For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഞാവല്‍പ്പഴം കഴിക്കുന്നവര്‍ അറിയാതെ പോലും ഇവ കൂടെ കഴിക്കരുത്

|

ഞാവല്‍പ്പഴം എന്നത് പലര്‍ക്കും പല വിധത്തിലുള്ള ഗൃഹാതുരത്വം കൂടി ഉയര്‍ത്തുന്ന ഒരു പഴമായിരിക്കും. എന്നാല്‍ പലപ്പോഴും ഇതിന്റെ ആരോഗ്യ ഗുണത്തേക്കാളും ആളുകളെ ആകര്‍ഷിക്കുന്നത് അതിന്റെ നിറവും സ്വാദും തന്നെയാണ്. അതുകൊണ്ട് തന്നെ പലരും ഞാവല്‍പ്പഴം തേടി പോവുന്നു. നാട്ടിന്‍പുറങ്ങളില്‍ മഴക്കാലമാകുമ്പോള്‍ വളരെ സമൃദ്ധമായി ലഭിക്കുന്ന ഒരു പഴം തന്നെയാണ് ഞാവല്‍പ്പഴം. എന്നാല്‍ പിന്നീട് ഇത് ടൗണില്‍ വലിയ വിലക്ക് വില്‍ക്കുന്ന അവസ്ഥയും നമുക്ക് ചുറ്റും ഉണ്ട്. എന്ത് തന്നെയായാലും ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് ഞാവല്‍പ്പഴം എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ചില പഴങ്ങള്‍ മറ്റ് പലതിനോടൊപ്പം കഴിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

Never Consume These Food With Jamun

മഴക്കാലത്ത് നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന പഴം എന്നതിലുപരി ആരോഗ്യത്തിന് ഇത് നല്‍കുന്ന ഗുണങ്ങളും നിസ്സാരമല്ല. പോഷകങ്ങളുടെ കലവറയാണ് ഞാവല്‍പ്പഴം എന്നതാണ് സത്യം. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ ഞാവല്‍പ്പഴത്തോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കരുത് എന്നതാണ് സത്യം. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടാതെ ഞാവലിന്റെ ആരോഗ്യ ഗുണങ്ങളും നമുക്ക് നോക്കാം.

ഞാവല്‍ കഴിച്ച ശേഷം ഒരിക്കലും വെള്ളം കുടിക്കരുത്

ഞാവല്‍ കഴിച്ച ശേഷം ഒരിക്കലും വെള്ളം കുടിക്കരുത്

ഞാവല്‍ കഴിച്ച ശേഷം ഒരിക്കലും വെള്ളം കുടിക്കാന്‍ ശ്രമിക്കരുത്. ഇത് പല അപകടങ്ങളും വിളിച്ച് വരുത്തുന്നതിന് തുല്യമാണ്. കാരണം ഞാവല്‍ കഴിച്ച് വെള്ളം കുടിച്ചാല്‍ അത് പലപ്പോഴും ദഹനക്കേട്, വയറിളക്കം എന്നീ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് എത്ര ദാഹിച്ചാലും മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് വേണം വെള്ളം കുടിക്കാന്‍. അല്ലെങ്കില്‍ വിട്ടുമാറാത്ത ദഹന പ്രശ്‌നത്തിനും വയറിളക്കത്തിനും കാരണമാകുന്നു.

വെറുംവയറ്റില്‍ കഴിക്കരുത്

വെറുംവയറ്റില്‍ കഴിക്കരുത്

കിട്ടിയതാണ് എന്ന് കരുതി വെറുംവയറ്റില്‍ ഞാവല്‍ കഴിക്കരുത്. ഇത് ആരോഗ്യത്തിന് ഹാനീകരമാണ്. കാരണം ജാമുന്‍ എപ്പോഴും പുളിയാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും അസിഡിറ്റി, വയറുവേദന, ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നല്ല ദഹനത്തിന് ഞാവല്‍ സഹായിക്കുന്നുണ്ട്. അതുകൊണ്ട് ഭക്ഷണത്തിന് ശേഷം ഞാവല്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.

മഞ്ഞള്‍ ഭക്ഷണം വേണ്ട

മഞ്ഞള്‍ ഭക്ഷണം വേണ്ട

മഞ്ഞള്‍ ഭക്ഷണം കഴിക്കുന്നത് പലപ്പോഴും ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നു. അതുകൊണ്ട് മഞ്ഞള്‍ അടങ്ങിയ ഭക്ഷണം ഞാവല്‍ കഴിച്ചതിന് ശേഷം കഴിക്കരുത്. ഇത് പെട്ടെന്ന് ശരീരത്തോട് പ്രതികരിക്കുകയും നിങ്ങളുടെ വയറ്റില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്യും. അതിനാല്‍, ഞാവല്‍പ്പഴം കഴിച്ച് 30 മിനിറ്റെങ്കിലും കഴിഞ്ഞ ശേഷം മാത്രമേ മഞ്ഞള്‍ ചേര്‍ത്ത ഏതെങ്കിലും ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ.

 പാല്‍ കുടിക്കേണ്ട

പാല്‍ കുടിക്കേണ്ട

പാലും പാലുല്‍പ്പന്നങ്ങളും ആരോഗ്യം നല്‍കുന്നതാണ്. എന്നാല്‍ ഞാവലിനോടൊപ്പം ചേര്‍ത്ത് കഴിക്കുമ്പോള്‍ ആരോഗ്യത്തോടൊപ്പം അനാരോഗ്യത്തിന് കൂടി ഇത് കാരണമാകുന്നുണ്ട് എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. ഞാവല്‍ കഴിച്ചയുടന്‍ പാല്‍ കുടിക്കുന്നതും പാലുല്‍പ്പന്നങ്ങള്‍ ഏത് തന്നെയായാലും അത് കഴിക്കുന്നതും ഗ്യാസ്, ദഹനക്കേട്, വയറുവേദന തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

അച്ചാര്‍ വേണ്ട

അച്ചാര്‍ വേണ്ട

പലര്‍ക്കും ഇഷ്ടമുള്ളതാണ് അച്ചാര്‍. എന്നാല്‍ പാലുല്‍പ്പന്നങ്ങള്‍ എന്ന പോലെ തന്നെ അച്ചാര്‍ ഞാവല്‍ കഴിച്ച ശേഷവും അതിന് തൊട്ട് മുന്‍പ് കഴിക്കുന്നതും ഒഴിവാക്കണം. ഇത് വയറിന് അസ്വസ്ഥത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ദഹനത്തെ മന്ദഗതിയില്‍ ആക്കുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മുകളില്‍ പറഞ്ഞ വസ്തുക്കള്‍ ഒന്നും തന്നെ ഞാവലിനൊപ്പം വേണ്ട.

എപ്പോള്‍ കഴിക്കണം?

എപ്പോള്‍ കഴിക്കണം?

എപ്പോള്‍ ഞാവല്‍പ്പഴം കഴിക്കണം എന്നുള്ളത് പലര്‍ക്കും സംശയമാണ്. എന്നാല്‍ പകല്‍സമയത്ത് മുകളില്‍ പറഞ്ഞ ഭക്ഷണങ്ങളോടൊപ്പം അല്ലാതെ എപ്പോള്‍ വേണെമങ്കിലും ഇത് കഴിക്കാവുന്നതാണ്. പ്രത്യേകിച്ച് ഭക്ഷണത്തിന് ശേഷം കഴിക്കാം. കാരണം ഇത് നിങ്ങളുടെ മെറ്റബോളിസം വേഗത്തിലാക്കാനും ഭക്ഷണം എളുപ്പത്തില്‍ ദഹിപ്പിക്കാനും സഹായിക്കും. പ്രമേഹത്തിനുള്ള ശക്തമായ മരുന്നായതിനാല്‍ ഞാവല്‍വിത്തുകള്‍ പൊടിച്ച് ഉപയോഗിക്കുന്നതും നല്ലതാണ്.

അമ്മക്ക് സുഖപ്രസവത്തിന് ഞാവലും കഴിക്കാംഅമ്മക്ക് സുഖപ്രസവത്തിന് ഞാവലും കഴിക്കാം

ഞാവല്‍ പഴം ആളൊരു കേമനാ...ഞാവല്‍ പഴം ആളൊരു കേമനാ...

Read more about: fruit പഴം
English summary

Never Consume These Food With Jamun In Malayalam

Here in this article we are discussing about some foods consume these food with jamun in malayalam. Take a look
Story first published: Monday, June 27, 2022, 19:29 [IST]
X
Desktop Bottom Promotion