For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹ രോഗിയാണോ? നിങ്ങളുടെ പല്ല് പണിതരും

|

പ്രമേഹം എന്നത് ഇന്ന് സര്‍വ്വസാധാരണമായ ഒരു അസുഖമായി ആളുകള്‍ക്കിടയില്‍ മാറിക്കഴിഞ്ഞു. പ്രായഭേദമന്യേ ആര്‍ക്കും വരാവുന്ന ഒന്ന്. കരുതലോടെ നേരിട്ടില്ലെങ്കിള്‍ ആളെ തന്നെ ഇല്ലാതാക്കുന്ന ഒരസുഖമായി മാറി ഇന്ന് പ്രമേഹം. കേരളത്തിലെ ജനങ്ങളെയും അവരുടെ മാറുന്ന ജീവിതശൈലി കാരണം പ്രമേഹം ഭീകരമായി പിടികൂടിയിട്ടുണ്ട്. പ്രമേഹം സമൂഹത്തില്‍ പിടിമുറുക്കിയതെങ്ങനെ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാറുന്ന ജീവിതശൈലി എന്നതാണ്.

കായികാധ്വാനം ഇല്ലാതെ യുവതലമുറ ഓഫീസ് ജീവിതങ്ങളിലേക്ക് കൂടുതലായി ചേക്കേറിയപ്പോള്‍ ഒപ്പം കൂടിയതാണ് ഈ അസുഖവും. തുടക്കത്തിലേ പരിഗണിച്ചില്ലെങ്കില്‍ പ്രമേഹം നമ്മുടെ ശരീരത്തെ ഒന്നൊന്നായി നശിപ്പിച്ചുകൊണ്ടിരിക്കും. മനുഷ്യശരീരത്തിലെ ഓരോ അവയവത്തിനും പ്രമേഹം പ്രശ്‌നമുണ്ടാക്കുന്നു. ഹൃദയം, വൃക്ക, കരള്‍, നാഡീവ്യവസ്ഥ.. അങ്ങനെ മിക്കതും പ്രമേഹരോഗികളെ പതിയെ തളര്‍ത്തും.

മോണകളുടെ സംരക്ഷണം അത്യാവശ്യം

മോണകളുടെ സംരക്ഷണം അത്യാവശ്യം

പ്രമേഹ രോഗികള്‍ ഏറെ കരുതലോടെ പരിഗണിക്കേണ്ട ഒന്നാണ് അവരുടെ പല്ലുകള്‍. എന്നാല്‍ അധികമാരും ഇതു ചെയ്യാറില്ല എന്നതാണ് വാസ്തവം. പ്രമേഹ രോഗികളില്‍ വായിലും പല്ലുകളിലും ചില വ്യതിയാനങ്ങള്‍ സംഭവിക്കാറുമുണ്ട്. ദന്തരോഗകാര്യങ്ങളില്‍ പ്രമേഹ രോഗികളില്‍ അധികമായും കാണപ്പെടുന്നത് മോണരോഗങ്ങളാണ്. മോണരോഗം അതിന്റെ ആരംഭത്തില്‍ തന്നെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ പല്ലുകള്‍ക്ക് ഇളക്കം തട്ടുകയും അതിലൂടെ പല്ലുകള്‍ നഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്യുന്നു. പ്രമേഹത്തിന്റെ ദൂഷ്യഫലങ്ങളില്‍ പ്രധാനമായി മോണരോഗവും ഉള്‍പ്പെട്ടിട്ടുണ്ട്. മോണരോഗങ്ങള്‍ ഉള്ളിടത്തോളം കാലം പ്രമേഹം നിയന്തണവിധേയമാക്കാന്‍ സാധിക്കില്ല എന്നും പഠനങ്ങള്‍ പറയുന്നു. പ്രമേഹ രോഗികളില്‍ ഉമിനീരിന്റെ അളവ് കുറവായതിനാലും വായില്‍ ഉത്പാദിപ്പിക്കുന്ന ഉമിനീരില്‍ ഗ്ലൂക്കോസ് അമിത അളവില്‍ ഉള്ളതിനാലും ദന്തക്ഷയം, വായ്പുണ്ണ്, പൂപ്പല്‍ രോഗങ്ങള്‍, പോടുകള്‍, മോണ പഴുപ്പ്, വായിലെ വരള്‍ച്ച പല്ലിനെ ആഗിരണം ചെയ്യുന്ന എല്ലുകളുടെ തേയ്മാനം എന്നിവ സ്ഥിരമായി കാണപ്പെടുന്നു.

എങ്ങനെ രോഗിയാകുന്നു

എങ്ങനെ രോഗിയാകുന്നു

കാലങ്ങളായി രക്തത്തില്‍ ഗ്ലൂക്കോസ് ലെവല്‍ ഉയര്‍ന്നു നില്‍ക്കുന്നവരില്‍ പല്ലുകളെ താങ്ങിനിര്‍ത്തുന്ന പെരിയോഡോന്‍ഷ്യം നശിപ്പിക്കുന്നു. കാലക്രമേണ മോണകള്‍ പല്ലുകളില്‍ നിന്ന് വിട്ടുപോകാനും പല്ലുകള്‍ക്ക് അനക്കമുണ്ടാകാനും തുടങ്ങുന്നു. ഇക്കൂട്ടരില്‍ വായിലെ ബാക്ടീരിയയുടെ അളവ് ഉമിനീരില്‍ ഉയര്‍ന്ന തോതിലായിരിക്കും. ഈ ബാക്ടീരിയകളാണ് മോണ പഴുപ്പിനും മോണ വീക്കത്തിനും വായ നാറ്റത്തിനും കാരണമാകുന്നത്. മോണരോഗം ഉള്ളവര്‍ ബ്രഷ് ചെയ്യുമ്പോള്‍ രക്തസ്രാവം ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്.

രുചി അറിയാനുള്ള ശേഷിയില്ലാതാകും

രുചി അറിയാനുള്ള ശേഷിയില്ലാതാകും

പ്രമേഹം നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ കാലക്രമേണ രുചി അറിയാനുള്ള ശേഷി നഷ്ടപ്പെടും. ഉമിനീര്‍ ഉത്പാദനം കുറയുന്നതിന് അനുസരിച്ചാണ് ഇങ്ങനെ സംഭവിക്കുന്നത്. പ്രമേഹ രോഗികളില്‍ ഉമിനീരിന്റെ പ്രവര്‍ത്തന ക്ഷമത കുറയുകയും അതിന്റെ രാസസംയോഗത്തില്‍ മാറ്റം വരികയും ചെയ്യും. ഇതുമൂലം ഉമിനീരിന്റെ അളവില്‍ കുറവുണ്ടാകുന്നതിനാല്‍ വായില്‍ വരള്‍ച്ചയും ഉയര്‍ന്ന തോതില്‍ പ്രമേഹവും അനുഭവപ്പെടും. ഗുരുതരമായ അവസ്ഥയില്‍ ഉമിനീര്‍ ഉത്പാദനം നിന്നുപോകാം. ഉമിനീര്‍ ഗ്രന്ഥി നീരു വന്ന് വീര്‍ക്കുകയും ചെയ്യാം.

മുറിവുകളെ അകറ്റണം

മുറിവുകളെ അകറ്റണം

മോണ, പല്ലില്‍ നിന്ന് വേര്‍പെട്ട് രൂപപ്പെടുന്ന വിടവുകളില്‍ വളരുന്ന സൂക്ഷ്മാണുക്കള്‍ മോണയിലെ രക്തക്കുഴലിലൂടെ ശരീരത്തിലെ പ്രധാന ആന്തരികാവയവങ്ങളിലേക്ക് എത്തിച്ചേരും. ഇത് ഹൃദയസംബന്ധമായ അസുഖങ്ങള്‍, പക്ഷാഘാതം, ശ്വാസകോശ രോഗങ്ങള്‍, ഗര്‍ഭസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ സൃഷ്ടിക്കുന്നു. നാക്കിന്റെ പൂപ്പല്‍ ബാധകള്‍ പ്രമേഹം അനിയന്ത്രിതമായിട്ടുള്ളവരിലാണ് ഏറെ കാണപ്പെടുന്നത്.

പല്ലെടുക്കുമ്പോള്‍ ശ്രദ്ധവേണം

പല്ലെടുക്കുമ്പോള്‍ ശ്രദ്ധവേണം

പ്രമേഹ രോഗികളില്‍ മുറിവുണങ്ങാന്‍ ഏറെ താമസം നേരിടാറുണ്ട്. എല്ലിന്റെ വളര്‍ച്ചയും പ്രമേഹ രോഗികളില്‍ പതുക്കെയേ നടക്കൂ. ഇതിനാല്‍ ഇവര്‍ പല്ലെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. പ്രമേഹം നിയന്ത്രണവിധേയമായെന്ന് ഉറപ്പുവരുത്തിയ ശേഷമേ പല്ലെടുക്കാവൂ. ഇത് മുറിവ് ഉണങ്ങാനും മറ്റു ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും സഹായിക്കും.

ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

* രാവിലെയും വൈകിട്ടും സമയമെടുത്ത് നന്നായി ബ്രഷ് കൊണ്ട് പല്ല് വൃത്തിയാക്കുക.

* പല്ലില്‍ പറ്റിപ്പിടിക്കുന്ന കാല്‍ക്കുലസ് യഥാസമയം നീക്കം ചെയ്യുക.

* കഴിയുന്നതും മധുരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. പല്ലില്‍ ഒട്ടിപ്പിടിക്കുന്ന മിഠായികള്‍, ക്രീം

ബിസ്‌കറ്റുകള്‍, കേക്കുകള്‍ തുടങ്ങിയവ കഴിച്ചാല്‍ ഉടന്‍ വായ വൃത്തിയായി കഴുകുക

* ആറു മാസം കൂടുമ്പോള്‍ ദന്ത പരിശോധന നടത്തുക. ദന്ത ഡോക്ടറുടെ സഹായത്തോടെ പല്ലുകള്‍ വൃത്തിയാക്കുക.

* ചെറിയ പോടുകള്‍ നീരും പഴുപ്പും വരുന്നതിനു മുന്നേ പല്ല് അടപ്പിക്കുക.

* നീരും പഴുപ്പും വരുന്ന പല്ലുകള്‍ റൂട്ട് കനാല്‍ ചെയ്ത് സംരക്ഷിക്കുക.

* ദന്തഡോക്ടറുടെ സഹായത്തോടെ ഫ്‌ളാപ്പ് സര്‍ജറി പോലുള്ള ചികിത്സാരീതികള്‍ മോണരോഗമുള്ളവര്‍ കൈക്കൊള്ളുക.

* പ്രമേഹത്തിന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളും ഇന്‍സുലിന്‍ കുത്തിവയ്പും മുടങ്ങാതെ സ്ഥിരമായി എടുക്കുക.

English summary

Oral Health Issues Associates With Diabetes

Here we have listed some of the oral health issues are associates with diabetes. Take a look.
X
Desktop Bottom Promotion