Just In
Don't Miss
- News
ലീഗിനെ ക്ഷണിക്കാന് ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല് അവര് വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന് നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്ഥി
- Sports
IND vs ENG: പൂനെയില് കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില് കാണികള്ക്ക് വിലക്ക്
- Automobiles
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്സ്; ബുക്കിംഗ് മൊബൈല് അപ്ലിക്കേഷന് വഴി
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബ്ലഡ് പ്രഷര്: ഈ തെറ്റിദ്ധാരണകള് പ്രശ്നമാകും
ആരോഗ്യകരമായ രക്തസമ്മര്ദ്ദ നില നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവര്ത്തനത്തെ സൂചിപ്പിക്കുന്ന അടയാളങ്ങളിലൊന്നാണ്. രക്തസമ്മര്ദ്ദത്തിലെ മാറ്റങ്ങള് നിങ്ങള് കാര്യമായി പരിഗണിക്കേണ്ട ഒന്നാണ്. കാരണം, അവ ചിലപ്പോള് പല ആരോഗ്യാവസ്ഥകളുടേയും ലക്ഷണങ്ങളുമാകാം. രക്തസമ്മര്ദ്ദവും കൂടിയാലും കുറഞ്ഞാലും നിങ്ങളുടെ ആരോഗ്യത്തിന് ദോഷമാണ്. ഉയര്ന്ന രക്തസമ്മര്ദ്ദം ഹൈപ്പര്ടെന്ഷന് എന്നും അറിയപ്പെടുന്നു, ഇത് നിങ്ങളില് ഹൃദ്രോഗത്തിനുള്ള സാധ്യത വളര്ത്തുന്നു. അതേസമയം കുറഞ്ഞ രക്തസമ്മര്ദ്ദം അല്ലെങ്കില് ഹൈപ്പോടെന്ഷന് തലകറക്കത്തിലേക്ക് നയിക്കുകയും ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.
Most read: 80% കോവിഡ് രോഗികളിലും വിറ്റാമിന് ഡി കുറവ്; പഠനം
രക്തസമ്മര്ദ്ദത്തിലെ ഈ പ്രധാന ഏറ്റക്കുറച്ചിലുകളുടെ കൃത്യമായ കാരണങ്ങളെക്കുറിച്ച് പലര്ക്കും അറിയില്ല. രക്തസമ്മര്ദ്ദത്തെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകള് ഉണ്ട്, ഇത് ശരിയായ പ്രതിരോധ നടപടികള് പാലിക്കുന്നതില് നിന്ന് നിങ്ങളെ തടയുന്നു. ഈ ലേഖനത്തില്, നിങ്ങള് അറിഞ്ഞിരിക്കേണ്ട രക്തസമ്മര്ദ്ദത്തെക്കുറിച്ചുള്ള പൊതുവായ ചില മിഥ്യാധാരണകള് വായിക്കൂ.

രക്തസമ്മര്ദ്ദത്തിലെ ഏറ്റക്കുറച്ചില് പ്രശ്നമാക്കേണ്ടതില്ല
രക്തസമ്മര്ദ്ദത്തിലെ ഏറ്റക്കുറച്ചിലുകള് പലരും അവഗണിക്കുന്നു. എന്നാല് ഇത് അപകടകരമായ പ്രവണതയാണ്. ഉയര്ന്ന രക്തസമ്മര്ദ്ദം ചില ഗുരുതരമായ ആരോഗ്യ അവസ്ഥകളുടെ ലക്ഷണമാകാം. കുറഞ്ഞ രക്തസമ്മര്ദ്ദം നിങ്ങളുടെ ദൈനംദിന പ്രവര്ത്തനങ്ങളില് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാല്, ബി.പി ഉള്ളവരെ സംബന്ധിച്ചിടത്തോളം അവരുടെ രക്തസമ്മര്ദ്ദ നില പതിവായി പരിശോധിക്കേണ്ടത്. കൂടാതെ മരുന്നുകള് ഉണ്ടെങ്കില് മുടങ്ങാതെ കഴിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

ഹൈ ബി.പി നിയന്ത്രിക്കാന് കഴിയില്ല
ഉയര്ന്ന രക്തസമ്മര്ദ്ദം ഒരിക്കല് വന്നുകഴിഞ്ഞാല് പലരും അതേ രോഗാവസ്ഥയോടെ ജീവിക്കുന്നു. ഇത് ചികിത്സിച്ച് മാറ്റാന് കഴിയില്ലെന്ന് പലരും വിശ്വസിക്കുന്നു. എന്നാല്, ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും പാലിച്ച് വൈദ്യസഹായത്തോടെ, ഉയര്ന്ന രക്തസമ്മര്ദ്ദം ഫലപ്രദമായി ചികിത്സിക്കാന് കഴിയും എന്ന് മനസ്സിലാക്കുക. കൃത്യമായ വ്യായാമം, ശരീരഭാരം നിയന്ത്രിക്കല്, ആരോഗ്യകരമായ ഭക്ഷണം, സമ്മര്ദ്ദ നിയന്ത്രണം, പുകവലി ഉപേക്ഷിക്കല് എന്നിവ രക്തസമ്മര്ദ്ദം കുറയ്ക്കാന് നിങ്ങളെ സഹായിക്കും.
Most read: ജോലിക്കാരായ സ്ത്രീകളാണോ? ആരോഗ്യം വച്ച് കളിക്കല്ലേ

ഉപ്പ് കുറയ്ക്കുന്നത് ഉയര്ന്ന രക്തസമ്മര്ദ്ദം തടയും
വളരെയധികം ഉപ്പ് കഴിക്കുന്നത് ബി.പി രോഗികള്ക്ക് ശരീരത്തിന് പ്രശ്നം സൃഷ്ടിക്കുന്നു. ഇത് വൃക്കയ്ക്കും ദോഷകരമാണ്. ആഹാരത്തില് ഉപ്പിന്റെ അളവ് കുറയ്ക്കുന്നതിലൂടെ നിങ്ങള്ക്ക് രക്തസമ്മര്ദ്ദം നിയന്ത്രിക്കാവുന്നതാണ്. എന്നാല് ഉപ്പ് കുറയ്ക്കുന്നതു കൊണ്ടുമാത്രം നിങ്ങള്ക്ക് രക്താതിമര്ദ്ദം നിയന്ത്രിക്കാനാവില്ല എന്നും മനസ്സിലാക്കുക. രക്താതിമര്ദ്ദത്തിനെതിരെ പോരാടുന്നതിന് ആരോഗ്യകരമായ ഒരു ജീവിതരീതി സ്വീകരിക്കേണ്ടതും പ്രധാനമാണ്.

രക്തസമ്മര്ദ്ദം നിയന്ത്രണവിധേയമായാല് ചികിത്സ നിര്ത്താം
രോഗലക്ഷണങ്ങള് നിയന്ത്രണത്തിലായാല് ആളുകള് മരുന്ന് കഴിക്കുന്നത് നിര്ത്തുന്നു. എന്നാല്, രക്തസമ്മര്ദ്ദ രോഗികള് നിങ്ങളുടെ ഡോക്ടറുടെ നിര്ദ്ദേശമില്ലാതെ ചികിത്സ നിര്ത്തരുത്. കൂടാതെ, ആവശ്യമായ എല്ലാ പ്രതിരോധ മാര്ഗ്ഗങ്ങളും ഭാവിജീവിതത്തില് പാലിക്കേണ്ടതും പ്രധാനമാണ്. ഭക്ഷണക്രമം, ജീവിതശൈലി, വ്യായാമം തുടങ്ങിയവ.
Most read:ഓട്സ് വെള്ളം ദിവസേന കുടിച്ചാല് മാറ്റം അത്ഭുതം

രക്തസമ്മര്ദ്ദം കുറഞ്ഞവര്ക്ക് കോഫി കഴിക്കാം
കഫീന് അമിതമായി ഉപയോഗിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് പലവിധത്തിലും ദോഷകരമാണ്. നിങ്ങള് ഉയര്ന്ന രക്തസമ്മര്ദ്ദത്താല് ബുദ്ധിമുട്ടുന്നുവെങ്കില് കഫീന് ഉപഭോഗം പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

എന്താണ് അമിത രക്തസമ്മര്ദ്ദം ?
ഹൃദയം പ്രവര്ത്തിക്കുന്നത് ഒരു പമ്പ് പോലെയാണ്. ഹൃദയത്തിന്റെ പമ്പിങിന് ശക്തി കൂടുന്നതിനനുസരിച്ച് അത്രയും ശക്തിയായി രക്തം പുറംതള്ളപ്പെടും. രക്തക്കുഴലുകളിലൂടെ പോകുമ്പോഴുള്ള ഈ രക്തത്തിന്റെ ഒഴുക്കിന്റെ ശക്തിയാണ് രക്തസമ്മര്ദ്ദം എന്നറിയപ്പെടുന്നത്. ഹൃദയം രക്തം പുറംതള്ളുന്ന സമയത്ത് രക്തക്കുഴലുകളില് അനുഭവപ്പെടുന്ന കൂടിയ മര്ദ്ദത്തിന് സിസ്റ്റോളിക് രക്തസമ്മര്ദ്ദം എന്നും രക്തം പുറംതള്ളി ഹൃദയം വിശ്രമിക്കുന്ന സമയത്ത് രക്തക്കുഴലുകളില് അനുഭവപ്പെടുന്ന മര്ദ്ദത്തെ ഡയസ്റ്റോളിക് രക്തസമ്മര്ദം എന്നും പറയുന്നു. അമിത രക്തസമ്മര്ദ്ദത്തെ തടയിടാന് നിങ്ങള്ക്ക് ചെയ്യാവുന്ന ചില സ്വാഭാവിക വഴികള് ഏതൊക്കെയെന്നു നോക്കാം.

വ്യായാമം
ഉയര്ന്ന രക്തസമ്മര്ദ്ദം കുറയ്ക്കാന് നിങ്ങള്ക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യങ്ങളില് ഒന്നാണ് വ്യായാമം. പതിവായി വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ഹൃദയത്തെ ശക്തമാക്കുകയും രക്തം പമ്പ് ചെയ്യുന്നതില് കൂടുതല് കാര്യക്ഷമവുമാക്കാന് സഹായിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ധമനികളിലെ മര്ദ്ദം കുറയ്ക്കുന്നു. വ്യായാമം പതിവാക്കുന്നത് രക്തസമ്മര്ദ്ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. രക്താദിമര്ദ്ദമുള്ളവര് ദിവസത്തില് 30 മിനിറ്റ് എങ്കിലും നടത്തത്തിനായി മാറ്റിവയ്ക്കുക.
Most read: കണ്ണുകള് വരളുന്നോ? അപകടം തടയാന് ശ്രദ്ധിക്കാം

ഉപ്പിന്റെ അളവ് കുറയ്ക്കുക
പല പഠനങ്ങളിലും ഉയര്ന്ന രക്തസമ്മര്ദ്ദമുള്ളവരിലെ ഹൃദയസംബന്ധമായ അസുഖങ്ങളുമായി ഉപ്പ് ബന്ധപ്പെട്ടിരിക്കുന്നു. അമിത രക്തസമ്മര്ദ്ദം ഉള്ളവര് ഉപ്പ് കഴിക്കുന്നത് കുറയ്ക്കണമെന്ന് ആരോഗ്യവിദഗ്ധര് നിര്ദേശിക്കുന്നു.

കഫീന് കുറയ്ക്കുക
കാപ്പിയില് കഫീന് അടങ്ങിയിരിക്കുന്നു. കാപ്പി അമിതമാകുന്നത് രക്തസമ്മര്ദ്ദത്തിനു വഴിവയ്ക്കുന്ന ഘടകമാണ്. എന്നാല് മിതമായ അളവിലുള്ള ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യുന്നില്ല. രക്തസമ്മര്ദ്ദം ഉള്ളവര് കാപ്പി കഴിക്കുന്നത് പരമാവധി കുറയ്ക്കുക.
Most read: കറപിടിച്ച മഞ്ഞപ്പല്ലിന് വിട; പല്ല് വെളുക്കാന്

സമ്മര്ദ്ദം നിയന്ത്രിക്കുക
ഉയര്ന്ന രക്തസമ്മര്ദ്ദത്തിനു കാരണമാകുന്ന പ്രധാന ഘടകമാണ് മാനസിക സമ്മര്ദ്ദം. അമിതമായി ടെന്ഷന് അടിക്കുമ്പോള് നിങ്ങളുടെ ശരീരം ഇതിനോട് പ്രതികരിക്കുന്നു. വേഗത്തിലുള്ളതയേറിയ ഹൃദയമിടിപ്പ് നിങ്ങളിലെ രക്തസമ്മര്ദ്ദം ഉയരാന് കാരണമാകുന്നു. പാട്ട് കേള്ക്കുക, ജോലിഭാരം കുറയ്ക്കുക, ധ്യാനം എന്നിവ നിങ്ങള്ക്ക് മാനസിക പിരിമുറുക്കം കുറയ്ക്കാനായി ചെയ്യാവുന്നതാണ്.

ശരീരഭാരം നിയന്ത്രിക്കുക
അമിതഭാരവും രക്തസമ്മര്ദ്ദവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അമിതഭാരമുള്ളവര്ക്ക് അവരുടെ ഹൃദയം കഠിനമായി പ്രവര്ത്തിക്കേണ്ടി വരുന്നു. ഇത് രക്തസമ്മര്ദ്ദം ഉയര്ത്താന് കാരണമാകുന്നു. അതിനാല് അമിതഭാരമുള്ളവര് വ്യായാമത്തിലൂടെയും മറ്റും നിങ്ങളുടെ ശരീരഭാരം ക്രമപ്പെടുത്തുക.
Most read: തോള് വേദന അലട്ടുന്നോ? പരിഹാരം ഈ മാറ്റങ്ങള്

പുകവലി ഉപേക്ഷിക്കുക
ഹൃദ്രോഗത്തിനുള്ള ശക്തമായ കാരണങ്ങളിലൊന്നാണ് പുകവലി. പുകയിലയിലെ രാസവസ്തുക്കള് രക്തക്കുഴലുകളെ തകരാറിലാക്കുന്നു. കാന്സറിനടക്കം കാരണമാകുന്ന ദുശ്ശീലമാണ് പുകവലി. ഉയര്ന്ന രക്തസമ്മര്ദ്ദവും ഹൃദ്രോഗ സാധ്യതയും വര്ദ്ധിപ്പിക്കുന്നതിനാല് പുകവലി ശീലം ഉപേക്ഷിക്കുന്നതാണ് ഉത്തമം

ആഹാരശീലം
രക്തസമ്മര്ദ്ദം ഉള്ളവര് അവരുടെ ആഹാരശീലവും ക്രമപ്പെടുത്തേണ്ടതുണ്ട്. പഞ്ചസാര അളവ് കുറയ്ക്കുക, പൊട്ടാസ്യം, കാല്സ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങള് കഴിക്കുക തുടങ്ങിയ വഴികള് സ്വീകരിക്കുക. ഇലക്കറികള്, തക്കാളി, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, തണ്ണിമത്തന്, വാഴപ്പഴം, അവോക്കാഡോ, ഓറഞ്ച്, ആപ്രിക്കോട്ട്, പാല്, തൈര്, ട്യൂണ, സാല്മണ്, പയര് എന്നിവ നല്ല അളവില് പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങളാണ്. ഇലക്കറികളില് നിന്നും ബീന്സ്, മത്തി, ടോഫു എന്നിവയില് നിന്നും നിങ്ങള്ക്ക് കാല്സ്യം ലഭിക്കും.