Just In
- 5 hrs ago
കറുത്തിരുണ്ട ചുരുളന് മുടിക്ക് നല്ല പച്ചക്കറിവേപ്പിലയും ആവണക്കെണ്ണയും
- 6 hrs ago
പ്രമേഹമൊക്കെ പിടിച്ച പിടിയാല് നില്ക്കാന് മുരിങ്ങ ഇപ്രകാരം കഴിക്കാം
- 9 hrs ago
ധനം, കരിയര്, വിവാഹം തൊട്ടതെല്ലാം പൊന്നാക്കും: 9 നാളുകാരില് കുബേരയോഗം
- 10 hrs ago
ഗരുഡപുരാണം; ഈ 5 ഗുണങ്ങളുള്ള ഭാര്യ ഭര്ത്താവിന് ഐശ്വര്യം, കുടുംബത്തിന്റെ വിളക്ക്
Don't Miss
- News
വീട്ടമ്മയെ ആക്രമിച്ച് മാല കവര്ന്നു; കുപ്രസിദ്ധ മോഷ്ടാവ് കൂമന് ജോളി പോലീസ് പിടിയില്.
- Sports
സിറാജ് പഴ സിറാജല്ല, 'റിച്ച് ഡാ'-കോടികളുടെ സമ്പാദ്യം! കാര് കളക്ഷനുമുണ്ട്- അറിയാം
- Movies
സൗഭാഗ്യ ഗര്ഭിണിയായപ്പോള് മുതല് അവര്ക്ക് മനസിലായി; പട്ടികളുടെ കൂടെ മകളെ കളിപ്പിക്കുന്നതിനെ പറ്റി അര്ജുൻ
- Automobiles
റെയിൽ പാളങ്ങൾ എന്തുകൊണ്ട് സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ചുകൂടാ? ഇന്നും ഇരുമ്പിൽ തന്നെ തുടരുന്നതെന്ത്?
- Technology
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- Finance
9/10 ഓപ്ഷന് ട്രേഡര്മാരും നഷ്ടത്തില്, എന്തുകൊണ്ട് ഭൂരിപക്ഷം പേര്ക്കും പണം നഷ്ടപ്പെടുന്നു? 3 കാരണങ്ങള്
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
കാന്സര് വരെ തടയും; ആരോഗ്യ കലവറയാണ് പപ്പായ വിത്ത്
പപ്പായയുടെ രുചിയും ആരോഗ്യഗുണങ്ങളും നിങ്ങള്ക്ക് അറിവുള്ളതാവും. എന്നാല് ഇതിനേക്കാളൊക്കെ ഗുണം ചെയ്യുന്ന പപ്പായ വിത്തുകളെക്കുറിച്ച് പലര്ക്കും അറിയില്ല. ഈ ചെറിയ വിത്തുകള് യഥാര്ത്ഥത്തില് ഭക്ഷ്യയോഗ്യമാണ്, പരിമിതമായ അളവില് കഴിച്ചാല് നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്. 100 ഗ്രാം ഉണങ്ങിയ പപ്പായ വിത്ത് നിങ്ങള്ക്ക് 558 കലോറി ഊര്ജ്ജം നല്കുന്നു. പ്രോട്ടീന്, കൊഴുപ്പ്, നാരുകള് എന്നിവയാല് സമ്പന്നമാണ് ഇത്. ഇരുമ്പ്, കാല്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയും ഇവയില് അടങ്ങിയിട്ടുണ്ട്. പപ്പായ വിത്തുകളില് ഒലിയിക് ആസിഡ് പോലുള്ള മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള് അടങ്ങിയിട്ടുണ്ട്.
Most
read:
രാവിലെ
ശീലിക്കരുത്
ഈ
തെറ്റ്;
പൊണ്ണത്തടി
ഉറപ്പ്
ശക്തമായ ആന്റിഓക്സിഡന്റുകളായ പോളിഫെനോളുകളും ഫ്ളേവനോയിഡുകളും ഇതിലുണ്ട്. പപ്പായ വിത്തുകള് വെയിലത്ത് ഉണക്കി ഉപയോഗിക്കണം. ചില സന്ദര്ഭങ്ങളില് ഇത് അതേപോലെ ചവച്ചരച്ച് കഴിക്കാം, അതേസമയം മറ്റ് സന്ദര്ഭങ്ങളില് ഇത് ഒരു പൊടിയാക്കി വെള്ളം, പാല്, തേന് എന്നിവയില് കലര്ത്തി കഴിക്കണം. പപ്പായ വിത്ത് കഴിക്കുന്നതിലൂടെ നിങ്ങള്ക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള് അറിയാന് ലേഖനം വായിക്കൂ.

ദഹനത്തിന് സഹായിക്കുന്നു
പപ്പായ വിത്തുകള് പതിവായി കഴിക്കുന്നതിലൂടെ ശക്തവും മികച്ചതുമായ ദഹനവ്യവസ്ഥ നിങ്ങള്ക്ക് ലഭിക്കുന്നു. ആരോഗ്യകരമായ ഗുണം ലഭിക്കുന്നതിന് ഇത് നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാം. പപ്പായ വിത്തുകളില് അടങ്ങിയിരിക്കുന്ന ദഹന എന്സൈമുകള്, നിങ്ങള് കഴിക്കുന്ന ഭക്ഷണങ്ങളുടെ സംസ്കരണത്തെ സഹായിക്കുകയും ദഹനം സുഗമവും പൂര്ണ്ണവുമാക്കുന്നു.

കരളിന് നല്ലത്
പപ്പായ വിത്ത് പതിവായി കഴിക്കുന്നതിലൂടെ നിങ്ങളുടെ കരളിന്റെ ആരോഗ്യം ശക്തിപ്പെടുത്താവുന്നതാണ്. ലിവര് സിറോസിസ് തടയാനുള്ള മാര്ഗങ്ങളില് ഒന്നാണ് പപ്പായ വിത്ത്. പപ്പായ വിത്തുകള് പൊടിച്ച് ഏത് ഭക്ഷണത്തിലും ചേര്ത്ത് കഴിക്കാം. ഇത് ഒരു ദിനചര്യയാക്കി മാറ്റാം, മാത്രമല്ല ചില അവസ്ഥകള് ഉണ്ടാകുന്നതിനായി കാത്തിരിക്കാതെ കരളിലെ പ്രശ്നങ്ങള് പരിഹരിക്കാനും ഇത് ഗുണം ചെയ്യും.
Most
read:വെയിലത്ത്
ഓടിവന്ന്
തണുത്ത
വെള്ളം
കുടിക്കല്ലേ;
പതിയിരിക്കുന്നത്
അപകടം

കാന്സര് ചികിത്സ
പപ്പായ വിത്തുകളില് നിന്ന് ലഭിക്കുന്ന മറ്റൊരു ആരോഗ്യ ഗുണം കാന്സറിനെ തടയുന്നു എന്നതാണ്. പപ്പായ വിത്തുകളിലെ ക്ഷീര സ്രവത്തില് അടങ്ങിയിരിക്കുന്ന അസെറ്റോജെനിന് എന്ന പദാര്ത്ഥത്തിന്റെ സാന്നിധ്യത്തിലൂടെയാണ് ഇത് നടക്കുന്നത്. കാന്സര് കോശങ്ങള് വളരുന്നത് തടയാന് ഈ പദാര്ത്ഥത്തിന് കഴിയും. ശാസ്ത്രീയ ഗവേഷണത്തിലൂടെ ഇത് സ്ഥാപിക്കപ്പെട്ടതുമാണ്. നിങ്ങളുടെ ചായയില് കുറച്ച് പപ്പായ വിത്തുകള് പൊടിച്ച് ചേര്ത്ത് കഴിക്കാവുന്നതാണ്.

ജനന നിയന്ത്രണം
പപ്പായ വിത്തുകള് സ്വാഭാവിക ഗര്ഭനിരോധന മാര്ഗ്ഗമായും പ്രവര്ത്തിക്കും. അനാവശ്യ ഗര്ഭധാരണം ഒഴിവാക്കാന് മറ്റേതെങ്കിലും ഗര്ഭനിരോധന മാര്ഗ്ഗങ്ങള്ക്കും ബദലായി പപ്പായ വിത്തുകള് ഉപയോഗിക്കാം. എന്നിരുന്നാലും, ഒരു വിദഗ്ദ്ധന്റെ മാര്ഗ്ഗനിര്ദ്ദേശം നേടുന്നതു നല്ലതാണ്.
Most
read:ഒരാള്ക്ക്
എത്ര
അളവില്
പഞ്ചസാര
കഴിക്കാം
?
അറിയണം
ഇത്

വൃക്കയുടെ ആരോഗ്യം
ആരോഗ്യമുള്ള വൃക്ക നിലനിര്ത്താന് പപ്പായ വിത്തുകള് സഹായിക്കും. ഒരു ദിവസം 7 തവണ 7 വിത്തുകള് കഴിക്കാനാണ് ശുപാര്ശ. വിത്തുകള് അതേപോലെ ചവച്ചു കഴിക്കാവുന്നതാണ്. വൃക്ക സംബന്ധമായ അസുഖങ്ങള് ഉണ്ടാകുന്നത് തടയാന് പപ്പായ വിത്ത് പതിവായി ഉപയോഗിക്കുന്നത് ഉപകാരപ്രദമാകുമെന്ന് വിദഗ്ദ്ധര് അഭിപ്രായപ്പെടുന്നു.

ശരീരഭാരം കുറയ്ക്കാന്
പപ്പായ വിത്ത് പതിവായി കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന് സഹായിക്കും. പപ്പായ വിത്തുകള് ശരീരത്തിലെ കൊഴുപ്പ് കത്തിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ദഹനവ്യവസ്ഥയില് പ്രവര്ത്തിക്കുമ്പോള്, പപ്പായ വിത്തുകള് ഭക്ഷണത്തിലെ അധിക കൊഴുപ്പുകളും പഞ്ചസാരയും നീക്കാന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന് പപ്പായ വിത്തുകള് ഉപയോഗിക്കുന്നതിനു നിരവധി മാര്ഗങ്ങളുണ്ട്.
Most
read:അയഞ്ഞ
ശരീരം
ദൃഢമാക്കി
തടി
കുറക്കാന്
ഐസ്
തെറാപ്പി

ഇ-കോളി ബാക്ടീരിയകളെ കൊല്ലുന്നു
പപ്പായ വിത്തുകള്ക്ക് ബാക്ടീരിയയെ വളരെ കാര്യക്ഷമമായി നേരിടാന് കഴിയും. തെളിയിക്കപ്പെട്ട മറ്റൊരു വസ്തുതയാണ് ഇത്. ചെറിയ അളവില് കഴിക്കുമ്പോഴും മോശം ബാക്ടീരിയകളെ നേരിടാന് ഇത് വളരെ ഫലപ്രദമാണ്. പപ്പായ വിത്ത് കഴിക്കുന്നതിലൂടെ ഇ-കോളി പോലുള്ള ചില ബാക്ടീരിയകള് നശിപ്പിക്കപ്പെടാം, ഇത് ഭക്ഷ്യവിഷബാധയെ നേരിടാനും ഗുണകരമാണ്.

ശരീരത്തിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കുന്നു
ശരീരത്തിനുള്ളിലെ വിഷവസ്തുക്കളെ അകറ്റുന്നു എന്നതാണ് പപ്പായ വിത്ത് കഴിക്കുന്നതിലൂടെ ലഭിക്കുന്ന മറ്റൊരു ആരോഗ്യഗുണം. ഏത് രൂപത്തിലും വിത്തുകള് കഴിക്കുന്നത് ശരീരത്തെ വിഷാംശം നീക്കുന്നതിനും ഉപാപചയ പ്രവര്ത്തനങ്ങള് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഒരു ഡിറ്റോക്സ് ഉപകരണമായി പപ്പായ വിത്തുകള് ഉപയോഗിക്കാവുന്നതാണ്.
Most
read:വീട്ടിനുള്ളില്
ചെരിപ്പിട്ട്
നടക്കണം;
ഇല്ലെങ്കില്
വരും
ഈ
ബുദ്ധിമുട്ട്

ചര്മ്മത്തിന് ഗുണം
പപ്പായ വിത്തുകള് ചര്മ്മത്തെ പുനരുജ്ജീവിപ്പിക്കാന് നല്ലതാണ്. പപ്പായ വിത്ത് പതിവായി കഴിക്കുന്നത് മിനുസമാര്ന്നതും ചുളിവില്ലാത്തതുമായ ചര്മ്മം നിലനിര്ത്താനും ചര്മ്മം വെളുക്കാനും ചര്മ്മത്തിന് തിളക്കം നല്കാനും സഹായിക്കും. ബാഹ്യമായി പുരട്ടി മുഖക്കുരുവിനെ ചികിത്സിക്കുന്നതിനും വഴിയുണ്ട്. പപ്പായ വിത്ത് പേസ്റ്റ് പുരട്ടി കുറച്ച് മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില് മുഖം കഴുകുക.

പപ്പായ വിത്തിന്റെ ഉപയോഗ രീതി
പപ്പായ വിത്തുകള് വ്യത്യസ്ത രീതികളില് ഉപയോഗിക്കാവുന്നതാണ്. വിത്തുകള് ഉണക്കി സംരക്ഷിക്കുകയും വ്യത്യസ്ത ആവശ്യങ്ങള്ക്കായി ഉപയോഗിക്കുകയും ചെയ്യാം. ചിലര് വിത്തുകള് അസംസ്കൃതമായി കഴിക്കുന്നു, പക്ഷേ അത് രുചികരമല്ല. ഈ വിത്ത് പൊടിച്ച് തേന്, വെള്ളം, പാല് എന്നിവ ചേര്ത്ത് കഴിക്കാം. വിഭവങ്ങള് തയ്യാറാക്കുന്നതിലും ഇത് ചേര്ക്കാവുന്നതാണ്.
Most
read:ബേക്കിംഗ്
സോഡ
ഇട്ട
വെള്ളത്തില്
കുളി;
മാറ്റം
അത്ഭുതം

പാര്ശ്വഫലങ്ങളും അലര്ജികളും
പപ്പായ വിത്തുകളുടെ ഉപഭോഗം ഏതെങ്കിലും പാര്ശ്വഫലങ്ങള്ക്ക് കാരണമാകില്ല. വാസ്തവത്തില്, ഭക്ഷ്യവിഷബാധ പോലുള്ള അവസ്ഥകളുടെ ചികിത്സയില് ഈ വിത്തുകള് ഉപയോഗിക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ ശരീരത്തിന്റെ ആവശ്യകതഅനുസരിച്ച്ആവശ്യമായ അളവില് ആരോഗ്യ വിദഗ്ധരുടെ മാര്ഗ്ഗനിര്ദ്ദേശത്തില് കഴിക്കുന്നതാണ് എപ്പോഴും നല്ലത്.