Latest Updates
-
ആമസോൺ സെയിൽ വരുന്നു; ഫിറ്റ്നസ് ഗാഡ്ജെറ്റുകൾ ഇനി പകുതി വിലയിൽ സ്വന്തമാക്കാം! -
മഴയും വെയിലും ഒരുപോലെ; ഈ കാലാവസ്ഥയിൽ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ എന്തുചെയ്യണം? -
മെറ്റ് ഗാലയിൽ തിളങ്ങാൻ താരങ്ങൾ പട്ടിണിയോ? ആരും അറിയാത്ത ആ 'ഡീ-ബ്ലോട്ട്' രഹസ്യം ഇതാണ് -
2026 മെയ് 5 രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നாகும்! -
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം! -
അങ്കാരകി സങ്കഷ്ടി ചതുർത്ഥി: ഗണപതിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഇനി ധനമഴ, കരിയറിൽ വൻ കുതിപ്പ്! -
ചന്ദ്രന്റെ കൂടുമാറ്റം: തൃക്കേട്ടയിൽ നിന്ന് മൂലത്തിലേക്ക് ഗ്രഹങ്ങൾ നീങ്ങുമ്പോൾ, ഈ നക്ഷത്രക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ പുതിയ വാതിലുകൾ! -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
മെയ് 4 രാശിഫലം: തൊഴിൽരംഗത്ത് വൻ മാറ്റങ്ങൾ, ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം! -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ!
ഇന്ത്യക്കാരില്‍ ആന്റിബയോട്ടിക് ഉപയോഗം അപകടകരമാം വിധം കൂടുതല്‍
ലാന്‍സറ്റ് റീജിയണല്‍ ഹെല്‍ത്ത് സൗത്ത് ഈസ്റ്റ് ഏഷ്യ നടത്തിയ ഗവേഷണത്തിന്റെ അഭിപ്രായത്തില്‍ ഇന്ത്യക്കാര്‍ ആന്റിബയോട്ടിക്കുകള്‍ വളരെ കൂടുതലായി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തി. ഇന്ത്യയില്‍ ഒരു വര്‍ഷം ഉപയോഗിക്കുന്നത് 500 കോടിയുടെ ആന്റിബയോട്ടിക്കുകള്‍ ആണെന്നാണ് പറയപ്പെടുന്നത്. ഏറ്റവും കൂടുതല്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് ഇന്ത്യക്കാരാണ് എന്നാണ് പഠനത്തില്‍ പറയുന്നത്. അസിത്രോമൈസിന്‍ 500 മില്ലിഗ്രാം ടാബ്ലെറ്റാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം വളരെ കൂടുതലാണെന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. കൊവിഡ് കാലത്ത് പനിയെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള മരുന്നുകള്‍ ധാരാളമായി കഴിച്ചിരുന്നതായി പഠനങ്ങള്‍ പറയുന്നുണ്ട്.

കൊവിഡിന് മുന്‍പും ശേഷവും ആളുകള്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന ബാക്ടീരിയകള്‍ ആന്റിബയോട്ടിക്കുകളോട് പ്രതിരോധിക്കും. എന്നാല്‍ ഇവ സ്ഥിരമായി ഉപയോഗിക്കുന്നതിനാല്‍ പലപ്പോഴും അണുക്കളുടെ നാശം പലപ്പോഴും പൂര്‍ണമായും വാഗ്ദാനം ചെയ്യുന്നതിന് സാധിക്കുകയില്ല. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം സ്ഥിരമായതും കൂടുതലാവുന്നതുമാണെങ്കില് ഇത് പലപ്പോഴും ബാക്ടീരിയയെ പ്രതിരോധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. പലപ്പോഴും ആന്റിബയോട്ടിക്കുകള്‍ക്ക് അവയുടെ വളര്‍ച്ചയെ നശിപ്പിക്കാനോ തടയാനോ കഴിയാത്തവിധത്തിലേക്ക് മാറുന്നു. ഇത് ബാക്ടീരിയ അണുബാധയെ ചികിത്സിക്കാന്‍ ബുദ്ധിമുട്ടാക്കുന്നു. ലോകത്ത് ആന്റിബയോട്ടിക് ഉപയോഗത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യക്കാരാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

അപകടങ്ങള്‍ എന്തൊക്കെയാണ്?
സ്ഥിരമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് പലപ്പോഴും ആന്റിബയോട്ടിക് ഫലപ്രദമാവാതെ വരുന്നു. ഇത് പലപ്പോഴും രോഗത്തിന് പ്രതിരോധം തീര്‍ക്കുന്നതിനേക്കാള്‍ രോഗാവസ്ഥ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും നിങ്ങളില്‍ ബാക്ടീരിയയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ അണുബാധകളിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ രോഗാവസ്ഥ രൂക്ഷമാവുന്നത് വരെ ശരീരം അത് തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. ഇത്തരം അവസ്ഥയില്‍ ആശുപത്രിയില്‍ പോവേണ്ട അവസ്ഥയുണ്ടാവുന്നു.

അപകടങ്ങള്‍ എന്തൊക്കെയാണ്?
മാരകമായേക്കാവുന്ന കഠിനവും നീണ്ടുനില്ക്കുന്നതുമായ രോഗങ്ങളുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. ഇത് കൂടാതെ ഛര്‍ദ്ദി, ഉയര്‍ന്ന പനി തുടങ്ങിയ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. അവസാന ഘട്ടത്തില്‍ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കേണ്ട അവസ്ഥയുണ്ടാവുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ അമിതമായി ആന്റിബയോട്ടിക് ഉപയോഗിക്കുന്നവരില്‍ ഉണ്ടാവുന്നു. തുടരെ തുടരെയുള്ള ആശുപത്രി വാസം പലപ്പോഴും നിങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി വരെ ഉണ്ടാക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എന്നാല്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ നമ്മള് ശ്രദ്ധിക്കേണ്ടതായുണ്ട്. ഇവ ഇത്തരം പാര്‍ശ്വഫലങ്ങളില്‍ നിന്ന് നമ്മളെ സംരക്ഷിക്കുന്നു. മരുന്ന് കഴിക്കുമ്പോള്‍ നിങ്ങളുടെ ഇഷ്ടത്തിന് കഴിക്കാതെ ഡോക്ടറുടെ കുറിപ്പടി അനുസരിച്ചുള്ള മരുന്ന് മാത്രം കഴിക്കുന്നതിന് ശ്രദ്ധിക്കുക. എന്തെങ്കിലും രോഗാവസ്ഥയുണ്ടെങ്കില്‍ സ്വയം ചികിത്സ നടത്താതെ ഡോക്ടറുടെ ഉപദേശം പാലിക്കുന്നതിന് ശ്രദ്ധിക്കുക. ആന്റിബയോട്ടിക് എടുക്കുന്നവരെങ്കില്‍ കൃത്യമായി എടുക്കാന്‍ ശ്രദ്ധിക്കുക.. ഒരു ഡോസ് പോലും നഷ്ടമാവാതെ എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വേണമെന്നുണ്ടെങ്കില്‍ ഫോണില്‍ അലാറം വെച്ച് നിങ്ങള്‍ക്ക് ഇത് ഓര്‍മ്മിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിങ്ങള്‍ക്ക് മരുന്ന് കഴിച്ച് ആശ്വാസം ലഭിച്ചാലും ഡോക്ടര്‍ നിര്‍ദ്ദേശിച്ച കോഴ്സ് പൂര്‍ത്തിയാക്കുന്നതിന് ശ്രദ്ധിക്കുക. എന്നാല്‍ മാത്രമേ രോഗത്തില്‍ നിന്ന് പൂര്‍ണ മോചനം ലഭിക്കുകയുള്ളൂ. പതിവായി കൈകള്‍ കഴുകുകയും നല്ല ശുചിത്വം പാലിക്കുകയും വേണം. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ഓര്‍മ്മയില്‍ വെച്ചാല്‍ രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് നമുക്ക് സാധിക്കുന്നു.
എന്നാല്‍ ഇതില്‍ ശ്രദ്ധിക്കേണ്ടത്, എന്ത് കാരണം കൊണ്ടാണെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഉപദേശം സ്വീകരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ മരുന്നിലോ ഭക്ഷണത്തിലോ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കാന്‍ മടിക്കേണ്ടതില്ല.
most read:സെര്‍വ്വിക്കല്‍ ക്യാന്‍സറിനെ ചെറുക്കാന്‍ വാക്സിന്: സമ്പൂര്‍ണ വിവരങ്ങള്‍



Click it and Unblock the Notifications