For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Nipah Virus : നിപവൈറസ്; ജാഗ്രതയോടെ മുന്നോട്ട് പോവാം; അറിയേണ്ടതെല്ലാം

|

2018-ലാണ് കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാല്‍ വളരെ വിജയകരമായി തന്നെ ഈ രോഗത്തെ പിടിച്ച് കെട്ടുന്നതിന് നമുക്ക് സാധിച്ചു എന്നുള്ളത് തന്നെയാണ് സത്യം. എന്നാല്‍ വീണ്ടും കേരളത്തില്‍ നിപ മരണം സ്ഥിരീകരിച്ചിരിക്കുകയാണ്. 12 വയസ്സുകാരന്റെ മരണം നിപ മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിപ പ്രതിരോധിക്കാം; ഭയമല്ല ജാഗ്രതയാണ് വേണ്ടത്‌നിപ പ്രതിരോധിക്കാം; ഭയമല്ല ജാഗ്രതയാണ് വേണ്ടത്‌

1998 -ല്‍ മലേഷ്യയില്‍ നൂറിലധികം ആളുകളാണ് നിപ ബാധിച്ച് മരിച്ചത്. പിന്നീട് 2001 ല്‍, ഇന്ത്യയില്‍ ആദ്യമായി നിപ പൊട്ടിപ്പുറപ്പെട്ടത് പശ്ചിമ ബംഗാളിലാണ്. ഇതിന് കാരണം എന്ന് പറയുന്നത് പഴംതീനി വവ്വാലുകളാണ് എന്നാണ് കണ്ടെത്തിയത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതും ക്രമാനുഗതമായി വര്‍ദ്ധിക്കുന്നതായി ഈ രോഗത്തെ ലോകാരോഗ്യ സംഘടന പ്രസ്താവിച്ചിട്ടുണ്ട്. 2018-ല്‍ നിപ കാരണം 18 പേരാണ് മരണപ്പെട്ടത്. നിപ വൈറസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ നമുക്ക് നോക്കാവുന്നതാണ്.

നിപ വൈറസ് അണുബാധക്ക് കാരണം

നിപ വൈറസ് അണുബാധക്ക് കാരണം

എന്താണ് നിപ വൈറസ് അണുബാധയ്ക്ക് കാരണമാകുന്നത് എന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യം. രോഗം ബാധിച്ച മൃഗങ്ങളുമായോ അല്ലെങ്കില്‍ മലിനമായ പഴങ്ങളുമായോ (പഴംതീനി വവ്വാലുകള്‍ അവശേഷിക്കുന്ന പാതി തിന്ന പഴങ്ങള്‍) നേരിട്ടുള്ള സമ്പര്‍ക്കവും രോഗികളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കവും രോഗബാധക്കുള്ള സാധ്യതയായി കണക്കാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. നിപ വൈറസ് അതിമാരക ശേഷിയുള്ളവയായതുകൊണ്ട് തന്നെ മരണസാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരവത്കരിക്കരുത്.

രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍

വൈറസിന്റെ ഇന്‍കുബേഷന്‍ കാലാവധി 5 മുതല്‍ 14 ദിവസം വരെയാണ്, ഈ കാലയളവിനുശേഷം ലക്ഷണങ്ങള്‍ ദൃശ്യമാകും. പനി, തലവേദന, ബോധക്ഷയം, ഓക്കാനം എന്നിവയാണ് ലക്ഷണങ്ങള്‍. ചില സന്ദര്‍ഭങ്ങളില്‍, ശ്വാസംമുട്ടല്‍, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷം രോഗി കോമയിലേക്ക് പോകാം. തലച്ചോറിനെ ബാധിക്കുന്ന എന്‍സെഫലൈറ്റിസ് പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് ആദ്യ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് മരണത്തിലേക്ക് രോഗിയെ എത്തിച്ചേക്കാം.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

ഈ സമയത്ത് ഭയത്തോടെയല്ല കാര്യങ്ങളെ സമീപിക്കേണ്ടത് അതീവ ജാഗ്രത പാലിക്കുകയാണ് ചെയ്യേണ്ടത്. അതിന് വേണ്ടി മറ്റ് മൃഗങ്ങളോ അല്ലെങ്കില്‍ വവ്വാലുകളോ മറ്റോ കടിച്ച പഴങ്ങള്‍ ഒരു കാരണവശാലും കഴിക്കരുത്. അത് കൂടുതല്‍ അപകടം പിടിച്ചതാണ് എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ ഭക്ഷണം വവ്വാലുകളാല്‍ മലിനമാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജാഗ്രത പാലിക്കുക. വവ്വാലുകള്‍ ഭക്ഷണം കഴിക്കുകയോ അതില്‍ അവയുടെ വിസര്‍ജ്യം വീഴാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. വവ്വാലുകള്‍ കടിച്ചേക്കാവുന്ന പഴങ്ങള്‍ കഴിക്കരുത്. തുറന്ന പാത്രങ്ങളില്‍ ഉണ്ടാക്കുന്ന കള്ള് കുടിക്കരുത്.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

വൈറസ് ബാധിച്ച ഒരാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ശേഷം സ്വയം ശ്രദ്ധിക്കേണ്ടതും വളരെ പ്രധാനമാണ്. രോഗിയില്‍ നിന്ന് അകലം പാലിക്കുക, ശുചിത്വം പാലിക്കുക, കൈകള്‍ നന്നായി കഴുകുക, മാസ്‌ക് ധരിക്കുക, രോഗിയില്‍ നിന്ന് ചുരുങ്ങിയത് ഒരു കിലോമീറ്ററെങ്കിലും അകലം പാലിക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരവത്കരിക്കരുത്. അത് കൂടുതല്‍ അപകടത്തിലേക്ക് നമ്മളേയും നമുക്ക് ചുറ്റുമുള്ളവരേയും എത്തിക്കും എന്നാണ് പറയുന്നത്.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

ബക്കറ്റുകളും മഗ്ഗുകളും പോലുള്ള ടോയ്ലറ്റിലോ ബാത്ത്‌റൂമിലോ സാധാരണയായി ഉപയോഗിക്കുന്ന വസ്ത്രങ്ങളും പാത്രങ്ങളും ഇനങ്ങളും വെവ്വേറെ വൃത്തിയാക്കി ശുചിത്വത്തോടെ പരിപാലിക്കണം. കൈകള്‍ എപ്പോഴും സോപ്പോ ഹാന്‍ഡ് സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കണം. കൈകള്‍ കുറഞ്ഞത് ഇരുപത് സെക്കന്‍ഡ് സോപ്പ് ഉപയോഗിച്ച് കഴുകണം. ഇവയെല്ലാം വളരെയധികം പ്രധാനപ്പെട്ട കാര്യങ്ങള്‍ തന്നെയാണ്. രോഗബാധ ആര്‍ക്കും വരാവുന്നതാണ്. എന്നാല്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ മുന്‍കരുതലുകളായി സ്വീകരിക്കേണ്ടതാണ്.

ആശുപത്രിയില്‍ ശ്രദ്ധിക്കേണ്ടത്

ആശുപത്രിയില്‍ ശ്രദ്ധിക്കേണ്ടത്

രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കണം. രോഗം ബാധിച്ചതായി സംശയിക്കപ്പെടുന്ന വ്യക്തികളെ പരിശോധിക്കുകയും ഇടപഴകുകയും ചെയ്യുമ്പോള്‍ ഡോക്ടര്‍മാരും മറ്റ് മെഡിക്കല്‍ സ്റ്റാഫുകളും കയ്യുറകളും മാസ്‌കുകളും ധരിക്കുന്നതിനും ഉപേക്ഷ വിചാരിക്കരുത്. കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നത് കൊണ്ട് തന്നെ എല്ലാവരും സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ക്കായി എടുക്കുന്ന എല്ലാ മുന്‍കരുതല്‍ നടപടികളും നിപ സംശയിക്കുന്ന കേസുകളിലും എടുക്കണം. സംശയിക്കപ്പെടുന്ന ഒരാളെ പ്രവേശിപ്പിച്ചാല്‍ സര്‍ക്കാര്‍ അധികൃതരെ അറിയിക്കണം.

ആശുപത്രിയില്‍ ശ്രദ്ധിക്കേണ്ടത്

ആശുപത്രിയില്‍ ശ്രദ്ധിക്കേണ്ടത്

ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളും രോഗികള്‍ ധരിക്കുന്ന വസ്ത്രങ്ങളും ബെഡ് ഷീറ്റുകളും സുരക്ഷിതമായി വേണം കൈകാര്യം ചെയ്യുന്നതിന്. രണ്ട് രോഗികളുടെ കിടക്കകള്‍ക്കിടയില്‍ കുറഞ്ഞത് ഒരു മീറ്റര്‍ ദൂരം ഉണ്ടായിരിക്കണം. എല്ലാ മെഡിക്കല്‍ സ്റ്റാഫുകളും N-95 മാസ്‌കുകള്‍ ധരിക്കുകയും രോഗിയുമായി ഇടപഴകിയ ശേഷം മാസ്‌കും കയ്യുറകളും നീക്കം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയും വേണം.

ആശുപത്രിയില്‍ ശ്രദ്ധിക്കേണ്ടത്

ആശുപത്രിയില്‍ ശ്രദ്ധിക്കേണ്ടത്

കുറഞ്ഞത് ഇരുപത് സെക്കന്റുകളെങ്കിലും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. ഒരു രോഗിയെ ശുശ്രൂഷിച്ചതിന് ശേഷം കൈകള്‍ ക്ലോറെക്‌സിഡൈന്‍ അല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കഴുകാം. രോഗിയെ ചികിത്സിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കഴിയുന്നത്ര ഡിസ്‌പോസിബിള്‍ ആയിരിക്കണം. ഉപകരണങ്ങള്‍ വീണ്ടും ഉപയോഗിക്കുകയാണെങ്കില്‍, അത് ശരിയായി അണുവിമുക്തമാക്കണം.

മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍

മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍

നിപ വൈറസ് പിടിപെട്ട് മരണം സംഭവിച്ചാല്‍ ഒരിക്കലും മരിച്ചയാളെ കെട്ടിപ്പിടിക്കുകയോ ചുംബിക്കുകയോ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ സംസ്‌കാരത്തിനായി മൃതദേഹം കൊണ്ടുവരുന്ന സമയത്ത് മുഖത്തോ ശരീര ദ്രാവകങ്ങളിലോ സമ്പര്‍ക്കം പുലര്‍ത്താതിരിക്കുന്നതിനും അതുമായി ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതാണ്.മൃതദേഹം വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.

രോഗ സ്ഥിരീകരണം

രോഗ സ്ഥിരീകരണം

ആര്‍ടിപിസിആര്‍ സഹായത്തോടെ, മൂക്കിലും തൊണ്ടയിലും ഉള്ള ദ്രവങ്ങളില്‍ നിന്ന് വൈറസ് ബാധദ സ്ഥിരീകരിക്കാന്‍ സാധിക്കുന്നുണ്ട്. ELISA ടെസ്റ്റിലൂടേയും ഇത് കണ്ടെത്താവുന്നതാണ്. ഈ ടെസ്റ്റ് നിങ്ങള്‍ക്ക് ചില പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെട്ട ആന്റിബോഡികള്‍ ഉണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ കഴിയുന്ന ഒരു പരിശോധനയാണ്. പോസ്റ്റ്മോര്‍ട്ടം സമയത്ത് ശരീരത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തുന്നതിലൂടെ മൃതദേഹങ്ങളില്‍ വൈറസ് തിരിച്ചറിയാന്‍ കഴിയും. എന്ത് തന്നെയായാലും ഈ സമയത്ത് ഭയപ്പെടാതെ കൃത്യമായ സുരക്ഷാ നടപടികള്‍ കൈക്കൊള്ളുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

English summary

Nipah Virus Death in Kerala: Preventive Measures For Nipah Virus Infection In Malayalam

Here in this article we are sharing some preventive measures for nipah virus. Take a look.
X
Desktop Bottom Promotion