For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ടുവേദനയെ പൂര്‍ണമായും തുരത്താന്‍ ഈ ഔഷധങ്ങള്‍

|

മുട്ടുവേദന എന്നത് പലര്‍ക്കും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. എങ്ങനെയെങ്കിലും ഇതൊന്ന് മാറിയാല്‍ മതി എന്ന് ചിന്തിക്കുന്നവര്‍ നിരവധിയാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ആശുപത്രികള്‍ തോറും കയറിയിറങ്ങുന്നവരാണ് പലരും. സാധാരണ സന്ധികളില്‍ ഉണ്ടാവുന്ന ഈ വേദന എത്രത്തോളം കഠിനമാണെന്ന് ഓരോ ദിവസം ചെല്ലുന്തോറും അനുഭവിക്കുന്നവര്‍ക്ക് മനസ്സിലാവുന്നു. പ്രായം ഇതിന് ഒരു ഘടകം തന്നെയാണ്. പ്രായക്കൂടുതല്‍ ഉള്ളവരില്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ വളരെയധികം വര്‍ദ്ധിക്കുന്നു. ദീര്‍ഘനേരം ഇരിക്കുന്നതും അധികം നടക്കുന്നതും എല്ലാം മുട്ടുവേദനയിലേക്ക് നിങ്ങളെ എത്തിക്കുന്നു. സാധാരണ പ്രായത്തിന്റേതായ പ്രശ്‌നങ്ങളായി തുടങ്ങുന്ന ഇത്തരം വേദന പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നു.

മുട്ടുവേദന പതിയെ നേരിയ അസ്വാസ്ഥ്യത്തില്‍ നിന്ന് അസാധാരണമായ വേദനയിലേക്ക് മാറുന്നു. ചിലരില്‍ ഇത് ജീവിത കാലം മുഴുവന്‍ നീണ്ട് നില്‍ക്കുന്നു. ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്. പലപ്പോഴും ഇത്തരം വേദനകള്‍ നമ്മുടെ ജീവിത നിലവാരത്തെ വരെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ആയുര്‍വേദത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതും ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടതുമായ ചില പ്രകൃതിദത്ത ഔഷധസസ്യങ്ങളുണ്ട്. ഇവ ഇത്തരം വേദനയെ പാടേ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ്. എന്തൊക്കെയാണ് ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ എന്ന് നമുക്ക് നോക്കാം.

അശ്വഗന്ധ

അശ്വഗന്ധ

അശ്വഗന്ധ ഉപയോഗിക്കുന്നത് ഇത്തരം അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. ഇത് മുട്ടുവേദനയെയും സന്ധിവേദനയേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അശ്വഗന്ധ മികച്ചൊരു വേദന സംഹാരിയാണ്. കേന്ദ്ര നാഡീവ്യൂഹത്തിനൊപ്പം സഞ്ചരിക്കുന്നതില്‍ നിന്ന് വേദനയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു അശ്വഗന്ധ. കൂടാതെ അശ്വഗന്ധയില്‍ വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളും ധാരാളം ഉണ്ട്. അതിനാല്‍, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ഉള്‍പ്പെടെയുള്ള വിവിധ തരത്തിലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് അശ്വഗന്ധ ഉപയോഗിക്കാവുന്നതാണ്. ഇത് സന്ധികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികളേയും ഇല്ലാതാക്കുകയും ചെയ്യുന്നു. അശ്വഗന്ധ ഉപയോഗിക്കുന്നതിലൂടെ മുട്ടുവേദന ഇല്ലാതാക്കി നല്ല ആരോഗ്യം പ്രദാനം ചെയ്യുന്നു.

ഗുല്‍ഗുലു

ഗുല്‍ഗുലു

ഗുല്‍ഗുലു ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. വേദന, അസ്വസ്ഥത എന്നീ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്ന തരത്തിലാണ് ഗുല്‍ഗുലു പ്രവര്‍ത്തിക്കുന്നത്. ഇത് നല്ലൊരു വേദന സംഹാരിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ക്ക് പേര് കേട്ട ഗുല്‍ഗുലു ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇത് മുട്ടുവേദനയെ പ്രതിരോധിച്ച് അസ്ഥികള്‍ക്ക് കരുത്തും ആരോഗ്യവും നല്‍കുന്നതിന് സഹായിക്കുന്നു. എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ആയുര്‍വ്വേദത്തില്‍ പരിഹരിക്കാം എന്നതാണ് സത്യം.

 ശിലാജിത്ത്

ശിലാജിത്ത്

ഹിമാലയത്തിലെ പാറകളില്‍ കാണപ്പെടുന്ന പശപോലുള്ള ഒരു വസ്തുവാണ് ശിലാജിത്ത്. ഇത് സസ്യങ്ങളുടെ സാവധാനത്തിലുള്ള ശിഥിലീകരണത്തില്‍ നിന്ന് നൂറുകണക്കിന് വര്‍ഷങ്ങള്‍ എടുത്താണ് ഉണ്ടായി വരുന്നത്. ആയുര്‍വേദ മരുന്നുകളില്‍ പലതിനും ശിലാജിത്ത് ഉപയോഗിക്കുന്നു. വേദന സംഹാരിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, സന്ധിവാതം തുടങ്ങിയ രോഗങ്ങളില്‍ നിന്ന് പ്രതിരോധം തീര്‍ക്കുന്നതിന് നമുക്ക് ശിലാജിത്ത് ഉപയോഗിക്കാവുന്നതാണ്. ഇത് ഏത് വേദനക്കും പരിഹാരം കാണുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു.

മഞ്ഞള്‍

മഞ്ഞള്‍

പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മഞ്ഞള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് എപ്പോഴും നിങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സന്ധിവാതം, മുട്ടുവേദന, സന്ധിവീക്കം എന്നിവയെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മഞ്ഞളിലുള്ള കുര്‍ക്കുമിന്‍ എന്ന പദാര്‍ത്ഥത്തിന് ആന്റി-ഇന്‍ഫ്‌ലമേറ്ററി, വേദനസംഹാരി ഫലങ്ങള്‍ ഉണ്ട്. ഇത് കാലങ്ങളായി ഉപയോഗിക്കുന്നവരില്‍ മുട്ടുവേദന, സന്ധിവേദന എന്നീ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വളരെ കുറവാണ്.

ഗ്ലൂക്കോസാമൈന്‍, കോണ്ട്രോയിറ്റിന്‍

ഗ്ലൂക്കോസാമൈന്‍, കോണ്ട്രോയിറ്റിന്‍

ഗ്ലൂക്കോസാമൈന്‍, കോണ്ട്രോയിറ്റിന്‍ എന്നിവ തരുണാസ്ഥിയുടെ അടിസ്ഥാന ഭാഗങ്ങളാണ്, സന്ധികളെ പാഡ് ചെയ്യുന്ന ടിഷ്യു ആണ് ഇവ രണ്ടും. ഇത് ശരീരത്തില്‍ സ്വാഭാവികമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഒന്നാണ്. എന്നാല്‍ ഭക്ഷണത്തില്‍ മാറ്റം വരുത്തുന്നവരില്‍ ഇതില്‍ വ്യത്യാസമുണ്ടാവുന്നുണ്ട്. ഈ സപ്ലിമെന്റുകള്‍ എല്ലാം തന്നെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. ഇത് കൂടാതെ മുട്ടുവേദനയും സന്ധിവേദനയും പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. കാരണം മുട്ടുവേദന പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. അതിന് ഉടനേ തന്നെ പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം.

ശരീരം അപകടകരമായ അവസ്ഥയിലോ, ലക്ഷണങ്ങള്‍ നിസ്സാരമല്ലശരീരം അപകടകരമായ അവസ്ഥയിലോ, ലക്ഷണങ്ങള്‍ നിസ്സാരമല്ല

most read:ഇന്ത്യക്കാരില്‍ ആന്റിബയോട്ടിക് ഉപയോഗം അപകടകരമാം വിധം കൂടുതല്‍

English summary

Natural Herbs And Supplements For Knee Pain In Malayalam

Here in this article we are sharing some natural herbs and supplements for knee pain in malayalam. Take a look.
Story first published: Tuesday, September 13, 2022, 19:11 [IST]
X
Desktop Bottom Promotion