For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈഗ്രേന് പിന്നിലെ കാരണം ചെറുതല്ല; ഈ 4 എണ്ണം ശ്രദ്ധിക്കണം

|
Most Common Causes of Migraine Among Adults

തലവേദനയുടെ കഠിനമായ രൂപങ്ങളില്‍ ഒന്നാണ് മൈഗ്രേന്‍. എഴുന്നേറ്റുനടക്കാന്‍ പോലും സാധിക്കാത്ത തരത്തില്‍ അതികഠിനമായ തലവേദന അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ് ഇത്‌. ഇതിന്റെ പ്രതിഫലനം എത്രത്തോളമുണ്ടെന്ന് ഒരിക്കലെങ്കിലും മൈഗ്രേന്‍ അനുഭവിച്ചവര്‍ക്ക് മാത്രമേ മനസിലാകൂ. കടുത്ത വേദനയോടുകൂടിയ തലവേദനയാണ് മൈഗ്രേന്‍. ശരീരത്തിനകത്തോ പുറത്തോ ഉള്ള സമ്മര്‍ദ്ദത്തോട് തലച്ചോര്‍ പ്രതികരിക്കുമ്പോഴാണ് മൈഗ്രേന്‍ ഉണ്ടാകുന്നത്.

Also read: പ്രമേഹം നിയന്ത്രിക്കാം, തടി കുറയ്ക്കാം; ശൈത്യകാലത്ത് കുരുമുളക് കഴിച്ചാലുള്ള നേട്ടം നിരവധിAlso read: പ്രമേഹം നിയന്ത്രിക്കാം, തടി കുറയ്ക്കാം; ശൈത്യകാലത്ത് കുരുമുളക് കഴിച്ചാലുള്ള നേട്ടം നിരവധി

രാസപ്രവര്‍ത്തനങ്ങളുടെ ഫലമാണ് വാസ്തവത്തില്‍ മൈഗ്രേന്‍. മൈഗ്രേനിന്റെ മൂലകാരണം നിങ്ങളുടെ തലയിലായിരിക്കണമെന്നില്ല, വാസ്തവത്തില്‍ ഇത് മറ്റ് പല ഘടകങ്ങളാലും സംഭവിക്കാം. ശരീരത്തിന്റെ പല അവസ്ഥകളും ജീവിതശൈലിയുമെല്ലാം നിങ്ങളില്‍ മൈഗ്രേന്‍ വളര്‍ത്തുന്ന കാരണങ്ങളാണ്‌. മൈഗ്രേനിന്റെ ഏറ്റവും സാധാരണമായ നാല് കാരണങ്ങളും ചികിത്സാ രീതികളും എന്തെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഭക്ഷണ സംവേദനക്ഷമത

ഗ്ലൂറ്റനോടുള്ള വിരക്തി ഉള്‍പ്പെടെയുള്ള ഭക്ഷണ സംവേദനക്ഷമതയാണ് മൈഗ്രേനുകള്‍ക്ക് സാധാരണയായി കാരണമാകുന്നത്. ഗോതമ്പ്, ബാര്‍ലി, ഓട്‌സ് മുതലായവയില്‍ കാണപ്പെടുന്ന ഒരു തരം പ്രോട്ടീനാണ് ഇത്. നിങ്ങള്‍ ഗ്ലൂറ്റനിനോട് സെന്‍സിറ്റീവ് ആണെങ്കില്‍, അത് ശരീരത്തില്‍ വീക്കം ഉണ്ടാക്കിയേക്കാം. ഗ്ലൂറ്റനിനോട് സംവേദനക്ഷമതയുള്ളവര്‍ മൂന്നാഴ്ചത്തേക്ക് ഗ്ലൂറ്റന്‍, പാലുല്‍പ്പന്നങ്ങള്‍, മുട്ടകള്‍, യീസ്റ്റ് എന്നിവ ഒഴിവാക്കുക. തുടര്‍ന്ന് ഓരോന്നും മൂന്ന് ദിവസത്തേക്ക് മാറി മാറി കഴിക്കുക. എന്തെങ്കിലും ലക്ഷണങ്ങളുണ്ടെങ്കില്‍ ശ്രദ്ധിക്കുക.

Also read: സ്‌ട്രോക്ക്‌, പ്രമേഹം; 2022ല്‍ ഇന്ത്യക്കാരെ വലച്ച അപകടവും മാരകവുമായ 10 രോഗങ്ങള്‍Also read: സ്‌ട്രോക്ക്‌, പ്രമേഹം; 2022ല്‍ ഇന്ത്യക്കാരെ വലച്ച അപകടവും മാരകവുമായ 10 രോഗങ്ങള്‍

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

ആര്‍ത്തവത്തിന് മുമ്പോ ആര്‍ത്തവ സമയത്തോ, ഗര്‍ഭധാരണം, ആര്‍ത്തവവിരാമം എന്നിവ പല സ്ത്രീകളിലും തലവേദന സൃഷ്ടിക്കുന്നു. പല സ്ത്രീകള്‍ക്കും ആര്‍ത്തവത്തിന് മുമ്പ് മൈഗ്രെയിന്‍ അനുഭവിക്കുന്നു. ഇത് പലപ്പോഴും ഈസ്ട്രജന്റെയും പ്രൊജസ്‌ട്രോണിന്റെയും അസന്തുലിതാവസ്ഥ മൂലമാണ് ഉണ്ടാകുന്നത്. വളരെയധികം ഈസ്ട്രജന്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുകയും ആവശ്യത്തിന് പ്രൊജസ്‌ട്രോണ്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ. സമ്മര്‍ദ്ദം, അമിത മദ്യം, പഞ്ചസാര, മൈദ, അന്നജം എന്നിവ കഴിക്കുന്നത് മൂലമാകാം ഇത്. ആവശ്യത്തിന് വ്യായാമമോ ഉറക്കമോ ലഭിക്കാത്തതിനാലും ഇങ്ങനെ സംഭവിക്കാം. മൈഗ്രെയ്ന്‍ ഒഴിവാക്കാന്‍, ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുകയും അമിതമായ മദ്യപാനവും ജങ്ക് ഫുഡും ഒഴിവാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

മഗ്‌നീഷ്യം കുറവ്

സാധാരണയായി 'വിശ്രമ ധാതുക്കള്‍' എന്നറിയപ്പെടുന്നവയാണ് മഗ്‌നീഷ്യം. നിങ്ങള്‍ക്ക് മഗ്നീഷ്യം കുറവുണ്ടെങ്കില്‍, പലപ്പോഴും തലവേദനയും മൈഗ്രെയ്‌നും വരാം. ഡാര്‍ക് ചോക്‌ളേറ്റ്, അവോക്കാഡോ, നട്‌സ്, വിത്തുകള്‍, ധാന്യങ്ങള്‍, ചിലതരം കൊഴുപ്പ് മത്സ്യങ്ങള്‍, പഴം, പച്ച ഇലക്കറികള്‍ എന്നിവയില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുക. നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള വൃക്കരോഗമുണ്ടെങ്കില്‍, ഇത് ഒരു ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മാത്രം ചെയ്യുക.

Also read: പൂപോല്‍ മൃദുലമായ കൈ സ്വന്തമാക്കാം; ഈ രണ്ട് ചേരുവകള്‍ മാത്രം മതിAlso read: പൂപോല്‍ മൃദുലമായ കൈ സ്വന്തമാക്കാം; ഈ രണ്ട് ചേരുവകള്‍ മാത്രം മതി

വയറിന്റെ അസന്തുലിതാവസ്ഥ

കുടലിലെ ബാക്ടീരിയയുടെ അസന്തുലിതാവസ്ഥ അല്ലെങ്കില്‍ യീസ്റ്റ് തിരിച്ചറിയുന്നതും ചികിത്സിക്കുന്നതും മൈഗ്രേന്‍ ചെറുക്കാന്‍ സഹായകമാകും. എന്‍സൈമുകള്‍, പ്രോബയോട്ടിക്സ്, ഒമേഗ-3 ഫാറ്റ് എന്നിവ സ്ഥിരമായി നകഴിക്കുന്നതിലൂടെ കുടലിന്റെ ആരോഗ്യം നിലനിര്‍ത്താം. ആരോഗ്യകരമായ കുടല്‍ നിങ്ങള്‍ക്ക് മികച്ച ദഹനവും വിശപ്പും ആരോഗ്യകരമായ ഉറക്കചക്രവും ഉണ്ടെന്ന് ഉറപ്പാക്കും.

മറ്റു കാരണങ്ങള്‍

മൈഗ്രേനിന്റെ കാരണങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലായിട്ടില്ലെങ്കിലും ജനിതകശാസ്ത്രവും പാരിസ്ഥിതിക ഘടകങ്ങളും ഒരു പങ്കു വഹിക്കുന്നു. മസ്തിഷ്‌കവ്യവസ്ഥയിലെ മാറ്റങ്ങളും ട്രൈജമിനല്‍ ഞരമ്പുമായുള്ള അതിന്റെ ഇടപെടലുകളും ഇതില്‍ ഉള്‍പ്പെട്ടേക്കാം. നിങ്ങളുടെ നാഡീവ്യവസ്ഥയിലെ വേദന നിയന്ത്രിക്കാന്‍ സഹായിക്കുന്ന സെറോടോണിന്‍ ഉള്‍പ്പെടെ തലച്ചോറിലെ രാസവസ്തുക്കളില്‍ അസന്തുലിതാവസ്ഥ ഉണ്ടാകാം.

Also read: തലയോട്ടിക്ക് കരുത്തും ആരോഗ്യവും നല്‍കി മുടി വളര്‍ത്തും മാസ്‌ക്Also read: തലയോട്ടിക്ക് കരുത്തും ആരോഗ്യവും നല്‍കി മുടി വളര്‍ത്തും മാസ്‌ക്

മൈഗ്രേന്‍ വരുന്നത്

പാനീയങ്ങള്‍- മദ്യം, വൈന്‍, കാപ്പി പോലുള്ള അമിതമായ കഫീന്‍
സമ്മര്‍ദ്ദം- ജോലിസ്ഥലത്തോ വീട്ടിലോ ഉള്ള സമ്മര്‍ദ്ദം മൈഗ്രെയിനിന് കാരണമാകും.
സെന്‍സറി ഉത്തേജനം- മിന്നുന്ന ലൈറ്റുകള്‍, വലിയ ശബ്ദങ്ങള്‍ എന്നിവ കാരണം മൈഗ്രെയിനുകള്‍ ഉണ്ടാകാം. പെര്‍ഫ്യൂം, പെയിന്റ്, സെക്കന്‍ഡ് ഹാന്‍ഡ് പുകവലി എന്നിവ പോലുള്ള ശക്തമായ ഗന്ധങ്ങള്‍ ചില ആളുകളില്‍ മൈഗ്രെയിനുകള്‍ക്ക് കാരണമാകുന്നു.
ഉറക്കമില്ലായ്മ - ഉറക്കം നഷ്ടപ്പെടുകയോ അമിതമായി ഉറങ്ങുകയോ ചെയ്യുന്നത് ചിലരില്‍ മൈഗ്രെയിനുകള്‍ക്ക് കാരണമാകും.
ശാരീരിക ഘടകങ്ങള്‍- ലൈംഗിക പ്രവര്‍ത്തികള്‍ ഉള്‍പ്പെടെയുള്ള തീവ്രമായ ശാരീരിക അദ്ധ്വാനം മൈഗ്രെയിനുകളെ പ്രകോപിപ്പിച്ചേക്കാം.
കാലാവസ്ഥാമാറ്റം- കാലാവസ്ഥാ വ്യതിയാനം മൈഗ്രെയ്ന്‍ പ്രേരിപ്പിക്കും.
മരുന്നുകള്‍- ഓറല്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളും നൈട്രോഗ്ലിസറിന്‍ പോലുള്ള വാസോഡിലേറ്ററുകളും മൈഗ്രെയിനുകള്‍ വര്‍ദ്ധിപ്പിക്കും.
ഭക്ഷണങ്ങള്‍-പഴകിയ ചീസുകളും പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളും മൈഗ്രേനുകള്‍ക്ക് കാരണമായേക്കാം. അതുകൊണ്ട് ഈ ഭക്ഷണം ഒഴിവാക്കണം.

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്

മൈഗ്രെയിനുകള്‍ പലപ്പോഴും രോഗനിര്‍ണയം നടത്താത്തതും ചികിത്സിച്ചിക്കാത്തതുമായ ഒരു അസുഖമാണ്. നിങ്ങള്‍ക്ക് പതിവായി മൈഗ്രേനിന്റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക. നിങ്ങള്‍ക്ക് ഇടക്കിടെ തലവേദന വരുന്നുവെങ്കിലോ തലവേദനയുടെ പാറ്റേണ്‍ മാറുകയോ അല്ലെങ്കില്‍ നിങ്ങളുടെ തലവേദന പെട്ടെന്ന് വ്യത്യസ്തമായി അനുഭവപ്പെടുകയോ ചെയ്താല്‍ ഡോക്ടറെ കാണുക.

Also read: ശൈത്യകാലത്ത് പാദങ്ങള്‍ക്കും വേണം കരുതല്‍; ഈ 6 കാര്യങ്ങളിലൂടെ നല്‍കാം സംരക്ഷണംAlso read: ശൈത്യകാലത്ത് പാദങ്ങള്‍ക്കും വേണം കരുതല്‍; ഈ 6 കാര്യങ്ങളിലൂടെ നല്‍കാം സംരക്ഷണം

English summary

Most Common Causes of Migraine Among Adults

Migraine is a common health concern characterized by severe, painful headaches that can last for days. Here are the most common causes of migraine among adults.
X
Desktop Bottom Promotion