Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
വീണ്ടും കൊവിഡ്: ഉപവകഭേദം ഇന്ത്യയില്‍ ആദ്യമായി മുംബൈയില്‍
കൊവിഡ് വകഭേദത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് ലോകം. അതുകൊണ്ട് തന്നെ ഓരോ ചുവടും ശ്രദ്ധിച്ചാണ് ഓരോരുത്തരും വെക്കുന്നതും. കൊവിഡ് വാക്സിനും സാമൂഹിക അകലവും മാസ്കും ഇപ്പോഴും നമ്മള് കൂടെത്തന്നെ കൂട്ടുന്നുണ്ട്. ഒരു പരിധി വരെ ഇത്തരം പ്രതിരോധ മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് രോഗത്തെ പ്രതിരോധിക്കാന്‍ സാധിച്ചു എന്ന് തന്നെ പറയാവുന്നതാണ്. ലോകം മാസ്ക് മുക്തമാക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിലായിരുന്നു എന്നുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വാര്‍ത്ത അത്ര നല്ലതല്ല എന്നുള്ളതാണ് സത്യം, ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചില വാര്‍ത്തകളാണ് ഇപ്പോള്‍ കൊവിഡിന്റെ കാര്യത്തില്‍ പുറത്ത് വന്നിരിക്കുന്നത്. അതില്‍ ഇന്ത്യയില്‍ ആദ്യമായി ഒമിക്രോണ്‍ ഉപവകഭേദം സംഭവിച്ച എക്സ് ഇ വേരിയന്റിനെ കണ്ടെത്തിയിരിക്കുകയാണ്.

ഒമിക്രോണിനേക്കാള്‍ പത്ത് മടങ്ങ് വ്യാപന ശേഷിയുള്ള വൈറസാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 50 വയസ്സ് പ്രായമുള്ള സ്ത്രീയിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 376 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഒരാള്‍ക്ക് പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയിലാണ് എക്സ് ഇ വകഭേദം ആദ്യം സ്ഥിരീകരിച്ചത്. ഇതിന്റെ വ്യാപന ശേഷി തന്നെയാണ് ഇപ്പോള്‍ ആശങ്കക്ക് കാരണമായിരിക്കുന്നത്. രോഗത്തെക്കുറിച്ചും രോഗത്തിന്റെ വ്യാപന ശേഷിയെക്കുറിച്ചും രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

യുകെയില്‍ കണ്ടെത്തി
ജനിതകവ്യതിയാനം സംഭവിച്ച ഒമിക്രോണ്‍ കേസുകള്‍ക്കിടയില്‍ പുതിയ വേരിയന്റിനെ ആദ്യമായി കണ്ടെത്തിയത് യുകെയിലാണ്. ഒമിക്രോണ്‍ എക്സ് ഇ വേരിയന്റാണ് ഇപ്പോള്‍ ആശങ്കയുയര്‍ത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ജനുവരി 19 നാണ് പുതിയ വേരിയന്റിനെ ശാസ്ത്രലോകം തിരിച്ചറിയുന്നത്. എന്നാല്‍ ഒമിക്രോണ്‍ പുതിയ വേരിയന്റ് എത്രത്തോളം അപകടകാരിയാണെന്നതിനെക്കുറിച്ചുള്ള നിഗമനത്തില്‍ ശാസ്ത്രലോകത്തിന് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല എന്നുള്ളതാണ് ഇപ്പോഴത്തെ പ്രതിസന്ധി.

എന്താണ് ഒമിക്രോണ്‍ എക്സ് ഇ?
ഒമിക്രോണ്‍ എക്സ് ഇ എന്ന വേരിയന്റ് കണ്ടെത്തിയെന്നല്ലാതെ എന്താണ് ഇത് എന്നതിനെക്കുറിച്ച് ഇത് വരെ നമുക്കറിയില്ല. ഒമിക്രോണ്‍ എക്സ് ഇ വേരിയന്റ് എന്നാല്‍ ഒരു വ്യക്തിയുടെ ശരീരത്തില്‍ ഒരേ സമയം തന്നെ രണ്ടോ അധിലധികമോ ജനിതക മാറ്റം സംഭവിച്ച വൈറസ് ഉണ്ടാവുകയും ആ വ്യക്തി രോഗബാധിതനാവുകയും ചെയ്യുന്ന അവസ്ഥയിലാണ് ഒമിക്രോണ്‍ എക്സ് ഇ എന്ന പുതിയ വേരിയന്റ് ഉണ്ടാവുന്നത്. അതിവ്യാപന ശേഷിയുള്ള വൈറസ് ആണ് എന്നതാണ് ആശങ്കയുളവാക്കുന്നത്.

വിവിധ സ്ട്രെയിനുകളുടെ സംയോജനം
ഒമിക്രോണ്‍ BA.1, BA.2 സ്ട്രെയിനുകളുടെ ഒരു പുനഃസംയോജനമാണ് XE എന്ന് ഉപവകഭേദം. യുകെയിലെ മിക്ക കേസുകളിലും കാണപ്പെടുന്നത് BA.2 വേരിയന്റ് ആണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എത്രത്തോളം ഇത് ആളുകളെ ബാധിക്കുന്നുണ്ട് എന്നതിനെക്കുറിച്ച് ഇതുവരേയും കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണക്കനുസരിച്ച് മാര്‍ച്ച് 25 വരെ യുകെയില്‍ 637 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തായ്ലന്‍ഡിലും ഹോങ്കോങ്ങിലും ഹൈബ്രിഡ് സ്ട്രെയിന്‍ കണ്ടെത്തിയിട്ടുണ്ട്.

ഒമിക്രോണ്‍ എക്സ് ഇ എങ്ങനെയാണ് മറ്റുള്ളവരിലേക്ക് പകരുന്നത്?
മാര്‍ച്ച് 29 ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ലോകാരോഗ്യ സംഘടനയുടെ അഭിപ്രായപ്രകാരം ഒമിക്രോണ്‍ പുതിയ വേരിയന്റെ എക്സ് ഇ എന്നത് ബിഎ.2 നെ അപേക്ഷിച്ച് പത്ത് മടങ്ങ് വ്യാപനശേഷിയുള്ളതാണ് എന്നാണ്. ഇതിന്റെ തീവ്രത കൂടുതലാവുന്നത് തന്നെയാണ് ഏറ്റവും അപകടമുണ്ടാക്കുന്ന കാര്യവും. പക്ഷേ ഇതിന് കാര്യമായ വ്യത്യാസങ്ങള്‍ പ്രകടമാക്കാത്തിടത്തോളം ഈ വേരിയന്റിന്റെ തീവ്രത സംബന്ധിച്ച പൂര്‍ണ ചിത്രം പുറത്ത് വന്നിട്ടില്ല.

ലക്ഷണങ്ങള്‍
പുതിയ വേരിയന്റ് ആയ ഒമിക്രോണ്‍ എക്സ് ഇക്ക് പുതിയ ലക്ഷണങ്ങള്‍ ഉണ്ടോ എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. അതിന് വേണ്ടി കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതായി വരുന്നുണ്ട്. ഒമിക്രോണ്‍ ലക്ഷണങ്ങളില്‍ സാധാരണയുണ്ടാവുന്നത് ജലദോഷമാണ്. വാക്സിനെടുത്തവരിലും ജലദോഷം തന്നെയാണ് പ്രധാന ലക്ഷണമായി കണക്കാക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ പുതിയ വേരിയന്റില്‍ ശ്വാസതടസ്സം, ക്ഷീണം, ശരീര വേദന, പനി, രുചിയിലോ മണത്തിലോ ഉണ്ടാവുന്ന മാറ്റം, ചുമ എന്നീ ലക്ഷണങ്ങളെക്കുറിച്ചും പറയുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. എന്ത് തന്നെയായാലും ലോകത്തെ ആശങ്കയിലാക്കാന്‍ പുതിയ വേരിയന്റിന് കഴിയുമോ ഇല്ലയോ എന്ന് നാം കണ്ടറിയേണ്ടതാണ്. നാം പാലിച്ച് പോരുന്ന സുക്ഷാ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ വിട്ടു വീഴ്ചയില്ലാതെ ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications