For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Mother's Day 2023: മാതൃദിനം; അമ്മക്ക് വേണം ഈ കരുതലും പരിശോധകളും

|

അമ്മമാര്‍ക്ക് വേണ്ടിയുള്ള ഒരു ദിനം. ഈ ദിനത്തിന് സാധാരണ ഏതൊരു ദിവസത്തേക്കാളും പ്രത്യേകതയുണ്ട്. നമുക്ക് വേണ്ടി മാത്രം ജീവിക്കുന്ന നമ്മുടെ അമ്മമാര്‍ക്ക് വേണ്ടി ആ ദിനത്തിലെങ്കിലും നമുക്ക് ഒന്നിച്ച് ചേരാം. അമ്മയുടെ താല്‍പ്പര്യങ്ങളും ഇഷ്ടങ്ങളും എല്ലാം തിരിച്ചറിഞ്ഞ് അതിന് വേണ്ടി അവരുടെ സന്തോഷത്തിന് വേണ്ടി നമുക്ക് പ്രയത്‌നിക്കാം. എന്നാല്‍ ഈ ദിനത്തിലും അമ്മമാരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള്‍ അവഗണന കാണിക്കരുത്. നിങ്ങളുടെ അമ്മമാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ വേണം. അതിന് വേണ്ടി ഏതൊക്കെ പരിശോധനകള്‍ നടത്തണം എന്നുള്ളതിനെക്കുറിച്ച് അറിഞ്ഞിരിക്കണം. 25നു മുകളില്‍ പ്രായമുള്ള ഏതൊരമ്മയും ചെയ്തിരിക്കേണ്ട ചില പരിശോധനകള്‍ ഉണ്ട്.

Mothers day special: Important Health Tests For Mothers

 മാതൃദിനം; ഗര്‍ഭനിരോധന മരുന്നുകള്‍ തടി കൂട്ടുന്നോ? മാതൃദിനം; ഗര്‍ഭനിരോധന മരുന്നുകള്‍ തടി കൂട്ടുന്നോ?

വരും വര്‍ഷങ്ങളില്‍ നിങ്ങള്‍ക്ക് ആരോഗ്യമുള്ള ഒരു അമ്മയാകാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഇനി പറയുന്ന പരിശോധനകള്‍ എല്ലാം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടി ഒരു കാരണവശാലും സമയം നീക്കി വെക്കാന്‍ മറക്കരുത്. അസ്ഥികളുടെ സാന്ദ്രത മുതല്‍ വിറ്റാമിന്‍ ഡി വരെ ഒരു ടണ്‍ മെഡിക്കല്‍ ടെസ്റ്റുകള്‍ ഉണ്ട്. ഇവയില്‍ ഏതൊക്കെ പരിശോധനകള്‍ക്ക് നാം മുന്‍ഗണന നല്‍കണം എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ....

പാപ്പ് സ്മിയര്‍

പാപ്പ് സ്മിയര്‍

എന്താണ് പാപ്പ്‌സ്മിയര്‍ പരിശോധന എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഗര്‍ഭാശയമുഖത്തെ ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങളെക്കുറിച്ചും കോശവ്യതിയാനങ്ങളെക്കുറിച്ചും മുന്‍കൂട്ടി അറിയുന്നതിനും അതിന്റെ രോഗസാധ്യതയെ തിരിച്ചറിയുന്നതിനും വേണ്ടി നടത്തുന്ന പരിശോധനയാണ് ഇത്. അതിനായി സെര്‍വിക്കല്‍ കോശങ്ങള്‍ ശേഖരിച്ചതിന് ശേഷം ഡോക്ടര്‍ മൈക്രോസ്‌കോപ്പിന് കീഴില്‍ വെച്ച് പരിശോധിക്കുന്നു. ഓരോ ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ ഇത് ചെയ്യേണ്ടതാണ്. നിങ്ങള്‍ക്ക് എപ്പോഴെങ്കിലും അസാധാരണമായ ഫലങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ വാര്‍ഷിക പരിശോധനകള്‍ നടത്തേണ്ടതാണ്. ഇത്തരം കോശങ്ങള്‍ കണ്ടെത്തിയാല്‍ തന്നെ അവ ക്യാന്‍സറിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ പരിശോധിക്കുന്നതിന് സാധിക്കും. ഇതിന് വേണ്ടി ഒന്നോ രണ്ടോ ദിവസം ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് ശ്രദ്ധിക്കണം.

അരക്കെട്ടിന്റെ ചുറ്റളവ്

അരക്കെട്ടിന്റെ ചുറ്റളവ്

അളക്കുന്ന ടേപ്പ് ഉപയോഗിച്ച് നിങ്ങളുടെ അരയുടെ വലിപ്പം മനസ്സിലാക്കാവുന്നതാണ്. നിങ്ങള്‍ക്കത് വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയും, പക്ഷേ നിങ്ങള്‍ എവിടെയാണ് അളക്കുന്നത് എന്നതിനെക്കുറിച്ച് നിങ്ങള്‍ കൃത്യമായിരിക്കണം (നിങ്ങളുടെ അരക്കെട്ടിന്റെ ഭാഗമല്ല, മറിച്ച് നിങ്ങളുടെ ഹിപ് അസ്ഥിയുടെ മുകളില്‍, ആയിരിക്കണം ഇത് ചെയ്യേണ്ടത്. കൂടാതെ വര്‍ഷം തോറും മാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിന് നിങ്ങള്‍ ഫലങ്ങളുടെ ട്രാക്ക് സൂക്ഷിക്കണം. ഈ പരിശോധന നിങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ചെയ്യേണ്ടതാണ്. പ്രസവിച്ചതിനുശേഷം പലപ്പോഴും പെട്ടെന്ന് ഭാരം കുറക്കുന്നത് ബുദ്ധിമുട്ടാണ്. ഇത് പലപ്പോഴും നടുവേദന പോലുള്ള അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് അര ഇഞ്ച് ചുറ്റളവ് 35 ഇഞ്ചില്‍ (88 സെന്റീമീറ്റര്‍) കൂടുതല്‍ ഉണ്ടെങ്കില്‍, പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ പോലുള്ളവയ്ക്ക് നിങ്ങള്‍ക്ക് അപകടസാധ്യത കൂടുതലാണ്. അതുകൊണ്ട് പരിശോധന വൈകിക്കരുത്.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം സ്ത്രീകള്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഒരു തവണ പരിശോധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. പണ്ടു കാലത്താണെങ്കില്‍ ഇതിന്റെ ആവശ്യമില്ലായിരുന്നു. എന്നാല്‍ ഇന്നത്തെ ജീവിത ശൈലിയിലുണ്ടാവുന്ന മാറ്റം ആരോഗ്യത്തേയും വളരെ പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാദ്യത വളരെ കൂടുതലാണ്. രോഗലക്ഷണങ്ങളില്ലാത്ത ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ 140/90 (പ്രമേഹരോഗികള്‍ക്ക് 130/80) അല്ലെങ്കില്‍ ഉയര്‍ന്നത് എന്ന് തരംതിരിക്കുന്നു, ഇത് ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും കാരണമാകും. അതുകൊണ്ട് കഴിക്കുന്ന ഭക്ഷണം ശ്രദ്ധിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യേണ്ടതാണ്. ഇനി നാല്‍പ്പതിന് മുകളില്‍ പ്രായമുള്ള അമ്മമാരെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ട പരിശോധനകള്‍ എന്തൊക്കെയെന്ന് നോക്കാം.

ഉയര്‍ന്ന കൊളസ്‌ട്രോള്‍, പ്രമേഹം

ഉയര്‍ന്ന കൊളസ്‌ട്രോള്‍, പ്രമേഹം

നിങ്ങളുടെ കൊളസ്‌ട്രോളിന്റെയും ഗ്ലൂക്കോസിന്റെയും അളവ് പരിശോധിക്കുന്നതിന് ശ്രദ്ധിക്കണം. വെറുംവയറ്റിലായിരിക്കണം പ്രമേഹം പരിശോധിക്കേണ്ടത്. ഉയര്‍ന്ന കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയ്ക്കുള്ള പരിശോധന 40 വയസ്സിനു മുകളില്‍ ആരംഭിക്കുമ്പോള്‍, വര്‍ഷത്തിലൊരിക്കല്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ നിങ്ങള്‍ക്ക് രോഗാവസ്ഥയുടെ കുടുംബ ചരിത്രം, പോളിസിസ്റ്റിക് ഓവറിയന്‍ സിന്‍ഡ്രോം (പ്രമേഹത്തിനുള്ള സാധ്യത) അല്ലെങ്കില്‍ ഗര്‍ഭാവസ്ഥയിലുള്ള പ്രമേഹം പോലുള്ള അപകട ഘടകങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ സ്‌ക്രീനിംഗ് നേരത്തെ ആരംഭിക്കണം. ഇത് പലപ്പോഴും ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട യാതൊരു കാരണവശാലും രോഗാവസ്ഥയെ അവഗണിക്കരുത്. പരിശോധന നിര്‍ബന്ധമായും നടത്തേണ്ടതുണ്ട്.

മാമോഗ്രാം

മാമോഗ്രാം

സ്തനാര്‍ബുദ സാധ്യതയുള്ളവര്‍ മാത്രമല്ല എല്ലാവരും വര്‍ഷത്തിലൊരിക്കാന്‍ മാമോഗ്രാം ചെയ്യുന്നത് നല്ലതാണ്. നിങ്ങളുടെ സ്തനങ്ങള്‍ ഒരു സമയം എക്‌സ്-റേ ചെയ്യുകയും അതുവഴി രോഗാവസ്ഥ കണ്ടുപിടിക്കുകയും ആണ് ചെയ്യുന്നത്. 50 വയസില്‍ ആണ് ടെസ്റ്റ് ആരംഭിക്കുന്നത് എന്നുണ്ടെങ്കില്‍ ഓരോ രണ്ട് വര്‍ഷത്തിലും നിങ്ങള്‍ക്ക് മാമോഗ്രാം ആവശ്യമാണ്. എന്നിരുന്നാലും, നിങ്ങള്‍ സ്തനാര്‍ബുദ സാധ്യത വളരെ ഉയര്‍ന്നതാണെങ്കില്‍, സ്തന എക്‌സ്-റേകള്‍ ഉടന്‍ എടുക്കുകയും അത് വര്‍ഷം തോറും ചെയ്യുകയും വേണം. നിങ്ങളുടെ അമ്മയ്ക്ക് 45 ആം വയസ്സില്‍ സ്തനാര്‍ബുദം ഉണ്ടെന്ന് കണ്ടെത്തിയാല്‍, നിങ്ങള്‍ 35 ആം വയസ്സില്‍ മാമോഗ്രാം ചെയ്യാന്‍ ആരംഭിക്കണം.

വാക്‌സിനുകളെക്കുറിച്ച്

വാക്‌സിനുകളെക്കുറിച്ച്

വാക്‌സിനുകള്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മാത്രമുള്ളതല്ല, നിങ്ങള്‍ക്കും അവ ആവശ്യമാണ്. മുതിര്‍ന്നവര്‍ക്ക് ഓരോ 10 വര്‍ഷത്തിലും ഒരു തരത്തിലുള്ള രോഗപ്രതിരോധം ആവശ്യമാണ്. നിങ്ങളുടെ അവസാന വാക്‌സിന്‍ 15 വയസ്സിലാിരിക്കും നല്‍കിയിട്ടുണ്ടാവുക. അതായത് 25 വര്‍ഷങ്ങള്‍ക്കിപ്പുറം നിങ്ങള്‍ ഒരു ബൂസ്റ്റര്‍ എടുക്കുന്നത് നല്ലതായിരിക്കും. ഡിഫ്തീരിയ, ടെറ്റനസ്, പെര്‍ട്ടുസിസ് (ഹൂപ്പിംഗ് ചുമ) എന്നിവയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനാണ് ഇപ്പോഴത്തെ ശുപാര്‍ശ. എന്നാല്‍ ഇതെല്ലാം ഒരു ഡോക്ടറിനെ കണ്ട് കൃത്യമായി മനസ്സിലാക്കി മാത്രമേ മുന്നോട്ട് പോകാവൂ....

English summary

Mother's day special: Important Health Tests For Mothers

Here in this article we are discussing about some important health tests for mothers in malayalam. Take a look.
X
Desktop Bottom Promotion