For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത് പഴകിയ ചുമയും കൊല്ലുന്ന ജലദോഷവും മാറ്റും ഒറ്റമൂലി

|

ചുമയുടേയും ജലദോഷത്തിന്റേയും തൊണ്ടവേദനയുടേയും കാലമാണ് ഇനി വരാന്‍ പോവുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. ഇത്തരം അവസ്ഥയില്‍ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്നുള്ളതിനെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല. എങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ എപ്പോഴും ചില അരുതുകള്‍ ഉണ്ടാവുന്നുണ്ട്. തണുപ്പ് കാലം എന്നത് പലര്‍ക്കും പേടി സ്വപ്‌നമാണ്. ഈ സമയം രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു അവസ്ഥയാണ് ഉണ്ടാവുന്നത്. മകരം കോച്ചുന്ന തണുപ്പാണ് ഇനി വരാന്‍ ഇരിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതുകൊണ്ട് തന്നെ നാം പല വിധത്തിലുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.

Liquorice For Cough And Cold

ചുമയും ജലദോഷവും തണുപ്പ് കാലത്തിന്റെ പാര്‍ശ്വഫലങ്ങളാണ്. വീട്ടില്‍ അടങ്ങി ഒതുങ്ങി ഇരുന്നാലും ഇത്തരം വെല്ലുവിളികള്‍ നമ്മളെ ബാധിച്ച് കൊണ്ടിരിക്കും. എന്നാല്‍ ചുമ വിട്ടുമാറാതെ നില്‍ക്കുന്നതും തുടര്‍ച്ചയായി ഉണ്ടാവുന്നതും നമ്മളെ ക്ഷീണിപ്പിക്കും എന്നതാണ് സത്യം. ഇത് മടുപ്പും ഉണ്ടാക്കുന്നു. ഇതിന്റെ ഫലമായി തൊണ്ട് വേദന, നെഞ്ച് വേദന തുടങ്ങിയ അസ്വസ്ഥതകളും വര്‍ദ്ധിക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും തൊണ്ടവേദന, ചുമ, ജലദോഷം എന്നീ അവസ്ഥകളില്‍ പരിഹാരം കാണുന്നതിനും നമുക്ക് ചില മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. അതില്‍ ഒന്നാണ് ഇരട്ടിമധുരം. ഇത് ഉപയോഗിക്കുന്നത് പല രോഗാവസ്ഥകളില്‍ നിന്നും നമുക്ക് പരിഹാരം കാണുന്നു.

എന്തുകൊണ്ട് ഇരട്ടിമധുരം?

എന്തുകൊണ്ട് ഇരട്ടിമധുരം?

ആയുര്‍വ്വേദ ഉത്പന്നങ്ങളില്‍ നിര്‍ബന്ധമായും ഉപയോഗിക്കുന്നതാണ് ഇരട്ടിമധുരം. അത്രയേറെ ആരോഗ്യ ഗുണങ്ങള്‍ ഇതിനുണ്ട് എന്നതാണ് തെളിയിക്കുന്നതും. ഇരട്ടി മധുരം കഴിക്കുന്നത് നിങ്ങളുടെ ചുമ, തൊണ്ട വേദന പോലുള്ള എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചുമ, തൊണ്ടവേദന എന്നിവയ്ക്കുള്ള പഴക്കമുള്ള വീട്ടുവൈദ്യമാണ് ഇരട്ടിമധുരം. ഇതിന്റെ ഗുണങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതും ആണ്. ഒരു വ്യക്തിയുടെ ആരോഗ്യവും ക്ഷേമവും വര്‍ദ്ധിപ്പിക്കുന്ന ഒന്നിലധികം ഔഷധ ഗുണങ്ങളാണ് ഇരട്ടിമധുരം നല്‍കുന്നത്. അതുകൊണ്ട് തന്നെ ചുമക്കും ജലദോഷത്തിനും മാത്രമല്ല, ഇതിലൂടെ മറ്റ് ചില ഗുണങ്ങളും ഉണ്ടാവുന്നുണ്ട് എന്നതാണ് സത്യം.

ഇരട്ടി മധുരത്തിന്റെ ഗുണങ്ങള്‍

ഇരട്ടി മധുരത്തിന്റെ ഗുണങ്ങള്‍

മികച്ച ദഹനത്തിന് സഹായിക്കുന്നു ഇരട്ടി മധുരം. ഇത് കൂടാതെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആര്‍ത്തവ വേദനക്ക് പരിഹാരം കാണുന്നതിനും ഇരട്ടി മധുരം സഹായിക്കുന്നു. ഇത് കൂടാതെ ഇത് വായുടെ ആരോഗ്യത്തിനും സഹായിക്കുന്നു. പല്ലുകള്‍ ആരോഗ്യത്തോടെ ഇരിക്കുന്നതിനും വായ്‌നാറ്റം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ഇരട്ടി മധുരം സഹായിക്കുന്നു. ഇത് കൂടാതെ ചര്‍മ്മസംരക്ഷണത്തിനും മികച്ചതാണ് എന്നതാണ് സത്യം. താരന്‍ മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ് ഇരട്ടിമധുരം.

കഴിക്കുന്നതിലെ പ്രശ്‌നങ്ങള്‍

കഴിക്കുന്നതിലെ പ്രശ്‌നങ്ങള്‍

ഇരട്ടി മധുരത്തിന് ഒരു പ്രത്യേക രുചിയാണ്. കയ്പ്പല്ലെങ്കിലും ഇതിന് മധുരമുള്ള ചവര്‍പ്പുള്ള ഒരു രുചിയായതിനാല്‍ പലര്‍ക്കും ഇത് നേരിട്ട് കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണാന്‍ മറ്റ് ചില വഴികള്‍ നമുക്ക് ആലോചിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും ദോഷകരമല്ലാത്ത വഴികളായിരിക്കണം. നിങ്ങള്‍ക്ക് ജലദോഷം ചുമ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഇരട്ടിമധുരം ഇനി പറയുന്ന പ്രകാരം ഉപയോഗിക്കാവുന്നതാണ്.

ഇരട്ടിമധുരം വെള്ളം

ഇരട്ടിമധുരം വെള്ളം

ഇരട്ടി മധുരം കഴിക്കുമ്പോള്‍ അത് വെള്ളം രൂപത്തില്‍ കഴിക്കാവുന്നതാണ്. നിങ്ങള്‍ക്ക് തൊണ്ട വേദന പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിനും ജലദോഷത്തെ ചെറുക്കുന്നതിനും അതില്‍ നിന്ന് ആശ്വാസം നല്‍കുന്നതിനും ഇരട്ടിമധുരം വെള്ളം രൂപത്തില്‍ കഴിക്കാം. അതിന് വേണ്ടി നമുക്ക് അതിരാവിലെ തന്നെ ഇരട്ടിമധുരം വെള്ളം കവിള്‍ കൊള്ളാവുന്നതാണ്. ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ഇരട്ടിമധുരത്തിന്റെ പൊടി ചേര്‍ത്ത് കവിള്‍ കൊള്ളാം. ഇത് നിങ്ങള്‍ക്ക് തൊണ്ട വേദനക്കും മറ്റ് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇനി പൊടി ഇല്ലാത്തവര്‍ക്ക് ഇതിന്റെ ചെറിയ കഷ്ണങ്ങള്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത് അത് കൊണ്ട് കവിള്‍ കൊള്ളാവുന്നതാണ്.

ഇരട്ടിമധുരം ചായ

ഇരട്ടിമധുരം ചായ

ഇരട്ടിമധുരം ചായയും ഗുണങ്ങള്‍ ഏറെയുള്ളതാണ്. ഇത് മാത്രമല്ല ശരീരത്തിനും മനസ്സിനും ഊര്‍ജ്ജം നല്‍കുന്നതിനും ആരോഗ്യത്തിനും എല്ലാം നമുക്ക് ഇരട്ടിമധുരം ശീലമാക്കാം. ഒരു ദിവസം രണ്ട് മൂന്ന് തവണ ഈ ചായ ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചുമക്ക് പരിഹാരം കാണുകയും നെഞ്ച് വേദന പോലുള്ള പ്രതിസന്ധിയെ ഇല്ലാതാക്കുകയും ചെയ്യുന്നു. നല്ലതുപോലെ തിളപ്പിച്ച് കുടിച്ചാല്‍ ഗ്യാസ് പോലുള്ള പ്രശ്‌നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കാം. അതിന് വേണ്ടി വെള്ളം നല്ലതുപോലെ തിളപ്പിച്ച് അതിലേക്ക് ഇരട്ടിമധുരത്തിന്റെ വേരുകള്‍ ചതച്ചത് ചേര്‍ക്കണം. പിന്നീട് അഞ്ച് മിനിറ്റ് വേവിക്കുക. കഴിക്കാന്‍ നേരം അരിച്ചെടുത്ത് അല്‍പം തേനും മിക്‌സ് ചെയ്ത് കഴിക്കാം. വേണമെങ്കില്‍ തുളസിയും ഇഞ്ചിയും ചേര്‍ത്താല്‍ ഉഗ്രനാണ്.

ഇരട്ടിമധുരം പൊടി

ഇരട്ടിമധുരം പൊടി

ഇരട്ടി മധുരം കഷ്ണങ്ങള്‍ പൊടിച്ച് നിങ്ങള്‍ക്ക് സൂക്ഷിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചായയിലോ വെള്ളത്തിലോ ചേര്‍ത്ത് ആവശ്യാനുസരണം കഴിക്കാം. ഇത് കൂടാതെ അല്‍പം ഇരട്ടിമധുരം പൊടി എടുത്ത് തേനില്‍ ചാലിച്ച് കഴിക്കാവുന്നതാണ്. ചെറുചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്ത് കഴിക്കാം. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും പെട്ടെന്നുള്ള ഒറ്റമൂലിയാണ് ഇരട്ടിമധുരം പൊടി. ഇതിലൂടെ എത്ര പഴകിയ തൊണ്ട വേദനയും ചുമയും ജലദോഷവും ഇല്ലാതാക്കാം.

കാലിലെ നീര്, മുട്ടുവേദന: യൂറിക് ആസിഡ് ഗുരുതരം: ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍കാലിലെ നീര്, മുട്ടുവേദന: യൂറിക് ആസിഡ് ഗുരുതരം: ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

പവനമുക്താസനം: നടുവേദന തീവ്രമെങ്കിലും മാറ്റാം: സുഖകരമായ ദഹനവുംപവനമുക്താസനം: നടുവേദന തീവ്രമെങ്കിലും മാറ്റാം: സുഖകരമായ ദഹനവും

English summary

Liquorice For Cough And Cold And How To Use It In Malayalam

Here in this article we are discussing about how to use Liquorice for cough and cold in malayalam. Take a look.
Story first published: Friday, November 18, 2022, 13:10 [IST]
X
Desktop Bottom Promotion