For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

3 കാര്യം ചെയ്താല്‍ ക്യാന്‍സര്‍ അടുക്കില്ല, പടരില്ല

ക്യാന്‍സര്‍ തടയാന്‍, 3 കാര്യം ചെയ്താല്‍ ക്യാന്‍സര്‍ അടുക്കില്ല, പടരില്ല3 വഴി

|

ഇന്നത്തെ കാലത്തു പലരുടേയും ജീവനപഹരിയ്ക്കുന്ന മഹാമാരിയാണ് ക്യാന്‍സര്‍. പിറന്നു വീഴുന്ന കുഞ്ഞിനെ മുതല്‍ മരണം കാത്തു കിടക്കുന്നവരെ വരെ ദയാദാക്ഷിണ്യമില്ലാതെ ആക്രമിച്ചു കീഴ്‌പ്പെടുത്തുന്ന രോഗം. വേദനിപ്പിച്ചു കൊല്ലുന്ന രോഗം.

ക്യാന്‍സറിന് കാരണമായി പറയുന്നത് നാം തന്നെ വരുത്തി വയ്ക്കുന്ന ചില തെറ്റുകള്‍ തന്നെയാണ്. ഭക്ഷണത്തില്‍ ഉപയോഗിയ്ക്കുന്ന മായം, പച്ചക്കറികളിലും പഴവര്‍ഗങ്ങളിലുമെല്ലാം ഉപയോഗിയ്ക്കുന്ന കെമിക്കലുകള്‍, ഇറച്ചി പോലുള്ളവയുടെ അമിത ഉപയോഗം എന്നിവയെല്ലാം കാരണങ്ങളായി പറയുന്നു.

കണ്ടെത്താന്‍ വൈകുന്നതാണ് ഈ രോഗത്തെ ഗുരുതരമാക്കുന്നതില്‍ ഒന്ന്. കാരണം പലപ്പോഴും മറ്റു പല രോഗങ്ങളുടേയും സാധാരണ ലക്ഷണങ്ങള്‍ തന്നെയാകും, ഇതിന്റേതും. ഇത് ആളുകള്‍ കാര്യമായി എടുക്കാറില്ല.

ക്യാന്‍സര്‍ വന്നു ചികിത്സിയ്ക്കുന്നതിനേക്കാള്‍ വരാതെ തടയുന്നതാണ് പ്രധാനം. വന്നതിനെ തടയാനും വരാതിരിയ്ക്കാനും സഹായിക്കുന്ന അടിസ്ഥാനപരമായ മൂന്നു കാര്യങ്ങളുണ്ട്. ഇവ ശ്രദ്ധിച്ചാല്‍ ക്യാന്‍സര്‍ കാരണം ആരും മരിക്കില്ല. ഇവയെന്തെന്നറിയൂ.

പഞ്ചസാര

പഞ്ചസാര

പഞ്ചസാര ക്യാന്‍സറിന്റെ, ക്യാന്‍സര്‍ കോശങ്ങളുടെ അടുത്ത ചങ്ങാതിയാണെന്നു വേണം, പറയുവാന്‍. വെളുത്ത വിഷം എന്നാണ് ഇത് അറിയപ്പെടുന്നതു തന്നെ. പഞ്ചസാര പൂര്‍ണമായും ഒഴിവാക്കുക. ക്യാന്‍സര്‍ കോശങ്ങള്‍ പടരുന്നതു തടയാന്‍, ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ ഇത് ഏറെ നല്ലതാണ്. പഞ്ചസാര ക്യാന്‍സര്‍ കോശങ്ങള്‍ക്കുള്ള ഭക്ഷണമാണ്. വന്നവരും വരാതിരിയ്ക്കാനും പഞ്ചസാര ഒഴിച്ചു നിര്‍ത്തുക. മധുരം വേണമെന്നു നിര്‍ബന്ധമെങ്കില്‍ സ്വാഭാവിക മധുരം ഉപയോഗിയ്ക്കുക. പഞ്ചസാര എന്നു പറഞ്ഞാല്‍ അതു മാത്രമല്ല, കൃത്രിമ മധുരം, ഇതു ചേര്‍ക്കുന്ന പലഹാരങ്ങള്‍ എന്നിവയെല്ലാം പെടും.

നാരങ്ങ

നാരങ്ങ

നാരങ്ങ ഇതിനുള്ള നല്ലൊരു മരുന്നാണ്. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഇതിന് ക്യാന്‍സറിനെ തടുത്തു നിര്‍ത്തുവാന്‍ കഴിയും. ഒരു മുഴുവന്‍ ചെറുനാരങ്ങ ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ കലക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ക്യാന്‍സറിനെ തടയാനുളള ഏറെ നല്ലൊരു വഴിയാണ്. മാത്രമല്ല, ഇത് 1 മാസം മുതല്‍ മൂന്നു മാസം വരെ അടുപ്പിച്ചു കുടിയ്ക്കുക. കീമോതെറാപ്പിയേക്കാള്‍ 1000 മടങ്ങു ഗുണം ചെയ്യുമെന്നാണ് മെറിലാന്റ് കോളേജ് ഓഫ് മെഡിസിന്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. നാരങ്ങ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ടോക്‌സിനുകളാണ് ശരീരത്തില്‍ ക്യാന്‍സറിന് അനുകൂല സാഹചര്യമൊരുക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

നല്ല ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് ക്യാന്‍സര്‍ തടയാന്‍ ശേഷിയുണ്ട്. രാവിലെയും വൈകീട്ടും വീതം ശുദ്ധമായ മൂന്നു ടീസ്പൂണ്‍ വെളിച്ചെണ്ണ കഴിയ്ക്കുക. ശുദ്ധമായ, അതായത് ഓര്‍ഗാനിക് വെളിച്ചെണ്ണ തന്നെ വേണമെന്ന കാര്യം ഓര്‍ക്കുക. പ്രത്യേകിച്ചും കോളന്‍ ക്യാന്‍സര്‍, അഥവാ കുടലിനെ ബാധിയ്ക്കുന്ന ക്യാന്‍സറിനെ ചെറുക്കാനുളള നല്ലൊരു വഴിയാണിത്. ഇതിലെ കെറ്റോണുകള്‍, ലോറിക് ആസിഡ് എന്നിവയ്ക്ക് ആന്റി ക്യാന്‍സര്‍ ഇഫക്ടുണ്ട്.

മുകളില്‍ പറഞ്ഞ ഈ അടിസ്ഥാനങ്ങളല്ലാതെ

മുകളില്‍ പറഞ്ഞ ഈ അടിസ്ഥാനങ്ങളല്ലാതെ

മുകളില്‍ പറഞ്ഞ ഈ അടിസ്ഥാനങ്ങളല്ലാതെ ശ്രദ്ധിയ്‌ക്കേണ്ട ചിലതുണ്ട്.

എല്ലാവര്‍ക്കും അറിയുന്നതു പോലെ തന്നെ ക്യാന്‍സറിന് കാരണമാകുന്ന, വരുന്ന ക്യാന്‍സര്‍ പടരുവാന്‍ കാരണമാകുന്ന വില്ലനാണ് ടുബാക്കോ. പുകവലിയ്ക്കുന്ന ശീലമുള്ളവരിലെ നിക്കോട്ടിന്‍ ക്യാന്‍സര്‍ പടരാന്‍ കാരണമാകുന്നു. ക്യാന്‍സര്‍ വരാനും ഇതു പ്രധാനപ്പെട്ട കാരണം തന്നെയാണ്. പുകവലി ശീലമില്ലെങ്കിലും ഇതു വലിയ്ക്കുന്നവരുടെ അടുത്തു നില്‍ക്കുന്നത് പോലും ക്യാന്‍സര്‍ കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതു പോലെ ടുബാക്കോ ചവയ്ക്കുന്ന ശീലവും ക്യാന്‍സര്‍ വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഘടകം തന്നെയാണ്. പുകയില ചവയ്ക്കുന്നത് വായിലേയും പാന്‍ക്രിയാസിലേയും ക്യാന്‍സറിന് പ്രധാനപ്പെട്ട കാരണമാണ്.

ആരോഗ്യകരമായ ഭക്ഷണ, വ്യായാമ ശീലങ്ങള്‍

ആരോഗ്യകരമായ ഭക്ഷണ, വ്യായാമ ശീലങ്ങള്‍

ആരോഗ്യകരമായ ഭക്ഷണ, വ്യായാമ ശീലങ്ങള്‍ ക്യാന്‍സറിന്റെ ശത്രുവാണ്. ആരോഗ്യകരമായ ഭക്ഷണം കഴിയ്ക്കുക. പ്രോസസ്ഡ് ഭക്ഷണം കഴിവതും ഒഴിവാക്കുക. ചുവന്ന ഇറച്ചിയുടെ ഉപയോഗം കുറയ്ക്കുക. വയറുമായി, കുടലുമായി ബന്ധപ്പെട്ട പല ക്യാന്‍സറുകള്‍ക്കും പ്രധാന കാരണമായി പറയുന്നത് ചുവന്ന ഇറച്ചിയുടെ ഉപയോഗമാണ്. പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ശീലമാക്കുക. ഇവ നല്ലപോലെ കഴുകി കീടനാശിനി വിമുക്തമാക്കി ഉപയോഗിയ്ക്കുക. അല്ലാത്ത പക്ഷം ഇവയാകും, ക്യാന്‍സര്‍ കാരണമാകുന്നത്. നല്ല വ്യായാമശീലം പ്രധാനം. അമിത വണ്ണവും വ്യായാമമില്ല്ാത്ത ശരീരവും ക്യാന്‍സറിന്റെ കൂട്ടുകാരാണ്.

സ്‌ക്രീനിംഗ്

സ്‌ക്രീനിംഗ്

സ്‌ക്രീനിംഗ് വളറെ പ്രധാനം. അതായത് ക്യാന്‍സര്‍ പരിശോധനകള്‍, മെഡിക്കല്‍ ചെക്കപ്പുകള്‍. നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദപ്പെടുത്താന്‍ സാധിയ്ക്കുന്ന രോഗമാണിത്. ഇക്കാര്യം ഓര്‍ത്തു വയ്ക്കുക.

English summary

Prevent Cancer By These Basic Tips

Prevent Cancer By These Basic Tips, Read more to know about,
X
Desktop Bottom Promotion