For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാര്‍ഡിയാക് അറസ്റ്റ് നിസ്സാരമല്ല: ഭക്ഷണമാവാം വില്ലന്‍

|

നമുക്കറിയാവുന്ന പല പ്രശസ്തരും ഈ അടുത്ത കാലത്തായി കാര്‍ഡിയാക് അറസ്റ്റ് മൂലം മരണപ്പെട്ടത് നാം വായിച്ചു. കഴിഞ്ഞ വര്‍ഷം പുനീത് രാജ്കുമാറും ബിഗ് ബോസ് 13 ജേതാവ് സിദ്ധാര്‍ത്ഥ് ശുക്ലയും ഹൃദയാഘാതം മൂലം പെട്ടെന്നാണ് മരണപ്പെട്ടത്. ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് അറിയിക്കേണ്ടതിന്റെ പ്രാധാന്യം ന്നെയാണ് ഇതെല്ലാം നമ്മളെ എടുത്ത് കാണിക്കുന്നത്. പുരുഷന്മാരും സ്ത്രീകളും വ്യത്യസ്ത രീതികളില്‍ ഈ ജീവിതശൈലി രോഗത്തെ നേരിടേണ്ടി വരുന്നുണ്ട്. അത് പലപ്പോഴും നാം കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന പാനീയവും തമ്മില്‍ ബന്ധമുണ്ടാക്കുന്നുണ്ട്. ഹൃദയപേശികളിലേക്ക് ഓക്സിജന്‍ എത്തിക്കുന്ന രക്തയോട്ടം കുറയുകയോ തടസ്സപ്പെടുകയോ ചെയ്യുമ്പോള്‍ ഹൃദയാഘാതം സംഭവിക്കുന്നു എന്ന് നമുക്കറിയാം. ഹൃദയം നല്‍കുന്ന ധമനികളുടെ തടസ്സം അല്ലെങ്കില്‍ കഠിനമായ സങ്കോചം കാരണം ഹൃദയാഘാതത്തിന്റെ അറിയപ്പെടുന്ന ലക്ഷണങ്ങളില്‍ നെഞ്ചുവേദന, ശ്വാസതടസ്സം എന്നിവ ഉണ്ടാവുന്നുണ്ട്.

തണുപ്പോടൊപ്പം വിയര്‍പ്പ്, ഓക്കാനം, മുകളിലെ ശരീര ഭാഗത്തായി ഉണ്ടാവുന്ന വേദന അല്ലെങ്കില്‍ തലകറക്കം എന്നിവയെല്ലാം ശ്രദ്ധിക്കണം. കഠിനമായ നെഞ്ചുവേദനയില്‍ നിന്ന് ഹൃദയാഘാതം നമ്മുടെ നെഞ്ചില്‍ മുറുകെ പിടിക്കുന്നതായി നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ഹൃദയാഘാതവും നിശബ്ദമാണെന്ന് നമ്മളില്‍ പലര്‍ക്കും അറിയാം, ആരോഗ്യ വിദഗ്ധര്‍ വെളിപ്പെടുത്തിയിരിക്കുന്നത് സ്ത്രീകളില്‍, ഹൃദയാഘാതത്തിന്റെ സാധാരണമല്ലാത്ത ലക്ഷണങ്ങള്‍ കാണുന്നുണ്ട് എന്നതാണ്. ശ്വാസം, ഛര്‍ദ്ദി അല്ലെങ്കില്‍ ഓക്കാനം, നെഞ്ചിന്റെ മധ്യഭാഗത്തല്ല, ഇടതുവശത്തോ കൈകളിലോ ഉണ്ടാകാവുന്ന വിയര്‍പ്പ് അല്ലെങ്കില്‍ വേദന എന്നിവയെല്ലാം ശ്രദ്ധിക്കണം. ഏതൊക്കെ ഭക്ഷണപാനീയങ്ങള്‍ കഴിക്കാന്‍ പാടില്ല എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം

കൊറോണറി ആര്‍ട്ടറി രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തടയാന്‍ ചില ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ വരെ ആവശ്യപ്പെടുന്നുണ്ട്. പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് കാരണമാകുന്ന ഭക്ഷണപാനീയങ്ങള്‍ പട്ടികപ്പെടുത്ത ഏതൊക്കെയാണ് ഒഴിവാക്കേണ്ടവ ഏതൊക്കെയാണ് ഹൃദയത്തിന് മാരകമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നവ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്. ഒഴിവാക്കേണ്ട ഭക്ഷണപാനീയങ്ങളെക്കുറിച്ച് ഈ ലേഖനത്തില്‍ നമുക്ക് നോക്കാം.

മദ്യപാനങ്ങളും മയക്കുമരുന്നുകളും

മദ്യപാനങ്ങളും മയക്കുമരുന്നുകളും

അമിതമായ മദ്യപാനം അപകടമുണ്ടാക്കുന്നതാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. പുകയില, സിഗരറ്റ്, മദ്യം, ധാരാളം സൈക്കോട്രോപിക് അടങ്ങിയിട്ടുള്ള ഡ്രഗ്‌സ് ആസക്തിയുള്ള പദാര്‍ത്ഥങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് മയക്കുമരുന്ന് ഉപയോഗം. ഓരോ വ്യക്തിയും പുകയില, സിഗരറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് പരമാവധി ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കുന്നതിന് ഇതെല്ലാം ശ്രദ്ധിക്കണം.

നിക്കോട്ടിന്‍ അധിഷ്ഠിത പാനീയങ്ങള്‍

നിക്കോട്ടിന്‍ അധിഷ്ഠിത പാനീയങ്ങള്‍

കഫീന്‍ ഉപഭോഗത്തില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം കൂടുതല്‍ കഫീന്‍ ഉപയോഗിക്കുന്ന ആളുകളുടെ ഹൃദയത്തില്‍ അപകടകരമായ ആര്‍റിത്മിയകള്‍ എളുപ്പത്തില്‍ വികസിച്ചേക്കാം, ഇത് കൗമാരക്കാരിലും മുതിര്‍ന്നവരിലും ഹൃദ്രോഗസംബന്ധമായ അസ്വസ്ഥതകളിലേക്ക് നയിക്കുന്നു. ഗ്വാറാന, ജിന്‍സെങ്, ടോറിന്‍ തുടങ്ങിയ പതിവ് ചേരുവകളില്‍ നിരവധി ഊര്‍ജ്ജ പാനീയങ്ങളില്‍ കഫീന്‍ സാന്ദ്രതയുണ്ട്. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ഉയര്‍ന്ന പഞ്ചസാര

ഉയര്‍ന്ന പഞ്ചസാര

മധുരം പലര്‍ക്കും അപകടമുണ്ടാക്കുന്ന ഒന്നാണ്. മധുരത്തോടൊപ്പം ഫ്രക്ടോസ് അടിസ്ഥാനമാക്കിയുള്ള പാനീയങ്ങളും ഭക്ഷണങ്ങളും ഉപയോഗിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അമിതമായ പഞ്ചസാര സാധാരണമായി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിച്ചേക്കാം. അതേസമയം ചോക്ലേറ്റുകള്‍, മറ്റ് പഞ്ചസാര അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങള്‍ എന്നിവ നിങ്ങളുടെ അവയവങ്ങളെ സാരമായി ബാധിക്കും. ഇത് ഹൃദയാഘാതത്തിന് കാരണമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇത് കൂടാതെ വളരെ ഗുരുതരമായ ഹൃദയാഘാത അസ്വസ്ഥതകളിലേക്ക് നിങ്ങള്‍ എത്തുന്നു. അതുകൊണ്ട് മധുരം അല്‍പം ശ്രദ്ധിക്കണം.

ട്രാന്‍സ് ഫാറ്റ് അധിഷ്ഠിത ഭക്ഷണം

ട്രാന്‍സ് ഫാറ്റ് അധിഷ്ഠിത ഭക്ഷണം

പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍, പിസ്സ, പാസ്ത തുടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗം പരമാവധി കുറക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ കൂടുതല്‍ ബേക്ക് ചെയ്ത ഉല്‍പ്പന്നങ്ങള്‍ ഭക്ഷണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ കഴിക്കുന്ന പൂരിത കൊഴുപ്പിന്റെ അളവ് പരിമിതപ്പെടുത്തുന്നത് നിങ്ങളുടെ രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ധമനികളുടെ രോഗസാധ്യത കുറയ്ക്കുന്നതിനുമുള്ള വളരെ ഫലപ്രദമായ ഒരു ശീലമാണ് ഇതെന്നത് ഓര്‍ത്തിരിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ നിസ്സാരമായി കണക്കാക്കിയാല്‍ അറ്റാക്ക് പോലുള്ളവ നിങ്ങളെ ബാധിക്കുന്നുണ്ട്.

ബീഫ് പോലുള്ള ഭക്ഷണങ്ങള്‍

ബീഫ് പോലുള്ള ഭക്ഷണങ്ങള്‍

ബീഫ് അല്ലെങ്കില്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങള്‍ അല്ലെങ്കില്‍ കൊഴുപ്പ് പൊതുവെ കൂടിയവ ഒന്നും കഴിക്കാന്‍ പാടില്ല. ഇത് മാത്രമല്ല ചില ഭക്ഷണങ്ങളില്‍ പൂരിത കൊഴുപ്പ് അതിന്റെ ഇരട്ടിയായി മാറുന്നുണ്ട്. അവയ്ക്ക് സാധാരണയായി പോഷകമൂല്യം ഇല്ല എന്ന് മാത്രമല്ല ഇത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നുണ്ട്. ഇത് നിങ്ങളുടെ ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കും. കൊഴുപ്പുകള്‍, വറുത്ത ഭക്ഷണങ്ങള്‍, മുട്ട, മുട്ട വിഭവങ്ങള്‍, സംസ്‌കരിച്ച മാംസം, മധുരമുള്ള പാനീയങ്ങള്‍ എന്നിവയെല്ലാം ഇത്തരം അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആരോഗ്യകരമായ ജീവിത ശൈലി വേണം പിന്തുടരുന്നതിന്. ഇത് തന്നെയാണ് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത്. അതായത് ഉപ്പ്, കൊഴുപ്പ് കുറഞ്ഞ ഭക്ഷണക്രമം, പച്ചക്കറി പഴങ്ങളും സലാഡുകളും അടങ്ങിയ ഭക്ഷണങ്ങള്‍, സാധ്യമെങ്കില്‍ കുറഞ്ഞത് 30 മുതല്‍ 45 മിനിറ്റ് വരെ ശാരീരിക വ്യായാമം അല്ലെങ്കില്‍ സാധ്യമെങ്കില്‍ ആഴ്ചയില്‍ 5 മുതല്‍ 6 തവണ വരെ വ്യായാമം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കി കാണരുത്. അത് നിങ്ങളില്‍ കൂടുതല്‍ അപകടം ഉണ്ടാക്കുന്നതാണ് എന്ന് മനസ്സിലാക്കേണ്ടതാണ്. കാരണം ഇന്നത്തെ കാലത്ത് കാര്‍ഡിയാക് അറസ്റ്റ് പലരേയും മരണത്തിലേക്ക് എത്തുന്നതാണ്. അതുകൊണ്ട് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം.

പൊക്കിള്‍ക്കൊടി രക്തം കൊണ്ട് എച്ച് ഐ വി ചികിത്സ: വിശദീകരണവുമായി ഗവേഷകലോകംപൊക്കിള്‍ക്കൊടി രക്തം കൊണ്ട് എച്ച് ഐ വി ചികിത്സ: വിശദീകരണവുമായി ഗവേഷകലോകം

ചെവിയുടെ അണുബാധ ചെറുക്കാന്‍ ഈ ഭക്ഷണങ്ങള്‍ ധാരാളംചെവിയുടെ അണുബാധ ചെറുക്കാന്‍ ഈ ഭക്ഷണങ്ങള്‍ ധാരാളം

English summary

List of Foods And Drink Can Cause Cardiac Arrest In Malayalam

Here in this article we have listed some food and drink can cause cardiac arrest in malayalam
X
Desktop Bottom Promotion