For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണുപ്പില്‍ കൊളസ്‌ട്രോള്‍ കൂടുന്നത് അറിയില്ല: ഈ ലക്ഷണം അപകടം

|

തണുപ്പ് കാലമാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയവും. ജീവിത ശൈലി രോഗങ്ങള്‍ നിങ്ങളെ വല്ലാതെ പിടിച്ചുലക്കുന്ന ഒരു സമയം തന്നെയാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ നാം ആലോചിക്കേണ്ടതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന കൊളസ്‌ട്രോള്‍ എന്ന രോഗാവസ്ഥ പല വിധത്തിലാണ് നിങ്ങളെ അപകടത്തിലേക്ക് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ അപകടാവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ശൈത്യകാലത്ത് ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കാം.

 Lower Your Cholesterol

പലപ്പോഴും വിശപ്പ് കൂടുമ്പോള്‍ അതിനനുസരിച്ച് ഭക്ഷണം കഴിക്കുക എന്നതാണ് പലരുടേയും രീതി. എന്നാല്‍ വിശപ്പ് വര്‍ദ്ധിക്കുമ്പോള്‍ അത് തണുപ്പ് കാലത്താണെങ്കില്‍ ഒന്നും നോക്കാതെ ഭക്ഷണം കഴിക്കുക എന്നതാണ് പലരും ചെയ്യുന്നത്. ഇത്തരം അവസ്ഥയില്‍ അത് കൊളസ്‌ട്രോള്‍ പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കൊളസ്‌ട്രോള്‍ എന്നത് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയും ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ അവസ്ഥയില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ജീവിത ശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താം. അവ എന്തൊക്കെയെന്ന് നോക്കാം.

 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വ്യായാമം ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്. എന്നാല്‍ അതിന് സാധിക്കാത്ത അവസരങ്ങളില്‍ വീട്ടിലിരുന്ന് തന്നെ വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കുക. തണുപ്പുള്ള സമയമായത് കൊണ്ട് തന്നെ കമ്പിളി വസ്ത്രങ്ങള്‍, മഫ്‌ളര്‍ എന്നിവ കൊണ്ട് പൊതിഞ്ഞ ശേഷം വേണം വ്യാമം ചെയ്യുന്നതിന്. ഇത് കൂടാതെ ഭക്ഷണത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. അമിതമായി വറുത്ത ഭക്ഷണങ്ങള്‍ കഴിക്കരുത്. കൂടാതെ മധുരം കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. പകരം പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കണം. ഇലക്കറികള്‍, വെണ്ടക്ക, ഓട്‌സ്, ബാര്‍ലി, വഴുതന എന്നിവയെല്ലാം ശീലമാക്കകു.

 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഐസ്‌ക്രീം, മധുരപലഹാരങ്ങള്‍, കേക്ക്, കുക്കീസ് തുടങ്ങിയ പഞ്ചസാര മധുരമുള്ള പാനീയങ്ങള്‍ കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. ഇത് കൂടാതെ ഇതോടൊപ്പം തന്നെ ആട്ടിറച്ചി, പന്നിയിറച്ചി തുടങ്ങിയവയും റെഡ് മീറ്റും ഒഴിവാക്കുക, പകരം മത്സ്യവും കോഴിയിറച്ചിയും കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൊളസ്‌ട്രോള്‍ കുറക്കുന്നു. ഭക്ഷണ ശീലത്തില്‍ നിങ്ങള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ശീലങ്ങള്‍ എടുക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ പക്കവടകള്‍, ഉരുളക്കിഴങ്ങ് ചിപ്സ്, ഉള്ളി വട, വളരെയധികം മുട്ടകള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുക.

 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അമിതമായ മദ്യപാനമോ പുകവലിയോ ഒഴിവാക്കുക എന്നതാണ് മറ്റൊരു കാര്യം. കാരണം അമിതമായി മദ്യപിക്കുന്നവരില്‍ പല വിധത്തിലുള്ള അസ്വസ്ഥതകളും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയില്‍ ആക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇതോടൊപ്പം സോയ പാല്‍ (രണ്ടര കപ്പ്) അല്ലെങ്കില്‍ ടോഫു 25 ഗ്രാം കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ നട്‌സ് കഴിക്കുന്നതും നല്ലതാണ്. ബദാം, വാല്‍നട്ട്, നിലക്കടല എന്നിവയെല്ലാംപ്രതിദിനം 2 ഔണ്‍സ് വീതം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് മികച്ചതാണ് എന്നത് ഉറപ്പുള്ളതാണ്.

 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്നത് പൂരിത കൊഴുപ്പുകളോ ട്രാന്‍സ് ഫാറ്റുകളോ കഴിക്കുന്നത് കുറയ്ക്കുക എന്നതാണ്. ഇത് നിങ്ങളുടെ മോശം കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന കാരണങ്ങളില്‍ മുന്നിലാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അല്‍പം ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ കൊളസ്‌ട്രോന്‍െ അളവ് കുറക്കുന്നതിന് സഹായിക്കുന്നു. അമിതവണ്ണമുള്ള ആളുകള്‍ക്ക് ചീത്ത കൊളസ്‌ട്രോള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ വണ്ണം കുറക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തേടേണ്ടത് അത്യാവശ്യമാണ്. ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് ഇത്തരം ശീലങ്ങള്‍ എല്ലാം എന്നത് അറിഞ്ഞിരിക്കണം.

കൊളസ്‌ട്രോള്‍ ലക്ഷണങ്ങള്‍

കൊളസ്‌ട്രോള്‍ ലക്ഷണങ്ങള്‍

കൊളസ്‌ട്രോള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ ശരീരം കൂടുതല്‍ ലക്ഷണങ്ങളെ പുറത്തേക്ക് കാണിക്കുന്നു. അതില്‍ ഒന്നാണ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍. ഇത് നിങ്ങളില്‍ കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നു. കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് നിങ്ങളില്‍ പലപ്പോഴും ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ രക്തസമ്മര്‍ദ്ദം ഉയരുന്നതും കൊളസ്‌ട്രോള്‍ കൂടുതലാണ് എന്നതിന്റെ ലക്ഷണമാണ്. ഉയര്‍ന്ന അളവില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുമ്പോള്‍ അവരില്‍ രക്തസമ്മര്‍ദ്ദം ഉണ്ടാവുന്നതിനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. ഇത്തരം അവസ്ഥകള്‍ ഉണ്ടായാല്‍ ഡോക്ടറെ ഉടന്‍ കാണുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അപകടങ്ങള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കും.

 പ്രമേഹത്തിന്റെ അളവ്

പ്രമേഹത്തിന്റെ അളവ്

പ്രമേഹത്തിന്റെ അളവ്

നിങ്ങളില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണ് എന്നതിന്റെ മറ്റൊരു ലക്ഷണമാണ് പ്രമേഹം. ഉയര്‍ന്ന പ്രമേഹത്തിന്റെ അളവ് സൂചിപ്പിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവില്‍ മാറ്റം ഉണ്ട് എന്നതാണ്. കാരണം രക്തക്കുഴലുകളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഉയര്‍ന്ന പ്രമേഹത്തോടൊപ്പം ക്ഷീണവും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്ത അവസ്ഥയും നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവിനെ തന്നെയാണ് സൂചിപ്പിക്കുന്നത്. ഇടക്കിടെ നെഞ്ച് വേദനയുണ്ടാവുന്നതും നിസ്സാരമായി കണക്കാക്കരുത്. ഇത് നിങ്ങളില്‍ കൂടുതല്‍ അപകടം ഉണ്ടാക്കുന്നു. അതുകൊണ്ട് ലക്ഷണങ്ങള്‍ ശരിയല്ലെന്ന് തോന്നിയാല്‍ ഡോക്ടറെ കാണുന്നതിന് ഒരിക്കലും മടിക്കേണ്ടതില്ല.

സ്‌ട്രോക്ക്

സ്‌ട്രോക്ക്

ഇന്നത്തെ കാലത്ത് സ്‌ട്രോക്ക് എന്നത് ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. പല കാരണങ്ങള്‍ സ്‌ട്രോക്കിന് പുറകിലുണ്ടെങ്കില്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഇതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. പലപ്പോഴും കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായി രക്തയോട്ടത്തില്‍ മാറ്റം സംഭവിക്കുന്നു. ഇത് കുറയുന്നത് മൂലം തലച്ചോറിലേക്ക് അതിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ രക്തം ലഭിക്കാതെ വരുന്നു. ഇത്തരം അവസ്ഥയില്‍ നമ്മള്‍ വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ അത് സ്‌ട്രോക്ക് പോലുള്ള അവസ്ഥയിലേക്ക് എത്തുന്നു. ഇത് കൂടാതെ നടക്കുമ്പോള്‍ കാലുകള്‍ക്ക് അതികഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ കൊളസ്‌ട്രോള്‍ കൂടുതലാണ് എന്നതാണ് സൂചിപ്പിക്കുന്നത്. പലരും ഇത്തരം വേദനകള്‍ അവഗണിക്കുന്നു. എന്നാല്‍ ഇതെല്ലാം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍ തന്നെയാണ്.

സര്‍വ്വാംഗം ഗുണം നല്‍കും പാദങ്ങളിലെ മസ്സാജ്: ആയുര്‍വ്വേദപ്രകാരം ആയുസ്സിന്സര്‍വ്വാംഗം ഗുണം നല്‍കും പാദങ്ങളിലെ മസ്സാജ്: ആയുര്‍വ്വേദപ്രകാരം ആയുസ്സിന്

നിയന്ത്രിക്കാനാവാത്ത പ്രമേഹവും പ്രഷറും ഈ പഴത്തില്‍ ഒതുങ്ങുംനിയന്ത്രിക്കാനാവാത്ത പ്രമേഹവും പ്രഷറും ഈ പഴത്തില്‍ ഒതുങ്ങും

English summary

Lifestyle Changes To Lower Your Cholesterol Level During Winter In Malayalam

Here in this article we are discussing about the lifestyle changes to lower your cholesterol level during winter in malayalam. Take a look.
Story first published: Saturday, January 14, 2023, 11:54 [IST]
X
Desktop Bottom Promotion