Latest Updates
-
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ്
കുടലിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷിക്കും ഭക്ഷണം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പ്രൊബയോട്ടിക്. നിങ്ങളുടെ രോഗപ്രതിരോധവ്യവസ്ഥയുടെ 70 ശതമാനവും നിങ്ങളുടെ കുടലിനെ അടിസ്ഥാനമാക്കിയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കുടലിന് ആവശ്യമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത അവസ്ഥയില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ പ്രോബയോട്ടിക് കൂടുതല്‍ അടങ്ങിയ ഭക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കണം. കൂടുതല്‍ അപകടം ഉണ്ടാവാതെ കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയും രോഗപ്രതിരോധ ശേഷിക്ക് വേണ്ടിയും നമുക്ക് ഇത്തരം പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കാവുന്നതാണ്.
പ്രോബയോട്ടിക്സ് നമ്മുടെ ദഹനനാളത്തില്‍ വസിക്കുന്നതും ഭക്ഷണം ദഹിപ്പിക്കാനും വിറ്റാമിനുകള്‍ സമന്വയിപ്പിക്കാനും നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്ന ബാക്ടീരിയകളാണ്. ജലദോഷത്തിന്റെയും പനിയുടെയും സമയത്ത് പ്രോബയോട്ടിക്സ് അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് ജലദോഷത്തിന്റെ കാഠിന്യം കുറക്കുന്നു. ചില പ്രോബയോട്ടിക്സ് സ്ട്രെയിനുകള്‍, ലാക്ടോബാസിലസ്, ബിഫിഡോബാക്ടീരിയം എന്നിവ മുതിര്‍ന്നവരിലും കുട്ടികളിലും ശ്വാസകോശ അണുബാധയുടെ ദൈര്‍ഘ്യം കുറയ്ക്കുന്നതായി കണ്ടെത്തി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി ദിവസവും അല്പം പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്.

ഗുണങ്ങള്‍ നിരവധി
ആരോഗ്യകരമായ ദഹനനാളവും രോഗപ്രതിരോധ സംവിധാനവും നിലനിര്‍ത്താന്‍, പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയോ അതനുസരിച്ചുള്ള വസ്തുക്കള്‍ കഴിക്കുകയോ ചെയ്യുന്നത് സഹായകമാണ്. ഈ ഭക്ഷണങ്ങളില്‍ ബാക്ടീരിയ സംസ്കാരങ്ങള്‍ അടങ്ങിയിട്ടുണ്ട് അല്ലെങ്കില്‍ നല്ല ബാക്ടീരിയകള്‍ ഉപയോഗിച്ച് പുളിപ്പിച്ചതാണ്. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

ഗുണങ്ങള്‍ നിരവധി
സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ സുലഭമാണ്. ഉത്പന്ന വിഭാഗത്തില്‍ നിങ്ങള്‍ അവ കണ്ടെത്തും. വീട്ടില്‍ പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നതും ലളിതവും ചെലവുകുറഞ്ഞതുമാണ്. ഏതൊക്കെയാണ് പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് പല രോഗങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ഏതൊക്കെയാണ് പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഗുണങ്ങള്‍ നിരവധി
അച്ചാറുകള്‍, ബിറ്റ്റൂട്ട്, കാരറ്റ് എന്നിവ പ്രോബയോട്ടിക് അടങ്ങിയവയാണ്. ഇത് കൂടാതെ ചട്നികള്‍, ജാമുകള്‍, പച്ച പപ്പായ, അച്ചാറിട്ട ചക്ക എന്നിവയും ഇത്തരം ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതാണ്. തൈര്, പുളിച്ച വെണ്ണ, മോര്, കെച്ചപ്പ്, ഉപ്പുവെള്ളം, സല്‍സ, അച്ചാറിട്ട ഇഞ്ചി
തേങ്ങാപ്പാല്‍ എന്നിവയെല്ലാം ഇത്തരത്തില്‍ പ്രോബയോട്ടിക് അടങ്ങിയതാണ്. ബീറ്റ്റൂട്ട്, പുളിപ്പിച്ച ബീറ്റ്റൂട്ട് ജ്യൂസ് എന്നിവയെല്ലാം ഇത്തരത്തില്‍ നിങ്ങള്‍ കഴിക്കുന്ന ശീലത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരു പരിധി വരെ പ്രോബയോട്ടിക് അടങ്ങിയവയാണ്.

ദോഷങ്ങള്‍
എന്നാല്‍ ചിലര്‍ക്ക് പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ചെറിയ ചില പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നുണ്ട്. ഗ്യാസ് അല്ലെങ്കില്‍ ഓക്കാനം പോലുള്ള അവസ്ഥകള്‍ ചില പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ചില ആളുകള്‍ക്ക് ഉണ്ടാവുന്നുണ്ട്. ഒരു വ്യക്തി ആഴ്ചതോറും ഒന്നോ രണ്ടോ പുതിയ ഭക്ഷണങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇത്തരം പാര്‍ശ്വഫലങ്ങളെ കുറക്കുന്നതിന് ശ്രമിക്കുന്നുണ്ട്. എന്നാല്‍ രോഗപ്രതിരോധ ശേഷി കുറവുള്ള, ഗര്‍ഭിണിയായ, അല്ലെങ്കില്‍ മുമ്പുണ്ടായിരുന്ന ആരോഗ്യസ്ഥിതി കാരണം ഒരു പ്രത്യേക ഭക്ഷണക്രമം കഴിക്കുന്ന ആരെങ്കിലും കൂടുതല്‍ പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് മുമ്പ് ഡോക്ടറോട് ചോദിക്കണം.



Click it and Unblock the Notifications
