For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എത്ര പഴകിയ ആസ്ത്മയ്ക്കും പരിഹാരം, ശ്വാസംമുട്ടല്‍ ഇല്ലേയില്ല; ഈ വീട്ടുവൈദ്യം പരീക്ഷിക്കൂ

|

ഒരു വ്യക്തിക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം ശ്വാസകോശത്തിന് പ്രശ്‌നമുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ആസ്ത്മ. ശ്വാസകോശത്തിലെ ശ്വാസനാളവുമായി ബന്ധപ്പെട്ട രോഗമാണിത്. വിവിധ കാരണങ്ങളാലും വ്യത്യസ്ത സാഹചര്യങ്ങളിലും ഒരു വ്യക്തിക്ക് ആസ്ത്മ വികസിക്കും. ശ്വാസതടസ്സം, നെഞ്ചുവേദന, ചുമ, ശ്വാസംമുട്ടല്‍ എന്നിവ ആസ്ത്മയ്ക്ക് കാരണമാകും. അതിന്റെ ലക്ഷണങ്ങള്‍ ചിലപ്പോള്‍ കഠിനമായേക്കാം.

Also read: വായിലെ അര്‍ബുദം വരാതെ തടയാം; ദിനവും ഈ കാര്യങ്ങള്‍ ശീലിച്ചാല്‍ രക്ഷAlso read: വായിലെ അര്‍ബുദം വരാതെ തടയാം; ദിനവും ഈ കാര്യങ്ങള്‍ ശീലിച്ചാല്‍ രക്ഷ

ആസ്ത്മയുടെ കാര്യത്തില്‍ ശ്വാസകോശ ട്യൂബുകളില്‍ വീക്കം സംഭവിക്കുന്നു. അതുമൂലം ശ്വാസനാളങ്ങള്‍ ചുരുങ്ങുന്നു. ആസ്ത്മ പൂര്‍ണ്ണമായും ഭേദമാക്കാന്‍ കഴിയില്ലെങ്കിലും അസുഖത്തിന്റെ ആവൃത്തിയും തീവ്രതയും ചികിത്സയിലൂടെ കുറയ്ക്കാന്‍ കഴിയും. ആസ്ത്മയ്ക്ക് ഗുണം ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ ആസ്ത്മയ്ക്ക് ആശ്വാസം ലഭിക്കുന്നതായിരിക്കും. ആസ്ത്മയ്ക്കുള്ള വീട്ടുവൈദ്യങ്ങള്‍ അത്ഭുതകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ആസ്ത്മയെ സ്വാഭാവികമായും ഫലപ്രദമായും നേരിടാന്‍ ഇത് സഹായിക്കും. അത്തരം ചില വഴികള്‍ ഇതാ.

ഔഷധസസ്യങ്ങളും പ്രകൃതിദത്ത ഭക്ഷണവും

ഔഷധസസ്യങ്ങളും പ്രകൃതിദത്ത ഭക്ഷണവും

പലരും ആസ്ത്മ ചികിത്സയ്ക്കായി ഔഷധസസ്യങ്ങള്‍, അനുബന്ധങ്ങള്‍ എന്നിവ ഉപയോഗിക്കുന്നു. ആസ്ത്മ ലക്ഷണങ്ങള്‍ കുറക്കാന്‍ അവ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മഗ്‌നീഷ്യം, ഒമേഗ -3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്സിഡന്റ് സപ്ലിമെന്റുകളായ വിറ്റാമിന്‍ ഡി, എ, സി, ഇ എന്നിവ ആസ്ത്മ ചികിത്സയ്ക്കായി ഉപയോഗിക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഭക്ഷണത്തിലെ മാറ്റങ്ങള്‍

ഭക്ഷണത്തിലെ മാറ്റങ്ങള്‍

കഠിനമായ ആസ്ത്മയുള്ള ആളുകള്‍ക്ക് ഭക്ഷണക്രമത്തില്‍ നിങ്ങളുടെ രോഗ ലക്ഷണങ്ങളെ അകറ്റാന്‍ സഹായിക്കുന്ന ചില ഘട്ടങ്ങളുണ്ട്. അമിതഭാരമുള്ളത് പലപ്പോഴും ആസ്ത്മയെ വഷളാക്കുന്നതാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുന്ന ആരോഗ്യകരവും സമ്തുലിതമായതുമായ ഭക്ഷണം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി, ഇ തുടങ്ങിയ ആന്റിഓക്സിഡന്റുകളുടെ നല്ല ഉറവിടങ്ങള്‍ നിങ്ങളുടെ വായുമാര്‍ഗങ്ങള്‍ക്ക് ചുറ്റുമുള്ള വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

പഠനങ്ങളനുസരിച്ച് വെളുത്തുള്ളിക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ഹൃദയ രോഗങ്ങള്‍ പോലെയുള്ള പല അസുഖങ്ങള്‍ക്കും പരിഹാരമായി വെളുത്തുള്ളിയെ പലരും ഉപയോഗിക്കുന്നു. ആസ്ത്മ ഒരു കോശജ്വലന രോഗമായതിനാല്‍ നിങ്ങളുടെ ലക്ഷണങ്ങളില്‍ നിന്ന് മോചനം നേടാന്‍ വെളുത്തുള്ളി ഉപകാരപ്പെടുന്നതാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നത് ആസ്ത്മാ രോഗികള്‍ക്ക് ആശ്വാസമാകുന്നതാണ്.

ഇഞ്ചി

ഇഞ്ചി

വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന മറ്റൊരു സസ്യമാണ് ഇഞ്ചി. ഇത് കടുത്ത ആസ്ത്മയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഓറല്‍ ഇഞ്ചി സപ്ലിമെന്റുകള്‍ ആസ്ത്മ ലക്ഷണങ്ങളുടെ മെച്ചപ്പെടുത്തലുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇഞ്ചി, ആസ്ത്മക്ക് കാരണമാകുന്ന വീക്കം കുറയ്ക്കുമെന്നതിന് ഔഷധമായി ഉപയോഗിക്കാവുന്നതാണ്. ഇഞ്ചി, തേന്‍, മാതളനാരകം എന്നിവ തുല്യ അളവിലാക്കി ഒരു മരുന്ന് തയ്യാറാക്കുക. ഇത് ദിവസത്തില്‍ 2-3 തവണ കഴിക്കുക.

തേന്‍

തേന്‍

തൊണ്ട ശാന്തമാക്കാനും ചുമ കുറയ്ക്കാനും മികച്ച പരിഹാരമായി തേന്‍ ഉപയോഗിക്കുന്നു. നിങ്ങളുടെ ആസ്ത്മാ ലക്ഷണങ്ങള്‍ക്ക് ആശ്വാസം പകരാന്‍ ഹെര്‍ബല്‍ ടീ പോലുള്ളവയില്‍ തേന്‍ കലര്‍ത്തി ഉപയോഗിക്കാവുന്നതാണ്. അര ടീസ്പൂണ്‍ കറുവപ്പട്ട പൊടിയും ഒരു ടീസ്പൂണ്‍ തേനും എടുക്കുക. അവ കലര്‍ത്തി കിടക്കുന്നതിന് മുമ്പായി കുടിക്കുന്നത് നിങ്ങളുടെ തൊണ്ടയില്‍ നിന്ന് കഫം കളയാന്‍ സഹായിക്കും.

ഒമേഗ -3 എണ്ണകള്‍

ഒമേഗ -3 എണ്ണകള്‍

ഹൃദ്രോഗം തടയുന്നതിനും ചികിത്സിക്കുന്നതിനും സഹായിക്കുന്ന പ്രകൃതിദത്ത പരിഹാരമായി ഒമേഗ -3 ഫാറ്റി ആസിഡുകള്‍ പലപ്പോഴും ഉപയോഗിക്കുന്നു. ശ്വാസകോശത്തിന്റെ വീക്കം കുറയ്ക്കുന്നതിനും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നതിനും ഒമേഗ -3 സഹായിക്കുമെന്ന് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. മത്സ്യത്തിലും ഫ്‌ളാക്‌സ് വിത്തുകളിലും കാണാവുന്ന ഒമേഗ -3 എണ്ണകള്‍ക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആസ്ത്മയ്ക്ക് പുറമേ ഹൃദ്രോഗം, വിഷാദം, സീസണല്‍ അഫക്റ്റീവ് ഡിസോര്‍ഡര്‍ എന്നിവയുള്‍പ്പെടെയുള്ള രോഗാവസ്ഥകളെയും ചികിത്സിക്കാന്‍ ഇത് സഹായകരമാണ്.

കഫീന്‍

കഫീന്‍

കഫീന്‍ ഒരു ബ്രോങ്കോഡിലേറ്ററാണ്. ഇത് ശ്വസന പേശികളുടെ പ്രകോപനം കുറയ്ക്കുന്നു. ആസ്ത്മയുള്ളവര്‍ക്ക് കഫീന്‍ ഫലപ്രദമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഉപഭോഗം കഴിഞ്ഞ് നാല് മണിക്കൂര്‍ വരെ ശ്വാസനാളങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഫീന് കഴിഞ്ഞേക്കും.

നാരങ്ങ

നാരങ്ങ

മിക്ക ആസ്ത്മാ രോഗികളിലും വിറ്റാമിന്‍ സി കുറവാണെന്നാണ് പഠനങ്ങള്‍ തെളിയിച്ചത്. അതിനാല്‍, പതിവായി നാരങ്ങാ നീര് കുടിക്കുന്നത് ആസ്ത്മാ ആക്രമണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

മഞ്ഞള്‍

മഞ്ഞള്‍

നിരവധി പഠനങ്ങള്‍ കണ്ടെത്തിയത് മഞ്ഞളിന് നിരവധി അലര്‍ജി വിരുദ്ധ ഗുണങ്ങള്‍ ഉണ്ടെന്നാണ്. മഞ്ഞള്‍ ഹിസ്റ്റാമൈനുകളില്‍ സ്വാധീനം ചെലുത്തി വീക്കം നീക്കുന്നു. ആസ്ത്മയ്ക്ക് സുരക്ഷിതവും ഫലപ്രദവുമായ പ്രകൃതിദത്ത പരിഹാരമായി മഞ്ഞള്‍ ഭക്ഷണത്തില്‍ ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.

കടുക് എണ്ണ

കടുക് എണ്ണ

കടുക് എണ്ണ കര്‍പ്പൂരവുമായി കലര്‍ത്തി ഉപയോഗിക്കുന്നത് ആസ്ത്മ ചികിത്സയ്ക്ക് ശക്തമായ ഒരു മരുന്നാണ്. ആസ്ത്മയില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതുവരെ ഈ മിശ്രിതം നെഞ്ചിലുടനീളം തടവാവുന്നതാണ്. മസാജിനായി എണ്ണ ചൂടാക്കി ഉപയോഗിക്കാവുന്നത് വേഗത്തില്‍ ആശ്വാസം നല്‍കുന്നതാണ്.

അത്തിപ്പഴം

അത്തിപ്പഴം

ആസ്ത്മയ്ക്കെതിരായ ഫലപ്രദമായ വീട്ടുവൈദ്യത്തെക്കുറിച്ച് പറയുമ്പോള്‍ അത്തിപ്പഴം ഒന്നാമതായി നില്‍ക്കുന്നു. ഉണങ്ങിയ അത്തിപ്പഴം രാത്രി മുഴുവന്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. രാവിലെ ഭക്ഷണം കഴിച്ചശേഷം ഈ വെള്ളം കുടിക്കുക.

യൂക്കാലിപ്റ്റസ് ഓയില്‍

യൂക്കാലിപ്റ്റസ് ഓയില്‍

യൂക്കാലിപ്റ്റസ് ഓയില്‍ ശ്വാസകോശത്തെ ഉത്തേജിപ്പിക്കുന്നതിന് പ്രകൃതിദത്ത ഔഷധമായി വിശ്വസിക്കപ്പെടുന്നു. ഒരു ടവലില്‍ കുറച്ച് തുള്ളി യൂക്കാലിപ്റ്റസ് ഓയില്‍ പുരട്ടി ഉറങ്ങുമ്പോള്‍ അത് നിങ്ങളുടെ അരികില്‍ വയ്ക്കുക. ആസ്ത്മാ രോഗികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യുന്നതാണ്. ചൂടുവെള്ളത്തില്‍ യൂക്കാലിപ്റ്റസ് കലര്‍ത്തി ആവി പിടിക്കാവുന്നതുമാണ്. മൂക്കിലെ തടസ്സങ്ങള്‍ നീക്കാന്‍ ഇത് സഹായിക്കുന്നു.

അക്യൂപങ്ചര്‍

അക്യൂപങ്ചര്‍

ശരീരത്തിലെ നിര്‍ദ്ദിഷ്ട പോയിന്റുകളിലേക്ക് നേര്‍ത്ത സൂചികള്‍ കടത്തുന്നതാണ് ഈ പരമ്പരാഗത ചൈനീസ് ചികിത്സാ രീതി. അക്യുപങ്ചര്‍ ആസ്ത്മാ ചികിത്സയ്ക്ക് ഉത്തമമാണ് എന്നതിന് ധാരാളം തെളിവുകളുണ്ട്. ആസ്ത്മയുള്ളവരില്‍ വായുസഞ്ചാരം മെച്ചപ്പെടുത്തുന്നതിനും നെഞ്ചുവേദന പോലുള്ള ലക്ഷണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അക്യൂപങ്ചര്‍ സഹായിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

യോഗ

യോഗ

മെയ്‌വഴക്കം വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങളുടെ മൊത്തത്തിലുള്ള ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നതിനായി സ്‌ട്രെച്ചിംഗ്, ശ്വസന വ്യായാമങ്ങളായ യോഗ സ്വീകരിക്കാവുന്നതാണ്. നിങ്ങളുടെ ആസ്ത്മയ്ക്ക് കാരണമാകുന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ യോഗ പരിശീലിക്കുന്നത് ഉത്തമമാണ്. യോഗയില്‍ ഉപയോഗിക്കുന്ന ശ്വസനരീതികള്‍ ആസ്ത്മാ ആക്രമണത്തിന്റെ ആവൃത്തി കുറയ്ക്കുന്നതിനും സഹായിക്കും.

പാപ്‌വര്‍ത്ത് രീതി

പാപ്‌വര്‍ത്ത് രീതി

ആസ്ത്മയുള്ളവരെ സഹായിക്കാന്‍ പണ്ടുമുതലേ ഉപയോഗിക്കുന്ന ശ്വസന, വിശ്രമ വിദ്യയാണ് പാപ്‌വര്‍ത്ത് രീതി. ശ്വസനരീതികള്‍ വികസിപ്പിക്കുന്നതിന് നിങ്ങളുടെ മൂക്കും ഡയഫ്രവും ഉപയോഗിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ആസ്ത്മ കഠിനമാക്കാന്‍ കാരണമായേക്കാവുന്ന അവസ്ഥയില്‍ നിങ്ങള്‍ക്ക് ഈ ശ്വസനരീതികള്‍ പ്രയോഗിക്കാന്‍ കഴിയും. നിങ്ങളുടെ ദിനചര്യയുടെ ഭാഗമായി വ്യായാമങ്ങള്‍ സ്വീകരിക്കുന്നതിന് മുമ്പ് ഒരു പരിശീലനകനെ സമീപിക്കുക.

ഹിപ്‌നോതെറാപ്പി

ഹിപ്‌നോതെറാപ്പി

ഒരു വ്യക്തിയെ കൂടുതല്‍ ശാന്തനാക്കാനും ചിന്തിപ്പിക്കാനുമുള്ള പുതിയ വഴികളായി ഹിപ്‌നോതെറാപ്പി ഉപയോഗിക്കുന്നു. പേശികളുടെ വിശ്രമം സുഗമമാക്കാന്‍ ഹിപ്‌നോതെറാപ്പി സഹായിക്കും. ആസ്ത്മയുള്ളവര്‍ക്ക് ഇത് നെഞ്ച് ഇടുങ്ങുന്നതുപോലുള്ള ലക്ഷണങ്ങളെ തടയാന്‍ സഹായിക്കുന്നു.

English summary

Natural Remedy Options For Asthma Treatment

Here we are discussing about the natural remedies for asthma treatment. Read on.
X
Desktop Bottom Promotion