Just In
Don't Miss
- News
പിസി ജോര്ജ് വെട്ടില്; മുന്കൂര് ജാമ്യം ലഭിച്ചില്ല... ഏത് സമയവും അറസ്റ്റിന് സാധ്യത
- Travel
കുറഞ്ഞ ചിലവില് ഡെസ്റ്റിനേഷന് വെഡ്ഡിംഗ്..ഗോവയും ഷിംലയും കാശ്മീരും പട്ടികയില്
- Movies
മോഹന്ലാലിന് സര്പ്രൈസ് നല്കി ബിഗ് ബോസ് ടീം, ഹൗസില് പിറന്നാള് ആഘോഷം, ചിത്രം കാണാം
- Automobiles
അടുത്ത പർച്ചേസ് വിൻഡോയും ആരംഭിച്ച് Ola, S1 പ്രോ ഇലക്ട്രിക്കിന്റെ വിലയും വർധിപ്പിച്ചു; കൂടുതൽ അറിയാം
- Finance
ദിവസവും 95 രൂപ ഇടാൻ റെഡിയാണോ? ഈ പോസ്റ്റ് ഓഫീസ് പദ്ധതി തരും 14 ലക്ഷം രൂപ — നിക്ഷേപകർക്ക് ബംബർ ലോട്ടറി!
- Sports
IPL 2022: കപ്പില് മാത്രമല്ല, തോല്വിയിലും മുമ്പന്മാര്, നാണംകെട്ട് മുംബൈയും സിഎസ്കെയും
- Technology
മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം വെറും 151 രൂപയ്ക്ക്!
ഇരട്ടിമധുരം ഏത് ദഹനപ്രശ്നത്തിനേയും നിസ്സാരമാക്കും
ആരോഗ്യ സംരക്ഷണത്തിന് ദഹനം ഒരു വെല്ലുവിളിയാണ്. ദഹനമില്ലാത്ത അവസ്ഥയും അതിനോടനുബന്ധിച്ചുണ്ടാവുന്ന വയറുവേദനയും പലരേയും അസ്വസ്ഥമാക്കുന്ന ഒന്നാണ്. എന്നാല് ഈ പ്രതിസന്ധിയെ തരണം ചെയ്യുന്നതിന് വേണ്ടി നമുക്ക് ഇരട്ടി മധുരം ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. 300 ലധികം സംയുക്തങ്ങള് അടങ്ങിയ ഒന്നാണ് ഇരട്ടി മധുരം. കൂടാതെ, ഈ സസ്യം ഔഷധ ആവശ്യങ്ങള്ക്കും ധാരാളം ഉപയോഗിക്കുന്നു. ഇതില് കാണപ്പെടുന്ന ആന്റി മൈക്രോബയല്, ആന്റിവൈറല് ഗുണങ്ങളും ഇതിന്റെ വ്യാപകമായ ഉപയോഗങ്ങള്ക്ക് കാരണമാകുന്നു.
നാവിലെ
വെള്ളനിറം
വെറുതേയല്ല,
അറിഞ്ഞിരിക്കണം
ഇതെല്ലാം
വാസ്തവത്തില്, ഈ സസ്യത്തിന്റെ വേരുകള് ധാരാളം അസുഖങ്ങള് ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ നമ്മുടെ മുത്തശ്ശിമാരുടെ ഏറ്റവും വിശ്വസനീയമായ വീട്ടു ചേരുവകളുടെ പ്രധാന ഭാഗമാണ് എന്ന കാര്യത്തില് സംശയം വേണ്ട. ഔഷധ ഉപയോഗത്തിന് പുറമെ, വേരുകള് വളരെ മധുരമുള്ളതിനാല് ഇത് നിങ്ങളുടെ ഭക്ഷ്യവസ്തുക്കളില് രുചി വര്ദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. ഇതെല്ലാം ഈ വേരിനെക്കുറിച്ച് മിക്കവാറും എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്, പക്ഷേ നിങ്ങളുടെ ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഇരട്ടിമധുരം മികച്ചതാണെന്നതാണ് ആളുകള്ക്ക് അറിയാത്തത്. അതിനാല്, ഇതിനെക്കുറിച്ച് നിങ്ങള് അറിയേണ്ടതെല്ലാം ഇവിടെയുണ്ട്.

ഇത് എങ്ങനെ ഉപയോഗിക്കാം
ഇരട്ടിമധുരം നമ്മുടെ ചുറ്റും തന്നെ ധാരാളം സ്ഥലങ്ങളില് വളരെ എളുപ്പത്തില് ലഭ്യമാണ്, മാത്രമല്ല ഇത് ഉപയോഗിക്കുന്നതും വളരെ എളുപ്പമാണ്. നിങ്ങള് ഇത് ഉപയോഗിക്കുന്നതിന് വേണ്ടി ഇരട്ടിമധുരത്തിന്റെ വേരുകള് കുറച്ച് വെള്ളത്തില് തിളപ്പിച്ച് വെള്ളം ഇരട്ടിമധുരം ചായയായി ഉപയോഗിക്കാവുന്നതാണ്. ഈ ചായ നിങ്ങളുടെ ദഹന പ്രക്രിയയെ സഹായിക്കുകയും ശരീരത്തിന്റെ പ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുകയും ചെയ്യും. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിനും മികച്ച ഓപ്ഷനാണ് എന്ന കാര്യത്തില് സംശയം വേണ്ട. എല്ലാ ദിവസവും ഇത് ഉപയോഗിക്കുന്നതും എന്തുകൊണ്ടും മികച്ചതാണ്.

എത്രത്തോളം സുരക്ഷിതമാണ്
ഈ സസ്യം വളരെക്കാലമായി വീട്ടുവൈദ്യങ്ങളിലും മറ്റ് ഔഷധ ഉപയോഗങ്ങളിലും മികച്ചതാണ് എന്ന കാര്യത്തില് തര്ക്കമില്ലാത്ത വസ്തുതയാണ്, എന്നാല് ശാസ്ത്രീയ ഗവേഷണങ്ങള് ഉപയോഗിച്ച് ഇത് ഉപയോഗിക്കുമ്പോള്് ഈ സസ്യം എല്ലാവര്ക്കും പൂര്ണ്ണമായും സുരക്ഷിതമല്ലെന്ന് കാണിക്കുന്നു. ഇത് ധാരാളം ആനുകൂല്യങ്ങള് നല്കുന്നുണ്ടെങ്കിലും, ആഴത്തിലുള്ള പഠനത്തിനും വിദഗ്ദ്ധരുടെ ശുപാര്ശയ്ക്കും ശേഷം മാത്രമേ സസ്യം എല്ലാവരും ഉപയോഗിക്കാന് ശ്രമിക്കാവൂ. അല്ലാത്ത പക്ഷം അതിന്റെ പാര്ശ്വഫലങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

പാര്ശ്വഫലങ്ങളിങ്ങനെ
പഠനമനുസരിച്ച്, ഈ വേര് ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്, ഉയര്ന്ന രക്തസമ്മര്ദ്ദത്തിന്റെ അളവ്, ഗര്ഭാവസ്ഥയില് മാസം തികയാതെയുള്ള ജനനം, രക്തം കട്ടപിടിക്കല് തുടങ്ങിയവ ഇരട്ടി മധുരത്തിന്റെ ചില പോരായ്മകളാണ്. ഗ്ലൈസിറൈസിക് ആസിഡിന്റെ ഉയര്ന്ന ഉള്ളടക്കം പലപ്പോഴും ഔഷധ വേരുകളുടെ അമിത അളവ് അപകടത്തിലാക്കാനുള്ള ഒരു പ്രധാന കാരണമാണ്. അതുകൊണ്ട് മുകളില് പറഞ്ഞ വിഭാഗങ്ങളില് പെടുന്നവര് ഈ വേര് ഉപയോഗിക്കാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില് അത് ഗുണത്തേക്കാള് ദോഷം ചെയ്യുന്നതായിരിക്കും.

ദഹനത്തിന് ഉപയോഗിക്കുമ്പോള്
ഇരട്ടിമധുരത്തില് കാണപ്പെടുന്ന ഗ്ലൈസിറൈസിക് ആസിഡ് മിക്കവാറും പല അപകടസാധ്യതകള്ക്കും കാരണമാകുന്നു (ഡീഗ്ലൈസിറൈസ്ഡ് ലൈക്കോറൈസ്) എന്നാല് നിങ്ങളുടെ വയറിന്റെ ആരോഗ്യവും ദഹനവും മെച്ചപ്പെടുത്തുന്നതിന് കറുത്ത ഇരട്ടി മധുരം മികച്ചതായിരിക്കും. ഇവയിവുള്ള ഡീഗ്ലൈസിറൈസിന് ഇതാണ് മികച്ച ദഹനത്തിനും വയറിന്റെ അസ്വസ്ഥതകള് ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ നിങ്ങള് ശ്രദ്ധ കേന്ദ്രീകരിക്കുന്ന കുടലിന്റെ ആരോഗ്യത്തിനും ഇത് മികച്ച ഓപ്ഷനാണ്. എന്നാല് ഇതിന്റെ പാര്ശ്വഫലങ്ങള് മനസ്സിലാക്കി വേണം ഉപയോഗിക്കുന്നതിന്.

പാര്ശ്വഫലങ്ങള് ഇങ്ങനെ
ഈ സസ്യം സാധാരണയായി മുതിര്ന്നവര്ക്ക് മികച്ചതാണ്. എന്നാല് പക്ഷേ ചില സാഹചര്യങ്ങളില് ഇത് ചില പാര്ശ്വഫലങ്ങള്ക്ക് കാരണമായേക്കാം. അതിനാല്, നിങ്ങള് ഇത് ഉപയോഗിക്കുകയാണെങ്കില് മഅപകടകരമായ അവസ്ഥ ഉണ്ടാക്കുന്നുണ്ട്. കാരണം ഇത് ഇലക്ട്രോലൈറ്റുകളിലും മറ്റ് ശരീര ദ്രാവകങ്ങളിലും അസന്തുലിതാവസ്ഥ സൃഷ്ടിക്കും. ഓക്കാനം, ക്ഷീണം, നീര്വീക്കം, മലബന്ധം മുതലായവയായിരിക്കും ഇതിന്റെ ഫലങ്ങള്. വളരെ കഠിനമായ അവസ്ഥകള് ഇരട്ടിമധുരം വിഷാവസ്ഥകള്ക്കും കാരണമാകാം.

ശ്രദ്ധിക്കേണ്ടത്
അതുകൊണ്ട് തന്നെ ദഹനത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന അവസ്ഥകളില് നിങ്ങള് ഇരട്ടി മധുരം ഉപയോഗിക്കുന്നുവെങ്കില് ശരിയായ വിദഗ്ദ്ധന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില് വളരെ ശ്രദ്ധാപൂര്വ്വം ചെയ്യേണ്ടതാണ് എന്ന കാര്യം ഓര്മ്മിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല് അപകടം ഉണ്ടാക്കുന്നുണ്ട്. ഇത്തരം അവസ്ഥയില് കൂടുതല് ശ്രദ്ധ കൊടുത്താല് ജീവാപായത്തില് നിന്ന് രക്ഷപ്പെടാവുന്നതാണ്. ഓരോ കാര്യവും അതിന്റെ ഫലങ്ങളും പാര്ശ്വഫലങ്ങളും മനസ്സിലാക്കി ചെയ്യുന്നതിന് ശ്രദ്ധിക്കണം.