For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പച്ചനെല്ലിക്കയിലെ അറ്റകൈപ്രയോഗം,പ്രമേഹം ഓടും...

പച്ചനെല്ലിക്കയിലെ അറ്റകൈപ്രയോഗം,പ്രമേഹം ഓടും...

|

ആരോഗ്യത്തെ സഹായിക്കുന്ന, അസുഖങ്ങള്‍ അകറ്റുന്ന പല പ്രധാനപ്പെട്ട വഴികളുമുണ്ട്. നമ്മുടെ വീട്ടില്‍ തന്നെ നമുക്കു ചെയ്യാവുന്ന പല വിദ്യകളുമുണ്ട്.

പ്രമേഹം ഇന്നത്തെ കാലത്ത് ആണ്‍ പെണ്‍ ഭേദമില്ലാതെ, പ്രായവ്യത്യാസമില്ലാതെ പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നമാണ്. ജനിയ്ക്കുന്ന കുഞ്ഞിനു മുതല്‍ മരണക്കിടക്കയില്‍ കിടക്കുന്ന പ്രായമായവരെ വരെ അലട്ടുന്ന ഒന്നാണിത്. കാരണങ്ങള്‍ പലതുണ്ടാകാം, ഇതില്‍ പാരമ്പര്യം മുതല്‍ ജീവിതശൈലികള്‍ വരെ പെടുന്നു.

പ്രമേഹം മാത്രമല്ല, കൊളസ്‌ട്രോള്‍, അമിത വണ്ണം തുടങ്ങിയ പല ആരോഗ്യ പ്രശ്‌നങ്ങളും പലരേയും ബാധിയ്ക്കുന്നുണ്ട്. ഇത്തരം പല രോഗങ്ങള്‍ക്കും ഒറ്റമൂലി മരുന്നുകളും ധാരാളമുണ്ട്.

പൈല്‍സിന് പരിഹാരം അരപ്പിടി പുളിയിലപൈല്‍സിന് പരിഹാരം അരപ്പിടി പുളിയില

ഇത്തരത്തില്‍ നമുക്കു വീട്ടില്‍ തന്നെ പ്രയോഗിയ്ക്കാവുന്ന ഒറ്റമൂലി പ്രയോഗമാണ് പച്ചനെല്ലിക്കയും പച്ചമഞ്ഞളുമെല്ലാം, ഏറെ ഔഷധ ഗുണങ്ങളുള്ളവയാണിത്. പല രോഗങ്ങള്‍ക്കുമുള്ള പരിഹാരമെന്നു വേണം, പറയുവാന്‍.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക വൈറ്റമിന്‍ സി സമ്പുഷ്ടമാണ്. പച്ചനെല്ലിക്കയും ഇതിന്റെ ജ്യൂസും തന്നെയാണ് ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പുഷ്ടമെന്നോര്‍ക്കുക. ഇതിന്റെ കയ്പു തന്നെ ഇതിനെ പ്രമേഹം പോലുള്ള രോഗങ്ങളുടെ ശത്രുവാക്കുന്നു. ഓറഞ്ചിലും ചെറുനാരങ്ങയിലും അടങ്ങിയിരിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ വൈറ്റമിന്‍ സി നെല്ലിക്കയിലുണ്ടെന്നാണു പറയുക. ഇതു കൊണ്ടു തന്നെ പ്രതിരോധ ശേഷി നല്‍കാന്‍ ഇത് ഏറെ ഉത്തമവുമാണ്.

മഞ്ഞളും

മഞ്ഞളും

മഞ്ഞളും ഇതുപോലെ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ അടങ്ങിയ ഒന്നു തന്നെയാണ്. ആന്റി ഓക്‌സിഡന്റ് സമ്പുഷ്ടമായ ഒന്നാണിത്. ഇതിലെ കുര്‍കുമിന്‍ എന്ന ഘടകമാണ് ഇതിന് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്നതും. ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടുത്തു നിര്‍ത്തുവാനും ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാനുമെല്ലാം ഇത് അത്യുത്തമമാണ്.

പ്രമേഹത്തിന്

പ്രമേഹത്തിന്

പച്ചനെല്ലിക്കയും ഒരു കഷ്ണം പച്ച മഞ്ഞളും ചേര്‍ന്നാല്‍ നല്ലൊന്നാന്തരം പ്രമേഹ മരുന്നായി എന്നു വേണം, പറയുവാന്‍. ഒന്നോ രണ്ടോ പച്ച നെല്ലിക്കയുടെ നീരും പച്ച മഞ്ഞളിന്റെ നീരും എടുക്കുക. ഇത് മിക്‌സ് ചെയ്ത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഇതിനു ശേഷം അര മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷം മാത്രമേ ഭക്ഷണം കഴിയ്ക്കാവു. ഇത് അടുപ്പിച്ച് ഒരു മാസം ചെയ്താല്‍ തന്നെ പ്രമേഹത്തിന് നല്ലൊരു പരിഹാരമാണ്. ഏതു കൂടിയ പ്രമേഹവും ഒതുക്കുവാന്‍ പച്ചനെല്ലിക്കാനീരിലെ പച്ചമഞ്ഞള്‍ പ്രയോഗത്തിനു സാധിയ്ക്കും. ഇനി പച്ച മഞ്ഞള്‍ കിട്ടാന്‍ ബുദ്ധിമുട്ടെങ്ങില്‍ മഞ്ഞള്‍പ്പൊടിയും ഉപയോഗിയ്ക്കാം. ഇതില്‍ മഞ്ഞള്‍പ്പൊടി ഒരു നുള്ളിട്ട് ഇതേ രീതിയില്‍ കുടിയ്ക്കാം.

കൊളസ്‌ട്രോളിനുളള നല്ലൊരു പരിഹാരം

കൊളസ്‌ട്രോളിനുളള നല്ലൊരു പരിഹാരം

കൊളസ്‌ട്രോളിനുളള നല്ലൊരു പരിഹാരം കൂടിയാണ് ഈ പച്ചനെല്ലിക്കാ നീര്-മഞ്ഞള്‍ പ്രയോഗം. ഇത് ചീത്ത കൊളസ്‌ട്രോളിനെ ശരീരത്തില്‍ നിന്നും പുറന്തള്ളുന്നു. ഇതു വഴി ഹൃദയാരോഗ്യത്തിനും ഏറെ ഉത്തമമാണ് ഈ പ്രത്യേക മിശ്രിതം. ഹൃദയത്തിലേയ്ക്കുള്ള ധമനികളിലെ കൊളസ്‌ട്രോളും കൊഴുപ്പുമെല്ലാം ഇതു പുറന്തള്ളുന്നു. ഇതു വഴി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം സുഗമമായി നടക്കുകയും ചെയ്യുന്നു.

ശരീരത്തിലെ ടോക്‌സിനുകളെ

ശരീരത്തിലെ ടോക്‌സിനുകളെ

ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാനുള്ള ഒരു വഴി കൂടിയാണിത്. മഞ്ഞള്‍ ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളുവാന്‍ ഏറെ നല്ലതാണ്. ഇതു നല്ലൊരു വിഷ നാശിനിയാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളുന്നതു കാരണം ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങളും ചെറുത്തു നിര്‍ത്താന്‍ ഈ പ്രത്യേക മിശ്രിതം കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

ശരീരത്തിന് പ്രതിരോധ ശേഷി

ശരീരത്തിന് പ്രതിരോധ ശേഷി

ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാന്‍ സാധിയ്ക്കുന്ന ഒന്നാണ് പച്ചനെല്ലിക്കാനീരും പച്ചമഞ്ഞളും. ഇത് വൈറല്‍, ബാക്ടീരിയല്‍ , ഫംഗല്‍ അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുന്നു. കോള്‍ഡ്, ചുമ തുടങ്ങിയ രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നു. ഇതു ദിവസവും കുടിയ്ക്കുന്നത് നമ്മുടെ പ്രതിരോധ വ്യവസ്ഥയെ ഏറെ ശക്തിയുള്ളതാക്കുന്ന ഒന്നാണ്.

ഈ പ്രത്യേക മിശ്രിതം

ഈ പ്രത്യേക മിശ്രിതം

ഈ പ്രത്യേക മിശ്രിതം അടുപ്പിച്ച് 1 മാസം കഴിച്ചാല്‍ തന്നെ കാര്യമായ മാറ്റങ്ങളുണ്ടാകും. ചര്‍മത്തിനും ഇത് ഏറെ നല്ലതാണ്. ചര്‍മത്തിലുണ്ടാകുന്ന മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും ഇതു സംരക്ഷണം നല്‍കുന്നു. മുഖത്തിന് തിളക്കവും ചെറുപ്പവുമെല്ലാം നല്‍കാനും ഈ പ്രത്യേക മിശ്രിതം സഹായിക്കുന്നു. ഇത് ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ഏറെ ഗുണകരമാണെന്നു ചുരുക്കം.

English summary

Raw Amla And Raw Turmeric Mixture Health Benefits

Raw Amla And Raw Turmeric Mixture Health Benefits, Read more to know about,
Story first published: Monday, July 29, 2019, 14:12 [IST]
X
Desktop Bottom Promotion