Just In
- 1 hr ago
ഇന്നത്തെ ദിവസം ചെലവുകള് ശ്രദ്ധിക്കേണ്ട രാശിക്കാര്
- 10 hrs ago
കാപ്പികുടി പ്രോസ്റ്റേറ്റ് ക്യാന്സറിന് തടയിടും?
- 13 hrs ago
മുടിയുടെ ആരോഗ്യത്തിന് നെയ്യ് ഉപയോഗിക്കാം
- 13 hrs ago
ഗര്ഭാരംഭമാണോ, എങ്കിലറിയണം ഈ ലക്ഷണങ്ങള്‍
Don't Miss
- News
മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് കാറിൽ സ്ഫോടക വസ്തു: കാറിന്റെ ഉടമ മരിച്ച നിലയിൽ
- Movies
ബിഗ് ബോസ് ഹൗസിലേയ്ക്ക് പുതിയ അംഗം, മിഴി മാർവ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
- Finance
പൊതുമേഖലയ്ക്ക് നേട്ടങ്ങളുടെ കാലം,ചവറ കേരള മിനറല്സ് ആന്റ് മെറ്റല്സ് ലിമിറ്റഡിന് ലാഭം 464 കോടി
- Sports
35 ബോളില് 80*, വീരു പഴയ വീരു തന്നെ- ഇന്ത്യ ലെജന്റ്സിന് ഉജ്ജ്വല വിജയം
- Automobiles
M340i പെര്ഫോമന്സ് സെഡാന്റെ പ്രീ ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു
- Travel
ജീവിക്കുവാന് ഏറ്റവും മികച്ച നഗരങ്ങളായി ബെംഗളുരുവും ഷിംലയും, പിന്നിലായി കൊച്ചി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൂടിയ തടി നിങ്ങളുടെ ശ്വാസകോശത്തെ ഇല്ലാതാക്കും
ആരോഗ്യത്തിന്റെ കാര്യത്തിൽ ഓരോ തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് നെട്ടോട്ടമോടുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്നത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ്. ശരീരത്തിൽ അനാവശ്യമായി കൊഴുപ്പ് അടിയുന്നത് കാരണമാണ് ശരീരം വീർത്തിരിക്കുന്നത്. അമിതവണ്ണം നിയന്ത്രിച്ചില്ലെങ്കിൽ അത് നിങ്ങളിൽ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നുണ്ട് എന്നാണ് പറയുന്നത്.
Most read: പഴകിയ ചുമയും നെഞ്ചിലെ കഫക്കെട്ടും ഇളക്കും മഞ്ഞൾ
ശരീരത്തിൽ അടിയുന്ന കൊഴുപ്പ് പലപ്പോഴും നിങ്ങളുടെ ശ്വസന പ്രക്രിയക്കും വില്ലനായി മാറുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അമിതവണ്ണം എന്തുകൊണ്ടും ആരോഗ്യത്തെ നശിപ്പിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവർ പെട്ടെന്ന് തന്നെ ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് നിങ്ങളിൽ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കൂടുതൽ വായിക്കാൻ

അമിതവണ്ണവും ശ്വാസകോശവും
ശരീരത്തിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് നിങ്ങളുടെ ശ്വാസ കോശത്തിന് ചുറ്റും വ്യാപിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകുന്നുണ്ട്. പലപ്പോഴും ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ വരെ നിങ്ങളിൽ ഉണ്ടാക്കിയെടുക്കുന്നു. പുതിയതായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നിഗമനത്തിൽ എത്തിയിട്ടുള്ളത്.

ലക്ഷണങ്ങള്‍ ഇതെല്ലാം
കാഴ്ചയിൽ മാത്രമല്ല അമിതവണ്ണം പ്രശ്നമാവുന്നത്. ഇത് നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അമിതവണ്ണം ഉള്ളവരിൽ ശ്വസന സംബന്ധമായ പ്രശ്നങ്ങൾ സ്വാഭാവികമാണ്. വേഗത്തിൽ നടക്കുക, ഓടുക, സ്റ്റെപ്പുകൾ കയറുക എന്നീ കാര്യങ്ങൾ ചെയ്യുമ്പോൾ അമിതമായി കിതപ്പ് ഉണ്ടാവുന്നത് നിങ്ങളെ അവതാളത്തിലാക്കുന്നത്. സാധാരണ അവസ്ഥയില്‍ കിതപ്പ് ഉണ്ടാവുന്നുണ്ട്. എന്നാൽ ഇത് വര്‍ദ്ധിക്കുമ്പോള്‍ അത് ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നു.

പഠനം നടത്തിയവർ
പഠനം നടത്തിയവർ യൂറോപ്യൻ റെസ്പിറേറ്ററി ജേണലിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. അമിതവണ്ണമുള്ള നൂറോളം പേരെയാണ് ഇത്തരത്തിൽ പരീക്ഷിച്ചത്. ശ്വസന സംബന്ധമായ രോഗങ്ങൾ ഇവരിൽ കൂടുതലാണ് എന്നതാണ് പഠനത്തിന്റെ അവസാനം കണ്ടെത്തിയത്.

ബോഡിമാസ് ഇൻഡക്സ്
നിങ്ങളുടെ ശരീരത്തിൽ ബോഡി മാസ് ഇൻഡക്സ് വർദ്ധിക്കുന്നത് ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇത് നിങ്ങളിൽ പല വിധത്തിലുള്ല അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇവരുടെ ശ്വാസകോശം സ്കാൻ ചെയ്ത് നോക്കിയപ്പോൾ വായു പ്രവഹിക്കുന്ന കുഴലിന് ചുറ്റും കൊഴുപ്പ് നിറഞ്ഞ കോശങ്ങൾ കണ്ടെത്തി എന്നാണ് പഠനം പറയുന്നത്. ഇത് ഇവരുടെ ശ്വസനത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവരിൽ ശ്വാസമെടുക്കുമ്പോൾ അത് അധികം ആയാസം കൊടുക്കുന്ന തരത്തിലേക്ക് മാറുന്നുമുണ്ട്.

അമിതവണ്ണം നിയന്ത്രിക്കുക
അതുകൊണ്ട് തന്നെ അമിതവണ്ണത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് നിങ്ങളിൽ കൂടുതൽ ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. ശ്വാസ കോശസംബന്ധമായ പ്രശ്നങ്ങൾ മാത്രമല്ല ശരീരത്തിൽ കൊഴുപ്പ് കൂടി വണ്ണം വർദ്ധിക്കുമ്പോൾ അത് നിങ്ങളുടെ ആരോഗ്യത്തെ പൂർണമായും നശിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.