For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് രോഗത്തിന് ശേഷം കിഡ്‌നി രോഗ സാധ്യത നിസ്സാരമല്ല

|

കൊവിഡ് എന്ന മഹാമാരി ലോകത്തെ ആകെ പിടിച്ചുലച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ കേരളത്തില്‍ കൊവിഡിനൊപ്പം നിപ്പയും വന്നു. എന്ത് തന്നെയായാലും ഭയത്തോടെയല്ല ഇതിനെ പ്രതിരോധിക്കേണ്ടത് എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നമ്മള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പ്രതിരോധം എന്നത് എപ്പോഴും വളരെയധികം ജാഗ്രതയോടെയായിരിക്കണം വേണ്ടത്. അതുകൊണ്ട് തന്നെ ജാഗ്രതയോടെ വേണം ഓരോ ദിവസവും മുന്നോട്ട് പോവേണ്ടത്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നമ്മുടെ ജീവനേയും പ്രിയപ്പട്ടവരേയും എത്തിക്കുന്നുണ്ട്.

Covid 19 Recovered

കൊവിഡ് മഹാമാരി നമുക്ക് പല വിധത്തിലാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ നമ്മള്‍ അറിഞ്ഞിരിക്കേണ്ടത് കൊവിഡിന് ശേഷവും കൊവിഡിന് മുന്‍പും കൊവിഡ് ഉള്ളപ്പോഴും ഉള്ള കാര്യങ്ങളെക്കുറിച്ചാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. രോഗബാധിതരായവരും രോഗമുക്തരായവരും എല്ലാവരും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയത്തിലൂടെയാണ്. കോവിഡാനന്തര അസ്വസ്ഥതകള്‍ വളരെയധികം കൂടുതലാണ് എന്നത് തന്നെയാണ് സത്യം. എന്നാല്‍ ഇത് പലപ്പോഴും നിങ്ങളില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകളെക്കുറിച്ച് എല്ലാവരും ബോധവാന്‍മാരായിരിക്കണം. കൊവിഡ് വന്നവരില്‍ കിഡ്‌നി രോഗസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനെക്കുറിച്ച് നമുക്ക് നോക്കാം.

വൃക്കകളുടെ പ്രവര്‍ത്തനം ശ്രദ്ധിക്കണം

വൃക്കകളുടെ പ്രവര്‍ത്തനം ശ്രദ്ധിക്കണം

കോവിഡ് -19 ഗുരുതരമായി ബാധിച്ച അല്ലെങ്കില്‍ വൈറസ് ബാധിച്ച ആളുകള്‍ക്ക് വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ പ്രശ്‌നങ്ങളുണ്ടാവാം എന്നാണ് പറയുന്നത്. ഗവേഷകരും ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിയിട്ടുണ്ട്. സെന്റ് ലൂയിസ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരുടെ പഠനമനുസരിച്ച് SARS-CoV-2 ബാധിച്ച ആളുകള്‍ക്ക് വൃക്ക തകരാറും അതുപോലെ വിട്ടുമാറാത്തതുമായ വൃക്കരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

നിശബ്ദ കൊലയാളി

നിശബ്ദ കൊലയാളി

നിശബ്ദ കൊലയാളികളാണ് കിഡ്‌നി രോഗം. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ആരോഗ്യകരമായ ജീവിത ശൈലിയാണ് കണ്ടെത്തേണ്ടത്. പ്രത്യേകം രോഗവും വേദനയും മറ്റ് ലക്ഷണങ്ങളും ഇല്ലാത്തതിനാല്‍ നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്‍ കണക്കാക്കുന്നത് വൃക്കകള്‍ തകരാറിലായ 90 ശതമാനം ആളുകള്‍ക്കും അതിനെക്കുറിച്ച് അറിയില്ല എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം പുറത്തേക്ക് കാണാത്ത ലക്ഷണങ്ങള്‍ ആയതുകൊണ്ട് തന്നെ പലപ്പോഴും രോഗാവസ്ഥകള്‍ വളരെ നേരം കഴിഞ്ഞാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

നിശബ്ദ കൊലയാളി

നിശബ്ദ കൊലയാളി

കൊവിഡ് മൂലം തീവ്രപരിചരണ വിഭാഗത്തില്‍ എത്തുന്ന രോഗികളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍ തീവ്രമല്ലാത്ത ലക്ഷണങ്ങളോട് കൂടി കൊവിഡ് വന്നവരിലും ആശുപത്രി വാസം ഇല്ലാത്തവരിലും ഇതേ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും തീവ്രമായ കിഡ്‌നി രോഗത്തിനുള്ള സാധ്യതയില്ല എന്നുള്ളതാണ് സത്യം. ഇതിന് വേണ്ടി 2020 മാര്‍ച്ച് 1 മുതല്‍ ഉള്ള 17 ലക്ഷത്തോളം രോഗബാധിതരുടെ വിവരങ്ങളാണ് ശേഖരിച്ചത്. ഇവരില്‍ നല്ലൊരു ശതമാനം പേരിലും കിഡ്‌നി രോഗത്തിനുള്ള സാധ്യത കൂടുതലായി കണ്ടെത്തി.

കൊവിഡ് ബാധിച്ചവരില്‍ നിന്ന് വൈറസ് പകരുന്നത് എപ്പോള്‍കൊവിഡ് ബാധിച്ചവരില്‍ നിന്ന് വൈറസ് പകരുന്നത് എപ്പോള്‍

നിശബ്ദ കൊലയാളി

നിശബ്ദ കൊലയാളി

അതുകൊണ്ട് തന്നെ കൊവിഡാനന്തര പരിശോധനകളിലും പ്രാധാന്യം നല്‍കണം എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ സിയാദ് അല്‍ അലി പറഞ്ഞു. അതുകൊണ്ട് തന്നെ കൊവിഡാനന്തര ചികിത്സകള്‍ നടത്തുന്നവര്‍ ഒരു കാരണവശാലും കിഡ്‌നിയുടെ ആരോഗ്യത്തെ മറക്കരുത്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എല്ലാ അവസ്ഥയിലും ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നതിന് വേണ്ടി ഈ കൊവിഡ് കാലത്തും നമുക്ക് ശ്രദ്ധിക്കാം.

കൊറോണക്കൊപ്പം ജീവിതം; കൊവിഡ് എന്‍ഡമിക് ഘട്ടത്തില്‍?കൊറോണക്കൊപ്പം ജീവിതം; കൊവിഡ് എന്‍ഡമിക് ഘട്ടത്തില്‍?

English summary

Kidney Damage Found In Covid 19 Recovered Patients

Here in this this article we are discussing people who are infected by covid 19 may experience kidney damage. Take a look
X
Desktop Bottom Promotion