Just In
- 1 hr ago
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്ത്തും ആയുര്വ്വേദ മിശ്രിതം
- 5 hrs ago
മാഘപൂര്ണിമയില് അപൂര്വ്വ ശുഭയോഗങ്ങള്; ലക്ഷ്മീദേവിയുടെ കൃപയാല് ഈ 6 രാശിക്ക് സമ്പത്ത് വര്ഷിക്കും
- 7 hrs ago
Weekly Horoscope:ജ്യോതിഷം ഉറപ്പ് പറയുന്ന വാരഫലം: 4 രാശിക്കാര് സൂക്ഷിക്കണം- സമ്പൂര്ണവാരഫലം
- 8 hrs ago
ഫെബ്രുവരി 6-12; തൊഴില്, സാമ്പത്തികം, ബിസിനസ്; 12 രാശിക്കും ഈ ആഴ്ച സാമ്പത്തിക വാരഫലം
Don't Miss
- Movies
ദിവ്യ ഉണ്ണി രണ്ടാമതും വിവാഹിതയായിട്ട് 5 വര്ഷം; ഭര്ത്താവ് അരുണ് കുമാറിനൊപ്പം സന്തോഷ വാര്ത്ത പങ്കുവെച്ച് നടി
- News
'അനാഥനായ ബാബു ഇന്ന് വിനോദിന്റെ പറമ്പില് അന്ത്യവിശ്രമം കൊള്ളുന്നു'; വറ്റാത്ത മനുഷ്യസ്നേഹം;കുറിപ്പ്
- Finance
പ്രതിസന്ധി ഘട്ടത്തിൽ സഹായമാണ് സ്വർണം; കുറഞ്ഞ ചെലവിൽ സ്വർണത്തിന് മേൽ വായ്പ ലഭിക്കുന്നത് എവിടെ
- Sports
നാണംകെട്ട് വഹാബ് റിയാസ്, ആറ് പന്തും സിക്സ്-ഇഫ്തിഖറിന്റെ വെടിക്കെട്ട്-വൈറല്
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Travel
ഈ രാജ്യങ്ങളില് കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
കൊളസ്ട്രോള് കുറക്കും, അടിവയറ്റിലെ കൊഴുപ്പകറ്റും: നല്ല മിക്സഡ് ചാറ്റ്
ചാറ്റ് എന്ന് പറയുമ്പോള് ഒരു നോര്ത്ത് ഇന്ത്യന് രുചി വായില് വരുന്നുണ്ടോ? എന്നാല് നല്ല കിടിലന് രുചിയാണ് ഓരോ ചാറ്റിനും എന്ന് കഴിച്ചവര്ക്ക് അറിയാം. നിങ്ങള് പക്ഷേ ആരോഗ്യത്തിന്റെ കാര്യത്തില് അല്പം കൂടി ശ്രദ്ധാലുവാണോ? എന്നാല് ചാറ്റ് കിടിലനായി വീട്ടില് തന്നെ ഉണ്ടാക്കാം. അതിനായി ഇനി അധികം കഷ്ടപ്പെടുകയും വേണ്ട. കാരണം ചാറ്റ് വീട്ടില് തയ്യാറാക്കുമ്പോള് അതിന്റെ ആരോഗ്യ ഗുണങ്ങള് ചോര്ന്ന് പോവുകയും ഇല്ല.
ചാറ്റ് കഴിക്കണം എന്ന് എപ്പോള് കൊതിതോന്നുന്നോ അപ്പോള് തന്നെ വീട്ടില് തയ്യാറാക്കി കഴിക്കാം. പ്രോട്ടീനും, വിറ്റാമിനും, ഡയറ്ററി ഫൈബര്, വിറ്റാമിന് സി, മറ്റ് അവശ്യ പോഷകങ്ങള് എന്നിവ എല്ലാം അടങ്ങിയ ഈ കിടിലന് ചാറ്റ് വീട്ടില് തന്നെ തയ്യാറാക്കാം ഇന്ന് മുതല്. അതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും നമുക്ക് നോക്കാം.
ആവശ്യമുള്ള ചേരുവകള്
15
ഗ്രാം
ചോളം
കാല്ക്കപ്പ്
ചെറുപയര്
വേവിച്ച
1
തക്കാളി
ചെറുതായി
അരിഞ്ഞത്
1
സവാള,
ചെറുതായി
അരിഞ്ഞത്
1
ടേബിള്സ്പൂണ്
മല്ലിയില
ചട്ണി
1/2
ടീസ്പൂണ്
ജീരകം
പൊടി
1/2
ടീസ്പൂണ്
മുളക്
പൊടി
ഉപ്പ്
രുചിക്ക്
ഒരു
പിടി
മാതളനാരങ്ങ
കൈ
നിറയെ
മല്ലിയില
അരിഞ്ഞത്
നല്ല ചാറ്റ് ഉണ്ടാക്കാനായി ആദ്യം തലേ ദിവസം വെള്ളത്തില് ചെറുപയര് ഇട്ട് മുളപ്പിക്കാന് വെക്കുക. ശേഷം ചോളവും വേറൊരു പാത്രത്തില് ഇട്ട് ഇത് പോലെ തന്നെ വെക്കുക.. രാവിലെ എല്ലാം കൂടി എടുത്ത് കുക്കറില് ഇട്ട് ഒന്ന് വേവിച്ച ശേഷം നന്നായി മിക്സ് ചെയ്ത് എടുക്കുക. ശേഷം പൊടികളെല്ലാം ചേര്ത്ത് മല്ലിയലയും ഉപ്പും ചേര്ത്ത് കഴിക്കുക. ഇത്ര എളുപ്പത്തില് ചാറ്റ് തയ്യാറാക്കാന് സാധിക്കുമെന്ന് നിങ്ങള് കരുതിയില്ല അല്ലേ. ഗുണങ്ങള് എന്തൊക്കെയന്ന് നമുക്ക് നോക്കാം.
കൊളസ്ട്രോള് പരിഹരിക്കുന്നു
കൊളസ്ട്രോള് ഇന്ന് മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയില് വെല്ലുവിളി ഉയര്ത്തുന്നതാണ്. ഇതിന് പരിഹാരം കാണുന്നതിനും നല്ല കൊളസ്ട്രോള് വര്ദ്ധിപ്പിക്കുന്നതിനും വേണ്ടി ഈ ചാറ്റ് കഴിക്കാവുന്നതാണ്. ഇത് ഉച്ചക്കോ വൈകുന്നേരമോ കഴിക്കുന്നത് നല്ല കൊളസ്ട്രോള് വര്ദ്ധിപ്പിക്കുകയും മോശം കൊളസ്ട്രോള് ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിലൂടെ നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെ കുറക്കുകയും ഹൃദയം ശക്തിപ്പെടുത്തുകയും ചെയ്യാം.
പ്രമേഹത്തെ കുറക്കുന്നു
പ്രമേഹം എന്ന രോഗാവസ്ഥ പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്. പ്രധാനമായും ഭക്ഷണത്തില് തന്നെയാണ് മാറ്റം വരുത്തേണ്ടത്. പ്രമേഹത്തിന്റെ അളവിലുണ്ടാവുന്ന പ്രധാനമാറ്റത്തിലേക്ക് ഈ ചാറ്റ് സഹായിക്കുന്നു. ഇതിലുള്ള ഫൈബറും വിറ്റാമിനുകളും എല്ലാം പ്രമേഹത്തെ കുറക്കുകയും ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും ഇത് അല്പാല്പം കഴിച്ചാല് മതി.
കുടവയറിലെ കുറക്കുന്നു
അമിതവണ്ണം കൊണ്ടും കുടവയര് കൊണ്ടും കഷ്ടപ്പെടുന്നവര്ക്ക് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ ചാറ്റ്. ഇതിലുള്ള ഫൈബര് വിറ്റാമിന് ഘടകങ്ങള് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് രണ്ടാമതൊന്ന് ചിന്തിക്കാതെ പ്രവര്ത്തിക്കുന്നതാണ്. ആരോഗ്യ പ്രശ്നങ്ങളെ എല്ലാം പരിഹരിക്കുന്നതിനും വയറ്റിലെ കൊഴുപ്പുരുക്കുന്നതിനും സഹായിക്കുന്നു ഈ സൂപ്പര് ചാറ്റ്. ദിവസവും ശീലമാക്കുന്നത് വിശപ്പ് കുറക്കുകയും അത് വഴി ആരോഗ്യം വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു.
രക്തസമ്മര്ദ്ദത്തെ കുറക്കുന്നു
ജീവിത ശൈലി മാറ്റങ്ങള് നമ്മളെ ബാധിക്കുന്നത് പലപ്പോഴും രക്തസമ്മര്ദ്ദത്തിന്റെ രൂപത്തിലാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പെട്ടെന്ന് തന്നെ ഉപയോഗിക്കാവുന്നതാണ് ഈ ചാറ്റ്. നമ്മുടെ ആരോഗ്യത്തിനുണ്ടാവുന്ന പല പ്രശ്നങ്ങളേയും പൂര്ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും മികച്ചതാണ് ഈ ചാറ്റ്. ആരോഗ്യം എത്രത്തോളം പ്രതിസന്ധികള് ഇല്ലാതെ മുന്നോട്ട് പോവുന്നു എന്നത് നമുക്ക് കുറച്ച് ദിവസങ്ങള്ക്കുള്ളില് തന്നെ മനസ്സിലാക്കാന് സാധിക്കും.
എല്ലുകള്ക്ക് ആരോഗ്യം
എല്ലുകളുടെ ആരോഗ്യം നമ്മുടെ ജീവിതത്തില് വളരെ പ്രധാനപ്പെട്ടതാണ്. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ഈ ചാറ്റ് കഴിക്കാവുന്നതാണ്. എല്ലുകള്ക്ക് ബലവും കരുത്തും വര്ദ്ധിപ്പിക്കുകയും ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നതിന് നമുക്ക് ഈ ചാറ്റ് ശീലമാക്കാം. പ്രത്യേകിച്ച് പ്രായമായവരില് ഇത്തരം പ്രശ്നങ്ങള് വര്ദ്ധിക്കുന്ന സാഹചര്യത്തില് അതിനെ കൈകാര്യം ചെയ്യുന്നതിന് മികച്ചതാണ് ഈ ചാറ്റ്.
സന്ധിവേദനക്ക് പരിഹാരം
സന്ധിവേദന പോലുള്ള പ്രശ്നങ്ങള് കൊണ്ട് വലയുന്നവര്ക്കും പരിഹാരം കാണുന്നതാണ് ഈ ചാറ്റ്. ഇതിലുള്ള പ്രോട്ടീനും ഘടകങ്ങളും പ്രായമാവുമ്പോള് ഉണ്ടാവുന്ന സന്ധിവേദനയെ പൂര്ണമായും പരിഹരിക്കുകയും ആരോഗ്യത്തോടെ നിലനിര്ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. സ്ഥിരമായി നിങ്ങള്ക്ക് ഇത് കഴിക്കാവുന്നതാണ്.
രോഗത്തിന്റെ
മൂലകാരണം
കണ്ടെത്തി
നശിപ്പിക്കാന്
ഈ
സൂപ്പ്
മികച്ചത്
മൂന്ന്
ചേരുവയില്
സൂപ്പര്
മൈസൂര്പ്പാക്ക്