For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീയ്ക്ക് യൗവനവും പുഷ്ടിയും ഏത്തപ്പഴം മരുന്നില്

സ്ത്രീയ്ക്ക് യൗവനവും പുഷ്ടിയും ഏത്തപ്പഴം മരുന്നില്‍

|

അമിതമായ വണ്ണവും തൂക്കവുമൊന്നും സ്ത്രീയും പുരുഷനും ആഗ്രഹിയ്ക്കുന്നുണ്ടാകില്ല. ഇതു വരുത്തുന്ന ആരോഗ്യപരമായ പ്രശ്‌നങ്ങളും പലതുമുണ്ടാകും. എന്നു കരുതി തീരെ മെലിഞ്ഞിരിയ്ക്കുന്നതും ആര്‍ക്കും ഇഷ്ടമുള്ളതാകില്ല.

ചില സ്ത്രീകള്‍ വല്ലാതെ മെലിഞ്ഞ് വിളറി വെളുത്തിരിയ്ക്കുന്നതു കാണാം. കാഴ്ചയ്ക്കു ഭംഗിയുണ്ടാകില്ലെന്നതു മാത്രമല്ല, അനാരോഗ്യകരമവുമാണ് ഇത്. ഇത്തരം രൂപം ഉള്ളതിനേക്കാള്‍ പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഒന്നുമാണ്.

മാര്‍ക്കറ്റില്‍ ലഭിയ്ക്കുന്ന മരുന്നുകള്‍ക്കു പുറകെ പോകാതെ തന്നെ ഇത്തരക്കാര്‍ക്ക് ശരീരപുഷ്ടിയും ഒപ്പം നിറയൗവനവും നല്‍കാന്‍ കഴിയുന്ന പ്രകൃതിദത്ത വഴികള്‍, പ്രകൃതിദത്ത ഭക്ഷണങ്ങള്‍ പലതുണ്ട്. ഇതില്‍ ഒന്നാണ് ഏത്തപ്പഴം. ആരോഗ്യകരമായ തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍, ശരീര പുഷ്ടി കൂടാന്‍ സഹായിക്കുന്ന ഇത് രക്തപ്രസാദം നല്‍കാനും നല്ലതാണ്. അയേണ്‍ സമ്പുഷ്ടമാണ് ഏത്തപ്പഴം. ഇതിനാല്‍ തന്നെ ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിനു സഹായിക്കും.

എത്തപ്പഴം ചില പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കുന്നത് സ്ത്രീകള്‍ക്കു നിറയൗവനവും ശരീര പുഷ്ടിയുമെല്ലാം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതെക്കുറിച്ചറിയൂ.

ഏത്തപ്പഴത്തില്‍

ഏത്തപ്പഴത്തില്‍

ഏത്തപ്പഴത്തില്‍ ഉണക്കമുന്തിരി, നെയ്യ്, കല്‍ക്കണ്ടം, തേന്‍ എന്നിവ ചേര്‍ത്തുണ്ടാകുന്ന ഒരു പ്രത്യേക കൂട്ട് ഏറെ ആരോഗ്യകരമാണ്. മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ ലഭിയ്ക്കുന്ന ഒന്നാണിത്. 1 എത്തപ്പഴം നല്ലപോലെ പഴുത്തത് അരിഞ്ഞത്, 6 ഉണക്കമുന്തിരി കുതിര്‍ത്തത്, 1 ടീസ്പൂണ്‍ നെയ്യ്, കല്‍ക്കണ്ടം 1 ടീസ്പൂണ്‍ പൊടിച്ചത്, 1 ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്തിളക്കി പ്രാതലിന് കഴിയ്ക്കാം. ഉണക്കമുന്തിരിയും ശരീരത്തിന് തൂക്കം നല്‍കാനും ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിനും നല്ലതാണ്. ഏറെ ആരോഗ്യവും ഊര്‍ജവും നല്‍കുന്ന ഒന്നു കൂടിയാണ് ഇത്.

നേന്ത്രപ്പഴത്തിനൊപ്പം ഈന്തപ്പഴവും

നേന്ത്രപ്പഴത്തിനൊപ്പം ഈന്തപ്പഴവും

നേന്ത്രപ്പഴത്തിനൊപ്പം ഈന്തപ്പഴവും ചേര്‍ത്തു മറ്റൊരു കൂട്ടുണ്ടാക്കാം. നല്ല പോലെ പഴുത്ത നേന്ത്രപ്പഴം നുറുക്കുക. 4-6 ഈന്തപ്പഴം കുരു കളഞ്ഞ് ഇതില്‍ അരിഞ്ഞിടുക. ഇതിലേയ്ക്ക് ഒരു പിടി നിലക്കടല അഥവാ കപ്പലണ്ടി പച്ചയ്‌ക്കോ വറുത്തതോ ചേര്‍ത്തിടുക. ഇതുപോലെ അല്‍പം, അതായത് നാല്-അഞ്ച് ബദാം കുതിര്‍ത്ത് എടുക്കുക.ഇതെല്ലാം അരച്ചെടുക. ഈ കൂട്ടിനൊപ്പം സ്വദിനായി അല്‍പം ബൂസ്റ്റോ ഹോര്‍ലിക്‌സോ ചേര്‍ക്കാം. ഇതെല്ലാം പാലില്‍ ചേര്‍ത്തോ അല്ലാതെയോ കഴിയ്ക്കാം. ഇതെല്ലാം പാലില്‍ ചേര്‍ത്തോ അല്ലാതെയോ കഴിയ്ക്കാം. വേണമെങ്കില്‍ അല്‍പം നെയ്യും ഈ കൂട്ടില്‍ ചേര്‍ക്കാം. അല്ലെങ്കില്‍ ബട്ടര്‍ .

പാല്‍

പാല്‍

പാല്‍ തിളപ്പിച്ച് ഇതില്‍ ഏത്തപ്പഴം ചതച്ചിട്ടോ ചെറുതാക്കി നുറുക്കിയിട്ടോ കഴിയ്ക്കാം. പഴുത്ത നേന്ത്രപ്പഴം നെയ്യു ചേര്‍ത്തു വേവിച്ചു കഴിയ്ക്കാം. ഇത് അരച്ചു പാല്‍ ചേര്‍ത്തോ ബദാം പാല്‍ ചേര്‍ത്തോ ബദാം അരച്ചു കലക്കിയോ കുടിയ്ക്കാം.

നേന്ത്രപ്പഴവും ബദാമും

നേന്ത്രപ്പഴവും ബദാമും

നേന്ത്രപ്പഴവും ബദാമും ചേര്‍ത്തുണ്ടാക്കുന്ന കൂട്ടും ശരീര പുഷ്ടിയ്ക്ക് ഉപയോഗിയ്ക്കാവുന്ന ഒന്നാണ്. 1 ഗ്ലാസ് പാലില്‍ നാലഞ്ചു ബദാം കുതിര്‍ത്തത്, 1 ടേബിള്‍ സ്പൂണ്‍ പീനട്ട് ബട്ടര്‍, ഒരു പഴുത്ത പഴം എന്നിവ ചേര്‍ത്ത് അടിയ്ക്കുക. ഇത് നല്ലൊരു സ്മൂതിയായി കുടിയ്ക്കാം.

ഏത്തപ്പഴവും ഓട്‌സും

ഏത്തപ്പഴവും ഓട്‌സും

ഏത്തപ്പഴവും ഓട്‌സും ചേര്‍ത്തും ശരീര പുഷ്ടിയ്ക്കായി ഭക്ഷണക്കൂട്ടുണ്ടാക്കാം. പാല്‍, ഓട്‌സ്, ശര്‍ക്കര, എത്തപ്പഴം, ഏലയ്ക്ക എന്നിവയാണ് ഇതിനു വേണ്ടത്. പാലില്‍ ഓട്‌സ് കാച്ചിയെടുക്കുക. ഇതില്‍ ശര്‍ക്കര, എലയ്ക്കാ പൊടിച്ചത് എന്നിവ ചേര്‍ക്കുക. പഴം ഇതില്‍ ചേര്‍ത്ത് അടിച്ചെടുക്കാം. അല്ലെങ്കില്‍ ഈ മിശ്രിതം കുടിയ്ക്കാം.

ശരീരപുഷ്ടിയ്ക്കും യൗവനത്തിനുമൊപ്പം

ശരീരപുഷ്ടിയ്ക്കും യൗവനത്തിനുമൊപ്പം

ശരീരപുഷ്ടിയ്ക്കും യൗവനത്തിനുമൊപ്പം പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന കൂട്ടുകളാണിവ. എല്ലിന്റെ ആരോഗ്യത്തിനും പ്രതിരോധ ശേഷിയ്ക്കും രക്തത്തുടിപ്പിനുമെല്ലാം ഉത്തമമാണ് നേന്ത്രപ്പഴത്തിനൊപ്പം പല തരം ചേരുവകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഇത്തരം കൂട്ടുകള്‍.

English summary

Kerala Banana Mixtures For Youthful Women Body

Kerala Banana Mixtures For Youthful Women Body, Read more to know about,
Story first published: Wednesday, October 23, 2019, 15:09 [IST]
X
Desktop Bottom Promotion