Just In
- 5 hrs ago
ബുദ്ധിസാമര്‍ത്ഥ്യത്താല്‍ എവിടെയും വിജയിക്കും, ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നക്ഷത്രക്കാര്‍
- 7 hrs ago
ഒരു കാലില്‍ മാത്രം കറുത്ത ചരട് കെട്ടുന്നത് എന്തിന്? ചരട് കെട്ടേണ്ട കാല് ഇത്, മാറിയാല്‍ ദോഷം
- 10 hrs ago
വീട്ടില്‍ അറ്റാച്ച്ഡ് ബാത്റൂം ഉള്ളവര്‍ ശ്രദ്ധിക്കൂ; വാസ്തുദോഷം വരുത്തും കുടുബത്തിന് ദോഷം
- 12 hrs ago
ലക്ഷണങ്ങള്‍ ഉണ്ടാകില്ല, തിരിച്ചറിയാന്‍ പ്രയാസം; ഈ 5 തരം കാന്‍സര്‍ കുട്ടികളില്‍ വില്ലന്‍
Don't Miss
- News
കടുവയെ കൊണ്ട് പൊറുതി മുട്ടി, വനംവകുപ്പിന് അനക്കമില്ല, ദേശീയ പാത ഉപരോധിച്ച് നാട്ടുകാര്‍
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Movies
കോമ്പ്രമൈസ് ചെയ്യുമോ! പാക്കേജ് ഉണ്ട്, മൂന്ന് പേരെ തിരഞ്ഞെടുക്കാം; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മാലാ പാർവതി
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
ആര്‍ത്തവം രണ്ട് ദിവസമോ: നിറം പിങ്ക്, ഇവര്‍ ഒന്ന് ശ്രദ്ധിക്കണം
പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകളിലും ആര്‍ത്തവം 23- 35 വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ സംഭവിക്കുന്നതാണ്. ഇത് സാധാരണ ആര്‍ത്തവ ദൈര്‍ഘ്യമാണ്. എന്നാല്‍ ചിലരില്‍ ആര്‍ത്തവം ആദ്യത്തെ രണ്ട് ദിവസം മാത്രമേ ഉണ്ടാവുന്നുള്ളൂ. അതാകട്ടെ പിങ്ക് നിറത്തിലും കൂടിയാണെങ്കില്‍ അല്പം ശ്രദ്ധിക്കണം.
മറ്റ് പല അനാരോഗ്യകരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നതാണ് ഇത്തരത്തിലുള്ള ആര്‍ത്തവ പ്രശ്നങ്ങള്‍ എന്നത് നിങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ പല സ്ത്രീകളും നിസ്സാരമാക്കിയും അവഗണിച്ചും വിടുന്നു. ഇത് പിന്നീട് ഗുരുതരമായ അവസ്ഥയുണ്ടാക്കുന്ന ഒന്നാണ് എന്ന് പിന്നീട് നിങ്ങള്‍ക്ക് മനസ്സിലാവുന്നു. പിങ്ക് നിറത്തിലുള്ള ആര്‍ത്തവത്തെക്കുറിച്ചും ഇതിന്റെ കാരണങ്ങളെക്കുറിച്ചും എങ്ങനെ പരിഹരിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ
ഹോര്‍മോണ്‍ മാറ്റങ്ങള്‍ നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. പലപ്പോഴും ഈസ്ട്രജന്റെ അളവിലുണ്ടാവുന്ന മാറ്റങ്ങള്‍ നമ്മുടെ ആര്‍ത്തവ നിറത്തെ പിങ്ക് നിറത്തിലേക്ക് എത്തിച്ചേക്കാം. ആര്‍ത്തവത്തിന്റെ ആരോഗ്യത്തിന് ഈസ്ട്രജന് അത്യാവശ്യമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ആര്‍ത്തവം കൃത്യമായി വരാതിരിക്കുകയോ അല്ലെങ്കില്‍ ആര്‍ത്തവത്തില്‍ രക്തക്കുറവോ ഉണ്ടാവുമ്പോള്‍ ഈസ്ട്രജന്റെ അഭാവം അല്പം ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആര്‍ത്തവരക്തം കുറയുന്നതിനും ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങളിലേക്കും നയിക്കുന്നു. ഇത് കൂടാതെ ചൂടുള്ള ഫ്ലാഷുകള്‍, ഉറക്കമില്ലായ്മ, വിഷാദരോഗം, ഏകാഗ്രതയില്ലായ്മ, ശരീരഭാരം വര്‍ദ്ധിക്കുക, മൂത്രനാളിയിലെ അണുബാധ എന്നിവയെല്ലാം ഈസ്ട്രജന്റെ ഏറ്റക്കുറച്ചിലിലേക്ക് നിങ്ങളെ എത്തിച്ചേക്കാം.

ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
വിവിധ തരത്തിലുള്ള ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നവരിലും ഇതേ അവസ്ഥയുണ്ടാവുന്നു. കാരണം ഇത് നിങ്ങളില്‍ കൃത്രിമ ഈസ്ട്രജന് അസന്തുലിതാവസ്ഥ സൃഷ്ടിച്ചേക്കാം. തല്‍ഫലമായി നിങ്ങള്‍ക്ക് ഇളം പിങ്ക് ഡിസ്ചാര്‍ജ് അല്ലെങ്കില്‍ സ്പോട്ടിംഗ് ഉണ്ടാവുന്നു. ചില അവസരങ്ങളില്‍ ഇവ മരുന്നുകളുമായി പൊരുത്തപ്പെട്ടതിന് ശേഷം പലപ്പോഴും സ്പോട്ടിംങ് ആര്ത്തവത്തിനിടക്ക് ഉണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.

ഓവുലേഷന് സ്പോട്ടിംഗ്
ആര്‍ത്തവം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ രക്തസ്രാവം ഉണ്ടാവുന്നുവോ? എന്നാല്‍ അത് അര്‍ത്ഥമാക്കുന്നത് പലപ്പോഴും നിങ്ങളില്‍ ഓവുലേഷന് സംഭവിച്ചു എന്നാണ്. ഇതിന്റെ ഫലമായി പലരിലും മിഡ് സൈക്കിള്‍ സ്പോട്ടിംഗ് അനുഭവപ്പെടുന്നു. ഈ സമയത്ത് കൂടുതല്‍ പ്രത്യുത്പാദന ശേഷിയുള്ള സെര്‍വ്വിക്കല്‍ ഡിസ്ചാര്‍ജ് ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ പിങ്ക് നിറത്തില്‍ കാണപ്പെടുന്നത്. ഇതിനടൊപ്പം സ്ത്രീകളില്‍ അടിവയറ്റില്‍ വേദനയും ഉണ്ടാവുന്നു. ശരീരത്തിന്റെ താപനിലയിലും മാറ്റം കാണുന്നു. അണ്ഡോത്പാദനം ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ ഗര്‍ഭിണിയാകാനുള്ള സാധ്യത കൂടുതലാണ്.

ഓവേറിയന്‍ സിസ്റ്റ്
ഓവേറിയന്‍ സിസ്റ്റ് നിങ്ങള്‍ക്ക് ഇത്തരത്തില്‍ അപകടാവസ്ഥ ഉണ്ടാക്കുന്നതാണ്. ഇത്തരം സിസ്റ്റുകള്‍ അണ്ഡാശയത്തില്‍ അപകടാവസ്ഥ ഉണ്ടാക്കുകയും അണ്ഡോത്പാദന സമയത്ത് അണ്ഡം പുറത്ത് വരാത്ത അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി പലപ്പോഴും സിസ്റ്റ് വര്‍ദ്ധിക്കുന്നു. ആദ്യ ഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ കാണപ്പെടുന്നില്ല. എന്നാല്‍ പതുക്കെ അത് നിങ്ങളുടെ ആര്‍ത്തവത്തില്‍ മാറ്റം വരുത്തുകയും ആര്‍ത്തവമില്ലാത്ത അവസ്ഥയും ആര്‍ത്തവ രക്തം കുറയുന്ന അവസ്ഥയും പിങ്ക് നിറത്തിലുള്ള ആര്‍ത്തവവും എല്ലാം ഉണ്ടാവുന്നു. നിങ്ങളുടെ പെല്‍വിസില്‍ വേദനയോ ഭാരമോ അല്ലെങ്കില്‍ വയറു വീര്‍ക്കുന്നതോ എല്ലാം ശ്രദ്ധിക്കേണ്ടതാണ്.

ഇംപ്ലാന്റേഷന്
നിങ്ങളില്‍ ബീജസങ്കലനം നടന്നതിന് ശേഷം ഗര്‍ഭധാരണ സാധ്യത ഉണ്ടെങ്കില്‍ അവരില്‍ പിങ്ക് നിറത്തിലുള്ള സ്പോട്ടിംങ് കാണുന്നതിനുള്ള സാധ്യതയുണ്ട്. ഇത് അര്‍ത്ഥമാക്കുന്നത് ഇംപ്ലാന്റേഷന് നടക്കുന്നു എന്നാണ്. അതായത് ഭ്രൂണം ഗര്‍ഭാശയഭിത്തിയില്‍ പറ്റിപ്പിടിച്ച് വളരുന്നതിനെ കണക്കാക്കുന്നതാണ് ഇംപ്ലാന്റേഷന്. ഈ സമയം ചെറിയ രീതിയിലുള്ള സ്പോട്ടിംങ് ഉണ്ടായേക്കാം. ഇത് എല്ലാ സ്ത്രീകളിലും ഉണ്ടായിക്കൊള്ളണം എന്നില്ല. ഇത് കൂടാതെ ഇടക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നത്, മോണിംഗ് സിക്നസ്, സ്തനങ്ങളില്‍ അസ്വസ്ഥത, ക്ഷീണം എന്നിവയെല്ലാം ഗര്‍ഭലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

എക്ടോപിക് ഗര്‍ഭം
എക്ടോപിക് ഗര്ഭാവസ്ഥയുള്ളവരിലും ഇതേ പിങ്ക് നിറത്തിലുള്ള ഡിസ്ചാര്‍ജ് ഉണ്ടാവുന്നു. ഫലോപിയന്‍ ട്യൂബില്‍ നിന്ന് ഗര്‍ഭപാത്രത്തിലേക്ക് പോവാതെ ഭ്രൂണം അവിടെ തന്നെ സ്ഥിതി ചെയ്യുന്ന അവസ്ഥയുണ്ടാവുന്നു. ഈ അവസ്ഥയെ എക്ടോപിക് പ്രഗ്നന്‍സി എന്ന് വിളിക്കുന്നു. ഈ അവസ്ഥയില്‍ നിങ്ങള്‍ക്ക് സ്പോട്ടിംങ് കാണപ്പെടുന്നു. അതും ചിലപ്പോള്‍ പിങ്ക് നിറത്തിലാണ് കാണപ്പെടുന്നത്. ഇതോടൊപ്പം പെല്‍വിക് ഭാഗത്ത് വേദന, തലകറക്കം, ബോധക്ഷയം, സ്വകാര്യഭാഗത്ത് സമ്മര്‍ദ്ദം എന്നിവ അനുഭവപ്പെടും. ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ട ഗുരുതരമായ അവസ്ഥയാണ്.

അബോര്ഷന്
നിങ്ങള്‍ ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ പലപ്പോഴും അബോര്ഷന് പോലുള്ളവ ഉണ്ടാവുന്നു. ഗര്‍ഭിണികളില്‍ 10 മുതല്‍ 20 ശതമാനം വരെ ഗര്‍ഭം അബോര്ഷനില് അവസാനിക്കുന്നു, സാധാരണയായി ഗര്‍ഭസ്ഥശിശു 10 ആഴ്ച ഗര്‍ഭാവസ്ഥയില്‍ എത്തുന്നതിന് മുമ്പ് തന്നെ ലക്ഷണങ്ങള്‍ കാണപ്പെടുന്നു. ഇതില്‍ വരുന്നതാണ് സ്പോട്ടിംങ് പോലുള്ളവ. ഈ സമയത്ത് പിങ്ക് നിറത്തിലുള്ള രക്തസ്രാവമോ അല്ലെങ്കില്‍ കഠിന രക്തസ്രാവമോ ഉണ്ടായേക്കാം. ഇത് കൂടാതെ അടിവയറ്റിലെ വേദന അല്ലെങ്കില്‍ മലബന്ധം, ആര്‍ത്തവം പോലെ ടിഷ്യൂകള്‍ പുറത്തേക്ക് പോവുന്നത്, തലകറക്കം, ബോധക്ഷയം എന്നിവയെല്ലാം ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ടത്
നിങ്ങളില്‍ പിങ്ക് നിറത്തില്‍ ഡിസ്ചാര്‍ജ് ഉണ്ടെങ്കില്‍ അത് ആര്‍ത്തവം തുടങ്ങുന്നതിന്റെ ലക്ഷണമാവാം. എന്നാല്‍ സ്ഥിരമായി ഈ അവസ്ഥയുണ്ടാവുകയാണെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അണ്ഡാശയ സിസ്റ്റുകള്‍ പോലുള്ള അവസ്ഥയാണെങ്കില്‍ ചിലരില്‍ ശസ്ത്രക്രിയ ആവശ്യമായി വരാം. ഇത് കൂടാതെ ഫലോപിയന്‍ ട്യൂബില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ഡോക്ടറെ ഉടന്‍ കാണുന്നതിന് ശ്രദ്ധിക്കണം. എന്ത് തന്നെയായാലും ആരോഗ്യകരമായ ജീവിത ശൈലിയും ഭക്ഷണ രീതിയും പിന്തുടരുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ അസ്വാഭാവികത ആരോഗ്യത്തിന്റെ കാര്യത്തില്‍ തോന്നിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിനും ശ്രദ്ധിക്കുക.