For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറക്കാനും രോഗപ്രതിരോധ ശേഷിക്കും കര്‍പ്പൂര തുളസി ചായ

|

ടൂത്ത് പേസ്റ്റുകള്‍, മിഠായികള്‍ എന്നിവയുള്‍പ്പെടെ വിവിധ ഉല്‍പ്പന്നങ്ങളിലെ ഒരു ഘടകമാണ് കര്‍പ്പൂര തുളസി അഥവാ പെപ്പര്‍മിന്റ്. യൂറോപ്പിലും ഏഷ്യയിലും കാണപ്പെടുന്ന ഒരു സുഗന്ധ സസ്യമാണ് ഇത്. തുളസി കുടുംബത്തില്‍ പെട്ട വാട്ടര്‍മിന്റും സ്പിയര്‍മിന്റും തമ്മിലുള്ള ഒരു സങ്കരമാണിത്. ആയിരക്കണക്കിന് വര്‍ഷങ്ങളായി, ആളുകള്‍ സുഗന്ധത്തിനും ഔഷധ ഗുണങ്ങള്‍ക്കുമായി കര്‍പ്പൂര തുളസി ഉപയോഗിക്കുന്നു. പെപ്പര്‍മിന്റ് ഉപയോഗിക്കാനുള്ള മികച്ച വഴിയാണ് അത് ചായ ആക്കി കുടിക്കുന്നത്.

Most read: സ്ത്രീകളില്‍ പോഷകക്കുറവിന്റെ ലക്ഷണങ്ങള്‍ ഇതെല്ലാം; ശ്രദ്ധിച്ചില്ലെങ്കില്‍ അപകടംMost read: സ്ത്രീകളില്‍ പോഷകക്കുറവിന്റെ ലക്ഷണങ്ങള്‍ ഇതെല്ലാം; ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം

പെപ്പര്‍മിന്റ് ടീ കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നു. പെപ്പര്‍മിന്റ് ഇലകള്‍ ചൂടുവെള്ളത്തില്‍ കലര്‍ത്തിയാണ് പെപ്പര്‍മിന്റ് ടീ ഉണ്ടാക്കുന്നത്. ഈ ഇലകളില്‍ മെന്തോള്‍, ലിമോണീന്‍ തുടങ്ങിയ നിരവധി അവശ്യ എണ്ണകള്‍ അടങ്ങിയിട്ടുണ്ട്. പെപ്പര്‍മിന്റ് ടീയുടെ അവിശ്വസനീയമായ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

സമ്മര്‍ദ്ദം കുറയ്ക്കുന്നു

സമ്മര്‍ദ്ദം കുറയ്ക്കുന്നു

സമ്മര്‍ദ്ദവും ഉത്കണ്ഠയും ഒഴിവാക്കുന്ന കാര്യത്തില്‍ കര്‍പ്പൂര തുളസി മികച്ചതാണ്. ഈ ഔഷധസസ്യത്തില്‍ അടങ്ങിയിരിക്കുന്ന മെന്തോള്‍ മസില്‍ റിലാക്സന്റായും ആന്റിസ്പാസ്മോഡിക് സ്വഭാവമുള്ളതായും അറിയപ്പെടുന്നു. ഇത് തുടര്‍ച്ചയായ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ വിശ്രമം നല്‍കാന്‍ നിങ്ങളെ സഹായിക്കുന്നു.

നല്ല ഉറക്കം നല്‍കുന്നു

നല്ല ഉറക്കം നല്‍കുന്നു

നിങ്ങള്‍ ഉറക്കമില്ലായ്മ അനുഭവിക്കുന്ന ഒരാളാണെങ്കില്‍, പെപ്പര്‍മിന്റ് ചായയാണ് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ മരുന്ന്. ശാന്തവും സുഖപ്രദവുമായ ഉറക്കത്തിനായി, കഫീന്‍ രഹിത പെപ്പര്‍മിന്റ് ടീ കുടിക്കുക. ഇത് മസില്‍ റിലാക്‌സന്റായി പ്രവര്‍ത്തിക്കുകയും സമാധാനത്തോടെ ഉറങ്ങാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. വൈകി ഉറങ്ങുന്നവര്‍ രാത്രിയില്‍ ഒരു കപ്പ് പെപ്പര്‍മിന്റ് ടീ കഴിക്കുക.

Most read:വയറിലെ കൊഴുപ്പും പോകും തടിയും കുറയും ഇത് കുടിച്ചാല്‍Most read:വയറിലെ കൊഴുപ്പും പോകും തടിയും കുറയും ഇത് കുടിച്ചാല്‍

ശരീരഭാരം കുറയ്ക്കുന്നു

ശരീരഭാരം കുറയ്ക്കുന്നു

ശരീരഭാരം കുറയ്ക്കാനായി നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കര്‍പ്പൂരതുളസി ചായയാണ് മുന്നിലുള്ള വഴി. ഒരു കപ്പ് പെപ്പര്‍മിന്റ് ടീ നിങ്ങള്‍ക്ക് കൂടുതല്‍ നേരം വയറുനിറഞ്ഞതായി തോന്നിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ദിവസം മുഴുവന്‍ വിശപ്പ് അനുഭവപ്പെടില്ല. അതുവഴി നിങ്ങള്‍ക്ക് ദിവസവും അധിക കലോറികള്‍ കഴിക്കുന്നത് ഒഴിവാക്കുകയും തല്‍ഫലമായി ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.

വയറ്റിലെ അസ്വസ്ഥതയ്ക്കുള്ള പ്രതിവിധി

വയറ്റിലെ അസ്വസ്ഥതയ്ക്കുള്ള പ്രതിവിധി

കര്‍പ്പൂര തുളസി നിങ്ങളുടെ വയറിലും അത്ഭുതങ്ങള്‍ സൃഷ്ടിച്ചേക്കാം. മലബന്ധം, ഗ്യാസ് തുടങ്ങിയ വയറ്റിലെ പ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് വളരെ സാധാരണമാണ്. പെപ്പര്‍മിന്റ്റില്‍ അടങ്ങിയിരിക്കുന്ന മെന്തോളിന് രോഗശാന്തി ഗുണങ്ങളുണ്ട്. ഇത് ആമാശയത്തെ ശമിപ്പിക്കാനും ദഹനപ്രക്രിയ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു

ദഹനം മെച്ചപ്പെടുത്തുന്നു

കര്‍പ്പൂര തുളസിയിലെ സജീവ എണ്ണയായ മെന്തോള്‍, ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ നിറഞ്ഞതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനുള്ള നല്ലൊരു വഴിയാണ്. അതിന്റെ അഡാപ്‌റ്റോജെനിക് ഗുണങ്ങള്‍ ശരീരത്തെ ആവശ്യമായ ഏത് വിധത്തിലും സന്തുലിതമാക്കാന്‍ സഹായിക്കുന്നു.

Most read:മൊത്തത്തിലുള്ള ആരോഗ്യമാണ് ലക്ഷ്യമെങ്കില്‍ പ്രതിവിധി മുരിങ്ങ ഓയില്‍Most read:മൊത്തത്തിലുള്ള ആരോഗ്യമാണ് ലക്ഷ്യമെങ്കില്‍ പ്രതിവിധി മുരിങ്ങ ഓയില്‍

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു

കര്‍പ്പൂര തുളസിക്ക് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്, അത് രോഗമുണ്ടാക്കുന്ന രോഗകാരികളെ ചെറുക്കാനും പ്രതിരോധശേഷി കൂടുതല്‍ മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇതിലെ പൊട്ടാസ്യം, വിറ്റാമിന്‍ ബി, വിവിധ ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ അംശം ശരീരത്തിന്റെ പ്രവര്‍ത്തനത്തെ ആരോഗ്യകരമായ രീതിയില്‍ സഹായിക്കുന്നു.

വായ്‌നാറ്റത്തെ ചെറുക്കുന്നു

വായ്‌നാറ്റത്തെ ചെറുക്കുന്നു

മിക്ക മൗത്ത് ഫ്രെഷനുകളിലും പെപ്പര്‍മിന്റ് ഉണ്ട്. ചായയില്‍ അടങ്ങിയിരിക്കുന്ന മെന്തോള്‍ എന്നറിയപ്പെടുന്ന സജീവ എണ്ണ ശുദ്ധവായു പ്രോത്സാഹിപ്പിക്കുന്നു. ഇതിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ദുര്‍ഗന്ധത്തിലേക്ക് നയിക്കുന്ന സാധ്യമായ എല്ലാ ഫലകങ്ങളും നീക്കാന്‍ സഹായിക്കുന്നു. അതുവഴി നിങ്ങളുടെ വായ്‌നാറ്റവും നീക്കുന്നു.

Most read:ദിവസവും ഒരു ഗ്ലാസ്സ് ഓറഞ്ച് ജ്യൂസ്; ശരീരത്തിന് നേട്ടങ്ങള്‍ ഇത്Most read:ദിവസവും ഒരു ഗ്ലാസ്സ് ഓറഞ്ച് ജ്യൂസ്; ശരീരത്തിന് നേട്ടങ്ങള്‍ ഇത്

പെപ്പര്‍മിന്റ് ടീ ഉണ്ടാക്കുന്ന വിധം

പെപ്പര്‍മിന്റ് ടീ ഉണ്ടാക്കുന്ന വിധം

ഒരു പാനില്‍ രണ്ട് കപ്പ് വെള്ളം തിളപ്പിക്കുക. ഏകദേശം ഒരു പിടി കര്‍പ്പൂരതുളസി ഇല എടുത്ത് ഇതില്‍ ചേര്‍ക്കുക. കുറച്ച് മിനിറ്റ് വെള്ളം തിളപ്പിച്ച് ബര്‍ണര്‍ ഓഫാക്കുക. അല്‍പം കഴിഞ്ഞ് വെള്ളം അരിച്ചെടുക്കരുത് ഒരു കപ്പിലോ മഗ്ഗിലോ ഒഴിക്കുക. ചായയ്ക്ക് കുറച്ച് കൂടി രുചി ചേര്‍ക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അതില്‍ തേന്‍ ചേര്‍ക്കാം. ചായ ഉണ്ടാക്കിയതിന് ശേഷം മാത്രമേ നിങ്ങള്‍ തേന്‍ ചേര്‍ക്കാവൂ.

English summary

Peppermint Tea: Health Benefits And How To Make in Malayalam

For hundreds of years, people have used peppermint both as a flavoring and for its medicinal properties. Here are the benefits of drinking Peppermint Tea. Take a look.
Story first published: Friday, November 19, 2021, 7:44 [IST]
X
Desktop Bottom Promotion