For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19; ശ്വസന വ്യായാമം നിര്‍ബന്ധം; അപകടം തൊട്ടടുത്താണ്

|

കൊവിഡ് അതിന്റെ എല്ലാ അതിരുകളും ലംഘിച്ച് മനുഷ്യ ജീവന്‍ എടുത്ത് കൊണ്ടിരിക്കുകയാണ്. ജീവനും ജീവിതവും കൈവിട്ട് പോവുന്ന അവസ്ഥയിലാണ് ഇപ്പോള്‍ നാം ഒാരോരുത്തരും. ഓരോ ദിവസവും ഇന്ന് എന്താണ് സംഭവിക്കാന്‍ പോവുന്നത് എന്ന് ചിന്തിച്ചാണ് നാം ഓരോരുത്തരും രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം നാം ഓരോ ചുവടും മുന്നോട്ട് വെക്കുന്നതിന്. ജീവിതത്തില്‍ നമ്മള്‍ കടന്നു പോയതിനേക്കാള്‍ ഒക്കെ വളരെ വലിയ ഒരു പ്രതിസന്ധിയിലൂടെയാണ് നാം മുന്നോട്ട് പോവുന്നത്.

കൊവിഡ് രണ്ടാം തരംഗം; ഓക്‌സിജന്‍ സഹായം നല്‍കേണ്ടത് എപ്പോള്‍

കൊവിഡ് അതിന്റെ ആദ്യത്തെ ഇരയെ കണ്ടെത്തിയതുമുതല്‍ അവിടുന്നിങ്ങോട്ട് ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും നമ്മളോട് പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം എന്ന് പറയുന്നത് തന്നെ മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക എന്നുള്ളതാണ്. എന്നാല്‍ ഒരിടക്ക് വെച്ച് നാം അതിന് വില കൊടുക്കാതിരുന്നതാണ് ഇപ്പോഴത്തെ ഈ ദുരന്തത്തിലേക്ക് നമ്മളെ എത്തിച്ചത് എന്ന് നിസ്സംശയം നമുക്ക് പറയാം. കൊവിഡ് രോഗബാധ ഉണ്ടായിക്കഴിഞ്ഞാല്‍ അത് ശ്വാസകോശത്തേയും ശരീരത്തിന്റെ രോഗപ്രതിരോധശേഷിയേയും വളരെ വലിയ തോതില്‍ തന്നെ ബാധിക്കുന്നുണ്ട്. ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ജീവിതത്തിനും മരണത്തിനുമിടക്കുള്ള നൂല്‍പ്പാലത്തില്‍ എത്താതിരിക്കുന്നതിനും നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

കൊവിഡിന്റെ ആരംഭം

കൊവിഡിന്റെ ആരംഭം

COVID-19 വ്യാപനത്തിന്റെ ആരംഭം മുതല്‍ തന്നെ നമുക്കെല്ലാം അറിയുന്നത് പോലെ വൈറസ് ബാധ ശരീരത്തില്‍ പ്രവേശിച്ച് ഏറ്റവും കൂടുതല്‍ കേടുപാടുണ്ടാക്കുന്ന ശ്വാസകോശത്തെയാണ്. അതുകൊണ്ട് തന്നെയാണ് വായ, മൂക്ക്, കണ്ണുകള്‍ എന്നിവ മൂടുന്നതിന് മാസ്‌ക് ധരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. വൈറസ് ശ്വാസകോശത്തിന്റെ അവസ്ഥയെ വഷളാക്കുകയും ശ്വാസകോശ സംബന്ധമായ ഗുരുതരമായ ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം (ARDS), പള്‍മണറി ഫൈബ്രോസിസ് എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. ശ്വാസതടസ്സം തന്നെയാണ് ഇതിന്റെയെല്ലാം പ്രാഥമിക ലക്ഷണവും.

പരിഹാരം

പരിഹാരം

ഇതിന് പരിഹാരം കാണുക എന്നതിലേക്കായി ഒന്നിലധികം ചികിത്സാരീതികള്‍ ഇന്ന് നിലവിലുണ്ട്. ഇതില്‍ തന്നെ COVID-19 രോഗികളില്‍ ഓക്‌സിജന്‍ മെച്ചപ്പെടുത്തുന്നതിനുള്ള അനുബന്ധ തെറാപ്പിയായി ആഗോളതലത്തില്‍ മെഡിക്കല്‍ ഹെല്‍ത്ത് വിദഗ്ധര്‍ ഓക്‌സിജന്‍ തെറാപ്പി ശുപാര്‍ശ ചെയ്യുന്നുണ്ട്. എങ്ങനെയെല്ലാം രോഗവ്യാപനം നിയന്ത്രിക്കുക, രോഗത്തെ ഇല്ലാതാക്കുക എന്നത് തന്നെയാണ് നാം ഓരോരുത്തരും ചിന്തിക്കുന്ന കാര്യം. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

COVID-19 ഉം ARDS ഉം

COVID-19 ഉം ARDS ഉം

COVID-19 നേരിട്ട് ARDS മായി ബന്ധപ്പെട്ടിരിക്കുന്നു, കാരണം അതിന്റെ ഏറ്റവും പ്രയാസകരമായ ഘട്ടം പലപ്പോഴും ന്യുമോണിയ പോലുള്ള ശ്വാസകോശ അവസ്ഥകളിലേക്ക് നയിച്ചേക്കാം. ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, വെന്റിലേഷന്‍, വായു സഞ്ചികളില്‍ ദ്രാവകം അടിഞ്ഞു കൂടല്‍ എന്നിവയാണ് എആര്‍ഡിഎസിന്റെ പ്രശ്‌നങ്ങള്‍. എആര്‍ഡിഎസുമായി ബന്ധപ്പെട്ട മരണനിരക്ക് 22-44 ശതമാനം വരെയാണെന്ന് ഒരു റിപ്പോര്‍ട്ട് പറയുന്നു.

കൊവിഡും അപകടവും

കൊവിഡും അപകടവും

ARDS പല ഘടകങ്ങളാല്‍ ഉണ്ടാകുന്നു, പക്ഷേ COVID-19 ബാധിച്ചതിന് ശേഷം ഉണ്ടാവുന്ന ആരോഗ്യ പ്രതിസന്ധികളുള്ളവരില്‍ ലക്ഷണങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. ഇവരില്‍ കൊവിഡ് മറ്റ് അവയവങ്ങള്‍ക്കും ചെറിയ പരിക്കുകള്‍ സംഭവിക്കുകയും ശ്വസനവ്യവസ്ഥയെ വളരെയധികം താറുമാറാക്കുകയും ചെയ്യുന്നു. മറ്റ് ഘടകങ്ങള്‍ കാരണം ARDS ഹൃദയസ്തംഭനത്തിനും വൃക്കസംബന്ധമായ തകരാറിനും ശ്വാസകോശത്തിലെ തകരാറിനും കാരണമാകും.

സെക്കന്റ് വേവ്

സെക്കന്റ് വേവ്

ആദ്യ ഘട്ടത്തില്‍ കൊവിഡ് ലക്ഷണങ്ങളുടെ ആരംഭം 8-14 ദിവസങ്ങള്‍ക്കിടയിലാണെങ്കിലും രണ്ടാം ഘട്ടത്തില്‍ ഇത് ഒരാഴ്ചയ്ക്കുള്ളില്‍ പ്രകടമാവുന്നു. COVID-19 ഇന്‍ഡ്യൂസ്ഡ് ARDS- ല്‍ സാധാരണ ലക്ഷണമാണ് വരണ്ട ചുമ, സാധാരണ ARDS അവസ്ഥയില്‍, ഒരു നുര അല്ലെങ്കില്‍ ബബിള്‍ പോലുള്ള മ്യൂക്കസ് രൂപപ്പെടുന്നു. ഇതെല്ലാം രോഗാവസ്ഥ ഗുരുതരമാണ് എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെയും ഗൗരവത്തോടെയും നമ്മള്‍ കണക്കാക്കേണ്ടതാണ്. ഒരു കാരണവശാലും രോഗത്തേയും രോഗലക്ഷണങ്ങളേയും നിസ്സാരമായി കാണരുത്.

പ്രോണല്‍ ബ്രീത്തിംങ് അഥവാ ശ്വസന വ്യായാമം

പ്രോണല്‍ ബ്രീത്തിംങ് അഥവാ ശ്വസന വ്യായാമം

ARDS ഉള്ളവരില്‍ ശ്വാസകോശത്തില്‍ മെച്ചപ്പെട്ട ഓക്‌സിജന്‍ അളവ് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒരു പൊസിഷനാണ് പ്രോണ്‍ പൊസിഷനിംഗ് അഥവാ പ്രോണല്‍ ബ്രീത്തിംങ് എന്ന് പറയുന്നത്. ഈ രീതി മരണനിരക്കില്‍ ഗണ്യമായ കുറവും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തും എന്നാണ് പഠനങ്ങള്‍ പറയുന്നത്. സാധാരണയായി, ARDS ചികിത്സയില്‍, ഓക്‌സിജന്‍ മെച്ചപ്പെടുത്തുന്നതിന് വെന്റിലേറ്ററുകള്‍ ആവശ്യമാണ്.

എന്താണ് പ്രോണിംഗ്?

എന്താണ് പ്രോണിംഗ്?

എന്താണ് പ്രോണിംഗ് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഒരു രോഗി ശ്വാസകോശ സംബന്ധമായ അസുഖം അനുഭവിക്കുന്നുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒന്നാണ് പ്രോണിംഗ് എന്ന് പറയുന്നത്. അതിനായി മൂന്ന് തലയിണകള്‍ എടുക്കുക. കമിഴ്ന്ന് കിടന്ന് ഒരെണ്ണം നിങ്ങളുടെ വയറിനും മറ്റൊന്ന് കഴുത്തിന് താഴേയും ഒന്ന് കാലുകള്‍ക്ക് താഴേയും വെക്കുക. തുടര്‍ന്ന് നീണ്ട് നില്‍ക്കുന്ന തരത്തില്‍ ശ്വാസോച്ഛ്വാസം എടുക്കേണ്ടതാണ്. ഒരു ദിവസം അരമണിക്കൂര്‍ എങ്കിലും ഇത് ചെയ്യേണ്ടതാണ്. ഇതിലൂടെ ശരീരത്തില്‍ ഓക്‌സിജന്‍ സാച്ചുറേഷന്‍ 88 മുതല് 95 വരെ ഉയരുന്നു.

ഗുണങ്ങള്‍

ഗുണങ്ങള്‍

ശ്വാസകോശത്തിലെ ഓക്‌സിജന്റെ അളവ് മെച്ചപ്പെടുത്തുന്നതിനുള്ള ഒരു തെറാപ്പി എന്ന നിലയില്‍ പ്രോണ്‍ പൊസിഷനിംഗ് വളരെക്കാലമായി ഉപയോഗിക്കുന്നതാണ്. വിദേശ രാജ്യങ്ങളില്‍ ഇത് വളരെക്കാലമായി ചെയ്യുന്ന ഒന്നാണ്. കാലക്രമേണ, ARDS, ന്യുമോണിയ, സമീപകാല COVID-19 എന്നിവയിലും അതിജീവനത്തിനുള്ള ഫലപ്രാപ്തി ഇതിലൂടെ ഉണ്ടാവുന്നുണ്ട് എന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത രോഗികളില്‍ മാത്രമേ ഇത്തരത്തിലുള്ള ചികിത്സാക രീതികള്‍ ഫലപ്രദമാവുകയുള്ളൂ. COVID-19- അനുബന്ധ ARDS ഉള്ള ആളുകളില്‍ മരണനിരക്ക് കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന മാര്‍ഗ്ഗമാണ് ഈ ശ്വസന വ്യായാമം എന്ന കാര്യത്തില്‍ സംശയം വേണ്ട.

Image source: www.geekwire.com/

English summary

Proning For Self Care for Covid-19 Patients: Everything You Need To Know About Prone Positioning In Malayalam

Here in this article we are sharing the proning for self care for covid 19 patients. Everything you need to know about proning. Take a look.
X