For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശൈത്യകാലത്ത് വര്‍ധിക്കും ഹൃദയാഘാതം; അപകട ഘടകങ്ങള്‍ ഇതാണ്

|

ഇന്നത്തെ കാലത്ത് മരണനിരക്കിന്റെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് ഹൃദയാഘാതം. 20കളിലും 30കളിലും 40കളിലും ഉള്ളവരില്‍ ഹൃദയാഘാതം വര്‍ധിച്ചുവരുന്നതായും കണക്കുകള്‍ പറയുന്നു. ഹൃദയാഘാതം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന നിരവധി അപകടസാധ്യത ഘടകങ്ങള്‍ ഉണ്ടെങ്കിലും, രോഗലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകുന്നതും ജീവിതശൈലിയും നിങ്ങളുടെ ഹൃദയത്തെ തകര്‍ക്കും.

Most read: ആശങ്ക ഉയര്‍ത്തി സൗത്ത് ആഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദംMost read: ആശങ്ക ഉയര്‍ത്തി സൗത്ത് ആഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം

പലരും ഇഷ്ടപ്പെടുന്ന സീസണാണ് ശൈത്യകാലം. എന്നാല്‍ മിക്ക ഹൃദയാഘാതങ്ങളും ഉണ്ടാകുന്നത് പലപ്പോഴും ഈ കാലാവസ്ഥയിലാണെന്നു കൂടി തിരിച്ചറിയുക. അതെ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മാത്രമല്ല, ഹൃദ്രോഗങ്ങളും മഞ്ഞുകാലത്ത് വര്‍ധിക്കുന്നു. അതിനാല്‍, ശീതകാലം എന്നത്തേക്കാളും കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമാണ്. തണുപ്പുകാലത്ത് ഹൃദയാഘാതം വര്‍ധിക്കുന്നത് എന്തുകൊണ്ടെന്നും അത് ചെറുക്കാന്‍ ചെയ്യേണ്ട ചില നടപടികള്‍ എന്തൊക്കെയെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

തണുപ്പുകാലത്ത് ഹൃദയാഘാതം വര്‍ധിക്കുന്നത് എന്തുകൊണ്ട്

തണുപ്പുകാലത്ത് ഹൃദയാഘാതം വര്‍ധിക്കുന്നത് എന്തുകൊണ്ട്

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നതിന് കൃത്യമായ കാരണങ്ങളൊന്നുമില്ലെങ്കിലും, ഹൃദയാഘാതം വര്‍ദ്ധിക്കുന്നതിനുള്ള ഒരു കാരണം താപനിലയിലെ ഇടിവ് ഹൃദയത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് അനുസരിച്ച് ഇരിക്കുമെന്ന് വിദഗ്ധര്‍ കരുതുന്നു. ശൈത്യകാലത്ത് പക്ഷാഘാതം, ഹൃദയസ്തംഭനം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍, ഹൃദയ തകരാറുകള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ശൈത്യകാലത്ത്, ശരീരത്തിന്റെ നാഡീവ്യൂഹം വര്‍ദ്ധിക്കുന്നു, ഇത് രക്തക്കുഴലുകള്‍ ഇടുങ്ങിയതാക്കുന്നു, ഇതിനെ 'വാസകോണ്‍സ്ട്രിക്ഷന്‍' എന്നും വിളിക്കുന്നു. ഇത് സംഭവിക്കുമ്പോള്‍, രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുന്നതിന് ഹൃദയം കഠിനമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കൂടാതെ, ശൈത്യകാലത്ത് താപനില ശരീരത്തിലെ ചൂട് നിലനിര്‍ത്തുന്നതില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ഹൈപ്പോതെര്‍മിയയ്ക്ക് കാരണമാവുകയും ചെയ്യും, ഇത് ഹൃദയത്തിന്റെ രക്തക്കുഴലുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കും.

അപകടസാധ്യതകള്‍ എങ്ങനെ ബാധിക്കുന്നു

അപകടസാധ്യതകള്‍ എങ്ങനെ ബാധിക്കുന്നു

ശൈത്യകാലത്ത്, തണുപ്പ് നേരിടാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. താപനില കുറയുമ്പോള്‍, ചൂട് നിയന്ത്രിക്കാന്‍ ശരീരം ഇരട്ടി കഠിനാധ്വാനം ചെയ്യുന്നു, ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഇതിനകം ഹൃദ്രോഗം അല്ലെങ്കില്‍ ഹൃദയാഘാതത്തിന്റെ ചരിത്രമുള്ള ഒരാള്‍ക്ക് അപകടസാധ്യത വളരെ കൂടുതലാണ്. ശൈത്യകാലത്ത് ശരീരത്തിന്റെ ഓക്സിജന്റെ ആവശ്യകതയും കൂടും. ഇതിനകം തന്നെ വാസകോണ്‍സ്ട്രിക്ഷന്‍ നടക്കുന്നതിനാല്‍, ഓക്‌സിജന്റെ അളവ് കുറയുന്നത് ഹൃദയത്തിലേക്ക് എത്തുന്നു, ഇത് ഹൃദയാഘാതത്തിന് ആസന്നമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നു.

Most read:തണുപ്പുകാലത്ത് രോഗപ്രതിരോധം തകരാറിലാകും; ഇവ ശ്രദ്ധിച്ചാല്‍ രക്ഷMost read:തണുപ്പുകാലത്ത് രോഗപ്രതിരോധം തകരാറിലാകും; ഇവ ശ്രദ്ധിച്ചാല്‍ രക്ഷ

പ്രശ്‌നം സൃഷ്ടിക്കുന്ന മറ്റ് ഘടകങ്ങള്‍

പ്രശ്‌നം സൃഷ്ടിക്കുന്ന മറ്റ് ഘടകങ്ങള്‍

ശീതകാലം ആരംഭിക്കുന്നതോടെ, ഹൃദയാഘാത സാധ്യതകള്‍ക്ക് കാരണമായേക്കാവുന്ന ഘടകങ്ങളില്‍ പരോക്ഷമായ വര്‍ദ്ധനവ് ഉണ്ടായേക്കാം. തണുത്ത താപനിലയില്‍ ആളുകള്‍ കൂടുതല്‍ സജീവമാകുന്നില്ല, പുറത്തിറങ്ങാനും ശാരീരികമായി സജീവമാകാനും ബുദ്ധിമുട്ടാണ്, അല്ലെങ്കില്‍ വ്യായാമക്കുറവും ഉണ്ടായേക്കാം. ഇത് ഹൃദയത്തിന് അത്ര നല്ലതല്ല. ഭക്ഷണ ഉപഭോഗവും ശീലങ്ങളും ഇക്കാലത്ത് മാറിയേക്കാം. കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത് ധമനികളെ ബാധിക്കുകയും ഹൃദയാരോഗ്യത്തെ തടസപ്പെടുത്തുകയും ചെയ്യും. കൂടാതെ, ഉയരുന്ന മലിനീകരണ തോത് വായുവിലെ കണികാ ദ്രവ്യത്തിന്റെ (പിഎം) അളവ് വര്‍ദ്ധിപ്പിക്കുകയും ഹൃദയാഘാതം ഉണ്ടാക്കുകയും ചെയ്യും. ഹൃദയസംബന്ധമായ മരണങ്ങളില്‍ 69% വര്‍ദ്ധനയും മലിനീകരണത്തിന്റെ തോതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തെളിവുകള്‍ പറയുന്നു.

അപകടസാധ്യത എങ്ങനെ കുറയ്ക്കാം

അപകടസാധ്യത എങ്ങനെ കുറയ്ക്കാം

ഹൃദയാഘാതം ഒരു പ്രധാന അപകടമാണ്, ഏത് പ്രായത്തിലും ഇതിന് പരിചരണം ആവശ്യമാണ്. ശൈത്യകാലത്ത് ഉയര്‍ന്ന അപകടസാധ്യതയുള്ളതിനാല്‍ മലിനീകരണ തോത് ഉയരുന്നതിനാല്‍, ആരോഗ്യകാര്യത്തില്‍ ശരിയായ സമീപനം പിന്തുടരുകയും ഹൃദ്രോഗങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമായി നിലനിര്‍ത്താന്‍ ചില വഴികള്‍ ഇതാ:

Most read:തണുപ്പുകാലത്ത് വില്ലനാകും ഈ രോഗങ്ങള്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read:തണുപ്പുകാലത്ത് വില്ലനാകും ഈ രോഗങ്ങള്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശരിയായ രീതിയില്‍ വസ്ത്രം ധരിക്കുക

ശരിയായ രീതിയില്‍ വസ്ത്രം ധരിക്കുക

നിങ്ങള്‍ ശരിയായ രീതിയില്‍ വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. കാലാവസ്ഥയിലെ മാറ്റം പെട്ടെന്ന് അസുഖം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ക്ക് അപകടസാധ്യതയുണ്ടെങ്കില്‍, നിങ്ങള്‍ നന്നായി വസ്ത്രം ധരിക്കുകയും തണുത്ത കാലാവസ്ഥയില്‍ നിന്ന് രക്ഷ നേടുകയും ചെയ്യുക. മലിനീകരണം കാരണമായുള്ള കാലാനുസൃതമായ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്.

ശാരീരികമായി സജീവമായിരിക്കുക

ശാരീരികമായി സജീവമായിരിക്കുക

തണുത്ത താപനിലയില്‍ നിങ്ങള്‍ വീടിനുള്ളില്‍ തന്നെ ഒതുങ്ങിക്കൂടാന്‍ താല്‍പര്യപ്പെട്ടേക്കാം. ഇത്തരം അവസ്ഥയില്‍ വ്യായാമത്തിനുള്ള ഇതര മാര്‍ഗങ്ങള്‍ കണ്ടെത്തുക. ചിട്ടയായ ശാരീരിക പ്രവര്‍ത്തനങ്ങളും വ്യായാമവും നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ ചൂട് നിയന്ത്രിക്കാനും ഫിറ്റ്‌നസ് നിലനിര്‍ത്താനും സഹായിക്കുന്നു. ഹോം വര്‍ക്കൗട്ടുകള്‍, ഹൃദയസൗഹൃദ എയറോബിക് പ്രവര്‍ത്തനങ്ങള്‍, യോഗ, ധ്യാനം എന്നിവയും നിങ്ങള്‍ക്ക് പരിശീലിക്കാം.

Most read:കോവിഡ് വന്നവര്‍ കരുതിയിരിക്കൂ; പോസ്റ്റ് കോവിഡ് സ്‌ട്രെസ് ഡിസോര്‍ഡര്‍ അടുത്തുണ്ട്‌Most read:കോവിഡ് വന്നവര്‍ കരുതിയിരിക്കൂ; പോസ്റ്റ് കോവിഡ് സ്‌ട്രെസ് ഡിസോര്‍ഡര്‍ അടുത്തുണ്ട്‌

മറ്റ് രോഗങ്ങളെ ചെറുക്കുക

മറ്റ് രോഗങ്ങളെ ചെറുക്കുക

ഹൃദ്രോഗം, പെട്ടെന്നുള്ള ഹൃദയാഘാതം എന്നിവയുടെ സാധ്യത കുറയ്ക്കുന്നതിന് പ്രമേഹം, രക്തസമ്മര്‍ദ്ദം, മറ്റ് വാസ്‌കുലര്‍ പ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് അപകട ഘടകങ്ങളും പരിശോധിക്കേണ്ടത് ആവശ്യമാണ്. പരിശോധിക്കാതെ വിട്ടാല്‍, അത് ഒരാളുടെ കേസ് സങ്കീര്‍ണ്ണമാക്കാം അല്ലെങ്കില്‍ നിങ്ങളെ കൂടുതല്‍ അപകടങ്ങള്‍ക്ക് വിധേയമാക്കിയേക്കാം.

നിങ്ങളുടെ ഭക്ഷണ ശീലങ്ങള്‍

നിങ്ങളുടെ ഭക്ഷണ ശീലങ്ങള്‍

ശൈത്യകാലം ഒരാളുടെ വിശപ്പ് വര്‍ദ്ധിപ്പിക്കും, കൂടാതെ കൂടുതല്‍ വറുത്തതും മധുരമുള്ളതുമായ ഭക്ഷണങ്ങള്‍ കഴിക്കാനുള്ള പ്രവണതയും ഉണ്ടാകാം. അവ കൊളസ്‌ട്രോള്‍, പഞ്ചസാര, കൊഴുപ്പ് എന്നിവ കൂടുതലായി നിങ്ങളുടെ ശരീരത്തിലെത്തിക്കും. നിങ്ങളുടെ ഭക്ഷണശീലങ്ങള്‍ പരിശോധിക്കുക. സാധ്യമാകുമ്പോഴെല്ലാം ആരോഗ്യകരമായ ബദലുകള്‍ക്കായി നോക്കുക. കൂടാതെ മദ്യത്തിന്റെയും പുകയിലയുടെയും ഉപയോഗം പരിമിതപ്പെടുത്തുക.

Most read:രക്തത്തില്‍ ഗ്ലൂക്കോസ് കുറഞ്ഞാലുള്ള അപകടം; ഹൈപ്പോഗ്ലൈസീമിയ ലക്ഷണം ഇതാണ്Most read:രക്തത്തില്‍ ഗ്ലൂക്കോസ് കുറഞ്ഞാലുള്ള അപകടം; ഹൈപ്പോഗ്ലൈസീമിയ ലക്ഷണം ഇതാണ്

കൃത്യമായ പരിശോധനകള്‍

കൃത്യമായ പരിശോധനകള്‍

ഹൃദയസംബന്ധമായ അപകടസാധ്യത ലഘൂകരിക്കുന്നതിനും പെട്ടെന്നുള്ള ഹൃദയാഘാതം തടയുന്നതിനും, ഓരോ വ്യക്തിയും സമയബന്ധിതമായ മെഡിക്കല്‍ പ്രതിരോധ നടത്തുക. കുടുംബപരമായ അപകടസാധ്യതകള്‍, അപകടസാധ്യത ഘടകങ്ങള്‍ എന്നിവ വിലയിരുത്തുകയും അതിനനുസരിച്ച് നടപടിയെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

കൃത്യമായ ചികിത്സ

കൃത്യമായ ചികിത്സ

ഹൃദയാഘാതം ഉണ്ടാകുമ്പോള്‍ ഉടനടി അടിയന്തിര പരിചരണം ആവശ്യമാണ്. മുന്നറിയിപ്പ് അടയാളങ്ങളും ലക്ഷണങ്ങളും തിരിച്ചറിയുക, എത്രയും വേഗം വൈദ്യസഹായം തേടുക, രോഗലക്ഷണങ്ങളൊന്നും മാറ്റിവയ്ക്കരുത്. ഏതെങ്കിലും തരത്തിലുള്ള പ്രകോപനം, നെഞ്ചിലെ ഭാരം, വിയര്‍പ്പ്, തോളില്‍ വേദന, താടിയെല്ല് വേദന, തലകറക്കം അല്ലെങ്കില്‍ ഓക്കാനം എന്നിവ നിസ്സാരമായി കാണരുത്.

English summary

Know Why Heart Attacks Are More Common During Winter Season in Malayalam

While winter is often considered a preferred season by many, it is also often the weather when most heart attacks strike. Read on to know more.
Story first published: Saturday, November 27, 2021, 10:43 [IST]
X
Desktop Bottom Promotion