For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആശങ്ക ഉയര്‍ത്തി സൗത്ത് ആഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം

|

യുറോപ്പില്‍ കോവിഡ് വീണ്ടും രൂക്ഷമാകുന്നതിനിടെ ദക്ഷിണാഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദത്തെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു. കൊറോണ വൈറസ് ബി.1.1.529 വേരിയന്റ് എന്നാണ് ഈ പുതിയ വകഭേദത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തുന്നതായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് അറിയിച്ചു.

Most read: തണുപ്പുകാലത്ത് രോഗപ്രതിരോധം തകരാറിലാകും; ഇവ ശ്രദ്ധിച്ചാല്‍ രക്ഷMost read: തണുപ്പുകാലത്ത് രോഗപ്രതിരോധം തകരാറിലാകും; ഇവ ശ്രദ്ധിച്ചാല്‍ രക്ഷ

ആശങ്ക ഉയര്‍ത്തി സൗത്ത് ആഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം

ആശങ്ക ഉയര്‍ത്തി സൗത്ത് ആഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം

ബോട്‌സ്‌വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ നിന്ന് പുതിയ വേരിയന്റിന്റെ സ്ഥിരീകരിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 'അപകടസാധ്യതയുള്ള' രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാകണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി പറഞ്ഞു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (MoHFW) പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇത്തരം അന്തര്‍ദേശീയ യാത്രക്കാരുടെ സമ്പര്‍ക്കം സൂക്ഷ്മമായി നിരീക്ഷിക്കുകയും പരിശോധിക്കുകയും വേണമെന്ന് കത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.

ആശങ്ക ഉയര്‍ത്തി സൗത്ത് ആഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം

ആശങ്ക ഉയര്‍ത്തി സൗത്ത് ആഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം

B.1.1.529 എന്ന പുതിയ വേരിയന്റുമായി ബന്ധപ്പെട്ട ഉയര്‍ന്ന മ്യൂട്ടേഷനുകള്‍ ശരീരത്തിന്റെ പ്രതിരോധ പ്രതികരണത്തെ മറികടക്കാന്‍ സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഇതിനര്‍ത്ഥം പുതിയ വേരിയന്റ് കൂടുതല്‍ കൈമാറ്റം ചെയ്യപ്പെടുമെന്നാണ്. ബോട്‌സ്വാനയിലാണ് ഈ വേരിയന്റ് ആദ്യമായി കണ്ടെത്തിയത്. B.1.1.529 വേരിയന്റിന്റെ 100 കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍, ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ്ങില്‍ ലോകാരോഗ്യ സംഘടനയുടെ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ അടിയന്തര സിറ്റിംഗ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Most read:തണുപ്പുകാലത്ത് വില്ലനാകും ഈ രോഗങ്ങള്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read:തണുപ്പുകാലത്ത് വില്ലനാകും ഈ രോഗങ്ങള്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആശങ്ക ഉയര്‍ത്തി സൗത്ത് ആഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം

ആശങ്ക ഉയര്‍ത്തി സൗത്ത് ആഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം

ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ വൈറോളജിസ്റ്റ് ഡോ. ടോം പീക്കോക്ക് പുതിയ വേരിയന്റിന്റെ വിശദാംശങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍, 'ആഫ്രിക്കയിലെ ഒരു പ്രദേശത്ത് പുതിയ വകഭേദം നേരിയ തോതില്‍ ബാധിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, ഈ ഭയാനകമായ വകഭേദം വളരെയധികം നിരീക്ഷിക്കേണ്ടതുണ്ട്. ഇത് മിക്കവാറും എല്ലാറ്റിനേക്കാളും ആന്റിജനിക് ആയി മോശമാകുമെന്ന് കരുതേണ്ടിയിരിക്കുന്നു.' അദ്ദേഹം കുറിച്ചു.

ആശങ്ക ഉയര്‍ത്തി സൗത്ത് ആഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം

ആശങ്ക ഉയര്‍ത്തി സൗത്ത് ആഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം

ലോകാരോഗ്യ സംഘടന, കോവിഡ്-19 ന്റെ നാല് വകഭേദങ്ങളെ 'ആശങ്കയുടെ വകഭേദങ്ങള്‍' ആയി നിശ്ചയിച്ചിട്ടുണ്ട്. ആല്‍ഫ അല്ലെങ്കില്‍ 'യുകെ വേരിയന്റ്' (B.1.1.7), ബീറ്റ അല്ലെങ്കില്‍ 'ദക്ഷിണാഫ്രിക്കന്‍ വേരിയന്റ്' (B.1.351), ഗാമ അല്ലെങ്കില്‍ 'ബ്രസീല്‍ വേരിയന്റ്' (P.1), ഡെല്‍റ്റ അല്ലെങ്കില്‍ 'ഇന്ത്യ വേരിയന്റ്' (B.1.617.2) എന്നിവയാണ് അവ.

Most read:കോവിഡ് വന്നവര്‍ കരുതിയിരിക്കൂ; പോസ്റ്റ് കോവിഡ് സ്‌ട്രെസ് ഡിസോര്‍ഡര്‍ അടുത്തുണ്ട്‌Most read:കോവിഡ് വന്നവര്‍ കരുതിയിരിക്കൂ; പോസ്റ്റ് കോവിഡ് സ്‌ട്രെസ് ഡിസോര്‍ഡര്‍ അടുത്തുണ്ട്‌

ആശങ്ക ഉയര്‍ത്തി സൗത്ത് ആഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം

ആശങ്ക ഉയര്‍ത്തി സൗത്ത് ആഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം

അതേസമയം യൂറോപ്പില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി വരികയാണ്. യുകെയില്‍ ബുധനാഴ്ച 43,000-ത്തിലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പോളണ്ടില്‍ 28,000-ത്തിലധികം കേസുകളും ചെക്ക് റിപ്പബ്ലിക്കില്‍ 25,000-ത്തിലധികം കേസുകളും നെതര്‍ലാന്‍ഡ്സില്‍ 24,000 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കോവിഡ് ആരംഭിച്ചതിനു ശേഷം ഒരു ദിവസം ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആദ്യമാണ്. ഫ്രാന്‍സില്‍, ഏഴ് ദിവസത്തെ ശരാശരി കോവിഡ് കേസുകള്‍ ഓഗസ്റ്റിന് ശേഷം ആദ്യമായി 20,000 കവിഞ്ഞു.

ആശങ്ക ഉയര്‍ത്തി സൗത്ത് ആഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം

ആശങ്ക ഉയര്‍ത്തി സൗത്ത് ആഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം

കോവിഡ് കേസുകളുടെ വര്‍ദ്ധനവ് ലോക്ക്ഡൗണിലേക്കും മറ്റ് നിയന്ത്രണ നടപടികളിലേക്കും മടങ്ങാന്‍ ഓസ്ട്രിയയെ പ്രേരിപ്പിച്ചു. സ്ലൊവാക്യ ഇതിനകം രണ്ടാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 53 രാജ്യങ്ങള്‍ (യൂറോപ്പില്‍ നിന്നും ഏഷ്യയുടെ ചില ഭാഗങ്ങളില്‍ നിന്നും) അടങ്ങുന്ന യൂറോപ്പ് മേഖല എന്ന് വിളിക്കുന്ന സ്ഥലങ്ങളില്‍ ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം അടുത്ത കുറച്ച് മാസങ്ങളില്‍ ആശങ്കാജനകമാണ്. 2022 മാര്‍ച്ചോടെ ഏകദേശം 7 ലക്ഷം പേര്‍ കൂടി കൊവിഡ്-19 ബാധിച്ച് മരിക്കുമെന്ന് കണക്കാക്കുന്നു. യൂറോപ്പ് മേഖലയിലെ മരണസംഖ്യ 53 രാജ്യങ്ങളില്‍ ഇതിനകം 15 ലക്ഷത്തിലധികമാണ്.

Most read:രക്തത്തില്‍ ഗ്ലൂക്കോസ് കുറഞ്ഞാലുള്ള അപകടം; ഹൈപ്പോഗ്ലൈസീമിയ ലക്ഷണം ഇതാണ്Most read:രക്തത്തില്‍ ഗ്ലൂക്കോസ് കുറഞ്ഞാലുള്ള അപകടം; ഹൈപ്പോഗ്ലൈസീമിയ ലക്ഷണം ഇതാണ്

ആശങ്ക ഉയര്‍ത്തി സൗത്ത് ആഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം

ആശങ്ക ഉയര്‍ത്തി സൗത്ത് ആഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം

ലോകത്ത് ഇതിനകം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52 ലക്ഷത്തിന് അടുത്തെത്താറായി. 26 കോടി പേര്‍ ഇതിനകം രോഗബാധിതരായി തുടരുന്നുണ്ട്. അമേരിക്കയില്‍ നിലവില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8 ലക്ഷത്തിനടുത്തെത്താറായി. ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 4.5 ലക്ഷത്തിലധികം പേര്‍ മരിച്ചു. നിലവില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍, യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ് കോവിഡ് കണക്കുകളില്‍ മുന്നില്‍ നില്‍ക്കുന്നത്.

English summary

New Covid-19 variant B.1.1.529 detected in South Africa: All you need to know in malayalam

New Covid-19 variant detected in South Africa: Here is all you need to know about B.1.1.529 variant of Covid-19 in malayalam
X
Desktop Bottom Promotion