For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറിന്റെ ഷേപ്പ് പറയും എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന്

|

അമിതവണ്ണവും കുടവയറും പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ഇത് പലരുടേയും ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്നതാണ്. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പലരും പല കാര്യങ്ങളും ചെയ്യുന്നു. ജിമ്മില്‍ പോവുന്നതും ഡയറ്റ് എടുക്കുന്നതും ഇതോടൊപ്പം മറ്റ് വ്യായാമങ്ങള്‍ ചെയ്യുന്നതും എല്ലാം നിങ്ങളില്‍ പലപ്പോഴും കുടവയര്‍ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം കൃത്യമായി ചെയ്യാത്തത് അല്‍പം കൂടുതല്‍ ഗുരുതരാവസ്ഥയും ഉണ്ടാക്കുന്നുണ്ട്. നമ്മുടെ ആരോഗ്യപരമായ അവസ്ഥക്ക് പലപ്പോഴും കുടവയര്‍ ഒരു വെല്ലുവിളിയായി മാറുന്നുണ്ട്.

Shape Of Your Abdominal Belly Says About Your Health

കുടവയറിന്റെ ഷേപ്പ് നോക്കി നിങ്ങള്‍ക്കുണ്ടാവുന്ന ചില ആരോഗ്യ പ്രശ്‌നങ്ങള്‍ വരെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. വയര്‍ കൂടുന്നത് ആരോഗ്യ പ്രശ്‌നത്തിലേക്കുള്ള വാതില്‍ തുറക്കുന്നതാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. അമിതവണ്ണവും കുടവയറും നമുക്കുണ്ടാവുന്ന പല ആരോഗ്യ പ്രതിസന്ധികളുടെ ഭീകരാവസ്ഥയെയാണ് നമുക്ക് മുന്നില്‍ തുറന്ന് കാണിക്കുന്നത്‌. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

കൊഴുപ്പിലെ അപകടം

കൊഴുപ്പിലെ അപകടം

കൊഴുപ്പിലുണ്ടാവുന്ന അപകടം നിസ്സാരമല്ല. ഇത് ശരീത്തിലെ ഗുരുതരാവസ്ഥകളെയാണ് പറയുന്നത്. ഏറ്റവും അപകടകരമായ ഒന്നാണ് വയറ്റിലെ കൊഴുപ്പ്. വയറ്റിലെ കൊഴുപ്പ് ആമാശയം, കുടല്‍, കരള്‍ എന്നീ അവയവങ്ങളെ പൊതിയുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ നിങ്ങളുടെ ആന്തരാവയവങ്ങളേയും ബാധിക്കുന്നുണ്ട്. ഹൃദയ സംബന്ധമായ രോഗങ്ങള്‍, കൊളസ്‌ട്രോള്‍ എന്നിവയെല്ലാം വര്‍ദ്ധിക്കുന്നതിന് കൊഴുപ്പ് കാരണമാകുന്നുണ്ട്. എന്നാല്‍ ശരീരത്തില്‍ ഇത് ഏതൊക്കെ തരത്തില്‍ ഏതൊക്കെ ഷേപ്പിലാണ് കാണപ്പെടുന്നത് എന്ന് നമുക്ക് നോക്കാം. ഇത് കൂടാതെ എങ്ങനെ ശരീരത്തെ ബാധിക്കുന്നു എന്നും നമുക്ക് നോക്കാം. ചിലപ്പോള്‍ ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യതയെക്കുറിച്ച് പോലും സൂചന നല്‍കുന്നവയായിരിക്കാം. എങ്ങനെയാണ് വയറിലെ കൊഴുപ്പിന്റെ ആകൃതി നിങ്ങളുടെ രോഗസാധ്യതയെക്കുറിച്ച് പറയുന്നത് എന്ന് നോക്കാം.

പിയര്‍ ആകൃതി

പിയര്‍ ആകൃതി

നിങ്ങളുടെ വയറിന്റെ ആകൃതി പിയര്‍ പഴത്തിന്റെ ആകൃതിയില്‍ ആണെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. കാരണം ഇവരുടെ ശരീരത്തിന്റെ കൊഴുപ്പ് അടങ്ങിയിട്ടുള്ളത് ഇടുപ്പ്, തുടകള്‍ തുടങ്ങിയ ശരീര ഭാഗത്തായിരിക്കും. ഇത് നിങ്ങള്‍ക്ക് കൈകൊണ്ട് തൊടാനും അനുഭവിക്കാനും കഴിയുന്ന സബ്ക്യുട്ടേനിയസ് കൊഴുപ്പാണ്. ഇത്തരം കൊഴുപ്പ് നിങ്ങളില്‍ വര്‍ദ്ധിക്കുന്നത് സ്‌ട്രോക്ക്, ഹൃദയാരോഗ്യം, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നീ അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ നമ്മള്‍ നിസ്സാരമായി വിട്ടാല്‍ അത് നിങ്ങളുടെ ശരീരത്തിനെ അതീവ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത് വളരെയധികം അപകട സാധ്യത ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒരു കാരണവശാലും ഒഴിവാക്കി വിടരുത് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ പിയര്‍ ആകൃതിയില്‍ വയറുള്ളവര്‍ അതീവ ശ്രദ്ധ നല്‍കേണ്ടതാണ്.

ആപ്പിളിന്റെ ആകൃതി

ആപ്പിളിന്റെ ആകൃതി

നിങ്ങളുടെ ശരീരത്തിന്റെ ആകൃതി ആപ്പിള്‍ തരത്തിലാണ് എന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവരുടെ ശരീരം മെലിഞ്ഞതാണെങ്കില്‍ പോലും വയറിന്റെ ഭാഗത്ത് തടിയും കൊഴുപ്പും കാണപ്പെടുന്നു. . ഇത് സാധാരണയായി പുരുഷന്‍മാരിലാണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. കൂടുതല്‍ അപകടത്തിലേക്ക നിങ്ങളെ എത്തിക്കുന്നുണ്ട്. ഇതിനെ വിസറല്‍ കൊഴുപ്പ് എന്നാണ് അറിയപ്പെടുന്നത്. ഇവരില്‍ ഹൃദ്രോഗവും കൊളസ്‌ട്രോളും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഒരു കാരണവശാലും ഇത്തരം കൊഴുപ്പിനെ നിസ്സാരമാക്കി വിടരുത് എന്നതാണ് സത്യം. എന്നാല്‍ ചിലരില്‍ പല കാരണങ്ങള്‍ കൊണ്ടും വയറുണ്ടാവുന്നുണ്ട്. അതിന് പിന്നിലെ കാരണങ്ങള്‍ നോക്കാം.

ഹോര്‍മോണ്‍ വയറ്

ഹോര്‍മോണ്‍ വയറ്

ഹോര്‍മോണ്‍ സംബന്ധമായ വയറ് നിങ്ങളില്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ അതിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് നിങ്ങളുടെ പെല്‍വിക് ഏരിയക്ക് ചുറ്റും ഉണ്ടാവുന്ന ശരീരഭാരം വര്‍ദ്ധിക്കുന്നത്. ഇത് പലപ്പോഴും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുടെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാവാം. ഇവരില്‍ പിസിഓഎസ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത ഉണ്ടാവുന്നു. അതുകൊണ്ട് യാതൊരു വിധത്തിലുള്ള കാരണങ്ങളും ഇല്ലാതെ വയറ് കൂടുമ്പോള്‍ ഉടനേ തന്നെ ഡോക്ടറെ കണ്ട് കാര്യങ്ങളക്കെുറിച്ച് മനസ്സിലാക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുമ്പോള്‍ വയറ് കൂടുന്നതും ശ്രദ്ധിക്കണം.

മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍

മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍

നിങ്ങളില്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാവുമ്പോള്‍ അത് നിങ്ങളില്‍ വയറ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. നിങ്ങള്‍ ഇരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള വയറ് വര്‍ദ്ധിക്കുന്നത്. പുറത്തേക്ക് തള്ളി നില്‍ക്കുന്ന തരത്തില്‍ ഇവരില്‍ വയറുണ്ടാവുന്നു. ഇത് നിസ്സാരമായി കണക്കാക്കരുത് എന്നതാണ്. ഇതോടൊപ്പം നിങ്ങള്‍ ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നവരെങ്കില്‍ ഇതേ അവസ്ഥ അവരേയും പിന്തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ മദ്യപിക്കുന്നത് ശ്രദ്ധിക്കണം. ഇത് വയറ് കൂട്ടും എന്നതുപോലെ തന്നെ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും കാണമാകുന്നുണ്ട്.

പ്രസവ ശേഷം ഉണ്ടാവുന്ന വയറ്

പ്രസവ ശേഷം ഉണ്ടാവുന്ന വയറ്

പ്രസവ ശേഷം ഉണ്ടാവുന്ന വയറ് അല്‍പം ശ്രദ്ധിക്കണം. ഇത് മാറുന്നതിന് വളരെയധികം സമയം എടുക്കും എന്നതാണ്. പ്രസവ ശേഷം സ്ത്രീകളില്‍ അരക്കെട്ടിന് തൊട്ട് താഴെയായാണ് വയറ് കാണപ്പെടുന്നത്. ഇത് ആ ഭാഗത്തെ പേശികള്‍ അയഞ്ഞിരിക്കുന്നത് പോലെ തോന്നുന്നു. ഇത്തരം അവസ്ഥകള്‍ പലപ്പോഴും പ്രസവ ശേഷം ആണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അതിനെ നിസ്സാരമായി കണക്കാക്കരുത്. ഒരു കാരണവശാലും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ആവുന്ന തരത്തില്‍ കുടവയര്‍ വരാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

വൈറ്റമിന്‍ ഡി ആഗിരണം ചെയ്യാന്‍ ശരീരത്തിന് ഈ തടസ്സങ്ങള്‍വൈറ്റമിന്‍ ഡി ആഗിരണം ചെയ്യാന്‍ ശരീരത്തിന് ഈ തടസ്സങ്ങള്‍

എല്ലാ തലവേദനയും നിസ്സാരമല്ല: അപകടകരമായ തലവേദനക്ക് ലക്ഷണങ്ങള്‍ വ്യത്യസ്തംഎല്ലാ തലവേദനയും നിസ്സാരമല്ല: അപകടകരമായ തലവേദനക്ക് ലക്ഷണങ്ങള്‍ വ്യത്യസ്തം

English summary

Shape Of Your Abdominal Belly Says About Your Health In Malayalam

Here in this article we are sharing the shape of your abdominal belly says about your health in malayalam. Take a look.
Story first published: Monday, April 25, 2022, 16:05 [IST]
X
Desktop Bottom Promotion