For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒമിക്രോണ്‍ ലക്ഷണങ്ങള്‍ ഇപ്പോള്‍ മുമ്പത്തേതുപോലെയല്ല; ഈ ലക്ഷണം സൂക്ഷിക്കണം

|

കോവിഡ് ഇപ്പോഴും നമ്മോടൊപ്പം തന്നെയുണ്ട്. പല പ്രബലമായ വകഭേദങ്ങളും ഇതിന് സംഭവിച്ചുകഴിഞ്ഞുവെന്ന് നമുക്ക് അറിയാം. ഇപ്പോഴുള്ളത് ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദങ്ങളാണ്. ഇതാണ് ചൈന പോലുള്ള പല രാജ്യങ്ങളിലും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. കോവിഡ് വേരിയന്റായ ഒമിക്രോണിന്റെ മുഴുവന്‍ ലക്ഷണങ്ങളും ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും കണ്ടെത്തിയിട്ടുണ്ട്.

Most read: ഈ മോശം ജീവിതശൈലി തകര്‍ക്കും നിങ്ങളുടെ ചെവി; കേള്‍വിശക്തി മോശമാകുന്നത് ഇങ്ങനെMost read: ഈ മോശം ജീവിതശൈലി തകര്‍ക്കും നിങ്ങളുടെ ചെവി; കേള്‍വിശക്തി മോശമാകുന്നത് ഇങ്ങനെ

എന്നാല്‍ ഇപ്പോള്‍ അവയില്‍ പലതും മുമ്പത്തെ വകഭേദങ്ങളില്‍ കണ്ടതുപോലെയല്ലെന്നും വ്യത്യസ്തമായ ലക്ഷണങ്ങളാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഒമിക്രോണ്‍ ഉപ വകഭേദമായ BA.5 മൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍ ആദ്യത്തെ ഒമിക്രോണുമായി താരതമ്യപ്പെടുത്തുമ്പോള്‍ അല്‍പ്പം വ്യത്യസ്തമാണ്. ഓരോ പുതിയ കോവിഡ് വകഭേദങ്ങളിലും രോഗലക്ഷണങ്ങളിലെ ഈ മാറ്റം കാണുന്നുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തില്‍, ഇവയാണ് നിലവിലെ പ്രബലമായ ഒമിക്രോണ്‍ BA.5 ലക്ഷണങ്ങള്‍.

ഏറ്റവും പ്രധാനപ്പെട്ട ഒമിക്രോണ്‍ ലക്ഷണങ്ങള്‍

ഏറ്റവും പ്രധാനപ്പെട്ട ഒമിക്രോണ്‍ ലക്ഷണങ്ങള്‍

തൊണ്ടവേദനയാണ് ഇപ്പോഴും ഒമിക്രോണിന്റെ ഒരു പ്രധാന ലക്ഷണം. ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 53 ശതമാനം ഒമിക്രോണ്‍ കേസുകളിലും തൊണ്ടവേദന ഒരു ലക്ഷണമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഡെല്‍റ്റ ഉള്ളവരില്‍ 34 ശതമാനം പേര്‍ക്ക് മാത്രമാണ് തൊണ്ടവേദന ഒരു ലക്ഷണമായി ഉണ്ടായിരുന്നത്. ഒമിക്രോണിന്റെ മറ്റൊരു പ്രധാന ലക്ഷണം തലവേദനയാണ്. ഒമിക്രോണ്‍ തലവേദന സാധാരണയായി മിതമായതോ തീവ്രമായതോ ആയ വേദനയും സമ്മര്‍ദ്ദമോ കുത്തലോ അനുഭവപ്പെടുകയും ചെയ്യുന്നു. തലയുടെ ഇരുവശങ്ങളിലായിരിക്കും വേദന. ഈ വേദന സാധാരണയായി മൂന്ന് ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കാറുണ്ട്. മൂക്കടപ്പും കഫമില്ലാത്ത ചുമയും വളരെ സാധാരണമായ മറ്റ് രണ്ട് ലക്ഷണങ്ങളാണ്.

മറ്റ് സാധാരണ ഒമിക്രോണ്‍ ലക്ഷണങ്ങള്‍

മറ്റ് സാധാരണ ഒമിക്രോണ്‍ ലക്ഷണങ്ങള്‍

രോഗബാധിതരായ ആളുകള്‍ക്ക് സാധാരണയായി അനുഭവപ്പെടാവുന്ന ഒമിക്രോണിന്റെ ചില ലക്ഷണങ്ങള്‍ ഇവയാണ്: മൂക്കൊലിപ്പ്, കഫത്തോടുകൂടിയ ചുമ, പരുക്കന്‍ ശബ്ദം, തുമ്മല്‍, ക്ഷീണം, പേശി വേദന, തലകറക്കം, പനി, ശരീരവേദന, വിശപ്പില്ലായ്മ, ഓക്കാനം.

Most read:ശരീരം ആരോഗ്യത്തോടെ വയ്ക്കണോ? രാവിലെ ഈ പാനീയങ്ങള്‍ കഴിക്കൂMost read:ശരീരം ആരോഗ്യത്തോടെ വയ്ക്കണോ? രാവിലെ ഈ പാനീയങ്ങള്‍ കഴിക്കൂ

നേരിയ ലക്ഷണങ്ങള്‍

നേരിയ ലക്ഷണങ്ങള്‍

മുമ്പത്തെ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ വേരിയന്റിന് ഗുരുതരമായ ലക്ഷണങ്ങള്‍ കുറവാണെന്ന് തോന്നുന്നു. എന്നിരുന്നാലും, ഇപ്പോഴും ചില ആളുകള്‍ക്ക് ഒമിക്രോണ്‍ കാരണം ഗുരുതരമായ രോഗബാധ ഉണ്ടായിട്ടുണ്ട്. ഒമിക്രോണ്‍ BA.5 കുറച്ച് നേരിയ ലക്ഷണങ്ങള്‍ കാണിക്കുന്നതിന്റെ ഒരു കാരണം, കുറഞ്ഞ അളവിലുള്ള വൈറസ് ബാധിച്ചതിന് ശേഷവും ആളുകള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയും എന്നതാണ്. കൂടാതെ, സൂ ആപ്പില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്, ഒമിക്രോണ്‍ വകഭേദം ബാധിച്ച വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് ശരാശരി 6.87 ദിവസത്തേക്ക് രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ഡെല്‍റ്റക്ക് ഇത് 8.89 ദിവസങ്ങളായിരുന്നു.

ഒമിക്രോണിന്റെ ഏറ്റവും സാധാരണ ലക്ഷണങ്ങള്‍

ഒമിക്രോണിന്റെ ഏറ്റവും സാധാരണ ലക്ഷണങ്ങള്‍

മുമ്പത്തെ സാധാരണമായ ലക്ഷണങ്ങള്‍ മണമില്ലായ്മ പോലെയുള്ള ലക്ഷണങ്ങള്‍ ഇപ്പോള്‍ ഏറ്റവും സാധാരണമായ ഒമിക്രോണ്‍ ലക്ഷണങ്ങളില്‍ ഒന്നാണ്. BA.5 വകഭേദം തലച്ചോറിനെ കുറച്ചുകൂടി ബാധിക്കുകയും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഇതിനെ ലോംഗ് കോവിഡ് അല്ലെങ്കില്‍ പോസ്റ്റ്-കോവിഡ് സിന്‍ഡ്രോം എന്നും വിളിക്കുന്നു. മണം നഷ്ടപ്പെടല്‍, നെഞ്ചുവേദന, ശ്വാസതടസ്സം എന്നിവയാണ് നിലവില്‍ സാധാരണമല്ലാത്ത മറ്റ് ലക്ഷണങ്ങള്‍.

Most read:കരുത്തുറ്റ അസ്ഥിയും മറ്റ് ഗുണങ്ങളും; എല്ല് സൂപ്പ് കഴിച്ചാലുള്ള നേട്ടങ്ങള്‍ ഇത്‌Most read:കരുത്തുറ്റ അസ്ഥിയും മറ്റ് ഗുണങ്ങളും; എല്ല് സൂപ്പ് കഴിച്ചാലുള്ള നേട്ടങ്ങള്‍ ഇത്‌

ഇന്ത്യയിലെ കോവിഡ് കേസുകള്‍

ഇന്ത്യയിലെ കോവിഡ് കേസുകള്‍

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഓഗസ്റ്റ് 29ന് അപ്ഡേറ്റ് ചെയ്ത സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 7,591 പുതിയ കോവിഡ് കേസുകളും 45 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

കോവിഡില്‍ നിന്ന് രക്ഷനേടാന്‍

കോവിഡില്‍ നിന്ന് രക്ഷനേടാന്‍

സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്ന എല്ലാ ഡോസുകളിലും വാക്സിനേഷന്‍ എടുക്കുക, മാസ്‌ക് ധരിക്കുക, ശുചിത്വം പാലിക്കുക, പരിശോധന നടത്തുക, പരിചരണം തേടുക എന്നിങ്ങനെ ലളിതമായ നടപടികള്‍ കൈക്കൊള്ളുമ്പോള്‍ നമുക്ക് നമ്മുടെ ജീവിതം കോവിഡില്‍ നിന്ന് മുക്തമാക്കാന്‍ സാധിക്കും.

Most read:ഭാവിയിലെ കോവിഡ് വകഭേദങ്ങള്‍ കൂടുതല്‍ അപകടം വരുത്തുമെന്ന് WHOMost read:ഭാവിയിലെ കോവിഡ് വകഭേദങ്ങള്‍ കൂടുതല്‍ അപകടം വരുത്തുമെന്ന് WHO

വാക്സിനേഷന്‍ എടുക്കാന്‍ മടിവേണ്ട

വാക്സിനേഷന്‍ എടുക്കാന്‍ മടിവേണ്ട

കഠിനമായ രോഗബാധ തടയുന്നതില്‍ അവിശ്വസനീയമാംവിധം കോവിഡ്-19 വാക്‌സിനുകള്‍ പ്രവര്‍ത്തിക്കുന്നു. വാക്സിനേഷന്‍ എടുക്കുക, നിങ്ങളുടെ ഊഴമാകുമ്പോള്‍ ശുപാര്‍ശ ചെയ്യുന്ന എല്ലാ ഡോസുകളും എടുക്കുക. വാക്സിന്‍ എടുക്കുന്നത് നിങ്ങളുടെ പ്രതിരോധ ശേഷി കൂട്ടുകയും കോവിഡ് പിടിപെടാനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു.

English summary

Latest Omicron BA.5 Symptoms Seem To Have Changed; Say Experts

The symptoms caused by Omicron subvariant BA.5 are slightly different, compared to even the original. Says experts. Read on to know more.
Story first published: Monday, August 29, 2022, 10:37 [IST]
X
Desktop Bottom Promotion