For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇഞ്ചി-കാരറ്റ്സൂപ്പ്; കലോറികുറഞ്ഞ ശൈത്യകാല റെസിപ്പി

|

ആരോഗ്യ സംരക്ഷണത്തിൽ ശൈത്യ കാലം ഏറ്റവും അധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കാലമാണ്. എന്നാൽ പലപ്പോഴും ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്ന കാര്യം പലർക്കും അറിയുകയില്ല. തണുപ്പ് കാലം തന്നെയാണ് രോഗങ്ങളുടെ തുടക്കകാലവും. അതിനെ ഓരോന്നോരോന്നായി പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ ഒരു കിടിലന്‍ സൂപ്പ് തയ്യാറാക്കാവുന്നതാണ്. തണുപ്പ് കാലം പലപ്പോഴും പനി, ജലദോഷം, ചുമ, തണുപ്പ്, ദഹന പ്രശ്നങ്ങൾ, അമിതവിശപ്പ് എല്ലാം വില്ലനായി മാറുന്ന ഒന്നാണ്. എന്നാൽ ഈ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഇഞ്ചി, കാരറ്റ് സൂപ്പ് ഉപയോഗിക്കാവുന്നതാണ്.

Most read: 30കഴിഞ്ഞ സ്ത്രീ ഈ ടെസ്റ്റുകൾ ചെയ്യണം,കാരണം ഗുരുതരംMost read: 30കഴിഞ്ഞ സ്ത്രീ ഈ ടെസ്റ്റുകൾ ചെയ്യണം,കാരണം ഗുരുതരം

എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി എങ്ങനെ സൂപ്പ് തയ്യാറാക്കണം എന്നുള്ളത് പലർക്കും അറിയുകയില്ല. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന സൂപ്പ് ആണ് ഇഞ്ചി, കാരറ്റ് സൂപ്പ്. ഇതിന്‍റെ പ്രത്യേകത എന്ന് പറയുന്നത് കലോറി വളരെയധികം കുറവാണ് എന്നുള്ളതാണ്. ഇത് അമിതവണ്ണത്തിനും ശരീരത്തിലെ കൊഴുപ്പ് ഉരുക്കുന്നതിനും സഹായിക്കുന്നുണ്ട്. എങ്ങനെ ഈ കിടിലൻ സൂപ്പ് തയ്യാറാക്കാം എന്നും എന്താണ് ഇതിന്‍റെ ആരോഗ്യ ഗുണങ്ങൾ എന്നും നമുക്ക് നോക്കാം. ശൈത്യകാലത്തെ നേരിടുന്നതിന് ഏറ്റവും അധികം സഹായിക്കുന്നുണ്ട് ഇഞ്ചി- കാരറ്റ് സൂപ്പ്. കൂടുതല്‍ അറിയാൻ വായിക്കൂ....

തയ്യാറാക്കുന്നത് എങ്ങനെ?

തയ്യാറാക്കുന്നത് എങ്ങനെ?

എങ്ങനെ കാരറ്റ് ഇഞ്ചി സൂപ്പ് തയ്യാറാക്കാം എന്ന് നോക്കാവുന്നതാണ്. അതിന് വേണ്ടി കാരറ്റ്, അൽപം കാപസിക്കം സെലറി, വെളുത്തിള്ളി ഒലീവ് ഓയിൽ വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. മുകളിൽ പറഞ്ഞ പച്ചക്കറികളെല്ലാം മിക്സ് ചെയ്ത് ഇത് അൽപം ഒലീവ് ഓയിലിൽ വഴറ്റിയെടുക്കുക. നല്ലതു പോലെ വഴറ്റിയ ശേഷം ഇതിലേക്ക് അൽപം വെള്ളം ചേർക്കേണ്ടതാണ്. നല്ലതു പോലെ വഴറ്റിയ ശേഷം ഇതിലേക്ക് അൽപം വെണ്ണയും ഉപ്പും മിക്സ് ചെയ്യാവുന്നതാണ്. ഇത് നിങ്ങൾക്ക് ചൂടോടെ തന്നെ ഉപയോഗിക്കാം. ആരോഗ്യ സംരക്ഷണത്തിന് ഈ ശൈത്യകാലത്ത് ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഒന്നാണ് ഈ സൂപ്പ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

എപ്പോൾ കഴിക്കണം?

എപ്പോൾ കഴിക്കണം?

എപ്പോൾ ഈ സൂപ്പ് കഴിക്കണം എന്നുള്ളത് വളരെയധികം വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. കാരണം അമിതവിശപ്പിനെ നിയന്ത്രിക്കുന്ന കാര്യത്തിൽ എന്നും ഈ സൂപ്പ് മികച്ചത് തന്നെയാണ്. അതുകൊണ്ട് മെയിൻ കോഴ്സ് കഴിക്കുന്നത് പോലെ ഈ സൂപ്പ് ഉപയോഗിക്കാമോ എന്നുള്ളത് ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് നല്ലതു പോലെ വിശക്കുമ്പോൾ ഈ സൂപ്പ് കഴിക്കുന്നത് വിശപ്പിനെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. നിങ്ങൾ അതിന് പകരം ഒരിക്കലും ജങ്ക്ഫുഡും മറ്റും കഴിക്കരുത്. ഇത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ആരോഗ്യം നൽകുന്നതോടൊപ്പം തന്നെ തയ്യാറാക്കുന്നതിനും ഏറ്റവും എളുപ്പം തന്നെയാണ് ഈ ഇഞ്ച് കാരറ്റ് സൂപ്പ്. ഇനി ഇതിന്‍റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

 വിശപ്പ് കുറക്കാൻ

വിശപ്പ് കുറക്കാൻ

തണുപ്പ് കാലത്ത് വില്ലനാവുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് അമിതവിശപ്പ്. അതിന് പ്രതിരോധിക്കുന്നതിന് വലിച്ച് വാരി കഴിക്കുമ്പോൾ അത് നിങ്ങളുടെ അമിതവണ്ണത്തിനും കാരണമാകുന്നുണ്ട്. എന്നാൽ ഇനി ഈ പ്രശ്നത്തെ ഇല്ലാതാക്കി വിശപ്പ് കുറക്കുന്നതിന് ഈ കിടിലൻ സൂപ്പ് കഴിക്കാവുന്നതാണ്. എത്ര വലിയ വിശപ്പിനേയും പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഈ സൂപ്പ്. അതുകൊണ്ട് ദിവസവും ശീലമാക്കിയാലും അമിതവണ്ണമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. സംശയിക്കാതെ ഇത്തരം അവസ്ഥകളെ തരണം ചെയ്യുന്നതിന് ഈ സൂപ്പ് ധാരാളമാണ്.

ആസ്ത്മ പ്രതിരോധിക്കും

ആസ്ത്മ പ്രതിരോധിക്കും

ആസ്ത്മ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ്. ഇതിൽ തണുപ്പ കാലം ഏറ്റവും അധികം വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. എന്നാൽ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഈ സൂപ്പ് കഴിക്കാവുന്നതാണ്. ഇത് ആസ്ത്മക്ക് ആശ്വാസവും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഒരിക്കലും മരുന്നുകൾ കഴിച്ച് മാറ്റുന്നതിനേക്കാൾ ആരോഗ്യം നല്‍കുന്നത് സൂപ്പിലൂടെ തന്നെയാണ്.

ജലദോഷപ്പനി

ജലദോഷപ്പനി

ജലദോഷപ്പനിയിലൂടെ അത് നിങ്ങളെ വലക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ നല്ല ചൂടുള്ള സൂപ്പ് കഴിക്കുന്നതിലൂടെ അത് എത്ര വലിയ ജലദോഷപ്പനിയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ജലദോഷപ്പനിക്ക് പരിഹാരം കാണുന്നതിനും തണുപ്പ് കാലത്തുണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമാക്കാവുന്നതാണ്.

 രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ

രോഗപ്രതിരോധ ശേഷി കുറയുന്നതിന്‍റെ ഫലമായാണ് പലപ്പോഴും നിങ്ങളിൽ രോഗങ്ങൾ വർദ്ധിക്കുന്നത്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഈ കിടിലന്‍ സൂപ്പ് തയ്യാറാക്കി കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ചതാണ്. തണുപ്പ് കാലത്തുണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് എന്നും ആരോഗ്യത്തോടെ ഇരിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ഈ ഇഞ്ചി -കാരറ്റ് സൂപ്പ്.

കലോറി കുറവ്

കലോറി കുറവ്

കലോറി കുറവുള്ള ഒന്നാണ് ഈ സൂപ്പ്. അതുകൊണ്ട് തന്നെ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഈ കലോറി കുറവുള്ള സൂപ്പ് സ്ഥിരം കഴിക്കാവുന്നതാണ്. ഇത് എല്ലാ ദിവസവും കഴിക്കുന്നത് അമിതവണ്ണത്തെ പൂർണമായും ഇല്ലാതാക്കി പേശീബലത്തിനും കൊഴുപ്പുരുക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട്. സ്ഥിരമാക്കുന്നതിലൂടെ യാതൊരു വിധത്തിലുള്ള ദോഷവും ഇല്ല എന്നത് തന്നെയാണ് കാര്യം.

English summary

Low Calorie Carrot Ginger Soup Recipe For Winter Season

Here is the recipe of low calorie carrot ginger soup. Read on to know how it is beneficial for winter season.
Story first published: Monday, December 16, 2019, 13:19 [IST]
X
Desktop Bottom Promotion