For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈറ്റമിന്‍ ഡി ആഗിരണം ചെയ്യാന്‍ ശരീരത്തിന് ഈ തടസ്സങ്ങള്‍

|

വൈറ്റമിന്‍ ഡി എന്നത് ശരീരത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ്. എന്നാല്‍ ചിലരിലെങ്കിലും ശരീരത്തിന് ആവശ്യമായ രീതിയില്‍ വൈറ്റമിന്‍ ഡി ലഭിക്കുന്നില്ല. ഇത് നിങ്ങളുടെ ശരീരത്തിന് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. പല രോഗങ്ങളെയും പ്രതിരോധിക്കുന്നതിന് ഉള്ള കഴിവ് വരെ ശരീരത്തിന് നഷ്ടപ്പെടുന്നു. എന്തിന് കൊവിഡിനെ വരെ പ്രതിരോധിക്കുന്നതിന് വേണ്ടി വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. എന്നാല്‍ പലരിലും ആവശ്യത്തിന് വിറ്റാമിന്‍ ഡി ഇല്ല എന്നതാണ് സത്യം. സൂര്യനില്‍ നിന്ന് മാത്രം ലഭിക്കുന്ന വിറ്റാമിന്‍ ഡി ശരീരത്തിന് മതിയാവില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ചില ഭക്ഷണങ്ങളും നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമുള്ള ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ശരീരത്തിന് ആവശ്യമുള്ള വിറ്റാമിന്‍ ഡി ലഭിക്കുന്നെങ്കിലും അത് ശരീരത്തിന് ലഭിക്കാതിരിക്കുന്നതിന് ചില തടസ്സങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

Factors That May Block Vitamin D

നിങ്ങളുടെ ശരീരത്തിന് വിറ്റാമിന്‍ ഡി ലഭിക്കുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ശരീരത്തിന് വിറ്റാമിന്‍ ഡി ലഭിച്ചാലും അത് ആഗിരണം ചെയ്യാന്‍ സാധിക്കാത്ത ചില അവസ്ഥകള്‍ ഉണ്ട്. ഇത് നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ ഡി ലഭിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും ശരീരത്തില്‍ ഇതിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. എന്തൊക്കെയാണ് വിറ്റാമിന്‍ ഡിയുടെ കുറവ് നിങ്ങളുടെ ശരീരത്തില്‍ കാണിക്കുന്ന ലക്ഷണങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

 ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറവാണെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. നിങ്ങളില്‍ വിട്ടുമാറാത്ത ക്ഷീണവും അലസതയും ഉണ്ടാവുന്നു. ഇത് കൂടാതെ എല്ലുകളിലുണ്ടാവുന്ന വേദന, മൂഡ് ഇടക്കിടെ മാറുന്നത്, ഉത്കണ്ഠ, വിഷാദം എന്നിവയെല്ലാം ഉണ്ടാവുന്നു. കൂടാതെ നിങ്ങളില്‍ പേശികള്‍ക്ക് ബലമില്ലായ്മയും വേദനയും, വൃക്ക കരള്‍ പ്രശ്‌നങ്ങളും എല്ലാം അനുഭവപ്പെടുന്നു. മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നുണ്ടെങ്കില്‍ നല്ലൊരു ഡോക്ടറെ കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.

വിറ്റാമിന്‍ ഡിയുടെ ആവശ്യകത

വിറ്റാമിന്‍ ഡിയുടെ ആവശ്യകത

ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ ആവശ്യകത എത്രത്തോളം എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ശരീരത്തിലേക്ക് കാല്‍സ്യം ആഗിരണം ചെയ്യുന്നതിനും അണുബാധക്ക് എതിരെ പോരാടുന്നതിനും പേശികളുടെ ആരോഗ്യത്തിനും എല്ലാം വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. വിറ്റാമിന്‍ ഡി ലഭിക്കുന്നതിന് സൂര്യപ്രകാശം വളരെയധികം സഹായകമാണ്. എന്നാല്‍ ഇത് ഭക്ഷണത്തോടൊപ്പം ചേര്‍ക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ നിങ്ങളുടെ ശരീരത്തിലേക്ക് വിറ്റാമിന്‍ ഡി എത്തുന്നത് തടയുന്ന ചില കാരണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

കുടലിന്റെ അനാരോഗ്യം

കുടലിന്റെ അനാരോഗ്യം

നിങ്ങളുടെ കുടലിന്റെ അനാരോഗ്യം തന്നെയാണ് ഇതിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന കാരണങ്ങളില്‍ ഒന്ന്. കാരണം ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന വിറ്റാമിന്‍ ഡി പലപ്പോഴും ചെറുകുടലില്‍ ആണ് ആഗിരണം ചെയ്യപ്പെടുന്നത്. പിന്നീട് അത് വയറ്റില്‍ നിന്ന് താഴേക്ക് എത്തുന്നു. ശരീരത്തിലേക്ക് വൈറ്റമിന്‍ ഡി ആഗിരണം ചെയ്യപ്പെടുന്നതിന് കരളിലെ പിത്തരസം, പാന്‍ക്രിയാസിലെ സ്രവങ്ങള്‍ എന്നിവയില്‍ നിന്നുള്ളവയുടെ സഹായം അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ നിങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള അനാരോഗ്യം കരളിലോ കുടലിലെ ഉണ്ടെങ്കില്‍ അ്ത് പലപ്പോഴും വിറ്റാമിന്‍ ഡി ആഗിരണം ചെയ്യുന്നതിന് സഹായിക്കുകയില്ല. സീലിയാക് രോഗം, ക്രോണിക് പാന്‍ക്രിയാറ്റിസ്, ക്രോണ്‍സ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരില്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് ഇവര്‍ക്ക് പലപ്പോഴും വിറ്റാമിന്‍ ഡിയുടെ കുറവുണ്ടാവുന്നു.

കരളിന്റെ അനാരോഗ്യം

കരളിന്റെ അനാരോഗ്യം

നിങ്ങളുടെ കരളിന്റെ അനാരോഗ്യവും വിറ്റാമിന്‍ ഡി ആഗിരണം ചെയ്യപ്പെടുന്നതിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കാരണം കരള്‍ രോഗികളില്‍ പലപ്പോഴും വിറ്റാമിന്‍ ഡി ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കുറവാണ്. അത് നേരിയ കരള്‍ രോഗമാണെങ്കില്‍ പോലും വിറ്റാമിന്‍ ഡിയുടെ പ്രതിസന്ധികള്‍ ഇവരിലുണ്ാവുന്നുണ്ട്. ലിവര്‍ സിറോസിസ് പോലുള്ള ഗുരുതരാവസ്ഥകള്‍ എങ്കില്‍ അവരില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് കരളിന്റെ ആരോഗ്യവും അനാരോഗ്യവും തിരിച്ചറിയപ്പെടേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു.

വൃക്ക രോഗങ്ങള്‍

വൃക്ക രോഗങ്ങള്‍

വൃക്കരോഗങ്ങള്‍ പലപ്പോഴും നിങ്ങളില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ കുറവും നിങ്ങള്‍ അറിഞ്ഞിരിക്കണം. കാരണം വിറ്റാമിന്‍ ഡി കുറവുള്ളവരില്‍ വൃക്കരോഗ സാധ്യതയെ തള്ളിക്കളയാന്‍ ആവില്ല എന്നതാണ്. വിറ്റാമിന്‍ ഡി ശരീരം ആഗിരണം ചെയ്യുന്നതില്‍ വൃക്ക വളരെയധികം പങ്ക് വഹിക്കുന്നുണ്ട്. നിങ്ങള്‍ക്ക് വൃക്കരോഗം ഉണ്ടെങ്കില്‍ ശരീരത്തിന് വിറ്റാമിന്‍ഡി ആഗിരണം ചെയ്യുന്നതിനുള്ള കഴിവ് വളരെ കുറവായിരിക്കും. കാരണം ശരീരത്തിന് ആവശ്യമായ രീതിയിലേക്ക് വിറ്റാമിന്‍ ഡിയെ മാറ്റുന്നതിന് വൃക്കകള്‍ക്ക് കഴിയുകയില്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കാപ്പി കൂടുതല്‍ കഴിക്കുന്നവര്‍

കാപ്പി കൂടുതല്‍ കഴിക്കുന്നവര്‍

കാപ്പി കൂടുതല്‍ കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അവരില്‍ കഫീന്‍ കൂടുതലായി ശരീരത്തില്‍ എത്തുന്നത് ഇത്തരത്തിലുള്ള അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. വിറ്റാമിന്‍ ഡി ആഗിരണം ചെയ്യുന്നതിനുള്ള ശരീരത്തിന്റെ കഴിവിനെ ഇതിലൂടെ ഇല്ലാതാക്കാന്‍ കഫീന് കഴിയുന്നു. അതുകൊണ്ട് തന്നെ വൈറ്റമിന്‍ തടയാന്‍ കഫീന്‍ അടങ്ങിയ കാപ്പി പോലുള്ള പദാര്‍ത്ഥങ്ങള്‍ക്കോ മറ്റ് കഫീന്‍ കണ്ടന്റ് ഉള്ളവക്കോ സാധിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കാപ്പി കുടിക്കുന്നവരെങ്കിലും അതിന്റെ അളവ് നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം.

 ബോഡി മാസ് ഇന്‍ഡക്‌സ് ശ്രദ്ധിക്കാം

ബോഡി മാസ് ഇന്‍ഡക്‌സ് ശ്രദ്ധിക്കാം

നിങ്ങളുടെ ശരീരത്തിന്റെ വലിപ്പത്തിനും ഭാരത്തിനും ഉയരത്തിനും അനുസരിച്ചായിരിക്കണം നിങ്ങളുടെ ബോഡി മാസ് ഇന്‍ഡക്‌സ്. ഇത് കൂടുന്നത് അപകടകരമായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അമിത വണ്ണമുള്ളവരാണെങ്കില്‍ അവരില്‍ വിറ്റാമിന്‍ ഡിയുടെ അഭാവം വളരെ കൂടുതലായിരിക്കും. പലപ്പോഴും ഇവരില്‍ സബ്ക്യുട്ടേനിയസ് കൊഴുപ്പ് വിറ്റാമിന്‍ ഡിയെ തടയുകയും അതിന്റെ ആഗിരണത്തിന് പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതിന് വേണ്ടി വിറ്റാമിന്‍ഡി അടങ്ങിയ ഭക്ഷണങ്ങളും മറ്റും കഴിക്കുന്നതിന് ശ്രദ്ധിക്കണം.

ഭാരം കുറക്കാന്‍ സര്‍ജറി ചെയ്യുന്നവര്‍

ഭാരം കുറക്കാന്‍ സര്‍ജറി ചെയ്യുന്നവര്‍

ശരീരം ഭാരം അധികമായതിനെത്തുടര്‍ന്ന് ഭാരം കുറക്കാന്‍ സര്‍ജറി പോലുള്ളവയെ ആശ്രയിക്കുന്നരിലും വിറ്റാമിന്‍ ഡിയുടെ അഭാവം പ്രശ്‌നങ്ങള്‍ വരുത്തുന്നുണ്ട്. ഇത് വിറ്റാമിന്‍ ഡിയുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്ന. അത് മാത്രമല്ല ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള പോഷകങ്ങളും ശരിയായ രീതിയില്‍ ആഗിരണം ചെയ്യപ്പെടുന്നതിന് സാധിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ചില മരുന്നുകള്‍ ഉപയോഗിക്കുന്നതും ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു. അവ ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കേണ്ടതാണ്. എന്നിട്ട് മാത്രം മരുന്നുകള്‍ മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുക. ഇത് കൂടാതെ നിങ്ങള്‍ക്ക് വിറ്റാമിന്‍ ഡി യുടെ കുറവുണ്ടെങ്കില്‍, ചില ഭക്ഷണങ്ങള്‍ നിങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

വൈറ്റമിന്‍ ഡിയുടെ കുറവുണ്ടെങ്കില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. എണ്ണമയമുള്ളതോ വറുത്തതോ ആയ ഭക്ഷണങ്ങള്‍, അച്ചാര്‍, ചട്ണി തുടങ്ങിയ പുളിയുള്ള സാധനങ്ങള്‍, ഫാസ്റ്റ് ഫുഡുകള്‍, ഐസ്‌ക്രീം, ശീതളപാനീയങ്ങള്‍ തുടങ്ങിയ ശീതളപാനീയങ്ങള്‍ എന്നിവയാണ് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍. എന്നാല്‍ അതു പോലെ തന്നെ കഴിക്കേണ്ടതായ ചില ഭക്ഷണങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. മത്തി, കക്ക തുടങ്ങിയവ നല്ലതുപോലെ കഴിക്കുക. ഇത് കൂടാതെ മുട്ടയുടെ മഞ്ഞക്കരു, കൂണ്‍, ഫിഷ് ഓയില്‍, തൈര്, ചീസ് എന്നിവ സ്ഥിരമാക്കുക. ഇതെല്ലാം വിറ്റാമിന്‍ ഡി ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്നു.

<strong>ചാടിയവയറിന് തൂങ്ങിയ ചർമ്മത്തിന് ഗ്രെയിൻഫ്രീ ഡയറ്റ്</strong></p><p>ചാടിയവയറിന് തൂങ്ങിയ ചർമ്മത്തിന് ഗ്രെയിൻഫ്രീ ഡയറ്റ്

most read:ആയുർവ്വേദംപറയുന്നു, കുളി കഴിഞ്ഞാൽ മുതുക് തോർത്താൻ

English summary

Factors That May Block Vitamin D Absorption In Malayalam

Here in this article we are sharing some factors that may block the absorption of vitamin d in malayalam. Take a look.
Story first published: Saturday, April 23, 2022, 15:35 [IST]
X
Desktop Bottom Promotion