For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വടക്കോട്ടു തല വച്ചുറങ്ങരുത്, കാരണം ഇതാണ്

വടക്കോട്ടു തല വച്ചുറങ്ങരുത്, കാരണം ഇതാണ്

|

ഉറക്കം ഒരാളുടെ ദിനചര്യകളില്‍ പ്രധാനപ്പെട്ട ഒന്നാണ്. നല്ല ഉറക്കം ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് ഏറെ പ്രധാനവുമാണ്.

ഉറങ്ങാന്‍ കിടക്കുന്ന ദിശയും നല്ല ഉറക്കത്തിനായി പല കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ഉറങ്ങാന്‍ കിടക്കുന്ന ദിശ. ചില പ്രത്യേക ദിക്കുകളിലേയ്ക്കു തല വച്ചു കിടക്കുന്നത് നല്ല ഉറക്കത്തിനു സഹായിക്കുമെന്നു വേണം, പറയാന്‍. അതേ സമയം ചില ദിശകള്‍ ഉറക്കത്തിന് ദോഷവും ചെയ്യും.

sleeping

പൊതുവേ വടക്കോട്ടു തല വച്ചു കിടക്കരുതെന്നു പറയും. വെടക്കും വടക്കോട്ടു തല വച്ചു കിടക്കില്ലെന്നതാണ് പൊതുവേയുള്ള പഴഞ്ചൊല്ലും. ഇതിനു പുറകില്‍ ശാസ്ത്രീയമായ കാരണങ്ങളുമുണ്ട് ഉറങ്ങാന്‍ ഏതു ദിശയാണ് കൂടുതല്‍ നല്ലതെന്നറിയൂ.

തല വടക്കോട്ടു വച്ചു കാല്‍ തെക്കോട്ടാക്കി കിടക്കുന്നതാണ്

തല വടക്കോട്ടു വച്ചു കാല്‍ തെക്കോട്ടാക്കി കിടക്കുന്നതാണ്

തല വടക്കോട്ടു വച്ചു കാല്‍ തെക്കോട്ടാക്കി കിടക്കുന്നതാണ് ഏറ്റവും മോശം കിടപ്പു പൊസിഷനെന്നു വേണം, പറയുവാന്‍. വാസ്തു പ്രകാരവും സയന്‍സ് പ്രകാരവും ഇതു കിടക്കുവാന്‍ ഏറ്റവും മോശമായ പൊസിഷനാണ്. ഇതു ഭൂമിയും ശരീരത്തിന്റെ ഗുരുത്വാകര്‍ഷണവുമായി വരുത്തുന്ന പ്രശ്‌നങ്ങളാണ് കാരണമായി പറയുന്നത്. ഇതു ബിപി സംബന്ധമായ പ്രശ്‌നങ്ങളും ഉറക്കക്കുറവുമുണ്ടാക്കുന്നു. ഭൂമിയുടെ കാന്തിക വലയം അനുസരിച്ച് വടക്കു ദിശയില്‍ നെഗറ്റീവ് ഊര്‍ജവും തെക്കു ദിശയില്‍ പൊസറ്റീവ് ഊര്‍ജവുമുണ്ട്. തല വടക്കോട്ടു വച്ചു കിടക്കുമ്പോള്‍ നാം നെഗററീവ് ഊര്‍ജം ആകര്‍ഷിയ്ക്കുകയാണ് ചെയ്യുന്നത്. ശരീരത്തിലെ പൊസറ്റീവ് ഊര്‍ജം നഷ്ടപ്പെട്ട് നെഗറ്റീവ് ഊര്‍ജം നിറയും. കൊളസ്‌ട്രോള്‍ കൂടുക, ഉറക്കക്കുറവ്, ബിപി തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇതു കാരണമാകുന്നു. ഇത് ആരോഗ്യപരമായ പല പ്രശ്‌നങ്ങളും ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്നതുകൊണ്ടുതന്നെ ഹോര്‍മോണ്‍പരമായ പ്രശ്‌നങ്ങളിലൂടെ മാനസികപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

വടക്കോട്ടു തല വച്ചുറങ്ങി രാവിലെ ഉണര്‍ന്നാല്‍

വടക്കോട്ടു തല വച്ചുറങ്ങി രാവിലെ ഉണര്‍ന്നാല്‍

വടക്കോട്ടു തല വച്ചുറങ്ങി രാവിലെ ഉണര്‍ന്നാല്‍ പല ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകുന്നതു സാധാരണയാണ്. രാവിലെ ഉണരുമ്പോള്‍ തലവേദനയും ക്ഷീണവും തോന്നും. ഈ ദിശയില്‍ തല വച്ചു കിടക്കുമ്പോള്‍ തലച്ചോറിലേയ്ക്കുള്ളള രക്തപ്രവാഹം കുറയുന്നതാണ് പ്രധാനപ്പെട്ട കാരണം. മരിച്ചു കിടക്കുമ്പോള്‍ സാധാരണ വടക്കോട്ടാണ് മൃതദേഹത്തിന്റെ തല വയ്ക്കുന്നത്.

തല കിഴക്കോട്ടു വച്ചു കാല്‍ പടിഞ്ഞാറോട്ടായി കിടക്കുന്നതാണ്

തല കിഴക്കോട്ടു വച്ചു കാല്‍ പടിഞ്ഞാറോട്ടായി കിടക്കുന്നതാണ്

തല കിഴക്കോട്ടു വച്ചു കാല്‍ പടിഞ്ഞാറോട്ടായി കിടക്കുന്നതാണ് ഏറ്റവും നല്ല ദിക്കെന്നു വേണം, പറയുവാന്‍. ഇത് ശരീരവും ഭൂമിയുമായി കൃത്യമായ ബാലന്‍സുണ്ടാകാന്‍ സഹായകമാകും. ഇത് ഏകാഗ്രത നല്‍കും. ഓര്‍മ നല്‍കും. ഇത് പൊസറ്റീവിറ്റി ലഭിയ്ക്കുവാന്‍ നല്ലതാണ്. ഇതു പോലെ ആരോഗ്യത്തിനും ഏറെ ഗുണകരവുമാണ്. ഇതുപോലെ ഈ രീതിയില്‍ ഉറങ്ങുന്നവര്‍ക്ക് ആര്‍ഇഎം അതായത് റാപ്പിഡ് ഐ മൂവ്‌മെന്റ് കുറവാണെന്നു പറയാം. ഉറങ്ങുമ്പോള്‍ ഇമകള്‍ അനങ്ങുന്നത്. ഇത് സ്വപ്‌നങ്ങള്‍ കുറവു കാണാനും നല്ല ഉറക്കം നല്‍കാനും സഹായിക്കുന്ന ഒന്നാണ്. വാസ്തു ശാസ്ത്ര പ്രകാരം കിടക്കോട്ടു തല വച്ചു കിടക്കുന്നതാണ് ഉറക്കത്തിനു ചേര്‍ന്ന ഏറ്റവും നല്ല പൊസിഷന്‍.

പടിഞ്ഞാറോട്ടു തല വച്ചാലും

പടിഞ്ഞാറോട്ടു തല വച്ചാലും

പടിഞ്ഞാറോട്ടു തല വച്ചാലും കുഴപ്പമില്ല. വാസ്തുപ്രകാരം ഇത് കീര്‍ത്തിയും അഭിവൃദ്ധിയും നല്‍കുന്ന ഒന്നാണ്. ആരോഗ്യപരമായും ഇതിനു ദോഷങ്ങള്‍ പറയാനുമില്ല.

തെക്കോട്ടു തല വയ്ക്കുന്നതും

തെക്കോട്ടു തല വയ്ക്കുന്നതും

തെക്കോട്ടു തല വയ്ക്കുന്നതും ദോഷം വരുത്തില്ലെന്നു വേണം, പറയുവാന്‍. പ്രത്യേകിച്ചും നോര്‍ത്തേണ്‍ ഹെമിസ്ഫിയറില്‍ താമസിയ്ക്കുന്നവരെങ്കില്‍ ഇത് ഉറങ്ങും നേരം തല വയ്ക്കാനുള്ള നല്ല ദിക്കാണ്. ഇത് നല്ല ഉറക്കം നല്‍കും. പൊസറ്റീവിറ്റിയും നല്‍കും. എന്നാല്‍ സൗത്തേണ്‍ ഹെമിസ്ഫിയറിലാണ് താമസമെങ്കില്‍ ഈ ദിശ ഒഴിവാക്കുക. അല്ലാത്ത പക്ഷം തെക്കോട്ടു തല വയ്ക്കുന്നത് നല്ലതു തന്നെയാണ്. വാസ്തു പ്രകാരം തെക്കോട്ടു തല വച്ചു കിടക്കുന്നതാണ് ഏറ്റവും നല്ല പൊസിഷന്‍ എന്നു വേണം, പറയുവാന്‍

വാസ്തു പ്രകാരം ദമ്പതിമാര്‍

വാസ്തു പ്രകാരം ദമ്പതിമാര്‍

വാസ്തു പ്രകാരം ദമ്പതിമാര്‍ തല തെക്കോട്ടു വച്ചുറങ്ങുന്നത് ഏറെ നല്ലതാണെന്നു പറയം. നല്ല ദാമ്പത്യബന്ധത്തിന് ഇത് ഏറെ സഹായകമാണ്. ഇതുകൊണ്ടുതന്നെ ദമ്പതിമാര്‍ എല്ലായ്‌പ്പോഴും തെക്കോട്ടു തല വച്ചു കിടക്കാന്‍ ശ്രദ്ധിയ്ക്കുക.തെക്കോട്ടു ദമ്പതിമാര്‍ തല വച്ചുറങ്ങുന്നത് ഇവര്‍ തമ്മിലുള്ള മാനസികമായ ഐക്യം വര്‍ദ്ധിയ്ക്കാന്‍ സഹായിക്കും.

English summary

Scientific Facts Behind The Best Sleeping Positions

Scientific Facts Behind The Best Sleeping Positions, Read more to know about,
X
Desktop Bottom Promotion