For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലു വേദനയും മോണവേദനയും മാറ്റും നിമിഷനേരം കൊണ്ട്

|

പല്ല് വേദന പലപ്പോഴും നിങ്ങളെ വളരെയധികം പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. പലപ്പോഴും എന്തെങ്കിലും വേദന സംഹാരികൾ കഴിച്ച് വേദന മാറ്റുന്നതിന് വേണ്ടിയാണ് പലരും ശ്രമിക്കുന്നത്. എന്നാൽ മരുന്നിന്‍റെ സമയം കഴിയുന്നതോടെ വീണ്ടും ശക്തിയായി ഇതേ വേദന തിരിച്ച് വരുന്നുണ്ട്. എന്നാൽ സ്ഥിരമായ ഒരു പരിഹാരം കാണുന്നതിന് വേണ്ടിയാണ് എല്ലാവരും ശ്രമിക്കേണ്ടത്. പലപ്പോഴും എന്താണ് ഈ പ്രശ്നങ്ങൾക്കെല്ലാം സ്ഥിരമായ പരിഹാരം എന്ന് പലര്‍ക്കും അറിയുകയില്ല.

Most read:ഗര്‍ഭകാലത്തെ പല്ല് വേദന നിസ്സാരമല്ല, സൂചനകളാണ്Most read:ഗര്‍ഭകാലത്തെ പല്ല് വേദന നിസ്സാരമല്ല, സൂചനകളാണ്

പല്ല് വേദനക്കും മോണ വേദനക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചെയ്യാവുന്ന ചില പൊടിക്കൈകൾ ഉണ്ട്. ഇവ പെട്ടെന്നാണ് നിങ്ങളെ വലക്കുന്ന പല്ല് വേദനയെ ഇല്ലാതാക്കുന്നത്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നിമിഷ പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില ഉറപ്പുള്ള ഒറ്റമൂലികൾ നോക്കാം. ഇത് പെട്ടെന്നാണ് നിങ്ങളുടെ ആരോഗ്യത്തിന് ഗുണങ്ങൾ നൽകുന്നത്. എന്തൊക്കെയാണ് ഇത്തരം ഒറ്റമൂലികൾ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഉപ്പ് വെള്ളം

ഉപ്പ് വെള്ളം

ഒരു സ്പൂൺ ഉപ്പ് ഇളം ചൂടുള്ള വെള്ളത്തിൽ മിക്സ് ചെയ്ത് അത് കൊണ്ട് ദിവസവും മൂന്ന് നേരം കവിള്‍ കൊള്ളുക. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഒരു സ്പൂണ്‍ ഉപ്പ് വെള്ളം കവിൾ കൊള്ളുന്നതിലൂടെ അത് മോണ വേദനക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല വേദനയുടെ മൂലകാരണത്തിന് പരിഹാരം കാണുന്നതിനും അല്‍പം ഉപ്പ് വെള്ളം തന്നെ നമുക്ക് ഉപയോഗിക്കാവുന്നതാണ്.

തണുപ്പ് വെക്കാം

തണുപ്പ് വെക്കാം

തണുപ്പ് വെക്കുന്നതും മോണയുടേയും പല്ലിന്‍റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് പല്ലിന് പുറത്തും മോണയിലും ഉരസുന്നതിലൂടെ ഇത് മൂലം ഉണ്ടാവുന്ന വേദനക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. എന്നാൽ ഒരിക്കലും മോണയിൽ നേരിട്ട് ഐസ് പാക്ക് വെക്കാൻ പാടില്ല. ഇനി നിങ്ങൾക്ക് ഐസ്പാക്ക് ഇല്ല എന്നുണ്ടെങ്കിൽ ഐസ് ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് വേദനയും നീരും കുറക്കുന്നതിന് സഹായിക്കുന്നുണ്ട്.

കർപ്പൂര തുളസി

കർപ്പൂര തുളസി

കർപ്പൂര തുളസി ദിവസവും തേക്കുന്നത് ഇത്തരം അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ്. ഇത് പല്ല് വേദനക്കും മോണ വേദനക്കും പെട്ടെന്നാണ് ആശ്വാസം നൽകുന്നത്. ഇരുഭാഗത്തും വേദനയുണ്ടെങ്കിൽ അവിടെയല്ലാം ഇത് വെക്കാൻ ശ്രദ്ധിക്കണം. കർപ്പൂര തുളസി ചായ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനും പല്ലിലുണ്ടാവുന്ന അസ്വസ്ഥതകൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല വായ്നാറ്റം പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

മഞ്ഞൾ

മഞ്ഞൾ

മഞ്ഞൾ ഉപയോഗിക്കുന്നതും ഇത്തരം അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് നല്ലൊരു ആന്‍റി ഇൻഫ്ളമേറ്ററി ഹെർബ് ആണ് എന്ന കാര്യത്തിൽ സംശയം വേണ്ട. പെട്ടെന്നാണ് ഇതിലൂടെ ഏത് വേദനക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഒരു ഗ്ലാസ്സ് മഞ്ഞൾപ്പാൽ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ പല്ല് വേദനയെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഓരോ ദിവസവും ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് പെട്ടെന്നാണ് പരിഹാരം കാണുന്നതിന് നമ്മുടെ അടുക്കളയിൽ ഒന്ന് ശ്രദ്ധിച്ചാൽ മതി.

ഗ്രാമ്പൂ

ഗ്രാമ്പൂ

ഗ്രാമ്പൂ പല്ല് വേദനക്കും മോണ വേദനക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ്. ഗ്രാമ്പൂ മുഴുവനായും ഗ്രാമ്പൂ ഓയിൽ ആയും ഉപയോഗിക്കാവുന്നതാണ് ഈ പ്രശ്നങ്ങൾക്ക്. അൽപം പഞ്ഞിയിൽ ഗ്രാമ്പൂ ഓയിൽ എടുത്ത് അത് മോണയിലും പല്ലിലും നല്ലതു പോലെ തേക്കുക. പല്ല് വേദനയുള്ളവരിൽ ഏറ്റവും ഫലപ്രദമായ ഒറ്റമൂലിയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകള്‍ക്ക് പെട്ടെന്നാണ് പരിഹാരം നൽകുന്നത്.

ടീബാഗ്

ടീബാഗ്

ടീബാഗ് വെക്കുന്നതും പല്ല് വേദനക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും ഏറ്റവും അധികം സഹായിക്കുന്നുണ്ട്. ടീ ബാഗ് ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല പല്ല് വേദനയെ പൂർണമായും ഇല്ലാതാക്കുന്നതിനും മോണ രോഗത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഇളം ചൂട് എപ്പോഴും ടീ ബാഗിന് ഉണ്ടായിരിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഇത് പെട്ടെന്നാണ് ഈ പ്രതിസന്ധികളെ ഇല്ലാതാക്കുന്നത്.

 വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി കടിച്ച് പിടിക്കുന്നതും ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. വെളുത്തുള്ളി ചെറുതായി ചൂടാക്കി അത് കടിച്ച് പിടിക്കുന്നത് പല്ല് വേദനക്ക് പരിഹരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പെട്ടെന്നാണ് ഇത്തരം അവസ്ഥകളിൽ നിന്ന് പരിഹാരം ലഭിക്കുന്നത്. വെളുത്തുള്ളി വെളിച്ചെണ്ണയിൽ ചൂടാക്കി ഈ എണ്ണ മോണയിൽ തേച്ച് പിടിപ്പിച്ചാൽ അത് നിങ്ങളുടെ മോണ വേദനക്കും മോണ വീക്കത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

English summary

Kitchen Remedies Can Help You Treat Gum Ache And Toothache

Here in this article we have listed some of the natural remedies can help you treat gum ache and toothache.
Story first published: Saturday, December 28, 2019, 13:03 [IST]
X
Desktop Bottom Promotion