For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെസ്റ്റ്‌നൈല്‍ പനി ബാധിച്ച് മരിച്ചു: കരുതിയിരിക്കുക രോഗവും ലക്ഷണങ്ങളും

|

വെസ്റ്റ്‌നൈല്‍ പനി എന്നത് അത്രയേറെ പരിചിതമല്ലാത്ത ഒരു വാക്കാണ്. എന്നാല്‍ പകര്‍ച്ചവ്യാധിയായ വെസ്റ്റ്‌നൈല്‍ഫീവര്‍ ബാധിച്ച് 47 വയസ്സുള്ള വ്യക്തി മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പനി ബാധിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ രണ്ട് ദിവസം മുന്‍പാണ് മെഡിക്കല്‍ കോളജിലേക്ക് എത്തിയത്. രോഗിയോടൊപ്പം ആശുപത്രിയില്‍ നിന്ന രണ്ട് വ്യക്തികള്‍ക്കും പനി ബാധിച്ചിട്ടുണ്ട്. ക്യുലക്‌സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ച വ്യാധിയാണ് വെസ്റ്റ്‌നൈല്‍ പനി.

West Nile fever In Kerala

ഇത് സാധാരണയായി മുതിര്‍ന്നവരെയാണ് ബാധിക്കുന്നത്. ജപ്പാന്‍ ജ്വരം പോലെ തന്നെ കൊതുക് വഴി പകരുന്ന രോഗാവസ്ഥയാണ് ഇത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടക്ക് അണുബാധ മൂലം തൃശ്ശൂര്‍ ജില്ലയില്‍ ഉണ്ടാവുന്ന മൂന്നാമത്തെ മരണമാണ് ഇത്. മെഡിക്കല്‍ ഓഫീസില്‍ നിന്നുള്ള പ്രത്യേക സംഘം രോഗബാധിതനായി മരണപ്പെട്ട വ്യക്തിയുടെ വീട് സന്ദര്‍ശിക്കുകയും പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പ് ഇതിനെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വെസ്റ്റ്‌നൈല്‍ പനിയെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

എന്താണ് വെസ്റ്റ് നൈല്‍ വൈറസ്?

എന്താണ് വെസ്റ്റ് നൈല്‍ വൈറസ്?

എന്താണ് വെസ്റ്റ്‌നൈല്‍ വൈറസ് എന്നുള്ളത് പലര്‍ക്കും അറിയില്ല. ആദ്യമായി 1937-ലാണ് ഉഗാണ്ടയില്‍ ആദ്യമായി വെസ്റ്റ് നൈല്‍ വൈറസ് കണ്ടെത്തിയത്. ക്യുലക്‌സ് കൊതുകാണ് ഈ വൈറസ് പരത്തുന്നത്. ഇത് ഒരു ആര്‍എന്‍എ വൈറസാണ്. മുതിര്‍ന്നവരെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. കൊതുക് കടിയില്‍ നിന്ന് അല്‍പം മുന്‍കരുതല്‍ എടുക്കുന്നതിന് രോഗപശ്ചാത്തലത്തില്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്.

രോഗം പടരുന്നത് എങ്ങനെ?

രോഗം പടരുന്നത് എങ്ങനെ?

രോഗം പടരുന്നത് എങ്ങനെയെന്നത് അറിഞ്ഞിരിക്കണം. ഇത് പകരുന്നത് കൊതുകുലൂടെയാണ് എന്നതാണ് സത്യം. ഈ കൊതുകുകള്‍ പ്രധാനമായും ക്യൂലക്‌സ് ഇനത്തില്‍ പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. ആദ്യം കൊതുകുകള്‍ രോഗബാധിതരായ പക്ഷികളില്‍ നിന്നുള്ള രക്തം എടുക്കുമ്പോളാണ് രോഗബാധയുണ്ടാകുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രസ്ഥാവനയില്‍ പറഞ്ഞിട്ടുണ്ട്. അത് പിന്നീട് കൊതുകിന്റെ രക്തത്തില്‍ തുടരുകയും പിന്നീട് ഈ വൈറസ് കൊതുകിന്റെ ഉമിനീരിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ഇതിനുശേഷം, രോഗം ബാധിച്ച കൊതുക് ഏതെങ്കിലും മനുഷ്യനെയോ മൃഗത്തെയോ കടിക്കുമ്പോള്‍ ആ വൈറസ് കടിയേറ്റ വ്യക്തിയുടെ ശരീരത്തിലേക്ക് എത്തുന്നു. മനുഷ്യശരീരത്തില്‍ പ്രവേശിച്ചതിനുശേഷം, വൈറസ് പെരുകുകയും അസുഖത്തിലേക്ക് എത്തുകുയം ചെയ്യുന്നുണ്ട്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

വെസ്റ്റ് നൈല്‍ രോഗം ബാധിച്ചാല്‍ അത് എന്തൊക്കെ ലക്ഷണങ്ങളെയാണ് പ്രകടമാക്കുന്നത് എന്നുള്ളത് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ രോഗത്തെ അത് പലപ്പോഴും കൃത്യസമയത്ത് രോഗനിര്‍ണയം നടത്തുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നില്ല. എന്നാല്‍ രോഗബാധിതരില്‍ 80 ശതമാനത്തിലധികം പേരും പലപ്പോഴും വെസ്റ്റ് നൈല്‍ അണുബാധയുടെ ലക്ഷണങ്ങള്‍ കാണിക്കാത്തതാണ്. എന്നാല്‍ ബാക്കി വരുന്ന 20 ശതമാനം ആളുകളിലും രോഗലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. ഇതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

പനി, തലവേദന, കടുത്ത ക്ഷീണം, പേശി വേദന അല്ലെങ്കില്‍ ശരീര വേദന, ഛര്‍ദ്ദി അല്ലെങ്കില്‍ ഓക്കാനം, ചര്‍മ്മത്തില്‍ ചുണങ്ങു, ഇത് കൂടാതെ വീര്‍ത്ത ലിംഫ് ഗ്രന്ഥികളും ശ്രദ്ധിക്കണം. എന്നാല്‍ ഗുരുതരമായ അവസ്ഥയില്‍ പലപ്പോഴും കഠിനമായ അണുബാധയും അല്ലെങ്കില്‍ എന്‍സെഫലൈറ്റിസ്, മെനിഞ്ചൈറ്റിസ്, പക്ഷാഘാതം എന്നിവ ഉള്‍പ്പെടുന്ന മരണം വരെയുള്ള അപകടത്തിലേക്ക് നിങ്ങളെ നയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് വേണം ഇത്തരം ലക്ഷണങ്ങളെ കൈകാര്യം ചെയ്യുന്നതിന്. രോഗലക്ഷണങ്ങളെ ഒരിക്കലും നിസ്സാരമാക്കി വിടരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

എങ്ങനെ പ്രതിരോധിക്കാം

എങ്ങനെ പ്രതിരോധിക്കാം

എങ്ങനെയാണ് ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുക എന്നത് പലപ്പോഴും പലര്‍ക്കും അറിയില്ല. നമ്മുടെ പ്രതിരോധം കൊണ്ട് നമുക്ക് രോഗത്തെ ഒരു പരിധി വരെ തടയാവുന്നതാണ്. വെസ്റ്റ്‌നൈല്‍ കൊതുകാണ് ഇതിന്റെ കാരണക്കാരന്‍ എന്ന് നമുക്കറിയാം. അതുകൊണ്ട് രോഗത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ആദ്യം ശ്രദ്ധിക്കേണ്ടത് കൊതുകിനെ നശിപ്പിക്കുക എന്നതാണ്. കൊതുകിന്റെ ഉറവിടം ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുക. ഇത് കൂടാതെ എന്തെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ അതിനെ ഒരിക്കലും നിസ്സാരവത്കരിക്കരുത്. ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

യൂറിസ് ആസിഡ് അളവിലുമധികമെങ്കില്‍ അറിയണം അപകടം: കുറക്കാന്‍ വഴികള്‍യൂറിസ് ആസിഡ് അളവിലുമധികമെങ്കില്‍ അറിയണം അപകടം: കുറക്കാന്‍ വഴികള്‍

ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നവരെങ്കില്‍ അതിഗുരുതരം ഈ പ്രശ്‌നങ്ങള്‍ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നവരെങ്കില്‍ അതിഗുരുതരം ഈ പ്രശ്‌നങ്ങള്‍

English summary

Man dies of West Nile fever In Kerala: What is West Nile Virus Infection? How Does It Spread in malayalam.

West Nile Virus : 47-Year-Old Man Dies of West Nile Fever In Kerala: What Is West Nile Virus Infection? Know causes, symptoms, Treatment and How Does It Spread? explained in Malayalam
Story first published: Monday, May 30, 2022, 12:54 [IST]
X
Desktop Bottom Promotion