For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് ശേഷം ആറ് മാസം വരെ ഗുരുതര ക്ലോട്ട് സാധ്യതയെന്ന് പഠനം

|

കൊവിഡ് എന്നത് ഒരു വിധത്തില്‍ എല്ലാവരേയും ബാധിച്ച് കഴിഞ്ഞു. ഇപ്പോള്‍ കൊവിഡ് അതിന്റെ വിടവാങ്ങല്‍ ഘട്ടത്തിലാണ്. എന്നാല്‍ പുതിയ പഠനങ്ങള്‍ പറയുന്നത് കൊവിഡ് ബാധിച്ച് ആറ് മാസം വരെ ഗുരുതരമായ രക്തം കട്ട പിടിക്കുന്നതിനുള്ള സാധ്യതയുണ്ട് എന്നാണ് പറയുന്നത്. ഇത് പലപ്പോഴും ലഘുവായ കൊവിഡ് ബാധ ഉണ്ടാവുന്നവരില്‍ പോലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് എന്നതാണ് സത്യം. ആറ് മാസം വരെയാണ് ഇവരില്‍ രക്തം കട്ട പിടിക്കുന്നതിനുള്ള സാധ്യത. ബിഎംജെ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് ഇപ്പോള്‍ ഈ പഠനം പുറത്ത് വന്നിരിക്കുന്നത്.

Risk Of Serious Clots Up To Six Months

ഡീപ് വെയിന്‍ ത്രോംബോസിസിന്റെ അപകടസാധ്യത ഉള്ളവരില്‍ മൂന്ന് മാസം വരേയും രക്തം കട്ട പിടിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ശ്വാസകോശത്തിലുണ്ടാവുന്ന പള്‍മണറി എംബോളിസം ആറു മാസം വരേയും രക്തസ്രാവത്തിനുള്ള സാധ്യതയെ സൂചിപ്പിക്കുന്നുണ്ട്. കഠിനമായ കൊവിഡ് ബാധിച്ചവരില്‍ അപകട സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുന്നുണ്ട്. മറ്റ് രോഗാവസ്ഥകള്‍ ഉള്ളവരിലും രണ്ടാമത്തേയും മൂന്നാമത്തേയും കൊവിഡ് തരംഗങ്ങളില്‍ രോഗബാധിതര്‍ ആയവരിലും പലപ്പോഴും ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സ്വീഡനിലെ ഉമിയ സര്‍വകലാശാലയിലെ ഗവേഷകര്‍ ഇതിനെതിരേ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിന് സാധിക്കുന്നുണ്ട്. ഇതിനെ തടയുന്നതിന് വേണ്ടി കൊവിഡ് വാക്‌സിന്‍ എടുക്കുന്നത് സഹായിക്കുന്നുണ്ട്.

സ്വീഡനിലെ ഉമിയ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇത്തരത്തില്‍ ഒരു പഠന ഫലത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. 2020 ഫെബ്രുവരി 1 നും 2021 മെയ് 25 നും ഇടയില്‍ സ്ഥിരീകരിച്ച SARSCoV-2 അണുബാധയുള്ള ഒരു ദശലക്ഷത്തിലധികം ആളുകളെ കണ്ടെത്തിയാണ് ഇത്തരം ഒരു പഠനത്തിന് വിധേയമാക്കിയത്. ഇവര്‍ക്ക് പിന്നീടുണ്ടായ രോഗങ്ങളുമായി കണക്കാക്കി കൊവിഡ് പോസിറ്റീവ് ആവാത്തവരും കൊവിഡ് പോസിറ്റീവ് ആയവരും തമ്മില്‍ താരതമ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു പഠനഫലത്തില്‍ ഗവേഷകര്‍ എത്തിയത്.

Risk Of Serious Clots Up To Six Months

തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് കൊവിഡ് ബാധിച്ച് ഒരു മാസത്തിന് ശേഷം ഡീപ് വെയിന്‍ ത്രോംമ്പോസിസ് സാധ്യത അഞ്ച് മടങ്ങായി വര്‍ദ്ധിച്ചതായി മനസ്സിലാക്കിയത്. ഇത് കൂടാതെ പള്‍മണറി എംബോളിസത്തിനുള്ള സാധ്യത 33 മടങ്ങായി വര്‍ദ്ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിക്കുന്നതും ഇതിലൂടെ കണ്ടെത്തിയ നിഗമനഫലമാണ്. ഇതിനര്‍ത്ഥം കൊവിഡ് ബാധിച്ച 401 രോഗികളിലും 267 പേരില്‍ ആദ്യത്തെ ഡീപ് വെയിന്‍ ത്രോംബോസിസ് സാധ്യത വര്‍ദ്ധിച്ചു എന്നതാണ്. എന്നാല്‍ ഗുരുതരാവസ്ഥയില്‍ എത്താത്ത കൊവിഡ് രോഗികളില്‍ രോഗ ബാധക്ക് ശേഷം ഡീപ് വെയിന്‍ ത്രോംമ്പോസിസ്, പള്‍മണറി എംബോളിസം എന്നിവയുടെ അപകടസാധ്യതകള്‍ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഗുരുതരമല്ലാത്ത അവസ്ഥയില്‍ ഇതില്‍ രക്തസ്രാവത്തിനുള്ള സാധ്യത കൂടുതലായി കണ്ടെത്തിയിട്ടില്ല എന്നുള്ളതാണ്. എന്നാല്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം വളരെ കൂടുതലായി കാണപ്പെട്ടിരുന്നു.

Risk Of Serious Clots Up To Six Months

പരിമിതികള്‍ നിരവധിയുള്ള ഒരു പഠനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ സ്ഥാപിച്ച് എടുക്കുന്നതിന് ഉള്ള പരിമിതികളെക്കുറിച്ചും ഇവര്‍ പറയുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വാക്‌സിനേഷന്‍ കൃത്യമായി നടക്കുന്നതിലൂടെയും ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിലൂടെയും നമുക്ക് ഒരു പരിധിയില്‍ കൂടുതല്‍ രോഗത്തെ പ്രതിരോധിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് രോഗത്തെ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നതില്‍ നിന്ന് നമ്മളെ സംരക്ഷിക്കുന്നുണ്ട്. കൊവിഡിനെക്കുറിച്ചും അത് ബാധിച്ച് കഴിഞ്ഞാല്‍ ഉണ്ടാവുന്ന രോഗാവസ്ഥയെക്കുറിച്ചും ഇപ്പോളും നിരവധി പഠനങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഓരോ ദിവസം കഴിഞ്ഞാലും പുതിയ പഠനഫലവും ഗവേഷണഫലവും ആണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.

ഒമിക്രോണിനേക്കാള്‍ 10 മടങ്ങ് വ്യാപനശേഷിയുമായി പുതിയ വകഭേദം ഇന്ത്യയില്‍ഒമിക്രോണിനേക്കാള്‍ 10 മടങ്ങ് വ്യാപനശേഷിയുമായി പുതിയ വകഭേദം ഇന്ത്യയില്‍

most read: വീണ്ടും കൊവിഡ്: ഉപവകഭേദം ഇന്ത്യയില്‍ ആദ്യമായി മുംബൈയില്‍

English summary

Risk Of Serious Clots Up To Six Months After Covid Study Says

Here in this article we are discussing about some serious blood clots up to six months after covid according to study
Story first published: Friday, April 8, 2022, 14:06 [IST]
X
Desktop Bottom Promotion