For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസം മുഴുവന്‍ ഉന്‍മേഷം നിലനിര്‍ത്താന്‍ അഞ്ച് പാനീയങ്ങള്‍

|

ആരോഗ്യം എന്നത് പല വിധത്തിലുള്ള ശാരീരിക ഘടകങ്ങള്‍ ഒരുമിച്ച് ചേര്‍ന്നതാണ്. പലപ്പോഴും ശരീരത്തിന്റെ ക്ഷീണവും തളര്‍ച്ചയും നമ്മുടെ ഒരു ദിവസത്തെ തന്നെ ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ എന്താണ് അതിന് കാരണം, എന്തുകൊണ്ടാണ് ശരീരത്തിന് തളര്‍ച്ചയും ക്ഷീണവും ഉണ്ടാവുന്നത്, അതില്‍ നിന്ന് കരകയറുന്നതിന് വേണ്ടി നാം എന്താണ് ചെയ്യേണ്ടത് എന്നത് വിശദമായി ഈ ലേഖനത്തില്‍ പറയുന്നു. നമ്മുടെ ശരീരത്തിന് ആവശ്യമായ ആദ്യത്തെ ഊര്‍ജ്ജം ലഭിക്കുന്നത് നാം രാവിലെ തന്നെ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ്. അതിന് ശേഷമാണ് ശരീരം ഊര്‍ജ്ജത്തോടെയും ആരോഗ്യത്തോടെയും മുന്നോട്ട് പോവുന്നത്. എന്നാല്‍ എന്തൊക്കെ ഒഴിവാക്കിയാലും പ്രാതല്‍ ഒരിക്കലും ഒഴിവാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

 Energy Boosting Drink

പ്രാതല്‍ കഴിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് വെള്ളം കുടിക്കുന്നതും. ശരീരത്തിന് ഊര്‍ജ്ജവും പ്രസന്നതയും തിരിച്ച് കിട്ടുന്നതിന് വേണ്ടി നമുക്ക് വെള്ളം അത്യന്താപേക്ഷിതമാണ് എന്ന് നമുക്കറിയാം. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതിനും ശരീരത്തെ എപ്പോഴും ഊര്‍ജ്ജത്തോടെ സംരക്ഷിക്കുന്നതിനും വേണ്ടി ചില പാനീയങ്ങള്‍ നമുക്ക് ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ആരോഗ്യ പ്രശ്‌നങ്ങളില്‍ പലതിനേയും നമുക്ക് ഇല്ലാതാക്കുന്നതിനും ദിവസം മുഴുവന്‍ ആരോഗ്യത്തോടെ ഇരിക്കുന്നതിനും സാധിക്കുന്നു. ഏതൊക്കെയാണ് ആ പാനിയങ്ങള്‍ എന്ന് നമുക്ക് നോക്കാം.

നാരങ്ങ വെള്ളം

നാരങ്ങ വെള്ളം

നമ്മള്‍ ആദ്യം തേടുന്ന ഒന്നാണ് നാരങ്ങ വെള്ളം. ഒരു നാരങ്ങ വെള്ളം കുടിച്ചാല്‍ ശരീരത്തിന്റെ ക്ഷീണമെല്ലാം മാറി ഉഷാറായി എന്നതാണ് സത്യം. നാരങ്ങ ചേര്‍ത്ത വെള്ളം ഒരിക്കലും മധുരത്തോടെ കഴിക്കരുത്. അത് നിങ്ങളില്‍ പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഉപ്പിട്ട് കുടിക്കുന്നത് നല്ലതാണ്. ഇനി ഉപ്പ് ഇഷ്ടമില്ലാത്തവര്‍ക്ക് ചെറുചൂടുവെള്ളത്തില്‍ നാരങ്ങ മുഴുവന്‍ പിഴിഞ്ഞ് അതിലേക്ക് 1-2 ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് കുടിച്ചാല്‍ മതി. ഇത് നിങ്ങളുടെ ക്ഷീണവും പരവേശവും അകറ്റുകയും ആരോഗ്യമുള്ള ശരീരം നല്‍കുകയും ചെയ്യുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഇത്തരത്തില്‍ ആരോഗ്യം നല്‍കുന്ന ഒരു പാനീയമാണ്. പലരും ഇതെങ്ങനെ കഴിക്കണം എന്നതിനെക്കുറിച്ച് കണ്‍ഫ്യൂഷനിലാണ്. എന്നാല്‍ ശരീരത്തില്‍ നിരവധി ഗുണങ്ങള്‍ നല്‍കുന്ന ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു പടി മുന്നില്‍ തന്നെയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും ശരീരഭാരം കുറക്കുന്നതിനും ടോക്‌സിനെ പുറന്തള്ളുന്നതിനും എല്ലാം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മുന്നില്‍ തന്നെയാണ്. അതിന് വേണ്ടി ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എടുത്ത് അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും അല്‍പം കേനും കുരുമുളകും കൂടി നല്ലതുപോലെ മിക്‌സ് ചെയ്ത് ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിക്കാവുന്നതാണ്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

കാണാന്‍ നല്ല രസമാണെന്നാണ് പലരുടേയും തെറ്റിദ്ധാരണ. എന്നാല്‍ കാണാന്‍ മാത്രമല്ല ഗ്രീന്‍ ടീ കഴിക്കാനും നല്ലതാണ്. ഇതിലുള്ള ആരോഗ്യ ഗുണങ്ങള്‍ ആകട്ടെ പറഞ്ഞാല്‍ തീരില്ല. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കുന്നതിന് ഗ്രീന്‍ ടീ മികച്ചതാണ്. ഇത് ശരീരത്തിന്റെ മെറ്റബോളിസം കൃത്യമാക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് ഗ്രീന്‍ടീയില്‍ ഉള്ളത്. അമിതവണ്ണമെന്ന പ്രശ്‌നത്തെ മാത്രമല്ല ദിവസം മുഴുവന്‍ ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നതിനും ഗ്രീന്‍ ടീ സഹായിക്കുന്നു.

കരിക്ക്, നാളികേരവെള്ളം

കരിക്ക്, നാളികേരവെള്ളം

നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നതും കുടിക്കുന്നതുമാണ് കരിക്കും തേങ്ങാവെള്ളവും എല്ലാം. ഇത് നിങ്ങളുടെ ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് തേങ്ങാവെള്ളം. അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കരിക്ക് സഹായിക്കുന്നു. മാത്രമല്ല ഇതിലൂടെ നിങ്ങള്‍ക്ക് ദിവസം മുഴുവന്‍ ശരീരത്തിന്റെ ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനും സാധിക്കുന്നു.

ഇഞ്ചിച്ചായ

ഇഞ്ചിച്ചായ

ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഇഞ്ചിച്ചായ. ഇതിലൂടെ പല ആരോഗ്യ പ്രശ്‌നങ്ങളേയും നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാം. ശരീരത്തിനുണ്ടാവുന്ന പല വേദനകള്‍ക്കും അവസാനമാണ് ഇഞ്ചിച്ചായ. പേശിവേദന, ആര്‍ത്രൈറ്റിസ്, ദഹന പ്രശ്‌നങ്ങള്‍, വയറു വേദന തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇഞ്ചിച്ചായ സഹായിക്കുന്നു. അതിന് വേണ്ടി നിങ്ങള്‍ക്ക് ഇഞ്ചിച്ചായ ദിവസവും രാവിലെ തന്നെ കഴിക്കാവുന്നതാണ്. ആരോഗ്യ പ്രശ്‌നങ്ങളെ എല്ലാം പൂര്‍ണമായും ഇല്ലാതാക്കുന്നതോടൊപ്പം തന്നെ ശരീരത്തിന്റെ അവശത അകറ്റി പൂര്‍ണ ഊര്‍ജ്ജത്തോടെ നിലനിര്‍ത്തുന്നതിനും സാധിക്കുന്നു.

ചര്‍മ്മത്തേയും ആരോഗ്യമുള്ളതും തിളക്കമുള്ളതും രോഗരഹിതവുമാക്കും യോഗാസനംചര്‍മ്മത്തേയും ആരോഗ്യമുള്ളതും തിളക്കമുള്ളതും രോഗരഹിതവുമാക്കും യോഗാസനം

ബദാം, വാള്‍നട്ട്, മുന്തിരി: കുതിര്‍ത്ത് കഴിക്കാം രാവിലെ തന്നെ അപ്രതീക്ഷിത ഗുണങ്ങള്‍ ഒരാഴ്ചയില്‍ബദാം, വാള്‍നട്ട്, മുന്തിരി: കുതിര്‍ത്ത് കഴിക്കാം രാവിലെ തന്നെ അപ്രതീക്ഷിത ഗുണങ്ങള്‍ ഒരാഴ്ചയില്‍

English summary

Natural Energy Boosting Drink You Can Prepare It At Home In Malayalam

Here in this article we are sharing some natural energy boosting drink at home in malayalam. Take a look.
Story first published: Thursday, January 26, 2023, 10:01 [IST]
X
Desktop Bottom Promotion