For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്‌നാറ്റം രോഗങ്ങളുടെ സൂചന, സ്ഥിര പരിഹാരവുമുണ്ട്

വായ്‌നാറ്റം രോഗങ്ങളുടെ സൂചന, സ്ഥിര പരിഹാരവുമുണ്ട്

|

വായ്‌നാറ്റം നമ്മെ പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഈ പ്രശ്‌നം അനുഭവപ്പെട്ടേക്കാം. വായ്‌നാറ്റം പൊതുവേ നാം പറയാറ് വായ, പല്ല് വൃത്തിയാക്കി വയ്ക്കാത്തതു കൊണ്ടാണ് വരുന്നതെന്നാണ്. ഇത് ഒരു കാരണമാണ്. എന്നാല്‍ വായ്‌നാറ്റം പലപ്പോഴും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളാല്‍ വരാറുണ്ട്.

പല രോഗങ്ങളുടേയും ആദ്യ സൂചന കൂടിയാണ് വായ്‌നാറ്റമെന്നു പറയാം. വായ്‌നാറ്റത്തിനൊപ്പം ചിലര്‍ക്ക് വായില്‍ വ്യത്യസ്തമായ രുചികളും കൂടി അനുഭവപ്പെടും. ഇതെല്ലാം നാം നിസാരമായി എടുക്കേണ്ടതില്ല. കാരണം ഇതെല്ലാം ചില രോഗങ്ങളുടെ സൂചനയായി ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങള്‍ കൂടിയാണ്.

വായ്‌നാറ്റം എങ്ങനെയാണ് രോഗ സൂചനയായി മാറുന്നത് എന്നറിയൂ.

വായ്‌നാറ്റം

വായ്‌നാറ്റം

വായ്‌നാറ്റം രണ്ടു തരത്തില്‍ കാണാം. വായയുടെ ഉള്ളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍. ഇതു താല്‍ക്കാലികമായുണ്ടാകും, സ്ഥിരമായുണ്ടാകാം. താല്‍ക്കാലിക പ്രശ്‌നങ്ങള്‍ പ്രധാനമായും ഭക്ഷണങ്ങളിലൂടെ വരുന്നത് എന്നു പറയാം. വെളുത്തുള്ളി, ഉള്ളി തുടങ്ങിയ ഭക്ഷണങ്ങള്‍ ഇതിനു കാരണമാകും. സ്ഥിര പ്രശ്‌നങ്ങളില്‍ പല്ലിനോ മോണയ്‌ക്കോ ഉള്ള പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുന്നു.

ഇതല്ലാതെ ചില പ്രത്യേക രോഗങ്ങളും

ഇതല്ലാതെ ചില പ്രത്യേക രോഗങ്ങളും

ഇതല്ലാതെ ചില പ്രത്യേക രോഗങ്ങളും ഇതിനു കാരണമാകുന്നുണ്ട്. പ്രമേഹം ഇതിനുള്ള ഒരു കാരണമാണ്. അസിഡിറ്റി പ്രശ്‌നങ്ങള്‍ കാരണം ഇതു പ്രധാനപ്പെട്ട ഒരു കാരണമായി വരാറുണ്ട്. ഇതിനൊപ്പം വായില്‍ പുളിച്ചു തികച്ചല്‍ വരും. പഴം പുളിച്ച രുചിയും മണവും വായില്‍ വരും. ഇതു പോലെ പട്ടിണി കിടന്നാല്‍ വായില്‍ ഇതേ രീതിയില്‍ രുചി വരാറുണ്ട്. ഇതും പഴം പുളിച്ച രുചി തന്നെയാകും. ശരീരത്തിനു ഭക്ഷണം ലഭിയ്ക്കാതെ വരുമ്പോള്‍ ശരീരം നമ്മുടെ കൊഴുപ്പു ദഹിപ്പിച്ച് ഇത് ശരീരത്തിനു ലഭ്യമാക്കുമ്പോഴാണ് ഇതു സംഭവിയ്ക്കുന്നത്. ഇതല്ലാതെ പുകവലി പോലുള്ള പ്രശ്‌നങ്ങള്‍ ഇതിനു കാരണമാകും. വിട്ടു മാറാത്ത സൈനസ് പ്രശ്‌നങ്ങള്‍, കഫക്കെട്ട് എന്നിവയും ഇതിനുള്ള പ്രധാനപ്പെട്ട കാരണം തന്നെയാണ്. ഇതെല്ലാം തനനെ

വായിലെ ദുര്‍ഗന്ധം

വായിലെ ദുര്‍ഗന്ധം

ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ വായിലിട്ടു ചവയ്ക്കുന്നത് വായിലെ ദുര്‍ഗന്ധം ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. ഇത് വായിലെ മോശം ബാക്ടീരിയകളെ നശിപ്പിയ്ക്കും. ഇതു പോലെ വായിലെ മോശം ബാക്ടീരിയകളെ നശിപ്പിയ്ക്കുവാനും നല്ല ബാക്ടീരിയകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുവാനും സഹായിക്കുന്ന ഒന്നാണ് തൈര്. അധികം പുളിയില്ലാത്ത തൈര് ദിവസവും കഴിയ്ക്കുന്നത് വായിലെ നല്ല ബാക്ടീരിയകളെ സഹായിക്കുന്ന ഒന്നാണ്.

ഇതു പോലെ ദിവസവും

ഇതു പോലെ ദിവസവും

ഇതു പോലെ ദിവസവും മൂന്നു നുള്ള് ബേക്കിംഗ് സോഡ അര ഗ്ലാസ് വെള്ളത്തില്‍ കലക്കി വായില്‍ കവിള്‍ക്കൊണ്ട് വെള്ളം തുപ്പിക്കളയുന്നത് ഇതിനുള്ള നല്ലൊരു പരിഹാരമാണ്. ഇതു പോലെ ഭക്ഷണ ശേഷം ഒരു കഷ്ണം സിട്രിക് ആസിഡ് അടങ്ങിയ ഭക്ഷണവസ്തു, അതായത് നാരങ്ങ പോലുള്ളവ വായിലിട്ടു ചവയ്ക്കുന്നതു നല്ലതാണ്. ഒരു കഷ്ണം ആപ്പിള്‍ വായിലിട്ടു ചവയ്ക്കുന്നതും നല്ലതാണ്. ഇതിലെ പെക്ടിനാണ് ഇതിനു സഹായിക്കുന്നത്. ധാരാളം വെള്ളം കുടിയ്ക്കുന്നതും ഇടയ്ക്കിടെ വെള്ളം കുടിയ്ക്കുന്നതും വായിലെ ദോഷം ബാക്ടീരിയകളെ കൊല്ലുവാന്‍ സഹായിക്കുന്നു.

വായക്കകത്തു വരുന്ന പ്രശ്‌നങ്ങള്‍

വായക്കകത്തു വരുന്ന പ്രശ്‌നങ്ങള്‍

വായക്കകത്തു വരുന്ന പ്രശ്‌നങ്ങള്‍ കൊണ്ടും വായനാറ്റം ഉണ്ടാകാറുണ്ട്. പല്ലു തേച്ചാലും പല്ലിനിടയില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വരുന്നത് വായനാറ്റത്തിനുള്ള കാരണമാണ്. വായക്കകത്തു വരുന്ന ചില ബാക്ടീരികളുണ്ട്. ഇതില്‍ നല്ലതും മോശവുമായവയുണ്ട്. മോശം ബാക്ടീരിയകള്‍ വായില്‍ പെരുകിയാല്‍ വായ്‌നാറ്റമുണ്ടാകും. സള്‍ഫര്‍ ഗന്ധമെങ്കില്‍ ഇതിനു കാരണമാകും. നാവില്‍ പൂപ്പല്‍ ബാധയുണ്ടെങ്കിലും ഇതുണ്ടാകാം. മോണ രോഗങ്ങളാണ് മറ്റൊരു കാരണം.

രോഗങ്ങള്‍

രോഗങ്ങള്‍

രോഗങ്ങള്‍ കാരണമാണ് ഇതെങ്കില്‍ ഇതിനു പരിഹാരം കാണുക. പ്രമേഹം, അസിഡിറ്റി പ്രശ്‌നങ്ങളെങ്കില്‍ ഇതിനു പരിഹാരം കാണുക. സമയത്തു ഭക്ഷണം കഴിയ്ക്കുക. മോണ രോഗങ്ങളോ പല്ലു സംബന്ധമായ പ്രശ്‌നങ്ങളോ ആണെങ്കില്‍ ഇതിനു പരിഹാരം കാണുക. പല്ലു വൃത്തിയാക്കുമ്പോഴും ഉള്ളിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക, പോടോ മറ്റോ ഉണ്ടെങ്കില്‍ ഇതിനു പരിഹാരം കാണണം. ഇതിനൊപ്പം നാവും രണ്ടു നേരവും വൃത്തിയാക്കുക. ഇത് ടംങ് ക്ലീനര്‍ ഉപയോഗിച്ചു തന്നെ വേണമെന്നില്ല. ബ്രഷു കൊണ്ടു തന്നെ വൃത്തിയാക്കാം.

 ബ്രഷ്

ബ്രഷ്

വായ്‌നാറ്റമുണ്ടാകുന്നതിനുള്ള പ്രധാന കാരണം ബ്രഷാണ്. ഒരു തവണ ബ്രഷ് വാങ്ങിയാല്‍ കൂടി വന്നാല്‍ ഒന്നോ രണ്ടോ തവണ ഉപയോഗിച്ച ശേഷം വേറെ വാങ്ങി ഉപയോഗിയ്ക്കുക. അല്ലെങ്കില്‍ വായ്‌നാറ്റത്തിനുള്ള സാധ്യത ഏറെയാണ്. ഇതു പോലെ മസാലയുടെ ഉപയോഗം കൂടുന്നതും ഇതിനുളള പ്രധാനപ്പെട്ട ഒരു കാരണം തന്നെയാണ്. മസാല ഉപയോഗം കുറയ്ക്കുക. ഇത്തരം പ്രശ്‌നമുള്ളവര്‍ കഴിവതും വെജിറ്റേറിയന്‍ ഭക്ഷണം ഉപയോഗിയ്ക്കുക.

English summary

Reasons For Mouth Odour And Remedies For That

Reasons For Mouth Odour And Remedies For That, Read more to know about,
Story first published: Tuesday, September 24, 2019, 12:05 [IST]
X
Desktop Bottom Promotion