For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആശങ്ക നിറച്ച് കോവിഡ് രണ്ടാം തരംഗം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

|

ആശങ്കകള്‍ നിറച്ച് ഇന്ത്യയില്‍ വീണ്ടും കോവിഡ് കണക്കുകള്‍ ഉയരുകയാണ്. കഴിഞ്ഞ ദിവസം 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 43,846 പുതിയ കൊറോണ വൈറസ് കേസുകള്‍ രേഖപ്പെടുത്തിയപ്പോള്‍ അത് നാലുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കായി മാറി. അതിനാല്‍, കൊറോണ വൈറസ് മഹാമാരിയുടെ രണ്ടാം തരംഗം രാജ്യം ഉറ്റുനോക്കുകയാണ്. കോവിഡ് രോഗികള്‍ ക്രമാതീതമായി ഉര്‍ന്നതു കാരണം പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ശന നടപടികള്‍ വീണ്ടുമെത്തി. സുരക്ഷാ മാനദണ്ഡങ്ങള്‍ പിന്തുടരുന്നതില്‍ ആളുകള്‍ കാണിക്കുന്ന അലസതയാണ് അടുത്തിടെയുണ്ടായ ഈ കുതിപ്പിന് കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞിട്ടുണ്ട്. അണുബാധയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

Most read: വേനലില്‍ ശീലമിതെങ്കില്‍ നേടാം ഇരട്ടി പ്രതിരോധശേഷി

സാമൂഹ്യ അകലം പാലിക്കുക, മാസ്‌ക് ശരിയായി ധരിക്കുക, സോപ്പ് ഉപയോഗിച്ച് കൈ കഴുകുക എന്നിവ കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ വിജയിക്കാനുള്ള ഏറ്റവും വലിയ ഘടകമാണ്. പകര്‍ച്ചവ്യാധിക്കെതിരായ ഈ പോരാട്ടത്തിലെ രണ്ടാമത്തെ നടപടിയാണ് കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ രണ്ട് കോവിഡ് വാക്‌സിനുകള്‍ എന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രണ്ടാം ഘട്ട വ്യാപനം നിര്‍ണായകമാണെന്നും ഈ മഹാമാരി ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ രാജ്യവ്യാപകമായി വീണ്ടും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എപ്പിഡെമോളജിക്കല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍ കോവിഡിന്റെ രണ്ടാം തരംഗം കൂടുതല്‍ പകര്‍ച്ചവ്യാധിയാകുമെന്നാണ്. അതിനാല്‍ ഈ ഘട്ടത്തില്‍ വൈറസില്‍ നിന്ന് രക്ഷ നേടാന്‍ നിങ്ങള്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങള്‍ വായിച്ചറിയൂ.

ചെയ്യേണ്ട കാര്യങ്ങള്‍

ചെയ്യേണ്ട കാര്യങ്ങള്‍

* നിങ്ങളുടെ മുഖത്ത്, പ്രത്യേകിച്ച് നിങ്ങളുടെ കണ്ണുകള്‍, മൂക്ക്, വായ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.

* തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക, കഴിയുന്നത്ര ആളുകളുമായി അടുത്ത ബന്ധം പുലര്‍ത്താതിരിക്കുക.

* സാമൂഹിക അകലം പാലിക്കാന്‍ പ്രയാസമുള്ള മാളുകള്‍, ജിമ്മുകള്‍, റെസ്റ്റോറന്റുകള്‍, പബ്ബുകള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കുക.

ചെയ്യേണ്ട കാര്യങ്ങള്‍

ചെയ്യേണ്ട കാര്യങ്ങള്‍

* നഗരങ്ങളിലോ മറ്റ് സംസ്ഥാനങ്ങളിലോ ഉള്ള അനാവശ്യ യാത്ര ഒഴിവാക്കുക.

* പൊതുസ്ഥലങ്ങളില്‍ തുപ്പാതിരിക്കുക.

* മിനിസ്റ്ററി ഓഫ് പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍ ഇന്ത്യയിലെ എല്ലാ ജീവനക്കാര്‍ക്കും മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കുമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അവര്‍ ചെയ്യേണ്ട മുന്‍കരുതല്‍ നടപടികള്‍ ചുവടെ:

Most read:40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്

സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ള മുന്‍കരുതല്‍ നടപടികള്‍

സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ള മുന്‍കരുതല്‍ നടപടികള്‍

* സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവേശന കവാടങ്ങളില്‍ തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കുക. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍ബന്ധമായും സ്ഥാപിക്കുക. ഇന്‍ഫ്‌ളുവന്‍സ പോലുള്ള ലക്ഷണങ്ങളുള്ളതായി കണ്ടെത്തിയവര്‍ക്ക് ശരിയായ ചികിത്സയോ ക്വാറന്റൈനോ നിര്‍ദേശിക്കാം.

* ഓഫീസ് കെട്ടിടങ്ങളില്‍ സന്ദര്‍ശകരുടെ അകാരണമായ പ്രവേശനം പരമാവധി നിരുത്സാഹപ്പെടുത്തുക. കൃത്യമായ കാരണങ്ങളോടെ ഉദ്യോഗസ്ഥരെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സന്ദര്‍ശകരെ മാത്രമേ ശരിയായി പരിശോധിച്ചതിന് ശേഷം അനുവദിക്കാവൂ.

സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ള മുന്‍കരുതല്‍ നടപടികള്‍

സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ള മുന്‍കരുതല്‍ നടപടികള്‍

* മീറ്റിംഗുകള്‍ സാധ്യമാകുന്നിടത്തോളം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്തണം. ആവശ്യമെങ്കില്‍ ധാരാളം ആളുകള്‍ ഉള്‍പ്പെടുന്ന മീറ്റിംഗുകള്‍ കുറയ്ക്കുക.

* അനിവാര്യമല്ലാത്ത ഔദ്യോഗിക യാത്രകള്‍ ഒഴിവാക്കുക.

* കത്തിടപാടുകള്‍ ഔദ്യോഗിക ഇ-മെയില്‍ വഴി നടത്തുക. മറ്റ് ഓഫീസുകളിലേക്ക് ഫയലുകളും രേഖകളും അയയ്ക്കുന്നത് ഒഴിവാക്കുക.

Most read:കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണി

സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ള മുന്‍കരുതല്‍ നടപടികള്‍

സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ള മുന്‍കരുതല്‍ നടപടികള്‍

* സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ സ്ഥിതിചെയ്യുന്ന എല്ലാ ജിമ്മുകളും വിനോദ കേന്ദ്രങ്ങളും അടയ്ക്കുക.

* ജോലിസ്ഥലത്ത് ശരിയായ ശുചീകരണം ഉറപ്പാക്കുക, പ്രത്യേകിച്ച് പതിവായി സ്പര്‍ശിക്കുന്ന പ്രതലങ്ങളില്‍.

* വാഷ്റൂമുകളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍, സോപ്പ്, വെള്ളം എന്നിവ വയ്ക്കുന്നത് ഉറപ്പാക്കുക.

സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ള മുന്‍കരുതല്‍ നടപടികള്‍

സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ള മുന്‍കരുതല്‍ നടപടികള്‍

* എല്ലാ ഉദ്യോഗസ്ഥരും അവരുടെ ആരോഗ്യം പരിപാലിക്കുക. ശ്വാസകോശ ലക്ഷണങ്ങള്‍, പനി എന്നിവ ശ്രദ്ധിക്കാനും നിര്‍ദ്ദേശിക്കുന്നു, അസുഖം തോന്നുന്നുവെങ്കില്‍, റിപ്പോര്‍ട്ടിംഗ് ഉദ്യോഗസ്ഥരെ അറിയിച്ച് ജോലിസ്ഥലത്ത് നിന്ന് പുറത്തുപോകണം. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അവര്‍ ഹോം ക്വാറന്റൈന് വിധേയരാകണം.

* മുന്‍കരുതല്‍ നടപടിയായി സ്വയം ക്വാറന്റൈന്‍ അഭ്യര്‍ത്ഥന നടത്തുമ്പോഴെല്ലാം അവധി അനുവദിക്കാന്‍ അധികാരികളോട് നിര്‍ദ്ദേശിക്കുന്നു.

* കൂടുതല്‍ അപകടസാധ്യതയുള്ള എല്ലാ ജീവനക്കാരും, അതായത് പ്രായമായവര്‍, ഗര്‍ഭിണികള്‍, അനാരോഗ്യ അവസ്ഥയുള്ള ജീവനക്കാര്‍ എന്നിവര്‍ മുന്‍കരുതല്‍ എടുക്കുക.

Most read:പെണ്ണിന് ഇതൊന്നും ഇല്ലെങ്കില്‍ ആരോഗ്യവുമില്ല

English summary

Second wave Of Coronavirus In India : Here Are The Do's And Dont's To Stay Safe In malayalam

Second Wave of Coronavirus in India : Here are the Dos and Donts to Stay Safe in malayalam, have a look.
X