Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഡൽഹിയിൽ റെക്കോർഡ് ചൂട്: വിയർപ്പും ചർമ്മപ്രശ്നങ്ങളും ഒഴിവാക്കാൻ യാത്രക്കാർ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂലൈ 17: വ്യതിപാത യോഗം, രാഹുകാലം; ഇന്ന് ഈ തെറ്റുകൾ വരുത്തരുത്, ജാഗ്രത! -
ആകാശത്ത് വിസ്മയം! ഇന്ന് രാത്രി ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
രവി യോഗം: ഇന്ന് സാമ്പത്തിക നേട്ടത്തിനും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
ഈ വെള്ളിയാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും ഉറപ്പ്! -
2026 ജൂലൈ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊക്കെ? -
കർക്കടക സംക്രാന്തി: സൂര്യന്റെ രാശിമാറ്റം; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം!
പ്രതിരോധശക്തിക്കും ഹോര്‍മോണ്‍ വളര്‍ത്താനും തണുപ്പുകാലത്ത് ഗുണംചെയ്യും ഈ മഗ്നീഷ്യം ഭക്ഷണങ്ങള്‍
ശൈത്യകാലത്ത് ആരോഗ്യത്തോടെയിരിക്കാന്‍ നിങ്ങളുടെ ഡയറ്റ് ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. തണുപ്പുകാലത്ത് നിങ്ങളുടെ ശരീരത്തിന് അവശ്യം വേണ്ട ധാതുക്കളില്‍ ഒന്നാണ് മഗ്നീഷ്യം. തണുത്ത കാലാവസ്ഥയില്‍ സന്തോഷത്തിന്റെ ഹോര്‍മോണ്‍ എന്ന് വിളിക്കപ്പെടുന്ന സെറോടോണിന്റെ അളവ് ശരീരത്തില്‍ കുറയുന്നു. എന്നാല്‍, മഗ്നീഷ്യം നിങ്ങളുടെ ശരീരത്തിലെ സെറോടോണിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിലും എല്ലുകളുടെ രൂപീകരണത്തിലും സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും പ്രോട്ടീന്‍ രൂപീകരണത്തിലുമെല്ലാം മഗ്നീഷ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിലെ 300ലധികം എന്‍സൈമാറ്റിക് പ്രതിപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു അവശ്യ ധാതു കൂടിയാണ് മഗ്നീഷ്യം. ഈ ശൈത്യകാലത്ത് നിങ്ങള്‍ കഴിച്ചിരിക്കേണ്ട മഗ്നീഷ്യം അടങ്ങിയ ചില മികച്ച ഭക്ഷണങ്ങള്‍ ഇതാ.

ഇലക്കറികള്‍
ചീര, കടുക്, കെയ്ല്തുടങ്ങിയ ഇലക്കറികള്‍ മഗ്നീഷ്യം സമ്പന്നമായി അടങ്ങിയ ഭക്ഷണങ്ങളാണ്. ഉയര്‍ന്ന പോഷകഗുണങ്ങളും ഈ ഭക്ഷണങ്ങളിലുണ്ട്. അര കപ്പ് ചീരയില്‍ ഏകദേശം 78 മില്ലിഗ്രാം മഗ്നീഷ്യം വരെ അടങ്ങിയിട്ടുണ്ട്.

നട്സ്, വിത്തുകള്‍
കശുവണ്ടി, നിലക്കടല, ബദാം എന്നിവ മഗ്നീഷ്യം നിറഞ്ഞ ഭക്ഷണങ്ങളാണ്. വറുത്ത ബദാമില്‍ 8 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. വറുത്ത കശുവണ്ടിയില്‍ 72 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. നിലക്കടലയില്‍ 49 ശതമാനം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. മത്തങ്ങ വിത്തില്‍ ഏകദേശം 150 മില്ലിഗ്രാം മഗ്നീഷ്യം ഉണ്ട്. ശൈത്യകാലത്ത് മഗ്നീഷ്യം അളവ് ഉയര്‍ത്താനായി നട്സും വിത്തുകളും കഴിക്കുന്നത് വളരെയേറെ ഗുണം ചെയ്യും.

ഡാര്‍ക്ക് ചോക്ലേറ്റ്
ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇതില്‍ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു ചോക്ലേറ്റ് ബാറില്‍ ഏകദേശം 64 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.

ടോഫു
നിങ്ങള്‍ ഒരു വെജിറ്റേറിയന്‍ ആണെങ്കില്‍ ടോഫു നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണമാണ്. ഇതില്‍ 35 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. വളരെ പോഷകഗുണമുള്ളതും കുറഞ്ഞ കലോറി അടങ്ങിയ ഭക്ഷണവുമാണ് ടോഫു.

ഗോതമ്പ്
അരിയാഹാരത്തിന് പകരമായ പലരും ഗോതമ്പ് ഭക്ഷണത്തിലേക്ക് മാറിയിട്ടുണ്ട്. ഇതെല്ലാം ഗോതമ്പിന്റെ പോഷകഗുണത്താലാണ്. ഒരു കപ്പ് ഗോതമ്പില്‍ ഏകദേശം 160 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.

വാഴപ്പഴം
മഗ്നീഷ്യത്തിന്റെ ഏറ്റവും മികച്ച ഉറവിടമാണ് വാഴപ്പഴം. പൊട്ടാസ്യം, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, ഫൈബര്‍, മാംഗനീസ് എന്നിവയും ഇതില്‍ ആവശ്യത്തിന് അടങ്ങിയിട്ടുണ്ട്. ഒരു വാഴപ്പഴത്തില്‍ ഏകദേശം 37 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.

അവോക്കാഡോ
ഒരു അവോക്കാഡോയില്‍ ഏകദേശം 58 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ശരീരത്തിന് ആവശ്യമായ ആരോഗ്യകരമായ കൊഴുപ്പുകളും ഇവയില്‍ ധാരാളമുണ്ട്.

മഗ്നീഷ്യം കുറഞ്ഞാലുള്ള പ്രശ്നങ്ങള്‍
ലിംഗഭേദവും പ്രായവും അനുസരിച്ച് മഗ്നീഷ്യത്തിന്റെ ശരാശരി ദൈനംദിന ഉപഭോഗം വ്യത്യാസപ്പെടുന്നു. പ്രായപൂര്‍ത്തിയായ പുരുഷന്മാര്ക്ക് പ്രതിദിനം 400-420 മില്ലിഗ്രാം മഗ്നീഷ്യം ആവശ്യമാണ്. സ്ത്രീകള്‍ക്ക് ഇത് പ്രതിദിനം 310-320 മില്ലിഗ്രാം ആണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും പ്രതിദിനം 350-360 മില്ലിഗ്രാം മഗ്നീഷ്യം ആവശ്യമാണ്. മഗ്നീഷ്യം കുറഞ്ഞാല്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഓസ്റ്റിയോപൊറോസിസ്, പ്രമേഹം, മൈഗ്രെയ്ന് തലവേദന തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. മഗ്നീഷ്യം കുറഞ്ഞാലുള്ള ആദ്യ ലക്ഷണങ്ങളാണ് വിശപ്പില്ലായ്മ, ക്ഷീണവും ബലഹീനതയും, പേശീവലിവ്, ഓക്കാനം, ഛര്‍ദ്ദി എന്നിവ. മഗ്നീഷ്യം വളരെ വലിയ തോതില്‍ കുറഞ്ഞാല്‍ അസാധാരണമായ ഹൃദയ താളം, വ്യക്തിത്വ മാറ്റങ്ങള്‍, ഓസ്റ്റിയോപൊറോസിസ്, മരവിപ്പ്, ഇക്കിളി എന്നിവയിലേക്ക് നയിച്ചേക്കാം.

മഗ്നീഷ്യത്തിന്റെ ഗുണങ്ങള്‍
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ കാല്‍സ്യത്തിനൊപ്പം മഗ്നീഷ്യവും ഒരു വലിയ പങ്കുവഹിക്കുന്നു. ആരോഗ്യകരമായ അസ്ഥി രൂപീകരണത്തിന് സഹായിക്കുകയും അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥി സംബന്ധമായ ആരോഗ്യ അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കാനും മഗ്നീഷ്യത്തിന് കഴിയും. അസ്ഥികളുടെ ആരോഗ്യം പ്രത്യക്ഷമായും പരോക്ഷമായും മെച്ചപ്പെടുത്താന്‍ മഗ്നീഷ്യം സഹായിക്കുന്നു.

പ്രതിരോധശേഷി കൂട്ടുന്നു
മസ്തിഷ്കവും പേശികളുമായി ബന്ധപ്പെട്ട മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രോഗപ്രതിരോധ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കാനും മഗ്നീഷ്യം നിങ്ങളെ സഹായിക്കുന്നു. മഗ്നീഷ്യം സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് വിവിധ രോഗങ്ങള്‍, അണുബാധകള്‍ എന്നിവയ്ക്കെതിരെ പോരാടാനുള്ള ശക്തി ലഭിക്കും.

പേശികളുടെ ആരോഗ്യം
പേശികളുടെ ആരോഗ്യം വളര്‍ത്താന്‍ സഹായിക്കുന്ന ഒരു ധാതുവാണ് മഗ്നീഷ്യം. നിങ്ങളുടെ ശരീരത്തിലെ മഗ്നീഷ്യം അളവ് കുറയുമ്പോള്‍ പേശികള്‍ വളരെയധികം ചുരുങ്ങും. ഇത് പേശിവലിവിലേക്ക് നയിക്കും. അതിനാല്‍, നിങ്ങളുടെ ഭക്ഷണത്തില്‍ ദിവസവും ശരിയായ അളവില്‍ മഗ്നീഷ്യം അടങ്ങിയ ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടുത്തുക.

മെറ്റബോളിസം മെച്ചപ്പെടുത്തുന്നു
മനുഷ്യ ശരീരത്തിലെ 300ലധികം എന്‍സൈം പ്രതിപ്രവര്‍ത്തനങ്ങളുടെ ഒരു പ്രധാന ഭാഗമാണ് മഗ്നീഷ്യം. അവയുടെ നിയന്ത്രണം മഗ്നീഷ്യത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കുന്നു. മഗ്നീഷ്യം നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മെറ്റബോളിസത്തെ സഹായിക്കുന്ന ന്യൂക്ലിക് ആസിഡുകളുടെയും പ്രോട്ടീനുകളുടെയും സമന്വയത്തിനുള്ള ഒരു പ്രധാന ധാതുവാണ് മഗ്നീഷ്യം.

വിഷാദം കുറയ്ക്കുന്നു
വിഷാദരോഗികള്‍ക്ക് മഗ്നീഷ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. മഗ്നീഷ്യത്തിന്റെ അളവ് നാഡികളുടെ പ്രവര്‍ത്തനത്തെയും നിങ്ങളുടെ മാനസികാവസ്ഥയെയും സ്വാധീനിക്കുന്നു. കുറഞ്ഞ അളവിലുള്ള മഗ്നീഷ്യം വിഷാദരോഗത്തിന് കാരണമാകും. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.



Click it and Unblock the Notifications