For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പപ്പായ ഡയറ്റ്; ഒതുങ്ങിയ ഷേപ്പിന് മികച്ച പ്രയോഗം

|

അമിതവണ്ണവും തടിയും എല്ലായ്പ്പോഴും എല്ലാവരേയും വലക്കുന്ന ഒന്നാണ്. എന്നാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുള്ളത് പലർക്കും അറിയില്ല. അമിതവണ്ണം കൊണ്ട് വലയുന്നവരിൽ നല്ലൊരു ശതമാനവും ചെറുപ്പക്കാരാണ് എന്നുള്ളതാണ് സത്യം. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നുമുണ്ട്. ജീവിത ശൈലിയില്‍ വരുന്ന മാറ്റങ്ങൾ തന്നെയാണ് പലപ്പോഴും അമിതവണ്ണവും വയറും ചാടിക്കുന്നത്. അതുകൊണ്ട് അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാൻ ശ്രമിക്കുന്നവരാണ് പലരും.

Most read: വെള്ളപ്പയർ സ്ഥിരം, പ്രമേഹവും തടിയും കുത്തനെ കുറയുംMost read: വെള്ളപ്പയർ സ്ഥിരം, പ്രമേഹവും തടിയും കുത്തനെ കുറയും

ജങ്ക്ഫുഡുകളുടെ അമിതോപയോഗം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നുണ്ട്. ഇത് വയറു ചാടുന്നതിനും വേസ്റ്റ് അടിഞ്ഞ് കൂടുന്നതിനും ആരോഗ്യപ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആക്കം കൂട്ടുന്നുണ്ട്. അതുകൊണ്ട് ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളത് വളരെയധികം അറിയേണ്ടതാണ്. ഡയറ്റും വ്യായാമവും എല്ലാം കൊണ്ടും തടി കുറക്കാൻ കഷ്ടപ്പെടുന്നവർക്ക് ഇനി പപ്പായ കൊണ്ട് തടി കുറക്കാൻ സാധിക്കുന്നുണ്ട്. പപ്പായ കൊണ്ട് എങ്ങനെ തടി കുറക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

ബ്രേക്ക്ഫാസ്റ്റ്

ബ്രേക്ക്ഫാസ്റ്റ്

ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതാണ് ഒരുദിവസത്തെ ആദ്യ ഭക്ഷണം എന്ന് പറയുന്നത്. ഇത് ഒരു കാരണവശാലും ഒഴിവാക്കാൻ സാധിക്കാത്തതാണ്. അതുകൊണ്ട് പപ്പായ ഡയറ്റ് എടുക്കുന്നവരും ഒരു കാരണവശാലും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്. ആൽമണ്ട് മിൽക്ക് അല്ലെങ്കിൽ അല്‍പംഓട്സ് വാട്ടർ ആദ്യം കഴിക്കുക. അതിന് ശേഷം നല്ലതു പോലെ പഴുത്ത പപ്പായ സാലഡ് ആക്കി കഴിക്കാവുന്നതാണ്. ബ്രേക്ക്ഫാസ്റ്റ് ഇത്ശീലമാക്കാവുന്നതാണ്.

ഉച്ച ഭക്ഷണം

ഉച്ച ഭക്ഷണം

സാലഡ് ആണ് തയ്യാറാക്കേണ്ടത്. അതിന് വേണ്ടി തക്കാളി, ചീര, ഒലീവ്, വെളുത്തുള്ളി എന്നിവ ഉപയോഗിച്ച് ഒരു അടിപൊളി സാലഡ് തയ്യാറാക്കാൻ ശ്രമിക്കാവുന്നതാണ്. ഇതോടൊപ്പം അൽപം ചോറ് കൂടി ചേര്‍ക്കാവുന്നതാണ്. എന്നാല്‍ ഒരു കാരണവശാലും ചോറിന്‍റെ അളവ് വർദ്ധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണശേഷം അൽപം പപ്പായ ജ്യൂസ് കഴിക്കാൻ ശ്രദ്ധിക്കുക. അതിന് ശേഷം അൽപം ഉപ്പിട്ട് പച്ചക്കറികൾ വേവിച്ചതും കഴിക്കുക. ശേഷം അര ഗ്ലാസ്സ് പപ്പായ ജ്യൂസും കഴിക്കാവുന്നതാണ്.

അത്താഴം

അത്താഴം

അത്താഴത്തിന് അൽപം പച്ചക്കറികളും നാരങ്ങ വെള്ളവും ആദ്യം കഴിക്കണം. അതിന് ശേഷം ഒരു ബൗൾ നിറയെ പഴുത്ത പപ്പായ കഴിക്കാവുന്നതാണ്. പപ്പായ കഴിക്കുമ്പോൾ അൽപം തേനും കൂടി മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് ദിവസവും ശീലമാക്കുക. വേണമെങ്കിൽ ഒരു ചപ്പാത്തിയും അൽപം ‌വെജിറ്റബിൾ സാലഡും ശീലമാക്കാവുന്നതാണ്.

 തടി കുറയുന്നു

തടി കുറയുന്നു

ഈ ഡയറ്റ് കുറച്ച് ദിവസം തുടർന്നാൽ ശരീരത്തിലെ അനാവശ്യ കൊഴുപ്പുകൾ ഇല്ലാതായി ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്ന തരത്തിലേക്ക് ആരോഗ്യം എത്തുന്നു. വയറിനിരുഭാഗത്തും അടിഞ്ഞ് കൂടിയിട്ടുള്ള അനാവശ്യ കൊഴുപ്പുകൾ നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ പപ്പായ ഡയറ്റ് ശീലമാക്കാവുന്നതാണ്. ഇത് കൂടാതെ അടിവയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും പപ്പായ സഹായിക്കുന്നുണ്ട്. ഇതല്ലാതെ എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ ഒരു കഷ്ണം പപ്പായ നമുക്ക് നൽകുന്നുണ്ട് എന്ന് നോക്കാം.

കൊളസ്ട്രോൾ കുറക്കുന്നു

കൊളസ്ട്രോൾ കുറക്കുന്നു

ശരീരത്തിൽ അടിഞ്ഞ് കൂടിയിട്ടുള്ള കൊളസ്ട്രോൾ കുറക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പപ്പായ. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുന്നതിനും ഒരു കഷ്ണം പപ്പായ ധാരാളം. ദിവസവും രാത്രി കിടക്കും മുൻപ് ഒരു കഷ്ണം പപ്പായ കഴിക്കാൻ ശ്രദ്ധിക്കുക.

 ആർത്തവവേദനക്ക് പരിഹാരം

ആർത്തവവേദനക്ക് പരിഹാരം

ആർത്തവസമയത്ത് സ്ത്രീകളിൽ ഉണ്ടാവുന്ന വേദനക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച് നിൽക്കുന്ന ഒന്നാണ് പപ്പായ. ആർത്തവ സമയത്ത് പപ്പായ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ വയറു വേദനക്ക് പെട്ടെന്ന് പരിഹാരം നൽകുന്നു. കൃത്യമായ ആർത്തവത്തിനും ആർത്തവം പ്രശ്നങ്ങളില്ലാതെ വരുന്നതിനും എല്ലാം പപ്പായ ശീലമാക്കാവുന്നതാണ്.

 ഹൃദയത്തിന്‍റെ ആരോഗ്യം

ഹൃദയത്തിന്‍റെ ആരോഗ്യം

ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പപ്പായ. പപ്പായ കഴിക്കുന്നതിലൂടെ അത് കൊളസ്ട്രോൾ കുറക്കുകയും ഇതിലൂടെ ഹൃദയത്തിന് ആരോഗ്യവും കരുത്തും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കാരണം ഇന്നത്തെ കാലത്ത് മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ രീതിയും നിങ്ങളുടെ ഹൃദയത്തെ പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പപ്പായ.

ടോക്സിനെ പുറന്തള്ളുന്നതിന്

ടോക്സിനെ പുറന്തള്ളുന്നതിന്

ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും പലപ്പോഴും നമ്മുടെ ജീവിത രീതിക്ക് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിനും ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും നമുക്ക് പപ്പായ ശീലമാക്കാവുന്നതാണ്. ആരോഗ്യ പ്രതിസന്ധികൾ ഇല്ലാതാക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പപ്പായ. ഇത് ശരീരത്തിലെ ടോക്സിനെ പുറന്തള്ളി ആരോഗ്യ പ്രതിസന്ധികളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നുണ്ട്.

English summary

Papaya Diet Plan For Weight loss

Here we are discussing about the papaya diet plan for weight loss. Read on.
Story first published: Wednesday, November 20, 2019, 18:19 [IST]
X
Desktop Bottom Promotion