For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഠിനമായ വേദന നല്‍കുന്ന മൂത്രാശയ കാന്‍സര്‍; ഈ ജീവിതശൈലി മാറ്റത്തിലൂടെ ചെറുക്കാം

|

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വരാവുന്ന ഒരു കാന്‍സറാണ് മൂത്രാശയ ക്യാന്‍സര്‍. ശരീരത്തിന്റെ താഴത്തെ ഭാഗത്താണ് മൂത്രസഞ്ചി സ്ഥിതി ചെയ്യുന്നത്. നെഫ്രോണുകള്‍ എന്നറിയപ്പെടുന്ന ചെറിയ ട്യൂബുലാര്‍ സെല്ലുകള്‍ നമ്മുടെ രക്തത്തില്‍ നിന്നും മൂത്രത്തില്‍ നിന്നും വിഷവസ്തുക്കളെ ഫില്‍ട്ടര്‍ ചെയ്യുകയും തുടര്‍ന്ന് മൂത്രാശയത്തിലേക്ക് കടത്തിവിടുകയും ചെയ്യുന്നു. മൂത്രാശയത്തില്‍ നിന്ന് ഇവ മൂത്രനാളിയിലൂടെ കടന്നുപോകുന്നതുവരെ കുറച്ച് സമയത്തേക്ക് മൂത്രം സംഭരിക്കുന്നു. മൂത്രാശയത്തിന്റെ ആന്തരിക സ്തരത്തിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരാന്‍ തുടങ്ങുമ്പോള്‍, ഈ അവസ്ഥയെ ബ്ലാഡര്‍ ക്യാന്‍സര്‍ എന്ന് വിളിക്കുന്നു.

Most read: പുതുവര്‍ഷത്തില്‍ ശരീരം മികച്ചതാക്കണോ? ഈ ജീവിതശൈലീ മാറ്റം സഹായിക്കുംMost read: പുതുവര്‍ഷത്തില്‍ ശരീരം മികച്ചതാക്കണോ? ഈ ജീവിതശൈലീ മാറ്റം സഹായിക്കും

സാധാരണയായി, മൂത്രസഞ്ചിയിലെ ഏറ്റവും ഉള്ളിലാണ് കാന്‍സര്‍ വികസിക്കാന്‍ തുടങ്ങുന്നത്. കൂടാതെ, കാന്‍സര്‍ ചിലപ്പോള്‍ പേശികളിലേക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും. മൂത്രാശയ കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍ ഇടുപ്പ് വേദന, ശക്തമായതും ഇടയ്ക്കിടെയുമുള്ള മൂത്രമൊഴിക്കാനുള്ള പ്രേരണ, മൂത്രമൊഴിക്കുമ്പോള്‍ അടിവയറ്റിലെ വേദന, മൂത്രത്തില്‍ രക്തം, എന്നിവയാണ്. ഈ രോഗത്തിന്റെ സാധ്യത ഇല്ലാതാക്കുക എന്നതാണ് ഇത് തടയാനുള്ള എളുപ്പവഴി. മൂത്രാശയ ക്യാന്‍സര്‍ തടയാന്‍ നിങ്ങളുടെ ജീവിതത്തില്‍ ശീലിക്കേണ്ട് ചില മാറ്റങ്ങള്‍ ഇതാ.

മൂത്രാശയ ക്യാന്‍സറിന് സാധ്യത കൂടുതല്‍ ഇവര്‍ക്ക്

മൂത്രാശയ ക്യാന്‍സറിന് സാധ്യത കൂടുതല്‍ ഇവര്‍ക്ക്

പുകവലിക്കുന്നവരില്‍ ബ്ലാഡര്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത പൊതുവെ കൂടുതലാണ്. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും ഈ ക്യാന്‍സറുകള്‍ക്ക് കാരണമാകാം. ജങ്ക് ഫുഡുകളും പ്രോസസ് ചെയ്ത ഭക്ഷണങ്ങളും ഹാനികരമായ രാസവസ്തുക്കളും കീടനാശിനികളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചിലര്‍ക്ക് മൂത്രാശയ ക്യാന്‍സര്‍ വരുത്തും.

ആവശ്യത്തിന് വെള്ളം കുടിക്കുക

ആവശ്യത്തിന് വെള്ളം കുടിക്കുക

മൂത്രാശയ അര്‍ബുദം തടയുന്നതിനുള്ള ഒരു ഫലപ്രദമായ വഴിയാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. വൃക്കകള്‍ രക്തത്തില്‍ നിന്ന് ഫില്‍ട്ടര്‍ ചെയ്ത വിഷവസ്തുക്കള്‍ മൂത്രസഞ്ചിയിലാണ് സംഭരിക്കപ്പെടുന്നത്. ഈ ദോഷകരമായ വിഷവസ്തുക്കളുമായി മൂത്രസഞ്ചിയുടെ ആന്തരിക പാളി ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നത് ക്യാന്‍സറിന് കാരണമാകും. അതിനാല്‍, ധാരാളം വെള്ളം കുടിച്ച് മൂത്രത്തിലെ വിഷവസ്തുക്കളെ നേര്‍പ്പിക്കേണ്ടത് പ്രധാനമാണ്. ദിവസം മുഴുവന്‍ ആവശ്യത്തിന് വെള്ളം കുടിക്കുക. മൂത്രമൊഴിക്കാതെ അധികനേരം പിടിച്ചുനില്‍ക്കുകയും ചെയ്യരുത്.

Most read:ശൈത്യകാല രോഗങ്ങള്‍ അടുക്കില്ല; ഈ ഭക്ഷണങ്ങളിലുണ്ട് തടയിടാനുള്ള വഴിMost read:ശൈത്യകാല രോഗങ്ങള്‍ അടുക്കില്ല; ഈ ഭക്ഷണങ്ങളിലുണ്ട് തടയിടാനുള്ള വഴി

പഴങ്ങളും പച്ചക്കറികളും കഴിക്കുക

പഴങ്ങളും പച്ചക്കറികളും കഴിക്കുക

ചില പഠനങ്ങള്‍ പറയുന്നത്, പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ സഹായത്താല്‍ മൂത്രാശയ ക്യാന്‍സര്‍ തടയാന്‍ സഹായിക്കുമെന്നാണ്. കാന്‍സര്‍ തടയാനായി ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് തീര്‍ച്ചയായും ഫലങ്ങളുണ്ടാക്കും. ഇതിലൂടെ ചില തരത്തിലുള്ള ക്യാന്‍സറിനുള്ള സാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കും.

പുകവലി ഒഴിവാക്കുക

പുകവലി ഒഴിവാക്കുക

മൂത്രാശയ കാന്‍സറുകളുടെ പ്രധാന കാരണങ്ങളിലൊന്നാണ് പുകവലി. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ അഭിപ്രായത്തില്‍, പുകവലിക്കാത്തവരേക്കാള്‍ പുകവലിക്കുന്ന ആളുകള്‍ക്ക് മൂത്രാശയ ക്യാന്‍സര്‍ വരാനുള്ള സാധ്യത മൂന്നിരട്ടിയാണ്. മൂത്രാശയ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള ക്യാന്‍സറിനെ തടയാന്‍ പുകവലി ഒഴിവാക്കുന്നതാണ് നല്ലത്.

Most read:വേഗത്തില്‍ പടരുന്ന ആമാശയ ക്യാന്‍സര്‍; രക്ഷനേടാന്‍ ഈ ജീവിതശൈലി മാറ്റംMost read:വേഗത്തില്‍ പടരുന്ന ആമാശയ ക്യാന്‍സര്‍; രക്ഷനേടാന്‍ ഈ ജീവിതശൈലി മാറ്റം

ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

മൂത്രാശയ അര്‍ബുദത്തിന്റെ ഏതെങ്കിലും പ്രാരംഭ ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുകയാണെങ്കില്‍, ഉടന്‍ തന്നെ അത് പരിശോധിക്കുക. കൃത്യസമയത്ത് നിങ്ങള്‍ പരിശോധന നടത്തിയാല്‍, നേരത്തെയുള്ള രോഗനിര്‍ണയം നിങ്ങളുടെ ചികിത്സയെ നല്ല രീതിയില്‍ സഹായിക്കും. മൂത്രാശയ ക്യാന്‍സറിനുള്ള ഏതെങ്കിലും അപകട ഘടകവുമായി നിങ്ങള്‍ സമ്പര്‍ക്കം പുലര്‍ത്തുന്നതായി നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇത്തരത്തിലുള്ള ക്യാന്‍സറിന്റെ കുടുംബ ചരിത്രമുണ്ടെങ്കില്‍ ഉടനെ ചികിത്സ തേടുക.

രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക

രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക

ജൈവ രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന ഫാക്ടറികളിലെ തൊഴിലാളികള്‍ക്കും ചുറ്റുപാടുമുള്ള ആളുകള്‍ക്കും മൂത്രാശയ അര്‍ബുദത്തിനുള്ള സാധ്യത ഏറെയാണ്. അത്തരം ദോഷകരമായ രാസവസ്തുക്കള്‍ എക്‌സ്‌പോഷര്‍ ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഒരു സ്ഥലത്താണ് നിങ്ങള്‍ ജോലി ചെയ്യുന്നതെങ്കില്‍ എല്ലാ തൊഴില്‍ സുരക്ഷാ നിയമങ്ങളും പാലിക്കുക.

Most read:ഉറക്ക തകരാറുകള്‍ പലവിധം; കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ അപകടംMost read:ഉറക്ക തകരാറുകള്‍ പലവിധം; കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ അപകടം

English summary

Lifestyle Tips To Prevent Bladder Cancer in Malayalam

Both men and women are at an equal risk of bladder cancer. Here are some lifestyle tips to prevent bladder cancer. Take a look.
Story first published: Saturday, December 10, 2022, 11:30 [IST]
X
Desktop Bottom Promotion