For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ: ജിമ്മില്‍ പോകുന്നത് സുരക്ഷിതമോ?

|

കൊറോണ വൈറസ് നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ലോകമെങ്ങും കര്‍ശന നടപടികളുമായി ഭരണകൂടങ്ങള്‍ മുന്നോട്ടു പോവുകയാണ്. ആള്‍ക്കാര്‍ കൂടാന്‍ ഇടയുള്ള മിക്ക സ്ഥലങ്ങളും പൂട്ടുകയോ ഭാഗികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. കൊറോണ വൈറസിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഓരോരുത്തരും സുരക്ഷിതരായി ഇരിക്കുക എന്നതു തന്നെയാണ്.

Most read: കൊറോണയെ മുന്‍കൂട്ടി പ്രവചിച്ചോ ഇവര്‍ ?Most read: കൊറോണയെ മുന്‍കൂട്ടി പ്രവചിച്ചോ ഇവര്‍ ?

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍പെട്ട ഒന്നാണ് ഹെല്‍ത്ത് ക്ലബ്ബുകള്‍. ആരോഗ്യം കാത്തുസൂക്ഷിക്കാനാണ് ഇവിടെ എത്തുന്നതെങ്കിലും വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജിംനേഷ്യം നിങ്ങളെ രോഗികളാക്കിയേക്കാവുന്നതുമാണ്. എന്നാല്‍ ഹെല്‍ത്ത് ക്ലബ്ബുകളില്‍ സ്വയം പ്രതിരോധമേര്‍പ്പെടുത്തി വൈറസിനെ തടയാനായി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

വര്‍ക്ക് ഔട്ട് ഒഴിവാക്കണോ?

വര്‍ക്ക് ഔട്ട് ഒഴിവാക്കണോ?

ആളുകളുമായി അടുത്ത സമ്പര്‍ക്കം, തിരക്കേറിയ ഇടം, ശ്വാസം നിറഞ്ഞ സ്ഥലം, പതിവായി സ്പര്‍ശിക്കുന്ന ഉപകരണങ്ങള്‍ എന്നിവയാല്‍ ഹെല്‍ത്ത് ക്ലബ്ബുകള്‍ കൊറോണ വൈറസ് അണുബാധയ്ക്കുള്ള വിളനിലം പോലെ തോന്നാം. കൊറോണ വൈറസ്, അല്ലെങ്കില്‍ 'COVID-19' രോഗബാധിതനായ ഒരാള്‍ തുമ്മുകയോ ചുമക്കുകയോ ചെയ്യുകയോ മറ്റുള്ളവരിലേക്കെത്തുന്നു. രോഗം ബാധിച്ച ഉപരിതലത്തില്‍ സ്പര്‍ശിച്ച് നിങ്ങളുടെ കണ്ണുകളിലോ മൂക്കിലോ വായിലോ സ്പര്‍ശിക്കുകയോ വഴിയും വൈറസ് പകര്‍ച്ച സാധ്യമാണ്.

വര്‍ക്ക് ഔട്ട് ഒഴിവാക്കണോ?

വര്‍ക്ക് ഔട്ട് ഒഴിവാക്കണോ?

നിങ്ങള്‍ താമസിക്കുന്നയിടത്ത് COVID-19 കേസുകളൊന്നും ഇല്ലെങ്കിലും, സാധാരണ മുന്‍കരുതലുകള്‍ എടുക്കുന്നത് ഉചിതമായിരിക്കും. സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്‍ഡ് കൈ കഴുകുക, മുഖത്ത് തുടരെ തൊടാതിരിക്കുക, ചുമ അല്ലെങ്കില്‍ തുമ്മല്‍ എന്നിവയ്ക്ക് മുഖം പൊത്തുക, നിങ്ങള്‍ രോഗിയായിരിക്കുമ്പോള്‍ വീട്ടില്‍ തന്നെ തുടരുകയും ചെയ്യുക.

വര്‍ക്ക് ഔട്ട് ഒഴിവാക്കണോ?

വര്‍ക്ക് ഔട്ട് ഒഴിവാക്കണോ?

ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് ജോര്‍ജ്ജ് വാഷിംഗ്ടണ്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ആന്റ് ഹെല്‍ത്ത് സര്‍വീസസിലെ പ്രൊഫസര്‍മാര്‍ പറയുന്നു. ഈ സമയത്ത്, ആളുകള്‍ തീര്‍ച്ചയായും വ്യായാമം ചെയ്യണം വൈറസിന്റെ മൊത്തത്തിലുള്ള അപകടസാധ്യത കുറയ്ക്കുന്നതിന് മിതമായ അളവില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് പ്രോത്സാഹനകരമാണ്. ജിമ്മില്‍ സുരക്ഷിതമായി വര്‍ക്ക്ഔട്ട് ചെയ്യാന്‍ എന്തൊക്കെ ചെയ്യാം എന്നു നമുക്കു നോക്കാം..

Most read:കൊറോണ: പരിശോധന എങ്ങനെ?Most read:കൊറോണ: പരിശോധന എങ്ങനെ?

കയ്യുറകള്‍ ധരിക്കുക

കയ്യുറകള്‍ ധരിക്കുക

ശരാശരി വ്യക്തിക്ക് മാസ്‌ക് ധരിക്കുന്നത് ആവശ്യമില്ലെന്ന് രോഗ നിയന്ത്രണ കേന്ദ്രങ്ങള്‍ പറയുമ്പോള്‍, നിങ്ങളുടെ വ്യായാമ വേളയില്‍ കയ്യുറകള്‍ ധരിക്കുന്നത് ഉചിതമായിരിക്കും. സാങ്കേതികമായി, വൈറസ് ചര്‍മ്മത്തിലൂടെ കടന്നുപോകുന്നില്ല. ശ്രവം, കഫം എന്നിവയിലൂടെയാവും ഇത്. എന്നാല്‍ കയ്യുറകള്‍ ധരിക്കുന്നത് നിങ്ങളുടെ മുഖത്ത് കണ്ണുകള്‍, മൂക്ക് അല്ലെങ്കില്‍ വായ എന്നിവ ഇടയ്ക്കിടെ തൊടുന്നതില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിച്ചേക്കാം. കയ്യുറകള്‍ അഴിക്കുമ്പോള്‍ തന്നെ കൈ കഴുകി വൃത്തിയാക്കുകയും വേണം.

ഉപകരണങ്ങള്‍ ശ്രദ്ധിക്കുക

ഉപകരണങ്ങള്‍ ശ്രദ്ധിക്കുക

വൈറസിന് വളരാന്‍ ഏറ്റവും മികച്ച ഉപരിതലങ്ങള്‍ ഉപകരണങ്ങളിലായിരിക്കും ജിംനേഷ്യത്തിലെ ഉപകരണങ്ങള്‍ എന്ന് ഗവേഷണം തെളിയിച്ചിട്ടുണ്ട്. ഉപരിതലത്തില്‍ COVID-19 എത്രനേരം നിലനില്‍ക്കുമെന്ന് വ്യക്തമല്ലെങ്കിലും, മറ്റ് തരത്തിലുള്ള കൊറോണ വൈറസുകള്‍ക്ക് രണ്ട് മണിക്കൂര്‍ മുതല്‍ ഒന്‍പത് ദിവസം വരെ നിലനില്‍ക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ടൗവ്വല്‍

ടൗവ്വല്‍

COVID-19 കേസുകളുടെ എണ്ണം കണക്കിലെടുത്ത് ഉപകരണങ്ങള്‍ വൃത്തിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും നിരവധി ജിമ്മുകള്‍ സജീവമാണ്. എന്നാല്‍ നിങ്ങള്‍ അത് ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും ഉപകരണങ്ങള്‍ തുടച്ചു വൃത്തിയാക്കുക. നിങ്ങള്‍ വര്‍ക്ക്ഔട്ട്് ചെയ്യുമ്പോള്‍ നിങ്ങളുടെ വിയര്‍പ്പ് തുടച്ചുമാറ്റാന്‍ ഒരു തൂവാല ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് ഉപയോഗിക്കാത്തപ്പോള്‍ എവിടെ വയ്ക്കുന്നുവെന്നതിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക.

ഔട്ട്‌ഡോര്‍ വ്യായാമം

ഔട്ട്‌ഡോര്‍ വ്യായാമം

നിങ്ങള്‍ ജിമ്മിനെക്കുറിച്ച് അസ്വസ്ഥരാണെങ്കില്‍, ഔട്ട്‌ഡോര്‍ വ്യായാമം ചെയ്യുന്നത് വൈറസ് സാധ്യതയെ ഗണ്യമായി കുറയ്ക്കും. ഓട്ടം, കാല്‍നട യാത്ര അല്ലെങ്കില്‍ സൈക്ലിംഗ് എന്നിവ ചെയ്യാം. ഇതിനായി അധികം ആളുകള്‍ ഇല്ലാത്ത സ്ഥലം തിരഞ്ഞെടുക്കുക. സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.

തിരക്കുള്ള സമയം ജിം ഒഴിവാക്കുക

തിരക്കുള്ള സമയം ജിം ഒഴിവാക്കുക

നിങ്ങളുടെ ജിം സന്ദര്‍ശനം തിരക്കില്ലെന്ന് നിങ്ങള്‍ക്കറിയാവുന്ന സമയത്ത് ആസൂത്രണം ചെയ്യാന്‍ ശ്രമിക്കുക. അതിലൂടെ ആളുകളെ സ്പര്‍ശിക്കുന്നതും ജിം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതു കുറവാകുന്നതുമാകുന്നു. നിങ്ങള്‍ ജിമ്മില്‍ ആയിരിക്കുമ്പോള്‍ ഹാന്‍ഡ്‌ഷേക്കുകള്‍ അല്ലെങ്കില്‍ ഹൈഫൈവ്‌സ് പോലുള്ള ശാരീരിക സ്പര്‍ശം പരിമിതപ്പെടുത്തുക, നിങ്ങള്‍ എത്തുമ്പോഴും പുറപ്പെടുന്നതിന് മുമ്പായും നിങ്ങളുടെ കൈകള്‍ ശരിയായി കഴുകുന്നത് ഉറപ്പാക്കുക.

English summary

Precautions To Use Gym Amid Coronavirus Outbreak

As schools and businesses close to prevent the spread of the coronavirus, here is the precautions for working out at the gym amid the outbreak.
X
Desktop Bottom Promotion