For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം കൂടുന്തോറും ഓര്‍മ്മയും തലച്ചോറിന്റെ ആരോഗ്യവും കൂട്ടും പോഷകം

|

പ്രായം എന്നത ഏവരേയും ക്ഷീണിപ്പിക്കുന്ന ഒന്നാണ്. ശാരീരികമായും മാനസികമായും പല വിധത്തിലുള്ള പ്രതിസന്ധികള്‍ പലരേയും ബാധിക്കുന്ന ഒരു സമയമാണ് പ്രായമാവുന്നത്. 60 വയസ്സിന് ശേഷവും മുന്‍പും എന്നിങ്ങനെ രണ്ട് കാലഘട്ടമാണ് ഉള്ളത്. ഇതില്‍ തന്നെ 60 വയസ്സിന് മുന്‍പ് തന്നെ പലര്‍ക്കും ഓര്‍മ്മശക്തി കുറയുകയും തലച്ചോറിന്റെ ആരോഗ്യം ക്ഷയിക്കുകയും ചെയ്യുന്നു. എന്നാല്‍ വാര്‍ദ്ധക്യത്തില്‍ മാത്രം ഇതിനെക്കുറിച്ച് നാം ചിന്തിച്ചാല്‍ പോരാ. ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ഏതൊരവസരത്തിലും നമ്മുടെ ഓര്‍മ്മശക്തിയുടേയും തലച്ചോറിന്റെ ആരോഗ്യത്തിന്റേയും കാര്യത്തില്‍ നാം അതുകൊണ്ട് തന്നെ ഏത് സമയവും ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണ ശീലങ്ങളിലൂടെ ഒരു പരിധി വരെ നമ്മുടെ രോഗാവസ്ഥയേയും മാനസികാരോഗ്യത്തേയും നമുക്ക് തടുത്ത് നിര്‍ത്താവുന്നതാണ്.

Nutrients That Can Boost Your Brain Health

ശരീരത്തിന് ആവശ്യത്തിന് ലഭിക്കേണ്ട പോഷകങ്ങള്‍ ലഭിക്കാത്തത് പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതാണ്. ഇതില്‍ ഓര്‍മ്മശക്തിയും തലച്ചോറിന്റെ ആരോഗ്യവും പ്രധാനപ്പെട്ടതാണ്. തലച്ചോറിന്റെ ആരോഗ്യത്തിന് നാം കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. എന്തൊക്കെ പോഷകങ്ങളാണ് ആരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും സഹായിക്കുന്നത് എന്ന് നോക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ ഈ ലേഖനത്തില്‍.

അയേണ്‍ ഫോളിക് ആസിഡ്

അയേണ്‍ ഫോളിക് ആസിഡ്

അയേണ്‍ എന്നത് ശരീരത്തിന് വളരെയധികം അത്യാവശ്യമുള്ള ഒരു ഘടകമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചക്ക് അയേണ്‍ ഫോളിക് ആസിഡ് എന്നിവ അത്യാവശ്യമാണ് എന്നതാണ് സത്യം. അല്ലാത്ത പക്ഷം കുഞ്ഞിന്റെ തലച്ചോറിന്റെ വികാസം സംഭവിക്കുന്നില്ല. അതുകൊണ്ടാണ് ഡോക്ടര്‍മാര്‍ ഗര്‍ഭാവസ്ഥയുടെ ആദ്യഘട്ടത്തില്‍ ഫോളിക് ആസിഡ് നല്‍കുന്നത്. കാരണം ഗര്‍ഭധാരണം തിരിച്ചറിഞ്ഞ് 4-6 ആഴ്ചക്കുള്ളില്‍ ന്യൂറല്‍ ട്യൂബ് വികാസം പ്രാപിച്ച് വരുന്നുണ്ട്. ബ്രൊക്കോളി, ധാന്യങ്ങള്‍, എല്ലാ പയറ് വര്‍ഗ്ഗങ്ങളും, ചീര, ഫോളിക് ആസിഡ് തുടങ്ങിയവയെല്ലാം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് തലച്ചോറിന്റെ വികാസത്തിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

സിങ്ക്

സിങ്ക്

സിങ്ക് ആരോഗ്യ സംരക്ഷണത്തിന് അതിപ്രധാനമായ ഒരു ഘടകമാണ്. ഇത് നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും സഹായിക്കുന്നുണ്ട്. നിങ്ങള്‍ക്ക് സിങ്കിന്റെ കുറവുണ്ടെങ്കില്‍, അത് ഓര്‍മ്മശക്തിയെ ബാധിക്കുകയും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നുണ്ട്. കുട്ടികളില്‍ മികച്ച ഓര്‍മ്മശക്തിക്കും തലച്ചോറിന്റെ ആരോഗ്യത്തിനും രണ്ടാമതൊന്ന് ചിന്തിക്കാതെ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ നല്‍കാവുന്നതാണ്. സിങ്കിന്റെ മികച്ച ഉറവിടങ്ങളില്‍ ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പ്, വിത്തുകള്‍, ഡാര്‍ക്ക് ചോക്ലേറ്റ്, മുട്ട, ചിക്കന്‍, സുഗന്ധവ്യഞ്ജനങ്ങള്‍ പാലുല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

പ്രോട്ടീന്‍

പ്രോട്ടീന്‍

ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്തതാണ് പ്രോട്ടീന്‍. ഇത് മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ നാം ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രോട്ടീന്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ടതാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഉത്പാദനത്തിലും പ്രോട്ടീന്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഏത് പ്രായക്കാര്‍ക്കും അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി പ്രോട്ടീന്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. പ്രോട്ടീന്റെ അഭാവം പലപ്പോഴും നിങ്ങളുടെ തലച്ചോറുമായി ബന്ധപ്പെട്ട മാനസികാവസ്ഥയെയും വൈകല്യങ്ങളെയും ബാധിക്കുന്നതിന് കാരണമാകുന്നുണ്ട്. പ്രോട്ടീന്റെ ഉറവിടങ്ങളില്‍ പയര്‍വര്‍ഗ്ഗങ്ങളും , മുട്ട, ചിക്കന്‍, മാംസം, പാലുല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഒമേഗ 3, ഒമേഗ 6

ഒമേഗ 3, ഒമേഗ 6

ഒമേഗ 3 ഫാറ്റി ആസിഡ് ഒമേഗ 6 ഫാറ്റി ആസിഡ് എല്ലാവരും കഴിക്കേണ്ടതാണ്. ഇത് പ്രത്യേകിച്ച് വാര്‍ദ്ധക്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരെങ്കില്‍ നിര്‍ബന്ധമായും കഴിക്കേണ്ടതാണ്. വാര്‍ദ്ധക്യ സംബന്ധമായ അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ബുദ്ധിശക്തിയേയും ഇത് ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വാര്‍ദ്ധക്യ കാലത്തുണ്ടാവുന്ന മറവിയെ ചെറുക്കുന്നതിന് വേണ്ടി നമുക്ക് ഒമേഗ ഫാറ്റി ആസിഡ് സഹായിക്കുന്നതാണ്. സാല്‍മണ്‍, ട്യൂണ, മത്തി, അയല എന്നിവയെല്ലാം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ചെമ്മീന്‍, വാല്‍നട്ട്, ചിയ സീഡ്‌സ്, ചണവിത്ത്, സോയാബീന്‍ തുടങ്ങിയവയെല്ലാം കഴിക്കുന്നതിലൂടെ അത് ഒമേഗ ഫാറ്റി ആസിഡിന്റെ അളവ് ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.

 വിറ്റാമിന്‍

വിറ്റാമിന്‍

ശാരീരിക അസ്വസ്ഥതകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി വിറ്റാമിന്‍ അത്യാവശ്യമാണ്. തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും വേണ്ടി വിറ്റാമിന്‍ അത്യാവശ്യമാണ്. ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും വേണ്ടി വിറ്റാമിന്‍ മികച്ചതാണ്. അതുകൊണ്ട് തന്നെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി വിറ്റാമിന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇലക്കറികള്‍, ധാന്യങ്ങള്‍, മുട്ട, ചിക്കന്‍, പഴങ്ങള്‍ എന്നിവയെല്ലാം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം നിങ്ങളുടെ ഓര്‍മ്മശക്തിക്കും തലച്ചോറിന്റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

സെലിനിയം

സെലിനിയം

തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ കാര്യമായി സഹായിക്കുന്ന ഒരു പോഷകമാണ് സെലിനിയം. അല്‍ഷിമേഴ്‌സ് രോഗം, പാര്‍ക്കിന്‍സണ്‍സ് രോഗം എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സെലനിയം അത്യാവശ്യമാണ്. ഭക്ഷണ സ്രോതസ്സുകളില്‍ മത്സ്യം, ബ്രസീല്‍ നട്ട്, ചിക്കന്‍, മാംസം, സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ എന്നിവയില്‍ ധാരാളം സെലനിയം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്നത് പ്രായമാവുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവുന്നുണ്ട്. കാരണം ഓര്‍മ്മശക്തിയെ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് സെലിനിയം. പ്രായമാവുന്ന ഘട്ടത്തില്‍ സെലനിയം അതുകൊണ്ട് തന്നെ ശരീരത്തിന് അത്യന്താപേക്ഷിതമാണ്.

അയോഡിന്‍

അയോഡിന്‍

തൈറോയ്ഡ് ഹോര്‍മോണുകളുടെ അവിഭാജ്യ ഘടകമാണ് അയോഡിന്‍. ഇത് തലച്ചോറിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നുണ്ട്. അമ്മയില്‍ അയോഡിന്‍ കുറവുള്ളവരെങ്കില്‍ കുഞ്ഞുങ്ങളില്‍ ഇത് ഓര്‍മ്മശക്തി കുറവിനും കാരണമാകുന്നുണ്ട്. ഇലക്കറികള്‍, മത്സ്യം, പാലുല്‍പ്പന്നങ്ങള്‍, മുട്ട, ചിക്കന്‍ തുടങ്ങിയവയെല്ലാം അയോഡിന്റെ സ്രോതസ്സുകള്‍ ആണ്. ഇത് കൂടാതെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനെന്ന പോലെ തന്നെ തലച്ചോറിന്റെ ആരോഗ്യത്തിനും മുകളില്‍ പറഞ്ഞ ന്യൂട്രിയന്‍സ് അത്യന്താപേക്ഷിതമാണ്.

വയറിന്റെ ഷേപ്പ് പറയും എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന്വയറിന്റെ ഷേപ്പ് പറയും എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന്

most read:വൈറ്റമിന്‍ ഡി ആഗിരണം ചെയ്യാന്‍ ശരീരത്തിന് ഈ തടസ്സങ്ങള്‍

English summary

Nutrients That Can Boost Your Brain Health And Memory In Malayalam

Here in this article we are sharing some nutrients that can boost your brain health and memory in malayalam.
Story first published: Tuesday, April 26, 2022, 19:55 [IST]
X
Desktop Bottom Promotion