്‍ അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കള്‍ വീക്കം ഉണ്ടാക്കുന്നു. കൊഴുപ്പു നിറഞ്ഞ പാല് പുരുഷന്മാരേക്കാള് അധികമായി സ്ത്രീകളില്‍ ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

അലര്‍ജികള്‍
ലോകത്ത് അഞ്ച് ശതമാനം കുട്ടികള്‍ക്കും പാല് അലര്‍ജിയുണ്ടെന്ന് ചില വിദഗ്ധര്‍ കണക്കാക്കുന്നു. ഇത് എക്സിമ പോലുള്ള ചര്മ്മപ്രതികരണങ്ങള്ക്കും കുടല് പ്രശ്നങ്ങള്‍ക്കും കാരണമാകും. മലബന്ധം, അതിസാരം എന്നിവ ഇവയിലൂടെ സംഭവിക്കുന്നു. അനാഫൈലക്സിസ്, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, രക്തം കലര്‍ന്ന മലം എന്നിവയുമുണ്ടാകാം. മുതിര്‍ന്നവര്‍ക്കും പാല് അലര്‍ജിയുണ്ടാകാം.

അസ്ഥി തകരാറ്
ഒരു ദിവസം മൂന്നോ അതിലധികമോ ഗ്ലാസ് പാല് കുടിക്കുന്നത് സ്ത്രീകളില്‍ അസ്ഥി ഒടിവ് സംഭവിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. പാലിലെ ഡിഗാലക്റ്റോസ് എന്ന പഞ്ചസാര ഇതിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രായമായവരില്‍ ഓസ്റ്റിയോപൊറോസിസ് മൂലം അസ്ഥി ഒടിവുകള്‍ സംഭവിക്കുന്നതിന് ഒരു കാരണം പാല് ഉത്പന്നങ്ങള്‍ അമിതമായി കഴിക്കുന്നതിനാലാണ്.

കാന്‍സര്‍
പാലില്‍ നിന്നും മറ്റ് ഭക്ഷണങ്ങളില്‍ നിന്നുമുള്ള അധിക കാല്‍സ്യം പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള അപകടസാധ്യത വര്‍ദ്ധിപ്പിക്കും. അണ്ഡാശയ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതാണ് പാലിലെ പഞ്ചസാര.

ലാക്ടോസ് അസഹിഷ്ണുത
മറ്റ് മൃഗങ്ങളില്‍ നിന്നുള്ള പാലിനേക്കാള്‍ ഉയര്‍ന്ന അളവില്‍ ലാക്ടോസ് പശുവിന് പാലിലുണ്ട്. ലോകജനസംഖ്യയുടെ 65 മുതല്‍ 70 ശതമാനം വരെ ആളുകള്‍ ലാക്ടോസ് അസഹിഷ്ണുത നേരിടുന്നു. ഈ അവസ്ഥയിലുള്ളവര്‍ പാല് വളരെ പരിമിതപ്പെടുത്തേണ്ടതുണ്ട്.

ഹൃദയസംബന്ധമായ അസ്വസ്ഥതകള്‍
ഈ അവകാശവാദം ഇതുവരെ പൂര്‍ണ്ണമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഒരു പഠനത്തില്‍ കണ്ടെത്തിയത്, ഒരു ദിവസം മൂന്ന് ഗ്ലാസില്‍ കൂടുതല്‍ പാല് കുടിക്കുന്ന പുരുഷന്മാരില് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുവെന്നാണ്. സ്ത്രീകളില്‍ ചിലതരം അര്‍ബുദങ്ങള്‍ ഉണ്ടാകാനുള്ള അമിത അപകടസാധ്യതയും ഇവര്‍ നിരീക്ഷിച്ചു. മരണനിരക്കും ഈ വിഭാഗത്തിന് ഒരു പരിധിവരെ കൂടുതലായിരുന്നു. മറ്റ് രോഗാവസ്ഥകളോ ഹൃദയസംബന്ധമായ പ്രശ്നങ്ങളോ ഉള്ളവര്‍ക്ക്, പാല് കുടിക്കുന്നത് പ്രശ്നമാണ്. കൂടാതെ ഉപഭോഗത്തിന്റെ സുരക്ഷിതമായ ശരിയായ അളവ് തീരുമാനിക്കാന്‍ ഒരു ഡോക്ടറുടെ സഹായം തേടുക.

ഒരു ദിവസം എത്ര പാല് കുടിക്കാം
നിങ്ങള്‍ അളവില്‍ അധികമായി പാല് കുടിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള ആരോഗ്യ അസ്വസ്ഥതകളെക്കുറിച്ച് വായിച്ചില്ലേ. ഒരുദിവസം എത്ര അളവില്‍ പാല് അകത്താക്കാം എന്നറിയാമോ? പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസേന 150 മില്ലി ലിറ്റര്‍ പാലും കുട്ടികളും ഗര്‍ഭിണികളും കുറഞ്ഞത് 250 മില്ലി ലിറ്റര്‍ പാലുമാണ് കുടിക്കേണ്ടത് എന്ന് വിദഗ്ധര്‍ പറയുന്നു. നിങ്ങളുടെ പോഷകാഹാരത്തിന് അനുബന്ധമായി 1-2 ഗ്ലാസ് ജൈവ പാല് ദിവസവും കുടിക്കാം.

ശ്രദ്ധിക്കേണ്ടവര്‍
പല രോഗാവസ്ഥകളിലും ഉള്ളവര്‍ പാല് കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഹൃദ്രോഗം, പ്രമേഹം, ദഹനം, അലര്‍ജി, മൂത്രത്തില്‍ കല്ലുള്ളവര്‍, വൃക്ക രോഗികള്‍ തുടങ്ങിയവര്‍ പാലിന്റെ ഉപയോഗം നിയന്ത്രിക്കണം. ഇവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പാല് കുടിക്കുന്നതാണ് ഉത്തമം. പാല് കുടിച്ചാല്‍ ദഹനപ്രശ്നങ്ങള്‍ ഉള്ളവര്‍ പൂര്‍ണമായി പാല് ഒഴിവാക്കണം. ആസ്മ രോഗികളും ഡോക്ടറുടെ ഉപദേശത്തിനുശേഷമേ പാല് ഉപയോഗിക്കാവൂ. ഗര്‍ഭിണികള്‍ അളവിലധികം പാല് കുടിക്കുന്നത് ഗര്‍ഭസ്ഥശിശുവിനു ദോഷം ചെയ്യുമെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്.



Click it and Unblock the Notifications
