For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ വേരിയന്റ് ഒമിക്രോണിനേക്കാള്‍ അപകടകരമെന്ന് ലോകാരോഗ്യ സംഘടന

|

ഒമിക്രോണ്‍ വ്യാപനം കുറഞ്ഞതോടെ ലോകം വീണ്ടും സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. കൊവിഡിന്റെ ഇത് വരെയുണ്ടായ എല്ലാ വകഭേദങ്ങളേക്കാളും മാരകമായ അവസ്ഥയിലേക്കാണ് പുതിയ വകഭേദം എത്തുന്നത് എന്നാണ് പറയുന്നത്. ഇത് മറ്റുള്ള വേരിയന്റിനേക്കാള്‍ അപകടകരമായ അവസ്ഥയിലേക്കാണ് എത്തുന്നത് എന്നാണ് പറയുന്നത്. അടുത്തിടെ നടന്ന ഒരു പത്രസമ്മേളനത്തില്‍, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എപ്പിഡെമിയോളജിസ്റ്റും കോവിഡ് -19 നെക്കുറിച്ചുള്ള സാങ്കേതിക നേതാവുമായ ഡോ മരിയ വാന്‍ കെര്‍ഖോവ് പറയുന്നത് മഹാമാരി അവസാനിച്ചിട്ടില്ലെന്നും ഭാവിയിലെ വകഭേദങ്ങള്‍ ഒരു തരത്തില്‍ ഒമിക്റോണിനേക്കാള്‍ കൂടുതല്‍ അപകടകരമാകുമെന്നുമാണ് പറയുന്നത്.

Next Covid-19 Variant

ആശങ്കയുടെ അടുത്ത വകഭേദം കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ് എന്നാണ് പറയുന്നത്. ഇത് കൂടാതെ വളരെ പെട്ടെന്ന് തന്നെ ഇത് മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. കാരണം അത് നിലവില്‍ പ്രചരിക്കുന്നതിനെക്കാള്‍ പെട്ടെന്നാണ് വ്യാപിക്കുന്നത്. ഇപ്പോഴുള്ള വേരിയന്റുകളേക്കാള്‍ തീവ്രത കൂടിയതും മനുഷ്യരില്‍ പെട്ടെന്ന് പകരാവുന്നതും ആണ് ഇനി ഉണ്ടാവുകയുള്ളൂ എന്നാണ് ഡോക്ടര്‍മാര്‍ ലോകാരോഗ്യ സംഘടന പറയുന്നത്. ഇനി അടുത്തുണ്ടാവുന്ന വകഭേദം രോഗബാധിതരില്‍ പ്രതിരോധശേഷി കുറക്കുകയും വാക്‌സിനുകള്‍ക്ക് നേരിടാന്‍ കഴിയുന്നതും ആണോ എന്നതിനെക്കുറിച്ചും മുന്നറിയിപ്പ് നല്‍കി.

Next Covid-19 Variant

ഇനി വരാന്‍ പോവുന്ന വേരിയന്റിന് പ്രതിരോധശേഷി ഇല്ലാതാക്കാന്‍ കഴിയുമെന്നും വാക്‌സിനുകള്‍ ഫലപ്രദമല്ലെന്നുമാണ് പറയുന്നത്. എന്നിരുന്നാലും, ഓമിക്രോണ്‍ തരംഗത്തില്‍ ഉണ്ടായതുപോലെ കഠിനമായ രോഗങ്ങളില്‍ നിന്നും മരണത്തില്‍ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി വാക്‌സിന്‍ എടുക്കേണ്ടത് അത്യാവശ്യമാണ് എന്നതും ലോകാരോഗ്യസംഘടന ഓര്‍മ്മിപ്പിച്ചു. ഡെല്‍റ്റ, ഒമിക്രൊണ്‍ എന്നീ ജനിതക വ്യതിയാനം സംഭവിച്ച വകഭേദങ്ങളെ WHO ആശങ്കയുടെ വകഭേദമായി കണക്കാക്കിയിട്ടുണ്ടായിരുന്നു. ആല്‍ഫ വേരിയന്റിനേക്കാള്‍ 50 ശതമാനം വേഗത്തില്‍ ഡെല്‍റ്റ പടരുന്നു, ഇത് കൊറോണ വൈറസ് എന്നറിയപ്പെടുന്ന SARS-CoV-2 ന്റെ യഥാര്‍ത്ഥ സ്ട്രെയിനേക്കാള്‍ 50 ശതമാനം കൂടുതല്‍ പകര്‍ച്ചവ്യാധിയായി മാറിയിരുന്നു.

Next Covid-19 Variant

ഡെല്‍റ്റ വകഭേദത്തില്‍ നിരവധി പേര്‍ രോഗബാധിതരാവുകയും നിരവധി പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. ഇത് പ്രതിദിന കേസുകളുടെ റെക്കോര്‍ഡ് ബ്രേക്കിംഗ് എണ്ണത്തിന് കാരണമാവുകയും ജീവന്‍ അപഹരിക്കുകയും ചെയ്തു എന്നത് തന്നെയാണ് ഏറ്റവും കറുത്ത അധ്യായമായി മാറുന്നത്. 2021 ജൂണോടെ, യുകെ, ഇസ്രായേല്‍, റഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും കേസുകളുടെ പുതിയ കുതിച്ചുചാട്ടത്തിന് ഇത് കാരണമായി.

Next Covid-19 Variant

ആയുസ്സ് നീട്ടും ചെറുധാന്യങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കൂ: ഗുണങ്ങള്‍ നിസ്സാരമല്ലആയുസ്സ് നീട്ടും ചെറുധാന്യങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കൂ: ഗുണങ്ങള്‍ നിസ്സാരമല്ല

2021 നവംബര്‍ അവസാനത്തോടെ ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയത്. ഇതിന്റെ പെട്ടെന്നുള്ള പകര്‍ച്ച ഡെല്‍റ്റയേക്കാള്‍ മാരകമായി മാറി. ഡെല്‍റ്റ വേരിയന്റിനേക്കാള്‍ ഒമിക്റോണിന് കുറഞ്ഞത് രണ്ടോ നാലോ മടങ്ങ് കൂടുതല്‍ കൈമാറ്റം ചെയ്യാനാകും. ഡെല്‍റ്റയേക്കാള്‍ അഞ്ചിരട്ടി വീണ്ടും രോഗബാധയേല്‍ക്കുന്നതിനുള്ള സാധ്യതയും ഇതിലൂടെ വര്‍ദ്ധിച്ചു. എന്നാല്‍ പുതിയ വവകഭേദങ്ങളെ പ്രതീക്ഷിച്ച് വേണം ലോകം മുന്നോട്ട് പോവുന്നതിന്. ഇതിനെയെല്ലാം പ്രതിരോധിക്കുന്നതിന് വേണ്ടി മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വാക്‌സിന്‍ എടുക്കുക എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

വജൈനല്‍ ഡിസ്ചാര്‍ജിന്റെ നിറം സ്ത്രീകളില്‍ അപകടമുണ്ടാക്കുമ്പോള്‍വജൈനല്‍ ഡിസ്ചാര്‍ജിന്റെ നിറം സ്ത്രീകളില്‍ അപകടമുണ്ടാക്കുമ്പോള്‍

English summary

Next Covid-19 Variant Will Be More Infectious Warns WHO

Next Covid variant likely to be more infectious more than omicron warns WHO. Take a look.
Story first published: Wednesday, February 9, 2022, 16:33 [IST]
X
Desktop Bottom Promotion