For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വേദനകള്‍ ഗര്‍ഭത്തിന് തടസ്സമാണ്: നിസ്സാരവേദനയില്‍ തുടക്കം പിന്നെ ഗുരുതരം

|

എന്‍ഡോമെട്രിയോസിസ് എന്നത് സ്ത്രീകളില്‍ അവരുടെ പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. ഇത്തരം അവസ്ഥകളില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടത് എങ്ങനെ ഈ രോഗാവസ്ഥയെ പ്രതിരോധിക്കാം എന്നതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതും സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷിക്ക് തടസ്സം നില്‍ക്കുന്നതുമായ എന്‍ഡോമെട്രിയോസിസ് എന്ന അവസ്ഥ നിസ്സാരമായി കണക്കാക്കരുത്. എന്‍ഡോമെട്രിയല്‍ സെല്ലുകള്‍ എന്ന് വിളിക്കപ്പെടുന്ന ഗര്‍ഭാശയ പാളിയിലെ കോശങ്ങള്‍ ഗര്‍ഭാശയത്തിന് പുറത്ത് വളരുന്ന അവസ്ഥയാണിത്.

 Endometriosis Pain

ശരീരത്തില്‍ പലപ്പോഴും ഫാലോപ്യന്‍ ട്യൂബുകള്‍ക്കുള്ളില്‍, അണ്ഡാശയത്തില്‍, മലാശയത്തിലും, മൂത്രാശയത്തിന് മുകളിലൂടെ, പെല്‍വിക് ഭിത്തികളില്‍ എല്ലാം ഇത്തരം രോഗാവസസ്ഥകള്‍ കാണപ്പെടുന്നു. എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുന്നതിന് നിരവധി പഠനങ്ങള്‍ ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്. എന്‍ഡോമെട്രിയോസിസിന്റെ ഏറ്റവും സാധാരണമായ ലക്ഷണമാണ് പെല്‍വിക് വേദന, പ്രത്യേകിച്ച് ആര്‍ത്തവ സമയത്ത്. ഇതിനെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഇല്ലാതെ എന്‍ഡോമെട്രിയോസിസ് പരിഹരിക്കുന്നതിനും വേണ്ടി ആരോഗ്യ രംഗത്തെ പ്രമുഖര്‍ ചില കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അതെന്തൊക്കെയെന്ന് നോക്കാം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

എന്‍ഡോമെട്രിയോസിസ് വേദനയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഇത്തരം രോഗാവസ്ഥ അനുഭവിക്കുന്ന സ്ത്രീകളിലും പെണ്‍കുട്ടികളിലും ആര്‍ത്തവ സമയം അതികഠിനമായ വേദനക്കുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ഈ രോഗാവസ്ഥ പൂര്‍ണമായും സുഖപ്പെടുത്തുന്നതിന് സാധിക്കുന്നില്ല. എന്നാല്‍ എന്‍ഡോമെട്രിയോസിസ് ആണെന്നതിന്റെ ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം. ആര്‍ത്തവദിനങ്ങള്‍ വര്‍ദ്ധിക്കുകയും കടുത്ത രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു. ഇത് കൂടാതെ വേദനാജനകമായ അസ്വസ്ഥതകള്‍ സ്വകാര്യഭാഗത്തുണ്ടാവുന്നു. മൂത്രമൊഴിക്കുമ്പോള്‍ പോലും വേദന വര്‍ദ്ധിക്കുന്നു. കൂടാതെ ഇതോടൊപ്പം വയറിളക്കം,മ ലബന്ധം തുടങ്ങിയ അവസ്ഥകളും ഉണ്ടാവുന്നു. എന്‍ഡോമെട്രിയോസിസ് വേദന പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ആരോഗ്യകരമായ ജീവിതശൈലി

ആരോഗ്യകരമായ ജീവിതശൈലി

നിങ്ങള്‍ സ്ഥിരമായി ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുക. ഓരോ സ്ത്രീയിലും ആരോഗ്യകരമായ അവസ്ഥകള്‍ക്ക് വേണ്ടിയുള്ള ജീവിതമായിരിക്കണം അത്യാവശ്യം. ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുകയും ശരീരഭാരം കൃത്യമായി നിലനിര്‍ത്തുകയും വേണം. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ക്ക് അപകടങ്ങളെ പ്രതിരോധിക്കുന്നതിനും എന്‍ഡോമെട്രിയോസിസ് പോലുള്ള പ്രത്യുത്പാദന ക്ഷമതയെ ബാധിക്കുന്ന രോഗാവസ്ഥയെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. നിങ്ങളുടെ ശരീരം എല്ലാ ദിവസവും ആക്ടീവ് ആയി നിലനിര്‍ത്തുന്നതോടൊപ്പം തന്നെ ശരീരത്തിനും മനസ്സിനും ഇണങ്ങിയ തരത്തില്‍ ജീവിക്കുന്നതിന് ശ്രദ്ധിക്കണം.

ഹോട്ട് കംപ്രസ്

ഹോട്ട് കംപ്രസ്

അമിതമായി പെല്‍വിക് ഭാഗത്ത് വേദനയുണ്ടാവുമ്പോള്‍ അവിടെ ഹോട്ട് ബാഗ് ഉപയോഗിച്ച് ചൂട് പിടിക്കാവുന്നതാണ്. ഇത് ഏത് വേദനയേയും ലഘൂകരിക്കുന്നതിന് സഹായിക്കുന്നു. ഹോട്ട് വാട്ടര്‍ ബാഗ് ഇല്ലാത്തവര്‍ക്ക് ചൂടുവെള്ളം നിറച്ച കുപ്പിയോ അല്ലെങ്കില്‍ ചൂടുള്ള ടവ്വലോ എല്ലാം ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം വേദന സംഹാരികള്‍ കഴിക്കാം. നിങ്ങളുടെ സ്വയം ചികിത്സയുടെ ഭാഗമായി ഒരു തരത്തിലുള്ള മരുന്നും കഴിക്കരുത്. ഇത് താല്‍ക്കാലികാശ്വാസം നല്‍കുമെങ്കിലും പിന്നീട് ഗുരുതരമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ ഡോക്ടറുടെ നിര്‍ദ്ദേശം പാലിക്കണം.

ആവണക്കെണ്ണ

ആവണക്കെണ്ണ

മ്‌സാജ് ചെയ്യുന്നത് ആരോഗ്യത്തിന് എന്തുകൊണ്ടും നല്ലതാണ്. പ്രത്യേകിച്ച് പെല്‍വിസിന് ചുറ്റുമുള്ള ഭാഗത്ത് ആവണക്കെണ്ണ ഉപയോഗിച്ച് മസ്സാജ് ചെയ്യുക. ഇത് നിങ്ങളുടെ വേദനയെ കുറക്കുന്നതിന് സഹായിക്കുന്നു. ആവണക്കെണ്ണയുടെ ഗന്ധം ഇഷ്ടമല്ലാത്തവര്‍ക്ക് അതില്‍ അല്‍പം ലാവെന്‍ഡര്‍ ഓയില്‍ ചേര്‍ക്കാവുന്നതാണ്. ഇത് ആവണക്കെണ്ണയുടെ രൂക്ഷഗന്ധം കുറയുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് ഗുണങ്ങളും നല്‍കുന്നു. ഈ ഭാഗത്തെ രക്തയോട്ടം വര്‍ദ്ധിക്കുകയും വേദനയില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്നു.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ പ്രിയപ്പെട്ടതാണ്. ഇതില്‍ എന്‍ഡോമെട്രിയോസിസ് വേദനയേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ആന്റി - ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളാണ് ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. മഞ്ഞള്‍ പാല്‍ കുടിക്കുന്നതും ഒരു നുള്ള് മഞ്ഞളിട്ട വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് കൂടാതെ മഞ്ഞളും ഇഞ്ചിപ്പൊടിയും വെള്ളത്തില്‍ തിളപ്പിച്ച് മഞ്ഞള്‍ ചായ ഉണ്ടാക്കി കുടിക്കാവുന്നതാണ്. ഇതെല്ലാം ആശ്വാസം നല്‍കും.

ആന്റി-ഇന്‍ഫ്‌ലമേറ്ററി ഭക്ഷണങ്ങള്‍

ആന്റി-ഇന്‍ഫ്‌ലമേറ്ററി ഭക്ഷണങ്ങള്‍

ഭക്ഷണത്തിന്റെ കാര്യത്തിലും നമുക്ക് അല്‍പം ശ്രദ്ധിക്കാം. പച്ച ഇലക്കറികള്‍, ബ്രോക്കോളി, ബ്ലൂബെറി, ഇഞ്ചി, ചിയ സീഡ്‌സ്, തുടങ്ങിയ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും കഴിക്കേണ്ടതാണ്. എന്നാല്‍ ഇതില്‍ തന്നെ ഒഴിവാക്കേണ്ട ഭക്ഷണങ്ങളാണ്, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, കഫീന്‍, മദ്യം, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ. ഇത്തരം അവസ്ഥയില്‍ രോഗാവസ്ഥ ഗുരുതരമാവാതിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ആര്‍ത്തവത്തിലോ അല്ലെങ്കില്‍ എന്തെങ്കിലും തരത്തിലുള്ള ശാരീരിക മാറ്റങ്ങളോ കണ്ടാല്‍ ഉടനെ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

ആര്‍ത്തവ വേദന ഓരോ പ്രായത്തിലും കൂടുന്നു, ഗര്‍ഭധാരണവുമില്ല: പിന്നിലെ അപകടംആര്‍ത്തവ വേദന ഓരോ പ്രായത്തിലും കൂടുന്നു, ഗര്‍ഭധാരണവുമില്ല: പിന്നിലെ അപകടം

നിരന്തരംബന്ധപ്പെട്ടിട്ടും ദമ്പതികളിൽ ഗർഭതടസ്സം ഇത്നിരന്തരംബന്ധപ്പെട്ടിട്ടും ദമ്പതികളിൽ ഗർഭതടസ്സം ഇത്

English summary

Natural Ways To Get Rid Of Endometriosis Pain In Woman

Here in this article we have listed some of the natural ways to get rid of Endometriosis pain in woman in malayalam. Take a look.
Story first published: Friday, December 23, 2022, 14:45 [IST]
X
Desktop Bottom Promotion